സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

നൽകാാനൊരുത്തരമില്ലാതെ ഭൂമിയുമായി സങ്കടം പങ്കിടുന്ന കണ്ണിമകളെ അടർത്തിമാറ്റി ഞാൻ തലയുയർത്തി നോക്കിയപ്പോഴേക്കും എന്റെ കണ്ണുകളെയിത്തിരി ദൂരത്തിലാക്കിയവർ ആ മുറി വിട്ടകന്നിരുന്നു..

ഉറക്കെ കരയണമെന്നുണ്ടാായിരുന്നെനിക്ക്..പക്ഷേ ഒഴുകാാൻ വെമ്പിനിൽക്കുന്ന കണ്ണീർക്കണങ്ങളെ..പിടിച്ചു നിർത്തണമാായിരുന്നെനിക്കവരെ യാത്രയാക്കും വരേയെങ്കിലും..

അവരെ അനുഗമിച്ചുകൊണ്ടുള്ള ഉപ്പാന്റെ ആ നടത്തം …എന്തോ നേടാൻ പോവുന്നതിലുള്ള ഒരു തരം സംതൃപ്തിയോടെയാായിരുന്നു..

“അപ്പോ പിന്നെ എങ്ങനാ കാര്യങ്ങളൊക്കെ ലത്തീഫ്ക്കാ…ന്റ് കുട്ടിക്ക് കൊടുക്കാനായിട്ട് ഞാനൊരു അമ്പതു പവനും കാറും കരുതിവെച്ചീണ്..ഞ്ഞി പോരായ്കന്താച്ചാ ഇങ്ങൾക്ക് പറയാ..”
ആവേശത്തോടെയുള്ളയെന്റെ ഉപ്പാന്റെ വാക്കുകളെ നിരുത്സാാഹപ്പെടുത്തുന്ന പോലെയായിരുന്നദ്ദേഹത്തിന്റ്റെ മറുപടി..

“അതിനൊക്കെ ഇനിം സമയണ്ടല്ലോ സുലൈമാനേ..പ്രശ്നന്താന്ന് വെച്ചാപ്പോ അതൊന്നും അല്ലാലോ…ന്നാ പിന്നെ ഞങ്ങളങ്ങട്..”

അവര് പെട്ടെന്നൊന്നിറങ്ങി തന്നിരുന്നെങ്കിലൊന്നാഗ്രഹിച്ച സമയായിരുന്നത്…

അവരു കണ്ണിൽ നിന്നും മറയുന്നതും നോക്കി നിൽക്കുന്ന ഉപ്പാന്റെ അരികിൽ നിന്നും മെല്ലെ ഒഴിഞ്ഞുമാറിയകത്തേക്ക് പോകാനൊരുങ്ങവേ പെട്ടെന്നാായിരുന്നു പിന്നിൽ നിന്നും ഉപ്പാന്റെ വിളി..

“മോളേ…”
തലയനക്കാതെ തന്നെയാ വിളിക്കുത്തരം നൽകി..
“അവരെന്താാ മോളോട് ചോയ്ച്ചേ…ഓൽക്ക് ഇഷ്ടക്കേടൊന്നും ല്ലാലോ ലേ..”
എന്റെ ഉത്തരത്തിനാായി കാത്തു നിൽക്കുന്ന ഉപ്പാാക്കരികിൽ എന്തുപറഞ്ഞു രക്ഷപ്പെടണമെന്നെനിക്കറിയില്ലാായിരുന്നു..

“അത് ..പിന്നെ …ഉപ്പാാ..അവർ..”

“എന്താാ മോളേ..ന്തേയ്..എന്താാണേലും പറയ്.. ”
ന്റെ മുന്നിൽ വന്ന് മുഖമുയർത്തികൊണ്ടുള്ള ഉപ്പാന്റെ ചോദ്യത്തിനൊരുത്തരം നൽകാനെനിക്കപ്പോ അസത്യത്തെ കൂട്ടുപിടിക്കേണ്ടി വന്നു..

“അത്..ഓര് ഞാൻ എത്ര വരേ പഠിച്ചൂ എന്നുള്ള കാര്യൊക്കെ…”

“ഹാവൂ..സമാാധാാനായി..ഞാനാാകെ ബേജാറായിപ്പോയീനി…അല്ലാാ..മോള് പറഞ്ന്നീലേ എം.കോം വരേ ഡിസ്റ്റൻസായി പഠിച്ചൂന്ന്”

“ഉം…”

അസത്യത്തിനു മേൽ വീണ്ടും അസത്യം ചേർത്തുവെച്ചവിടെ നിന്ന് പിൻ വാങ്ങുമ്പോഴും മനസ്സില് മുഴുവനും റിയാസിന്റെ ഉപ്പ നൽകിയ വേദന നിറഞ്ഞ വാക്കുകൾ തങ്ങി നിന്നിരുന്നു…

