സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ടായിരുന്നു..അവനോടൊപ്പമുള്ളൊരു ജീവിതത്തെ ഞാൻ ശക്തമായെതിർക്കുന്നുണ്ടെങ്കിലും അതെന്റെ നാവുകൾ ഉതിർക്കുന്ന വെറും വാക്കുകൾ മാത്രമായിരുന്നു..അത്രക്കേറേ ഞാനവനെ ഇഷ്ടപ്പെടുന്നുണ്ടെന്നൊരാഴ്ച കൊണ്ടെനിക്ക് ബോധ്യമായതാണ്…ഇനി കേൾക്കക്കാനുള്ളതെല്ലാം അവന്റെ നാവിൻ തുമ്പിലാണ്…
ദ്രുതഗതിയിൽ മിടിക്കുന്ന ഹൃദയസ്പന്ദളെ അടക്കി നിർത്താൻ പാടുപെട്ടങ്ങനെയിരിക്കവേ ഒട്ടും പ്രതീക്ഷിക്കാതെയാ ആ ചോദ്യം വീണ്ടും അവൻ എന്നിലേക്കെറിഞ്ഞു തന്നു..

“പറഞ്ഞില്ലാലോ ഇയാൾക്കെന്നെ ഇഷ്ടാാണോന്ന്..”
എന്തുത്തരം നൽകണമെന്നറിയാതെ മൗനം പാലിച്ചിരിക്കുന്നയെനിക്കരികിലേക്ക് വീണ്ടുമവന്റെ ചോദ്യ ശരങ്ങൾ ഉയർന്നു വന്നു..
“റൻഷാ..പറഞ്ഞു താ എനിക്കൊരുത്തരം..ഇനി നമ്മൾ തമ്മിലുള്ളയീ അകലം കുറക്കാനൊരുത്തരം മാത്രമേ ബാക്കിയുള്ളൂ..”

“എന്ത്…?..”ഉദ്ദേശിച്ചതിന്റെ അർത്ഥമെന്തെന്നറിയാതെ ഞാൻ സംശയിച്ചങ്ങനെ നിന്നു..

“റിച്ചൂ..എനിക്ക് റിച്ചൂനെ ഇഷ്ടമില്ലായ്കയൊന്നും ഇല്ല..പക്ഷേ റിച്ചൂന്റെ വീട്ടുകാർക്കൊരിക്കലും എന്നെ പോലെയൊരു പെണ്ണിനെ ….”
പറഞ്ഞു തീരും മുമ്പേ റിയാസതിലിടപെട്ടു..

“എന്റെ വീട്ടുകാർ എതിർപ്പൊന്നും പറഞ്ഞില്ലെങ്കിലോ…”

“ഹേയ്..അങ്ങനെയൊരിക്കലും വരാൻ ചാൻസില്ല റിച്ചൂ…”
ഒരു പുച്ഛം കലർന്ന ചിരിയായിരുന്നപ്പോയെന്റെ ചുണ്ടിൽ വിരിഞ്ഞു നിന്നത്..

“അങ്ങനെ വന്നാൽ ഇയാൾക്കെന്നെ ഇഷ്ടാന്ന് ഞാൻ കരുതിക്കോട്ടേ…”

“അത്..പിന്നെ..ഉം..കരുതിക്കോളൂ…”

“എന്നാലേയ്…മോളേ..റിനൂ…താാനെന്റെ മണവാാട്ടിയാവാൻ ഒരുങ്ങിയിരുന്നോട്ടോ..ഞാൻ വരും…ഒരു മംഗല്യപ്പല്ലക്കുമായെന്റെ രാജകുമാരിയെ ഇങ്ങു കൊണ്ടുപോരാൻ…”

“എന്ത്…എന്താാ പർഞ്ഞേ..”

“അതേ..മോളെ..ന്റെ വീട്ടുകാർക്ക് ഇയാളെ വിവാഹം കഴിക്കാൻ സമ്മതാട്ടോ..”
കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ കുറേ സമയമങ്ങനെ നിശ്ചലയായി നിന്നു..
പതിയേ ആ ഞെട്ടലിൽ നിന്നും മോചിതയായി നോക്കുമ്പോഴേക്കും റിച്ചുവിന്റെ ഒത്തിരി മെസ്സേജുകൾ കുന്നു കൂടി കിടപ്പുണ്ടായിരുന്നു..പിന്നീടെന്തേയറിയില്ല അവയ്ക്കൊന്നും മറുപടി നൽകാാനെന്റെ വിരലുകൾ വിസമ്മതിച്ചതെന്ന്..

