Tag: Bindhya Vinu

കെട്ട്യോൻ ഇസ്തം 51

Kettiyon Istam by Bindhya Vinu സൺഡേ ബിരിയാണി ചീറ്റിപ്പോയ സങ്കടത്തിലിരിക്കുമ്പോഴാണ് ഇച്ചായന്റെ വക ആശ്വസിപ്പിക്കൽ “പൊന്നുവേ..പോട്ടെടീ..ഇതിപ്പം മൂന്നാമത്തെ തവണയല്ലേ ആയിട്ടുള്ളൂ.നമുക്ക് അട്ത്ത തവണ ശര്യാക്കാം” “ദേ ഇച്ചായാ നിങ്ങളാ വണ്ടി കഴുകുന്നുണ്ടല് അത് ചെയ്യ്.വെറ്തെ എന്റെ മെക്കിട്ട് കേറണ്ട .ആ അരി കൊള്ളൂല്ലാർന്ന്.കടക്കാരൻ പറ്റിച്ചതാ.അല്ലേലും ഇച്ചന് ന്നോട് സ്നേഹമില്ല” “അതേടീ സ്നേഹം ഇല്ല.അതോണ്ടാണല്ലോ ബിരിയാണീന്ന് പേരും വച്ച് നീ വിളമ്പിത്തന്നത് ഞാൻ കഴിച്ചത്. ..നന്ദി വേണോടീ നന്ദി”. സങ്കടപ്പെട്ടിരിക്കുന്ന എന്നെയൊന്ന് സമാധാനിപ്പിക്കാൻ ഇങ്ങേർക്ക് തോന്നുന്നില്ലല്ലോ എന്റെ […]

ഒരു പ്രപ്പോസൽ അപാരത 30

Oru Proposal Aparatha by Bindhya Vinu ” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?” പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു. ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു “എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ . സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ” […]

ഇച്ചന് കിട്ടിയ തേപ്പും പിന്നെ പൊന്നൂം 40

Bindhya Vinu “ഈ ഫെയ്സ്ബുക്കിലും വാട്ട്സപ്പിലും തെണ്ടിത്തിരിയണ നേരത്തിന് നിനക്കെന്തേലും എഴ്തിക്കൂടേ പൊന്നുവേ.”നട്ടുച്ച നേരത്ത് നട്ടപ്രാന്ത് വന്നപോലെ ഇച്ചായൻ കലിതുള്ളി നിൽക്കുവാണ്.ഞാനാണെങ്കിൽ ഇതെന്നോടല്ല പറയണതെന്ന ഭാവത്തിൽ കല്ലിന് കാറ്റ്പിടിച്ചപോലെ ഇരുന്നു. “ഡീ……നീ ഞാൻ പറഞ്ഞത് വെല്ലതും കേട്ടോ”.വിടാൻ ഉദ്ദേശമില്ലെന്ന് മനസിലായപ്പൊ ഞാൻ തലപൊക്കി ഒന്നു നോക്കി പല്ല് മുപ്പത്തിരണ്ടും കാട്ടി ഇളിച്ചങ്ങ് കാണിച്ചു. എന്റെ ഒടുക്കത്തെ ചിരി കണ്ടതും ഇച്ചായന് എവിടെയോ ഒരു കള്ളത്തരം മണത്തു..എന്താന്നറിയില്ല കള്ളത്തരം ചെയ്താ ഞാൻ പോലുമറിയാതെ എന്റെ മുഖത്തൊരു പ്രത്യേക വിനയം […]

ഇച്ചൻ ഇൻ കലിപ്പ് മോഡ് 29

Echan in Kalip Mode by Bindhya Vinu “നീ പൊയ്ക്കോടീ..എന്നെയിട്ടേച്ച് ” ഒരു വഴക്കിന് തിരികൊളുത്തി നിന്ന് വെളിച്ചപ്പാട് തുള്ളുന്ന ഇച്ചായനെ കണ്ടപ്പൊ ദേഷ്യമല്ല ഒന്നു കൊഞ്ചിക്കാനാണ് തോന്നിയത്. “യ്യോ അങ്ങനെ ഞാൻ പോയാല് എനിക്ക് ആരൂല്ലാണ്ടാവൂല്ലോ കുഞ്ഞോനേ” ഒന്ന് അനുനയിപ്പിക്കാൻ നോക്കിയിട്ടും ഒറ്റപ്പൂരാടം പോലെ നിന്ന് കലിതുള്ളത് കണ്ടു ചിരിപൊട്ടി.പക്ഷേ അതിന്റെ ആഫ്റ്റർ എഫക്റ്റ് കഠൂരമാണെന്നറിയാവുന്ന കൊണ്ട് തികട്ടി വന്ന ചിരി ഞാനങ്ങ് വിഴുങ്ങി. “അല്ലേലും എനിക്കെന്റെ കുഞ്ഞിപ്പെണ്ണേയൊള്ള്” ഈശ്വരാ ഇങ്ങേര് എന്നെ മടുത്ത് […]