സ്നേഹസാഗരം 204

നീയന്റെ തുണയാകും എന്നു കരുതി.. പ്രസവത്തിന്റെ നാളുകൾ അടുക്കും തോറും സഹായിക്കാൻ ആരുമില്ലാത്ത നിസാഹായ അവസ്ഥ എന്തോ ഭയം എനെ അലട്ടി.. ഒൻപതാം മാസം ആയപ്പോൾ ദൈവം എന്റെ പ്രാർത്ഥന കേട്ടതാവാം മക്കളുടെ നിസ്സാ ഹാ യ അവസ്ഥ കണ്ട വീട്ടുകാർ എന്നെ തിരികെ കൊണ്ടുപോയി… ഡോക്ടർdate പറഞ്ഞദിവസം ഹോസ്പിറ്റലിൽ എത്തിയ എനിക്ക് നല്ല ഭയമുണ്ടായിരുന്നു.. ലേബർ റൂമിലെ മറ്റു ഗർഭിണികളുടെ കരച്ചിൽ കാതിൽ വന്നിടച്ചപ്പോൾ അവിടെ നിന്നും ഇറങ്ങിയോടാൻ പോലും തോന്നി. ഇത്ര വലുതോ പ്രസവവേദന എന്നു പോലും തോന്നി രാത്രി 11 മണി ആയപ്പോളും എനിക്ക് മാത്രം ഒരു വേദനയുമില്ല… ഡോക്ടർ സിസേറിയനായി എന്നെ റെഡിയാക്കി പക്ഷെ എല്ലാവരുടെ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട്12 മണിയോടെ നീ ജനിച്ചു. ഭൂമിയിൽ ഞാനേറ്റവും സന്തോഷിച്ച സന്തോഷം… പക്ഷെ വീണ്ടും വിധി എന്നെ പരീക്ഷിക്കുകയായിരുന്നു.. നിന്റെ അച്ഛന്റെ വീട്ടുകാർ നിന്നക്കായി അവകാശവാദവും ആയി വന്നപ്പോൾ മറ്റു വഴികൾ ഒന്നും കണ്ടില്ല ജനിച്ച 3 ദിവസമാത്രം പ്രായമായ കുഞ്ഞുമായി ഒരു രാത്രിയിൽ ആ നാടിനോടു എന്നേക്കും ആയി യാത്ര പറഞ്ഞു പിന്നീടുള്ള നിന്റെ വളർച്ചയിൽ ഞാൻ ഒരു പാട് കഷ്ടപ്പെട്ടു നല്ല ഒരു വസ്ത്രം പോലും വാങ്ങിയിട്ടില്ല എന്നെ പറ്റി ചിന്തിച്ചില്ല നിന്റെ ഭാവി അതു മാത്രമായിരുന്നു അമ്മയുടെ മുൻപിൽ.. അമ്മ ആഗ്രഹിച്ചതൊക്കെ മോൻ തേടി… അമ്മയ്ക്ക് സന്തോഷമായി… സമയം കിട്ടിയാ ൽ ഒന്നു വിളിക്കുക അമ്മയ്ക്കമോന്റെ ശബ്ദം കേൾക്കാർ കൊതിയാവുന്നു… പിന്നെ ഈ പിറന്നാളിൽ നിന്നോടെ അമ്മയ്ക്ക് ഒന്നേ പറയാനുള്ളു… സമൂഹത്തെ സ്നേഹിക്കുന്ന സ്ത്രികളെ ബഹുമാനിക്കുന്ന വ്യക്തിയാകുക.. നല്ലൊരു പുത്രനെ പാരിനു നൽകി എന്നോർത്തു അമ്മയ്ക്ക് അഭിമാനത്തോടെ മരിക്കാം
സ്നേഹത്തോടെ അമ്മ
ആ കത്തിലെ അക്ഷരങ്ങൾ പോലും അയാളോടു പരിഭവിച്ചു എന്നയാൾക്ക് തോന്നി കണ്ണുനീർ നിറഞ്ഞു കാഴ്ചമായുന്നു…. മനപൂർച്ചം മല്ല തിരക്കിനിടയിൽ…. ശ്യാം ഫോണെടുത്തു അമ്മയുടെ നമ്പറിലേക്ക് വിളിച്ചു.. രണ്ടു ബെല്ലടിച്ചപ്പോൾ തന്നെ ഫോൺ എടുത്തു
മോനെ എവിടെയോ സനേഹം നിറഞ്ഞ ശബ്ദം
അമ്മ ഉറങ്ങിയില്ലായിരുന്നോ
മോൻ വിളിക്കും എന്നു അമ്മയ്ക്കറിയാമായിരുന്നു…. ശ്യാമിനു ഹൃദയത്തിലെവിടെയോ ഒരു മിന്നൽ പാഞ്ഞതുപോലെ തോന്നി… അമ്മ വീണ്ടും വിശേഷങ്ങൾ ചോദിക്കുകയാണ്
അമ്മയ്ക്ക് ഒരുമ്മ തരുമോ നെ
സത്യത്തിൽ ശ്യാമിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകയായിരുന്നു.. ഹൃദയം വേദനിക്കുക ആയിരുന്നു.. അമ്മയോടു സംസാരിച്ചു ഫോൺ വെയ്ക്കുമ്പോൾ അയാൾ ഒരു തീരുമാനം എടുത്തിരുന്ന എത്ര തിരക്ക് എങ്കിലും നാളെ തന്നെ കുടുംബവുമായി തറവാട്ടിൽ പോകണം.. എന്ന്