‘രാമൻ ജയിച്ചു ‘ അയോദ്ധ്യയാകെ അവനെ വാഴ്ത്തി, ദേവലോകം വാഴ്ത്തി, മുപ്പത്തി മുക്കോടി ദേവകളും അവന്റെ നാമം പാടി പുകഴ്ത്തി. ലോക നന്മയ്ക്കായി തിന്മയുടെ വേരറുത്തവനെ ലോകം നവയുഗ നായകനാക്കി. ഉത്തമപുരുഷൻ! അവന്റെ വിശേഷണമാണത്. ശ്രീരാമചന്ദ്രൻ അയോധ്യയുടെ രാജസിംഹാസനത്തിൽ അമർന്നുകൊണ്ട് നെടുവീർപ്പോടെ തന്റെ പ്രതിബിംബത്തെ വീക്ഷിച്ചുകൊണ്ടിരുന്നു. സൂര്യവംശത്തിന്റെ അനന്തരാവകാശിയെന്നതിൽ പുളകം കൊള്ളുന്നതിനുമപ്പുറം താനൊരു മനുഷ്യനല്ലേ… പച്ചയായ മനുഷ്യൻ. രാവണന്റെ പത്തു ശിരസ്സുകളും അറുത്തു വീഴ്ത്തിയപ്പോഴും ആ രക്തത്തിൽ ഉറുമ്പുകൾ വന്നു പൊതിയുമ്പോഴും അവന്റെ അവസാന നെടുവീർപ്പുകൾ കാതിൽ […]