ശിക്ഷ 1 23

ഈ കഴിഞ്ഞ കാവിലെ ഉത്സവത്തിന് ഞങ്ങളുടെ കണ്ണൊന്നു തെറ്റിയപ്പൊ..നിന്നിലെ അച്ഛനിലെ കാമഭ്രാന്തനായ കഴുകന്‍ ഉണര്‍ന്നപ്പൊ, നീ തട്ടിയെടുത്തത് ഞങ്ങളുടെ സന്തോഷത്തെയാണ്…പ്രതീക്ഷകളെയാണ്…
തമ്പാനേ….ഒരുപക്ഷേ ഇവിടുത്തെ നിയമത്തിനു നല്‍കാന്‍ കഴിയുന്ന ശിക്ഷ കൊലക്കയറാകാം..പക്ഷേ..എന്നു നല്‍കും..???
അതിനാല്‍ ഞാന്‍ തന്നെ നിനക്കുള്ള ശിക്ഷ വിധിക്കുന്നു…
വേണുവിന്റെ കയ്യിലെ കത്തി ഒന്നുയര്‍ന്നു താണപ്പൊ ചിതറി തെറിച്ച ചോരക്കൊപ്പം തമ്പാന്റെ പൌരുഷവുമുണ്ടായിരുന്നു….
ഞരമ്പുകള്‍ വലിഞ്ഞു മുറുകി..കരയാനാകാതെ അനങ്ങാനാകാതെ പ്രാണന്‍പോകുന്ന വേദന പ്രകടമാകുന്ന തമ്പാന്റെ കണ്ണുകളില്‍ നിന്നും പുറത്തേക്കൊഴുകിയത് കണ്ണീരല്ല ചോരയായിരുന്നു…!!
ആ നിമിഷം വേണു മുനയുള്ള കത്തി തമ്പാന്റെ രണ്ടു കണ്ണുകളിലും മാറിമാറി കുത്തിയിറക്കി…
പ്രാണവേദനയാല്‍ പിടയുന്ന…ശ്വാസത്തിനായി പിടയുന്ന തമ്പാനെ എരിയുന്ന കണ്ണുകളാല്‍ വേണു നോക്കി നിന്നു…
ഒടുവില്‍ അവസാനം തമ്പാന്റെ കഴുത്തില്‍ കത്തി ചേര്‍ത്തു വെച്ച് ഒരു കോഴിയെ അറുക്കുന്നതു പോലെ ഞരമ്പറുക്കുമ്പൊ വേണു പറഞ്ഞു….
തമ്പാനേ….നിന്നെ പെട്ടെന്നു കൊല്ലണമെന്ന് ആഗ്രഹമില്ലായിരുന്നു എനിക്ക്…നീ കിടന്നു നരകിക്കുന്നത് കാണണമായിരുന്നു എനിക്ക്..
പക്ഷേ…ഒരുറുമ്പിനെ പോലും നോവിച്ചിട്ടില്ലാത്ത വേണുവിന് നിന്നോരൊടല്‍പം ദയ തോന്നിപ്പോയാല്‍ നിന്നെ ഇനിയും ജീവിക്കാന്‍ വിട്ടാല്‍ എന്റെ നീലുവിനോട് ഞാന്‍ ചെയ്യുന്ന ചതിയായി പോകും അത്…
അതിനാല്‍ മരണത്തിനു ഞാന്‍ നിന്നെ വിട്ടു കൊടുക്കുകയാണ്….പോ….!!!
ആ നീചനില്‍ നിന്നും പ്രാണന്‍ ഒഴിയുന്നത് കനലെരിയുന്ന കണ്ണുകളോടെ വേണു നോക്കി നിന്നു…
പിടച്ചിലുകള്‍ക്കൊടുവില്‍ തമ്പാന്റെ ശരീരം നിശ്ചലമായി..
നീലുവിന്റെ ശരീരം വിഴുങ്ങിയ,തന്റെ അനിയത്തിക്കുട്ടിയെ തട്ടിയെടുത്ത അതേ പുഴയുടെ ആഴങ്ങളിലേക്ക് വേണു തമ്പാന്റെ ശവം വലിച്ചെറിഞ്ഞു…
തിരികെ നടക്കുമ്പോള്‍ വേണു കണ്ടു..പുഴയോരത്തിരുന്ന് തന്നെ നോക്കി ചിരിക്കുന്ന രണ്ട് അനിയത്തിക്കുട്ടികളെ….!!!
നാളെയൊരിക്കല്‍ നിയമപാലകര്‍ വേണുവിനെ തേടിയെത്തും..
നീതിപീഠം ശിക്ഷ വിധിക്കും…
അന്ന് ആരൊക്കെ വേണുവിനെ തള്ളിപ്പറഞ്ഞാലും….
അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്ന,പെണ്ണെന്നാല്‍ കാമപൂര്‍ത്തീകരണം നടത്താനുള്ള ഉപഭോഗ വസ്തുവല്ലെന്നു തിരിച്ചറിവുള്ള,ഇന്നത്തെ നീതിന്യായ വ്യവ്സ്ഥയില്‍ ഒരു പരിധിവരെ വിശ്വാസം നഷ്ടപ്പെട്ട ഒരു വിഭാഗം,അവര്‍ വേണു ചെയ്തത് ശരിയായിരുന്നുവെന്ന് പറയും…സമൂഹത്തില്‍ കപടസ്നേഹം കാട്ടി നടക്കുന്ന അനേകം തമ്പാന്‍മാരുടെ അന്തകരാകാന്‍ വേണുവിനെ പോലെ അനേകം പേര്‍ മുന്നോട്ടു വരട്ടെ എന്നു ആഗ്രഹിക്കും…പ്രാര്‍ത്ഥിക്കും..!!!
( ഭയമാണ്…
ദിവസവും പുറത്തു വരുന്ന പുതിയപുതിയ വാര്‍ത്തകള്‍..
ചോരക്കുഞ്ഞിനെ മുതല്‍ വൃദ്ധകളെ വരെ വെറുതേ വിടാത്തവരുടെ ചെയ്തികളില്‍ ഭയമാണ്…
അതില്‍ പ്രതിസ്ഥാനത്തു വരുന്നവരില്‍ മാതാപിതാക്കളും സഹോദരങ്ങളുമൊക്കെ ഉള്‍പ്പെടുന്നുവെന്നതാണ് അതീവ ദുഖകരമായ സത്യം….
ഇത്തരക്കാര്‍ക്കു നല്‍കേണ്ട ശിക്ഷാ രീതികളില്‍ ഒരു പൊളിച്ചെഴുത്ത് അത്യാവശ്യമല്ലേ…??)
———————————ഹാഷിര്‍ഖാന്‍——