പിന്നീടവിടെനിന്നൊരു ഓട്ടമാായിരുന്നു..നൊമ്പരക്കടൽ അലതല്ലുന്നയെന്റെയാ മുറിയിൽ കയറി‌ വാതിലടച്ചവിടെയെന്റെ കണ്ണീരുകൊണ്ടരുവി തീർക്കാൻ….എത്ര നേരമങ്ങനെയിരുന്നു കരഞ്ഞെന്നോർമ്മയില്ല…കണ്ണുനീർ തുള്ളികൾ വറ്റി വരളുമ്പോഴവസാാനം ന്റെ മനോധൈര്യം തിരികെ വന്നു..
എന്തു ചെയ്യണമെന്നുറച്ച തീരുമാനം നൽകാാനതൊരു കാരണമായെന്നു പറയാം
..
ഒട്ടും വൈകാതെ തന്നെ റിയാസിന്റെ നമ്പറിലേക്ക് ഡയൽ ചെയ്യുക എന്നുള്ളതാായിരുന്നെന്റെയടുത്ത ലക്ഷ്യം…
ഒന്നു രണ്ടു റിംഗിനു ശേഷം അവന്റെ ഭാഗത്ത് നിന്നതിനു മറുപടിയും ഉണ്ടാായി..

“ഹായ്..റൻഷാാ..എന്താത്..പതിവില്ലാതെ.”.നിറഞ്ഞ സന്തോഷമപ്പോ ആ മനസ്സിൽ എനിക്ക് കാണാാമായിരു‌ന്നു..പാവം ഉപ്പ പറഞ്ഞതൊന്നും ചിലപ്പോ റിച്ചൂന് അറിയലുണ്ടാവൂലാ..

“റിച്ചൂ…ഈ കല്യാാണത്തിനെനിക്ക് സമ്മതമല്ല..എനിക്കിയാളെ ഇഷ്ടാായില്ലാ..ദയവായി ഇനിം ഞാാനുമായൊരു കോണ്ടാക്ടും ഉണ്ടാാവരുത്..മാത്രമല്ലാാ കഴിയുവാണേൽ ഞാാനുമാായുള്ള എല്ലാ ഓർമ്മകളും ഈ നിമിഷം തൊട്ട് അവസാനിപ്പിക്കുക..ഉള്ളിലുള്ള സ്നേഹം സത്യമാാണെങ്കിൽ ഇത്തിരിയെങ്കിലും ന്റെ വാാക്കുകൾക്ക് പരിഗണന നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു..”

“റൻഷാാാാ…”
ദയനീയ മായ അവന്റെ വിളിക്കുത്തരം നൽകാതെയുടനെ ഞാാൻ ആ കോൾ ഡിസ്കണക്ട് ചെയ്തു…

റൻഷ കരയില്ല ഇനിം..ഇനി കരയാാൻ കണ്ണീരുമില്ലാാ..ഉറച്ച തീരുമാാനത്തോടെത്തന്നെ ഞാൻ കണ്ണുമടച്ചങ്ങനെയിരുന്നു..അപ്പോയും ഒരു തരംഗമായ് റിയാസിന്റെ ഉപ്പയുടെ ശബ്ദം ന്റെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു…

“മോളേ..എനിക്ക് പറയാാനുള്ളതെന്താാന്ന് വെച്ചാാ..മോള് ദയവായി ഈ കല്യാണത്തീന്ന് പിന്മാറണം..ഞങ്ങൾടെ അവസ്ഥ മോളൊന്ന് ചിന്തിച്ച് നോക്ക്..ഞങ്ങളെ മുമ്പിൽ ഭീഷണിപ്പെടുത്തിയും പട്ടിണികെടന്നും ഒക്കെയാ ഇതിനുള്ള സമ്മതം ഓൻ നേടിയെടുത്തേ..മോൾ തന്നെ ആലോയ്ച്ച് നോക്ക് ..ഞങ്ങൾടെ സ്റ്റാറ്റസിനു ഈ ബന്ധം എങ്ങനാാ ചേരാാന്ന്…. അവന്റെ ഉമ്മാാക്കിപ്പോഴും ഇത് ഉൾക്കൊള്ളാൻ പറ്റീട്ടില്ലാ..മോൾ അങ്ങട് കേറി വന്നാാൽ അവിടെ ആ ഉത്തരത്തിൽ കെട്ടിത്തൂങ്ങുമെന്നൊക്കെയാ ഓള് പറയ്ണേ..അങ്ങനെയൊന്നും ചെയ്യൂലേലും ഓളൊരു താടകയാ.. മോളെ ഉപദ്രവിച്ച് കൊല്ലും ന്ന് ഉറപ്പാ..ഒന്നു പ്രതികരിക്കാൻ പോലും എനിക്ക് പറ്റീന്ന് വരില്ലാാ..”
അത്രൊക്കെ പറഞ്ഞദ്ദേഹം പിന്നെ റിയാസിന്റെ അമ്മായിയോടായി പറഞ്ഞു

