നിശാഗന്ധി പൂക്കുമ്പോള്‍ Author : വിനു മഠത്തില്‍ ഒരാഴിച്ചത്തെ ടൂറും കഴിഞ്ഞ് അതിന്റെ ക്ഷീണത്തില്‍ വന്ന് കിടക്കുമ്പോള്‍ നേരം പുലര്‍ന്നു തുടങ്ങിയിരുന്നു. ഉറക്കം പിടിച്ചു വരുമ്പോഴാണ് മുറ്റത്തുനിന്നും അമ്മയുടെ ശബ്ദം ചെവിയില്‍ വീണത്. “ഹാ.. ബേട്ടീ.. ബോലോ…” എന്റെ ശിവനേ ഹിന്ദിയോ..! കട്ടിലിൽനിന്ന് ചാടിയെണീറ്റ് അഴിഞ്ഞുപോയ കാവിമുണ്ട് മുറുക്കിയുടുത്ത് മുറ്റത്തേക്ക് നടക്കുന്നതിനിടെ ഞാനോർത്തു. “ഈ അമ്മയാരോടാ കൊച്ചുവെളുപ്പാങ്കാലത്ത് ഹിന്ദീല് ബോലാൻ പറയുന്നേ..!” ഉമ്മറത്തെ തൂണിന്റെ മറവിൽ നിന്ന് ഞാൻ അമ്മയെ സൂക്ഷമായി നിരീക്ഷിക്കുന്നതൊന്നും പുള്ളിക്കാരി അറിയുന്നുണ്ടായിരുന്നില്ല. […]