എന്റെ ഖൽബിലെ ജിന്ന് 29

നിയസെ അന്നോട് ഇന്നലെ ഒരു കാര്യം പറഞ്ഞിട്ട് എന്തായി.

Sorry ഞാൻ ആ കാര്യം മറന്നു പോയി ഇനി ഇപ്പോ പോയാ നടക്കോ.

ഇപ്പോ സമയം എത്രയായീന്നാ അന്റെ വിചാരം. ഇനി നാളെ പറ്റു.

അത് സാരില്ല.അപ്പോ ഇനി നാളെ പോകാം.

ഉം ശെരി അല്ല ഇന്നെന്താ സ്പെഷ്യൽ എനിക്കാണെങ്കിൽ വിശന്നിട്ടു വയ്യാ..

ആ നീ വന്നേ ഭക്ഷണം നമ്മുക്ക് പുറത്ത് നിന്നു കഴിക്കാം ഇവിടെ നിന്നാൽ ശെരിയാവില്ല.

ഉമ്മച്ചീ ഞങ്ങൾ ഇറങ്ങാ.

ആ ഇനി പാതിരാത്രി കേറിവന്നാൽ മതി.

ഇങ്ങള് തമാശ പറയാതെ ഒന്ന് പോയെ ഉമ്മച്ചീ.

അനക്ക് ഈ കളിച്ചു നടക്കണ സമയത്ത് ആ കടയിൽ പോയി ഉപ്പാനെ ഒന്ന് സഹായിച്ചൂടെ.

എനിക്കൊന്നും വയ്യാ. ഞാൻ പോയിരുന്നാലൊന്നും ശെരിയാവൂല്ല.

ആ നീ അതും പറഞ്ഞ് കളിച്ചു നടന്നോ. നീ ഒന്നും നേരാവാനുള്ളതല്ല.

ഉമ്മച്ചീ ഇങ്ങളില് ഒരു നൂറ് രൂപ ഉണ്ടങ്കില് തന്നെ വണ്ടീല് പെട്രോള് അടിക്കാനാ.

എന്റെലൊന്നും ഇല്ലാ വണ്ടില് പെട്രോള് അടിക്കാനും വാപ്പാനോടും ഉമ്മച്ചോടും കൈ നീട്ടണം ആ ആളാ വണ്ടി വാങ്ങി തന്ന അടവ് അടച്ചോളാ ന്ന് പറയണത്.

ഇങ്ങള് ബാപ്പാനോട് പറഞ്ഞ് എനിക്ക് പുതിയ വണ്ടി വാങ്ങിച്ചു തേരാണെങ്കിൽ കടയില് ഞാനും പോയിരിക്കാ അപ്പോ എനിക്ക് വണ്ടീടെ അടവ് അടക്കാൻ പൈസ കിട്ടൂല്ലേ.

ആ മോന്റെ ബുദ്ധി നല്ല ബുദ്ധി തന്നെ അന്നേ ഞമ്മള് സമ്മധിച്ചേക്കണ്.

ഇങ്ങള് ഉമ്മച്ചീ മോനും തല്ലുടാതെ നിയാസേ നീ വന്നേ…

ആ നിയസെ അന്നോട് ഒരു കാര്യം പറയാൻ മറന്നു ഞാൻ അടുത്താഴ്‌ച്ച ഗൾഫിൽ പോവാ ഇന്നലെയാ വിസ വന്നത് കുറേ കാലായി ഉപ്പ പറയണത് അങ്ങോട്ട്‌ വരാൻ ഉപ്പാക്ക് ഒറ്റക്ക് പറ്റണില്ലത്രേ. ഇനിയും ഇങ്ങനെ കളിച്ചു നടന്നാൽ ശെരിയാവില്ല. എന്തായാലും പോണം.

ന്റെ അഷ്‌ക്കറെ ഇതൊന്നു അന്റെ കൂട്ടുകാരനോട് പറഞ്ഞ് മനസ്സിലാക്കി കൊടുക്ക്‌ അവനൊന്ന് നന്നാവട്ടെ.

അഷ്‌ക്കറെ ഇനി ഇവിടെ നിന്നാ ശെരിയാവില്ല വാ നമ്മുക്ക് പോവാ.

ആ ചെല്ല് ചെല്ല്. വെല്ലോടുത്തും പോയി വായ നോക്കി നിനക്കാനല്ലേ സമയം കളയണ്ട വേഗം പോയിക്കോ.

ഇയ്യ്‌ വന്നേ അഷ്‌ക്കറെ ഉമ്മച്ചീ അങ്ങനൊക്കെ പറയും. ഉമ്മച്ചീ ഞങ്ങള് ഇറങ്ങാ.

ടാ നിയാസേ അന്റെ ഉമ്മ പറയണതിലും കാര്യമുണ്ട്. എത്ര കാലം എന്ന് വെച്ചാ ഇങ്ങനെ കളിച്ചു നടക്കാ നിനക്ക് ഇടക്ക് ഉപ്പാനെ ഒന്ന് സഹായിക്കാൻ ആ കടയിൽ പോയി ഇരുന്നൂടെ.

ഓ ഇയ്യ്‌ ഇപ്പോ ഗൾഫിൽ പോവാനായപ്പോൾ നല്ല കുട്ടി ആയോ.

അതല്ലടാ ഇത്രയും കാലം നമ്മെ നോക്കി വളർത്തിയില്ലെ. ഇനി അവരെ നോക്കേണ്ടത് നമ്മുടെ കടമയല്ലെ.

നീ പറയുന്നതെല്ലാം ശെരിയാണ് പക്ഷെ ഇപ്പോഴല്ലെ ഇങ്ങനെയൊക്കെ നടക്കാൻ പറ്റൂ. ഒരു പെണ്ണൊക്കെ കെട്ടിക്കഴിഞ്ഞാൽ അതൊന്നും നടക്കില്ല.

അതിനു ഇങ്ങനെയൊക്കെ നടന്നാൽ ആര് പെണ്ണ് തേരാനാ. ഇപ്പോ വല്ല പണിയും കൂലിയും ഉള്ളവർക്കേ പെണ്ണ് കിട്ടൊള്ളൂ. ആ സമയം ഒരുപാടായി ഞാൻ പൂവാ ആരോടും ഗൾഫിൽ പോകുന്ന കാര്യം പറഞ്ഞിട്ടില്ല. എല്ലാ ബന്ധുക്കളുടെയും വീട്ടിൽ പോണം. പിന്നെ നാളെ നമ്മുക്ക് ടൗണിൽ പോണം ഉപ്പ കുറച്ച് പൈസ അയച്ചിട്ടുണ്ട് അതെടുത്തു കുറച്ച് ഡ്രസ്സല്ലാം വാങ്ങണം.

അപ്പോ നീ പറഞ്ഞ കാര്യത്തിന് പോണ്ടേ.

ഹേയ് അതൊന്നും ഇനി നടക്കുമെന്ന് തോന്നുന്നില്ല….

തുടരും….

1 Comment

  1. Kollaam shaan keep going…..

Comments are closed.