“ഇയ്യൊന്നു പറഞ്ഞ് കൊട്ക്ക് ആയിശോ…”

..പിന്നെ അവരുടെ ഉപദേശവും കൂടി ആയപ്പോ വയറു നിറഞ്ഞു..
“അതേ മോളേ.. മോള് ഈ കല്യാണത്തിനു ഇഷ്ടല്ലാാന്ന് പറഞ്ഞാലേ റിയാാസ് ഇതീന്ന് പിന്മാറുള്ളൂ..സുലൈഖാാത്താന്റെ സ്വഭാവം ഞങ്ങൾക്കൊക്കെ നല്ലോണം അറിയാാ..ഇത് നടന്നാാ ഓല് ഇനി എന്തൊക്കേ കാട്ടിക്കൂട്ടാാ പറയാൻ പറ്റൂലാ…
ഇനി അഥവാ ഞങ്ങളൊക്കെ സമ്മയിച്ചാലും അവനും നീയുമായിട്ടെങ്ങനാ മുന്നോട്ട് പോവാാ..വല്യവല്യ ആളുകളുമായുള്ള അവന്റെ കൂട്ടുകെട്ടുകളിലെല്ലാം ഒരു പരിഹാസമോ അല്ലെങ്കിൽ സഹതാപ കഥാാപാത്രമാായിട്ടോ ആയിരിക്കും മോളുടെ കടന്നു വരവ്..ആലോയിക്കാതെ എടുത്ത് ചാടിയാാലുണ്ടാാവ്ണ കാര്യങ്ങളാാ ഞാൻ പറഞ്ഞൊക്കെ..ഇപ്പൊ ലഭിക്ക്ണ സന്തോഷം കൂടി മോൾക്ക് നഷ്ടാാവേ ഉള്ളൂ..മോള് നല്ല പോലെ ആലോചിക്ക് ട്ടോ..”

അതേ..ആലോചിച്ചു ഞാൻ ഒരു തീരുമാനവും കണ്ടെത്തി..വേണ്ടയെനിക്കങ്ങനൊരു ജീവിതം…ഞാാൻ കാരണം ആരുടേം ജീവിതത്തിലേയും വെളിച്ചം അണയാൻ പാടില്ല…

മറക്കണം റിച്ചൂ..എല്ലാാം മറക്കണം.. റിച്ചൂന്റെ ജീവിതത്തിലൊരു നല്ലപെണ്ണ് വരും.അതെനിക്കവകാാശപ്പെട്ടതല്ലാാ..
..ഉപ്പയുടെ മുന്നിലിനിം ഈ നാടകത്തിന്റെ ആവശ്യല്ലാാ..പറയണം എല്ലാാം ..ഉപ്പാാക്ക് മനസ്സിലാാവും എന്നെ…അല്ലാാ..ഉപ്പാാക്കേ ന്നെ മനസ്സിലാാവൂ…

ഉപ്പാന്റെ മനസ്സിൽ വളർന്നുവരുന്ന ആ പ്രതീക്ഷയുടെ വേരറുത്തുമാറ്റാാനായി ഞാനങ്ങോട്ട് ചെന്നെത്തിയതും നടുക്കുന്നൊരു കാഴ്ചക്കാണവിടെ ദൃക്സാക്ഷിയാവേണ്ടി വന്നത്..
നെഞ്ചുവേദന സഹിക്കാൻ വയ്യാതെ പിടയുന്ന ഉപ്പാാനേ.

“ഉപ്പാാാ…ഉപ്പാാ…ന്താാ…ന്താാ പറ്റിയേ..”
വെപ്രാളത്തോടെ ഞാൻ അലമുറയിട്ടങ്ങോട്ട് ഞാാനെന്റെയാ ചക്രം ഉരുട്ടിനീക്കി..

“കു..കുഞ്ഞോളേ…കുഞ്ഞോളേ ഒന്നോടിവാാാ..”

“ഉപ്പാാ….”
എന്റെ കരച്ചിൽ കേട്ടതോണ്ടാാവാാം ഉപ്പ ആഗ്യം കാണിച്ചെന്തൊക്കെയോ പറയുന്നുണ്ട്..
അപ്പോഴേക്കും കുഞ്ഞോളും ഓടിയെത്തി..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.