സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

കുഞ്ഞോൾ പറഞ്ഞതിലും കാര്യല്ലേ..അടുത്ത ചാൻസ് അവൾക്കാണെന്ന്..ശരിയല്ലേ..ഇപ്പോ തന്നെ ഓരോരുത്തര് പറഞ്ഞുവെക്ക്ണ്ട്…..പക്ഷേ എന്റേത് വല്ലതും ആവാതേ അവളുടെ കാാര്യത്തിലൊരു തീരുമാനമില്ലെന്ന ഉറച്ച വാശിയിലാ ഉപ്പാ..
മനസ്സങ്ങനെ കടിഞ്ഞാാണില്ലാാത്ത പട്ടം പോലെ പാറി നടന്നങ്ങനെയെവിടെയൊക്കെയോ തട്ടുകയും മുട്ടുകയും ചെയ്യുന്നുണ്ട്..അതിനൊരു പരിക്കിനിം പറ്റാതിരിക്കണമെങ്കിൽ ശരിയായൊരുത്തരം കിട്ടിയേ മതിയാാവൂ..
ആ ഉത്തരത്തിനാായി ഞാൻ വീണ്ടും റിയാസിനെ തന്നെ തേടി..

“റിച്ചൂ സത്യം പറ..വീട്ടുകാാരുടെ സമ്മതത്തോടു കൂടി തന്നെയാണോ ഇത്….‌”
അല്പ നേരത്തെ മൗനത്തിനു ശേഷമാണാ മറുപടി വന്നത്..
“എന്താാടാാ റൻഷാാ…നീയിങ്ങനെ… ഞാൻ പറഞ്ഞതാണല്ലോ എല്ലാം.. .സമയൊരുപാടാായില്ലേ ഇപ്പോ പോയുറങ്ങാൻ നോക്ക്‌…”
അതും പറഞ്ഞ് റിച്ചു നെറ്റ് ഓഫ് ചെയ്തെങ്കിലും ഞാനറിയാതെയാ വീട്ടിൽ പലതും പുകഞ്ഞു പൊന്തുന്നുണ്ടായിരുന്നു… നീണ്ട നിരാഹാരത്തിനൊടുവിൽ കിട്ടിയ നീതിയാണ് നമ്മുടെ വിവാഹം എന്ന് പറയാനെന്തോ അവന്റെ നാവ് മുതിർന്നില്ലാ..
———————
“ഉമ്മാാ ..ചോറ്… എട്ത്ത് വെക്കി…” അതും പറഞ്ഞോണ്ടാായിരുന്നു റിയാസ് അടുക്കളയിലേക്ക് കയറി വന്നത്..
ഊൺ മേശക്കരികിൽ തലക്കു കയ്യും കൊടുത്തെന്തോ ചിന്തയിൽ മുഴുകിയിരിക്കുന്ന സുലൈഖത്താാ ചാടിയെണീറ്റ്..
“പൊയ്ക്കോണം ന്റെ മുന്നീന്ന്..അനക്ക് ഇങ്ങനെ ഒരു തള്ളല്ലാാന്ന് തന്നെ അങ്ങട് വിചാരിച്ചേക്ക്…ചോറൊക്കെ വാണേൽ ആ കാലില്ലാത്തൊരു പിശാചിനെ മനസ്സിൽ കുടിയിരിത്തീണല്ലോ അയിനെ പോയി കൂട്ടി കൊണ്ടോര്..അല്ലാതെ ഈ സുലൈഖാനെ കിട്ടൂന്ന് ഇയ്യ് കരുതണ്ട ഇനി..”
തിന്നാതെ തന്നെ നിറഞ്ഞ വയറുമായവൻ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ചിന്തിച്ചിരുന്നത് മറ്റൊന്നുമായിരുന്നില്ലാ..ഞാൻ ചെയ്ത തെറ്റെന്താാ..തളർന്നകാലുള്ള ഒരു പെണ്ണിനെ സ്നേഹിച്ചതോ അതോ സ്ത്രീധനമേറെ കൊയ്യാനില്ലാത്തൊരു വീട്ടിലെ പെണ്ണിനെ സ്നേഹിച്ചതോ…

പതിയേ നടന്നകലുമ്പോഴും കേൾക്കുന്നുണ്ടായിരുന്നു ഉമ്മയുടെ ഉച്ചത്തിലുള്ള ആ ശകാാരവാക്കുകൾ..

“ഇനി ഞാൻ വെച്ചു വിളമ്പണം പോലും ബുദ്ധിസ്ഥിരതല്ലാാത്തൊരു ചെർക്കനും ഓന്റെ കാലില്ലാാത്ത പെണ്ണിനും ..ഈ സുലൈഖാനെ കിട്ടൂലയിന്..”