വരാനിരിക്കുന്നത് ദുരന്തമാാണോ അതോ നല്ലതോ എന്ന ചിന്തയെന്നെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു..
ഇരുട്ടിനെ കൂട്ടുപിടിച്ച് ആ മുറിയിൽ തന്നെ കൂനി കൂടിയിരിക്കുമ്പോ ഭാവിയെന്നിലൊരു ചോദ്യചിഹ്നമാായുയർന്നു വന്നിരുന്നു..
ചിന്തകൾ കാടുകയറിയെങ്ങോ അലഞ്ഞു നടക്കുന്നതോണ്ടാവണം ഉപ്പ അടുത്തു വന്നതൊന്നും ഞാൻ അറിയാതിരുന്നതും..

“മോളേ..റിനോ..എത്ര നേരായുപ്പ വിളിക്ക്ണേ..ഒരു മറുപടിം കേൾക്കാത്തോണ്ടാാ ഇങ്ങട് കയറി വന്നേ..”

“ങ്ഹേ..ഉപ്പ വിളിച്ചീനോ..ഞാൻ കേട്ടില്ല ഉപ്പാാ..”

“ന്താ മോളേ..ന്താ അനക്ക് പറ്റിയേ..
മനസ്സിനെന്തേലും വെഷമം ണ്ടോ..ഉണ്ടേൽ മോളുപ്പാനോട് പറയ്..”

“ഹേയ്..ഒന്നുല്ല ഉപ്പാ ഇങ്ങക്ക് തോന്നുന്നതാ..”

” ഉം..മോൾക്കോർമ്മണ്ടോ..ഇയ്യ് കുഞ്ഞായിരിക്കുമ്പോ ..മോൾക്കെന്ത് വാശിയായിരുന്നെന്ന് എന്ത് കണ്ടാാലും അത് നേട്ണ വരേ കരഞ്ഞോണ്ടിരിക്കും..ഒടുവില് മോൾക്ക് മുന്നിൽ തോറ്റു തന്ന് ഉപ്പയും ഉമ്മയും അത് വാങ്ങി തര്ണവരേ മോളത് തുടരേം ചെയ്യും..പലപ്പോഴും കുഞ്ഞോൾ വരേ ‌തോറ്റു തന്നീണ് അനക്ക് മുന്നിൽ..ഓർമ്മണ്ടോ ന്റെ കുട്ടീക്ക് അതൊക്കെ..”

“ഉം..ഓർമ്മയുണ്ട്പ്പാാ..ആ തെറ്റ് തിരുത്താനാവും ചിലപ്പോ എന്റെ അനുഭവങ്ങളെല്ലാംഒരു കാരണമാാവുന്നത്”
വിഷണ്ണനായുള്ള ഉപ്പയുടെ നോട്ടത്തെ മറികടക്കാനെന്നോണം ഞാനെന്റെ കണ്ണുകളെ അലക്ഷ്യമായെങ്ങോട്ടൊക്കെയോ പായിച്ചു കൊണ്ടിരുന്നു..
“ന്റെ കുട്ടി ഇപ്പോ തന്നെ ഒരുപാടനുഭവിച്ചുലേ…”

” സാരല്യ ഉപ്പാ…അനുഭവങ്ങൾ നല്ലതല്ലേ ..അതീ റൻഷാക്കോരോ പാഠങ്ങൾ പ്ഠിപ്പിച്ചു തന്നീണല്ലോ..”

“മോളെ…ഇപ്പോ മോളെ സങ്കടങ്ങളൊക്കെ പങ്കുവെക്കാനൊരാളുണ്ട് ഉപ്പ..പക്ഷേ..ഈ ഇപ്പാാന്റെ കാലം കഴിഞ്ഞാ പിന്നെ…”
പറയുന്നത് മുഴുമിക്കാതെയാ പിതാവ് വിങ്ങിപ്പൊട്ടി.

