എന്റെ വീടിന്റെ പ്രകൃതി ———————- ഇപ്പോൾ മഴക്കാലം അല്ല പക്ഷെ മഴയുണ്ട്, ഇടക്ക് പോകുന്നത് പോലെ ഇടക്ക് വരും.നല്ല ചാറ്റൽ മഴയാണ് ഇവിടെ.കിളികളുടെ ശബ്ദം കുളിർമയായി ചെവിയിൽ മുഴങ്ങുന്നുണ്ട്.വീട്ടിലെ ജനലിനടുത്തിരുന്നു വെളിയിലോട്ട് നോക്കി ഞാൻ പ്രകൃതി ആസ്വദിക്കുകയാണ്. പണ്ട് എന്റെ വീട്ടിൽ പശു ഉണ്ടായിരുന്നു. സാധാരണ ഇങ്ങനെ പശു ഉള്ള വീടുകളിൽ കിളികളുടെ കൂട്ടം അവിടെ ചുറ്റി പറ്റി പറക്കുന്നത് കാണാം. ഇപ്പോൾ വീട്ടിൽ പശു ഇല്ലെങ്കിലും മുൻപ് എവിടെന്നോ പറന്നു വന്ന കുറെ കിളികൾ വീടിന്റെ […]
