നിലത്തു കൂട്ടിയ അടുപ്പിനുമേൽ ചുട്ടുപൊള്ളുന്ന ദോശക്കല്ലിലേക്ക് വട്ടത്തിൽ പരത്തിയ ഒരു ഗോതമ്പു റൊട്ടി പതിയെയിട്ടു… അവൾ പാത്രത്തിലേക്കു നോക്കി.. 3 എണ്ണം കൂടി ചുടാൻ ബാക്കിട്ടുണ്ട്… കുഴച്ചുരുട്ടി വച്ച മാവിൽ നിന്നോരെണ്ണം എടുത്തു. മുകൾഭാകം പരന്നതും മിനുസവുമുള്ള ഒരു തടി കഷ്ണത്തിന് മേലെ വച്ചു വലതുകയ്കൊണ്ടു ഒന്ന് അമർത്തി ചള്ളിച്ചു. ഇങ്ങനെ ചെയ്താൽ പരത്താൻ എളുപ്പമാണത്രെ. ഒരു പിവിസി പയ്പ്പിന്റെ ചെറിയ കഷ്ണം കൊണ്ടവൾ അത് മെല്ലെ പരത്തി. കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നില്ല… അവൾ ദോശകല്ലിലേക്ക് ഒന്ന് […]