സ്നേഹസാഗരം 204

Snehasagaram by Pinku Kochu

അന്നു ഹോസ്പിറ്റലിൽ പതിവിലധികം തിരക്കായതുകൊണ്ടാവാം ശ്യം നല്ല ക്ഷീണിതനായിരുന്നു.. കൊച്ചി നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റാണ് അയാൾ… ജോലിക്കാരിന്നെ മീരയും മകളും ഉറങ്ങി എന്നയാൾക്ക് മനസിലായി.നഗരത്തിലെ മറ്റൊരു ഹോസ്പിറ്റലിലെ ഫിസിഷ്യനാണ് അവൾ. മകൾ തേഡ് സ്റ്റാൻഡിൽ പഠിക്കുന്നു. നഗരത്തിലെ തിരക്കിൽ ഒഴുകി പോകുന്ന ഒരു നുക്ലിയാർ കുടുംബം. റൂം മിലേക്ക് കയറുന്നതിനു മുൻപ് ടെബിളിലെ ജേർണലുകൾക്കിടയിലെ ഇൻലൻഡ് അയാൾ ശ്രദ്ധിച്ചത്… തനിക്ക് ലെറ്റർ അയക്കാൻ ആര് .. വിറക്കുന്ന കൈകളോടെ അയാൾ ആ ലെറ്റർ എടുത്തു വടിവൊത്ത അക്ഷരങ്ങൾ അതു എഴുതിയ ആളുടെ മുഖം ഒരു നനഞ്ഞ സ്പർശമായി….. ചെമ്പകശ്ശേരി എന്ന തറവാട്ടിലെക്ക് മനസ്സ് ഓടുന്നു…. അമ്മ….. വിറയ്ക്കുന്ന കൈകളോടു അത് പൊട്ടിച്ചപ്പോൾ അതിലെ അക്ഷരങ്ങൾക്ക് ജീവനുള്ളതുപോലെ അയാൾക്ക് തോന്നി…പ്രശസ്തനായ Dr: ശ്യാം പ്രസാദ് ആക്കിയ കൈകൾ…. വിദ്യാദേവതയുടെ…. ക്ഷേത്രത്തിൽ…. ആദ്യമായി…. പരിചയപ്പെട്ട അക്ഷരങ്ങൾ …
അമ്മയുടെ കണ്ണൻകുട്ടിക്ക് ഇന്നലെ മോന്റെ പിറന്നാൾ ആയിരുന്നു.. അമ്മ കുറെ വിളിച്ചു മോനു തിരക്കായതുകൊണ്ടാവും മല്ലേ എടുക്കാത്തത്തത്.. സാരമില്ല അമ്മ ക്ഷേത്രത്തിൽ പോയി വഴിപാടുകൾ കഴിപ്പിച്ചു… അമ്മയ്ക്കും വയസ്സായി മോനോടു കുറച്ചു സംസാരിക്കനൊരാഗ്രഹം… ഇരുപതാം വയസ്സിൽ പ്രണയം മൂത്ത് മോന്റെ അച്ഛനോടൊപ്പം ഇറങ്ങി വരുമ്പോൾ എന്റെ കുടുംബം എന്നെ ഉപേക്ഷിച്ചിരുന്നു… സ്വർഗ്ഗതുല്യമായ ഞങ്ങളുടെ ജീവിതത്തിനു രണ്ടു മാസത്തെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.. പെട്ടന്നു ഒരു ആക്സഡന്റിൽ അദ്ദ്ദേഹം പോയപ്പോൾ ഞാൻ ലോകത്ത് തനിച്ചു പോയി.. ചുറ്റും ഇരുട്ടു മാത്രം ആകെയുള്ളത് ടെസ്റ്റ എഴുതി കിട്ടിയ ഒരു സർക്കാർ ജോലി .കുറച്ചു ദിവസത്തിനുള്ളിൽ നീ എന്റെയുള്ളിൽ ജനിച്ചിരിക്കുന്ന സത്യം എനിക്ക് മനസിലായി.. quaterzൽ ഒറ്റമുറി റൂമിൽ ഞാനും എന്റെയുള്ളിൽ നീയും…. ഗ ർഭത്തിന്റെ ആദ്യ നാളുകൾളിൽ ഛർദിയും ഓക്കാനാവും തലകറക്കവും…. എന്നാലും നിവിശക്കുമ്പോൾ പതുക്കെ എന്നെ ചവിട്ടും.10 മണിയാക്കുമ്പോൾ കാൻ നിലെ പരിപ്പുവടയുടെ മണം മൂക്കിൽ അടിക്കുമ്പോൾ നീ വ യ റ്റിൽ കിടന്നൊരു ഓട്ടമുണ്ട്.. നോക്കി കൊണ്ടിരിക്കുന ഫയൽ അടച്ചു നേരെ കാൻ നിലേക്ക്… വയർ നിറയെ പഴപൊരിയും വടയും കഴിച്ചു കുറച്ചു കഴിയുമ്പോൾ തുടങ്ങും ഛർദ്ദി… സഹായത്തിനും ആരും ഇല്ലാതെ നല്ലതായി ഞാൻ വിഷമിച്ചു… അപ്പോഴും വരാൻ പോകുന്ന കുഞ്ഞിന്റെ മുഖമായിരുന്നു മനസിൽ…. പലപ്പോഴും വീർത്ത ഉദരത്തിൻമേൽ കൈവച്ചു നിന്നോടു ഞാനന്റെ സങ്കടങ്ങൾ പറഞ്ഞു..