“എന്തത്താാ സുലോ ഇയ്യ് തൊടങ്ങ്യോ പിന്നേം..”
ലത്തീഫ്ക്കാന്റെ ആ ചോദ്യത്തെ ഒരു തുറിച്ചു നോട്ടം കൊണ്ടായിരുന്നു സുലൈഖത്താ സ്വീകരിച്ചത്..

“മിണ്ടരുത് ..ഇങ്ങളൊരൊറ്റാാളു കാരണാാ കാര്യങ്ങള് ഇവടെ വരേ എത്തിയേ. .. “

.”ഇയ്യ് ഇങ്ങനെ നോക്കൊന്നും വേണ്ടാാ സുലോ…ഞാൻ പിന്നെ എന്തെയ്നി ചെയ്യേണ്ട്യേ..തിന്നാാതേം കുടിക്കാാണ്ടിം ഓനിങ്ങനെ നമ്മളോട് യുദ്ധം ചെയ്യുമ്പോ കണ്മുന്നിൽ വെള്ളം കിട്ടാണ്ടെ മരിക്ക്ണത് നോക്കി നിക്കണേയ്നോ…”

“ആ..നിക്കണേയ്നു‌.. ചാവാണേൽ ചത്തോട്ടെ എന്നങ്ങട് വിചാരിക്കണേയ്നി..
സുലൈഖാാന്റ മോന് കെട്ടികൊണ്ടോന്നതൊരു ചട്ടുകാാലിനെ ആണല്ലോന്ന് നാട്ടുകാാർ പറഞ്ഞു ചിരിക്കൂലേ ഇനി…ഹോ.ആലോയ്ക്കാാനും കൂടി വയ്യ ഇനിക്ക്..”

“അല്ല സുലോ..ഇത് റിച്ചു നമ്മളോട് പറയാണ്ടെയ്നി കെട്ടികൊണ്ടോരാാച്ചാല് അതുമ്നമ്മളെന്നെ സഹിക്കെണ്ടില്ലെയ്നോ…ഓനിക്ക് നമ്മളോടൊരു ബഹുമാാനള്ളോണ്ടല്ലേ ഓനത് നമ്മളോട് ചോയ്ക്കാാനുള്ള മനസ്സ് കാണിച്ചേ..”

“ഒലക്ക..ഇങ്ങളല്ലേലും എപ്പഴും ഓന്റെ ഭാഗം ന്യായീകരിക്കാനൊരുങ്ങി നിൽക്കാണല്ലോ മൻഷ്യാാ…”

“ഹോ..ഇവളോട് വർത്താനം പറിയാൻ നിന്നാൽ പറിണോൽക്ക് പിരാന്താാവും..പിന്നേയ്..നാളെ ആ പെണ്ണിന്റെ വീട്ടിൽക്ക് പോവാൻ തീരുമാനിച്ചീണ് ഞാനും ന്റെ പെങ്ങൾ ആയ്ശും..ഇയ്യ് പോര്ണ്ടോ ഇല്ല്യേന്ന് പറയ്…”

“ഹും..ന്റെ പട്ടി പോരും..” പല്ലിറുമ്മികൊണ്ട് സുലൈഖ പുലമ്പി..

“ഇയ്യ് പോരോ..അന്റെ പട്ടി പോരോന്ന് ള്ളത് ഇങ്ങൾ തമ്മിൽ തീരുമാനിച്ചോളി..ഞങ്ങളേതാായാലും അവിടം വരേ പോവ്ണ്ട്…”അതും പറഞ്ഞ് തിരിഞ്ഞ് നടക്കവേ ലത്തീഫ്ക്കാനെ തടഞ്ഞ്കൊണ്ട് സുലൈഖത്താ പറഞ്ഞു..

“പിന്നേയ്… പോവുന്നതൊക്കെ കൊള്ളാാം അവ്ടെ പോയിട്ട് ഞാൻ പറയാൻ പറഞ്ഞ ആ കാര്യം പറയാാൻ മറക്കണ്ടാാ…”

“ആ..സുലോ..മറക്കൂലാ..പോരെ…”
അതും പറഞ്ഞദ്ദേഹം ആ രംഗം കൂടുതൽ വഷളാക്കാതെ അവിടുന്നു പിന്മാറി. …
……………………………………………