“എന്താ ഉപ്പാാ ദ്…ആരും ഇല്ലാത്തോർക്ക് പടച്ചോൻണ്ടാാവും കൂട്ടിന്..ഉപ്പ ഇങ്ങനെ വിഷമിക്കല്ലി..ഇനിക്കതൂടി സഹിക്ക്യൂല.. ഓരോ വിഷമങ്ങള് നെഞ്ചിൻ കൂട്ടിലെടുത്ത് വെച്ചിട്ടാ അന്ന് പാതിരാത്രിക്ക് ഹോസ്പിറ്റലിൽ പോവണ്ടി വന്നേ..ന്നിട്ട് ഇനിം ഇങ്ങനെ…”

“ഉം….ഉപ്പ വിഷമിക്ക്ണത് കാണാന് മോൾക്കാഗ്രഹല്ലേല് മോൾ ഞാൻ പറയ്ണതനുസരിക്കണം…”
സംശയഭാവമുള്ള എന്റെ കണ്ണുകളിലേക്ക് നോക്കി ഉപ്പ തുടർന്നു..
“മോള് ആ റിയാസുമായുള്ള കല്യാണത്തിനു സമ്മയിക്കണം…ആ കുട്ടി വിളിച്ചീനു കുറച്ച് നേരത്തേ..ഓന്റെ പെരക്കാർക്കൊന്നും ഈ ബന്ധത്തിന് എതിർപ്പില്ലാാന്ന് പറഞ്ഞ്..അതൊക്കെ കേട്ടപ്പോ ഉപ്പ അങ്ങട് സമ്മതം കൊട്ത്ത് മോളേ..ഓല് നാളെയോ മെറ്റന്നാാളോ വരാാന്ന് പറഞ്ഞീണ് മോളെ കാണാാൻ…ഈ ഉപ്പാനെ ഓർത്തെങ്കിലും മോളയിനെതിരൊന്നും പറയരുത്…”

“ഉപ്പാാ…അത്…ഞാൻ…”

“വേണ്ട മോളേ..ഒന്നും പറയണ്ട..ഓർക്ക് എതിർപ്പൊന്നും ഇല്ലാാാന്ന് പറഞ്ഞീണേൽ തന്നെ മനസ്സിലാക്കാാലോ ആ പെരക്കാർ എത്രത്തോളം നല്ലോരാന്ന്…മോളെ അവിടെ സ്നേഹിക്കാാനായിട്ട് നല്ലൊരു ഭർത്താാവും ഉമ്മയും ഉപ്പയും ഒക്കെ ണ്ടാാവും..ഇനിക്കുറപ്പ്ണ്ട്..ഓലൊന്ന് വന്നങ്ങട് പൊയ്ക്കോട്ടേ..ഞാൻ ന്റെ കുട്ടിന്റെ കല്യാാണം ഉഷാറാാക്കി തന്നെ നടത്തും…”
നിറഞ്ഞ ആത്മാഭിമാനത്തോടെ അതും പറഞ്ഞുപ്പാ മുറിവിട്ടിറങ്ങുമ്പോഴും നിലക്കാത്ത സംശയങ്ങളുടെ ഒരു കലവറ തന്നെയെന്റെ മനതാരിൽ തുറക്കപ്പെട്ടിരുന്നു..
എന്നാലും….അവർ…
പെട്ടെന്നാണ് ഓടി വന്നെന്റെ തോളിലൂടെ കുഞ്ഞോൾ കയ്യിട്ടത്..
“ന്റെ പൊന്നു ഇത്തൂൂസേ..ഈ കല്യാണത്തിനൊന്നു സമ്മയിക്ക്..നിക്കെന്റെ അളീക്കാനോട് ഗുസ്തി കൂടാാൻ കൈതരിച്ചിട്ട് വയ്യാാ..മാത്രോം അല്ലാാ..എങ്കിലല്ലേ എനിക്കടുത്ത ചാൻസ് കിട്ടുള്ളൂ..”

“പോടീ അവടന്ന്..മൊട്ടേന്ന് വിരിഞ്ഞില്ലാാ അപ്പോഴേക്കും ഓൾടെ ഒരു പൂതി..പോയി പഠിച്ചേ..അടുത്ത മാസം എക്സാം തുടങ്ങാ..ന്റെ മോൾ പത്താം ക്ലാസിൽ ഫുൾ എ പ്ലസോടെ പാസാവണം..അത് കിട്ടില്ലേൽ ..ആ..ബാാക്കി അപ്പോ പറയാ..”
കൈകൊണ്ട് തലക്ക് ഒരു കൊട്ടും കൊടുത്ത് ഞാൻ ഓടിക്കുമ്പോ തിരിഞ്ഞു നോക്കിയൊന്നു കൊഞ്ഞനം കുത്തിയവളോടി..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.