ഡോക്ടര്‍ നാൻസി വട്ടേകാടൻ പതിവുപോലെ ഉച്ചഭക്ഷണം കഴിക്കാനിറങ്ങുന്ന സമയത്താണ് ഫോണ്‍ റിങ്ങ് ചെയ്തത് ഫോണ്‍ അറ്റൻറ്ചെയ്ത ഉടനെ മറു തലയ്ക്കൽ നിന്നും…
“ഡാ വട്ടേകാടൻ സുഖാണോ?…”
“ഹോ,നീയൊ !! ഇതെവിടുന്ന് ? എപ്പോ ലാന്‍ഡ്ചെയ്തു ?”
“രണ്ട് ദിവസായി വന്നിട്ട് തിരക്കൊഴിഞ്ഞ് തന്നെ വിളിക്കാം എന്ന് വിചാരിച്ചു. “
വിശേഷങ്ങള്‍ പങ്കുവെച്ച് ഫോണ്‍ കട്ട്ചെയ്യാൻ സമയം ചോദിച്ചു ,
“ഡീ കോപ്പേ… നമുക്കിന്നൊന്ന് കൂടിയാലോ ? മനോഹരിയായ എന്റെ സ്വന്തം ഇടുക്കിയിൽ…”
“അതിനെന്താ,ആവാം. ആ തമ്പുരാട്ടിയേ കൂടി വിളിച്ചുനോക്ക്…”
വിളിച്ചത് ഡോക്ടര്‍ ഷേർളി ഫിലിപ്പായിരുന്നു.
നാൻസി തോമസ് , ഷേർളി ഫിലിപ്പ് , അഞ്ജലി ഗോപിനാഥ്…. കോട്ടയം മെഡിക്കല്‍കോളേജിലെ ഒരേ ബാച്ചുകാരായിരുന്നു ‘ ഡെവിൾസ് ‘ എന്നറിയപ്പെട്ടിരുന്ന ഈ മൂവർസംഘം .
ഡോക്ടര്‍ ഷേർളി ഫിലിപ്പ് കാനഡയിലെ പ്രശസ്തമായ റോയൽ അലക്സാഡ്രാ ഹോസ്പിറ്റലില്‍ ജോലിചെയ്യുന്നു. കാനഡയിൽ സ്ഥിരതാമസമാക്കിയ ഷേർളി ഫിലിപ്പ് ചുരുങ്ങിയ ദിവസത്തെ സന്ദർശനത്തിനാണ് ഇവിടെ എത്തിയത് .
ഡോക്ടര്‍ അഞ്ജലി ഗോപിനാഥ്,തൃശ്ശൂർ ഗോ പിനാഥ് മെമ്മോറിയൽ ഹോസ്പിറ്റൽ ഉടമ .
വർഷങ്ങൾക്ക്ശേഷം ആ മൂന്ന് കൂട്ടുകാരികളും ഇടുക്കിയിലെ പ്രശസ്തമായ പഞ്ചനക്ഷത്രഹോട്ടലില്‍ മുറിയെടുത്ത് കഴിഞ്ഞകാലത്തെ കുസൃതികൾ ഓർത്ത് ചിരിച്ചും ഉത്സിച്ചും തിന്നും കുടിച്ചും ആ രാത്രിയെ ഉല്ലാസഭരിതമാക്കി .
ആ സമയത്താണ് ഡോക്ടര്‍ നാൻസിയുടെ ഫോണ്‍ റിങ്ങ് ചെയ്തത്….ഫോൺ എടുത്ത് ഞാനിതാ എത്തി എന്ന്പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു .
കൂട്ടുകാരികളോട് നിങ്ങള്‍ ആഘോഷിക്ക് ഞാന്‍ നാളെ കാലത്ത് എത്താം എന്നും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി .
പാർക്കിങ്ങ് ഏരിയയിൽ നിന്നും സെക്യൂരിറ്റി കൊണ്ട് വന്ന കാറില്‍ കയറി പുറത്തേക്ക് ഓടിച്ചു പോയി ………..!!!