“മോളേ…അന്റെ ഒരുക്കൊക്കെ കഴിഞ്ഞീണല്ലോ ലേ…ഓരിപ്പോ ഇങ്ങെത്തും ട്ടോ…”
ആധി നിറഞ്ഞ മനസ്സുമായാാ ഉപ്പാ വരാന്തയിലങ്ങോട്ടും ഇങ്ങോട്ടും ഉലാാത്തിക്കൊണ്ടിരിക്കേ ഒരു ഷിഫ്റ്റ് കാർ ആ ഗേറ്റിന്റെ പടി കടന്നകത്തേക്ക് പ്രവേശിച്ചു..
റിയാസിന്റെ ഉപ്പയും ഉപ്പയുടെ പെങ്ങൾ ആയ്ശുവും …
എങ്ങനെ സൽക്കരിക്കണമെന്നറിയാാതെ ഉപ്പ എന്തൊക്കെയോ കാട്ടികൂട്ടുന്നുണ്ട്..ചായസൽക്കാരം കഴിഞ്ഞുടനെ എന്നെ അവർക്കു മുന്നിലേക്ക് വിളിക്കപ്പെട്ടു..
എന്നെ കണ്ടതും റിയാസിന്റെ ഉപ്പയുടെ മുഖമെന്തോ വല്ലാാതെ വിളറിയിരുന്നു..ഇരുകാലുകളും തളർന്ന
ഭാവി മരുമോൾക്ക് എത്ര മാർക്കിടും എന്നറിയാതെയയാൾ അന്തം വിട്ടു നിന്നു..

“കുട്ടിക്കാാലത്തെങ്ങോ കണ്ടാാണ്…ഇപ്പോ വല്യ കുട്ട്യോളൊക്കായല്ലോ..മോൾക്കെന്നെ ഓർമ്മയുണ്ടല്ലോ ലേ.”

“ഉം… “പതിയേ മൂളിക്കൊണ്ടുത്തരം നൽകി ഞാൻ തലയും കുനിച്ചിരുന്നു..
ചോദ്യോത്തരങ്ങളോരോന്നും കഴിഞ്ഞൊടുവിൽ അദ്ദേഹമെന്റെ ഉപ്പാാനോടൊരനുവാദം ചോദിച്ചു..
“എനിക്ക് റൻഷ മോളോടൊറ്റക്കൊന്ന് സംസാരിക്കണേയ്നി…”

“ഓ..അയിനെന്താാ ..ഇങ്ങള് സംസാരിച്ചോളി…”

എന്തായിരിക്കും റിയാാസിന്റെ ഉപ്പാാക്കെന്നോട് സംസാരിക്കാനുണ്ടാാവാാാ…അല്പം ഉത്കണ്ഠയോടെത്തന്നെ ഞാനാ മുഖത്തേക്ക് തന്നെ ഉറ്റുനോക്കികൊണ്ടിരിക്കവേ അദ്ദേഹം പറഞ്ഞു തുടങ്ങി..ഞെട്ടിക്കുന്ന ആ വാക്കുകൾ ഒരു ശില കണക്കേയെന്റെ ഹൃദയത്തിൽ വന്നു പതിക്കുമ്പോഴും നിറഞ്ഞ കണ്ണുകളാൽ ഞാൻ കാണുന്നുണ്ടായിരുന്നു കുറച്ചകലെയായി വലതു കരങ്ങളാൽ ഇടനെഞ്ച് തടവിക്കൊണ്ടിരിക്കുന്ന ഒരു വൃദ്ധപിതാവിനെ…എന്റെ പ്രിയപ്പെട്ട ഉപ്പയെ…

മിഴികളിലൂടൊഴുകുന്ന കണ്ണീർകണങ്ങളെയെന്റെ വലതു കരം കൊണ്ട് തുടച്ചുമാറ്റി ഞാൻ റിയാസിന്റെ ഉപ്പായുടെ വാക്കുകളോരോന്നും ശ്രവിച്ചു കൊണ്ടിരുന്നു..
എല്ലാാം പറഞ്ഞൊകൊണ്ടദ്ദേഹം അവസാനമെന്നോട് ചോദിച്ചു…
“മോൾക്ക് ഞാൻ പറഞ്ഞതൊക്കെ മനസ്സിലാായിക്കാണുമല്ലോ ലേ..”

എന്റെ ഹൃദയത്തിലരങ്ങേറുന്ന സംഘട്ടനങ്ങളന്തെന്നറിയാതെയുള്ള ആ ചോദ്യത്തിനു
തലകുനിച്ചുകൊണ്ട് തന്നെ ഞാനൊന്നു മൂളി…
“ഊം..”

“ഇനി മോൾക്കെന്നെ തീരുമാനിക്ക്യാാ..ന്താാ വേണ്ടേന്ന്..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.