ഞങ്ങളുടെ ഗ്രാമത്തിന് കുറുകെ ഒഴുകുന്ന ഒരു പുഴയാണ് കുറുമാലിപ്പുഴ, ഒരുപാട് ദേശങ്ങൾ തഴുകിയാണ് ആ പുഴ ഒഴുകുന്നത്. അതിൽ ഒരു ദേശമാണ് മറവാഞ്ചേരി, ഞങ്ങളുടെ അയൽ ദേശമായ മറവാഞ്ചേരിയിൽ ആണ് എന്റെ ചങ്ങാതിയായ അഖിൽ താമസിക്കുന്നത്, പുഴയുടെ തൊട്ടടുത്താണ് അഖിലിന്റെ വീട്, അടുത്തുതന്നെ ശിവക്ഷേത്രം ഉള്ളതുകൊണ്ട് ബലിതർപ്പണത്തിന് എല്ലാ ഭക്തജനങ്ങളും ആ പുഴയിലേക്കാണ് വരുന്നത്, അതുകൊണ്ടുതന്നെ സന്ധ്യയായി കഴിഞ്ഞാൽ പുഴക്കരയിൽ താമസിക്കുന്ന ആരും അധികം പുറത്തേക്കിറങ്ങാറില്ല… ഞങ്ങൾ ഒരു ഏഴാം ക്ലാസിൽ പഠിക്കുന്ന സമയം […]
