സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

ഉപ്പാ അവന്റെ ആഗ്രഹത്തിനു മുന്നിൽ നിസ്സംശയം ഉത്തരം നൽകി..

“റിയാസേ അനക്കങ്ങനെ ഒരാഗ്രഹണ്ടേൽ അതീസുലൈഖാാനെ കൊന്നിട്ട് മതി.. കാലില്ലാത്ത പെണ്ണിനെ മരുമോളായി പോറ്റേണ്ട ഗതികേടൊന്നും ഈ തറവാട്ടിലുള്ളോർക്കില്ലാ..”
ഉമ്മാന്റെ വാക്കുകളോരോന്നും അവന്റെ ഹൃദയത്തെ കൂടുതൽ ശക്തമാക്കി കൊണ്ടിരുന്നു..ആരുടെ വാക്കുകൾക്ക് മറുപടി പറയണമെന്നറിയാതെ ലത്തീഫ്ക്ക കുഴങ്ങി…

“ഇയ്യൊന്നു അടങ്ങ് സുലോ വിവരല്ലാാണ്ട് ഓനെന്തേലും പറഞ്ഞീന്ന് കരുതി..”

വിട്ടുകൊടുക്കാൻ റിയാസും തയ്യാറല്ലായിരുന്നു..വാക്കുകൾകൊണ്ട് പൊരുതി അവിടെയൊരംഗം തീർക്കാാൻ അവനും ഒരുങ്ങി കഴിഞ്ഞിരുന്നു

“ഉമ്മാ..ഇങ്ങളെ ഉള്ളിലിരിപ്പെന്താന്നെനിക്കറിയാഞ്ഞിട്ടില്ല..ഇങ്ങളെ പൊങ്ങച്ചക്കാരി സൽമത്താന്റെ മോളെ എന്റെ തലേല് കെട്ടിവെക്കാന്ന് ഇങ്ങള് കരുതണ്ട..കുറേ സൗന്ദര്യവും കാശും ണ്ടാായീന്ന് കരുതി അതൊരു പെണ്ണാാന്ന് ആരേലും പറയോ..”

“റിയാസേ..ഇയ്യ് ആരോടാ കയർത്ത് സംസാരിക്ക്ണേ അനക്കറിയോ..അന്റെ പെറ്റുമ്മാാനോട്..”
ലത്തീഫ്ക്കാ ഇടയ്ക്ക് ചാടിക്കേറി പറഞ്ഞു…

“ആരോടാാന്ന് നിക്ക് നന്നായറിയാ ഉപ്പാ..ആരും ആരേം ന്റ്റെ തലേൽ കെട്ടിവെക്കെണ്ടാാന്നേ ഞാൻ പറഞ്ഞുള്ളൂ..എനിക്കും ണ്ട് ന്റേതായ ഇഷ്ടങ്ങളൊക്കെ അതാരും മറക്കണ്ടാ..
അത്രക്ക് നിർബന്ധാാണേൽ ഇങ്ങളെ മോനൊരുത്തൻ വേറെ ഉണ്ടല്ലോ റമീസ്..അവനോട് പറഞ്ഞോളി ഇതൊക്കെ..”
അതും പറഞ്ഞോണ്ടവൻ റൂമിലേക്ക് നടക്കുമ്പോഴും പിന്നിൽ നിന്നുമൊരു അലമുറ കേൾക്കുന്നുണ്ടായിരുന്നു..

“ന്റെ പടച്ചോനേ..ന്റ്റെ കുട്ടിക്ക് ആ നശിച്ചവളെന്തോ കൈവിഷം കൊടുത്ത് പാട്ടിലാാക്കീതാണല്ലോ… ഇയ്യൊന്നും ഒരുകാാലത്തും ഗുണം പിടിക്കൂലടീ…”

അലറിക്കരഞ്ഞും ശാപവാക്കുകൾ ചെരിഞ്ഞൂം സുലൈഖ‌ സിറ്റൗട്ടിലെ തൂണും ചാരി ആകുലത നിറഞ്ഞ മനസ്സുമായങ്ങനെ നിന്നു..

എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന ഉപ്പയുടെ മുന്നിലേക്ക് നിസ്സങ്കോചം മടിച്ചു നിക്കാതെ ബ്രോക്കർ കാദർക്കാ നടന്നടുത്തു..
“ഇങ്ങളെന്തെത്താാണ് മാഷേ അന്തം വിട്ട കുന്തം പോലങ്ങനെ നിക്ക്ണേ ..പോയാ ചെക്കന്റെ മനസ്സെങ്ങനേലും മാറ്റാൻ നോക്കീന്നേയ്..കാലില്ലാത്തൊരു പെണ്ണ് പെരേല് കേറി വരാന്ന് പറഞ്ഞാാ …അല്ലാ ഒരു സർക്കാർ ജോലിക്കാരനയിന്റെ വല്ല ആവശ്യോം ണ്ടോ..”

..അതൂടി കേട്ടതോടെ സുലൈഖത്തായുടെ കരച്ചിലിനൊന്നൂടി ശക്തി കൂടി..

“കാദറേ..എരിതീയിലെണ്ണൊഴിക്കാണ്ട് ഇറങ്ങിപ്പോവ്ണ്ടോ ഇവടന്ന്..”

“അല്ല മാഷേ.. ന്നോട് ചൂടായിട്ടെന്താാപ്പോ..ഞാൻ പറയാനുള്ളത് പറഞ്ഞീനേ ഉള്ളു..എപ്പളേലും ചെക്ക്ന്റെ മനസ്സ് മാറ്ണ്ടേല് നമ്മളെ അറീക്കേണ്ടി… നല്ല പണോം പത്രാസും സൗന്ദര്യവും ഉള്ള എത്ര പെൺകുട്ട്യോളെ മാണേലും നമ്മൾ കാണിച്ചെരാാ…പിന്നേയ് ഓലൊന്നും വികലാംഗരോ മുടന്തോ പല്ലുന്തിയോരോവൊന്നും അല്ലാാട്ടോ..”

പരിഹാസത്തിന്റെ അവസാനത്തെ അസ്ത്രവും തൊടുത്തു വിട്ടയാൾ അതും പറഞ്ഞോണ്ട് മുണ്ടും മടക്കി കുത്തി കയ്യിലെ ഡയറിയും കക്ഷത്തൊതുക്കി നടന്നു നീങ്ങി….
——————–

അന്ന് രാവേറെ കഴിഞ്ഞിട്ടുമെന്തോ റൻഷാ പർവീനെന്ന ഈ എഴുത്തുകാരിയെ ഉറക്കം തഴുകാനെത്തിയില്ലാ..കഴിഞ്ഞകാലത്തെ മധുരിക്കുന്ന ഓർമ്മകളെ കൂട്ടുപിടിച്ച് ഞാനൊത്തിരി നേരം ഇരുട്ടിന്റെ അനന്തതയിലേക്കെന്റെ മിഴികളും നട്ടിരുന്നു…ഇടക്കെപ്പോഴോ വീശിയടിക്കുന്ന ഇളം കാറ്റ് ജനലഴികളും കടന്നെന്നെ തലോടി കൊണ്ടകന്നു പോവുന്നു..

എന്തിനെന്നറിയില്ലാ ആർക്കോ വേണ്ടിയെന്റെ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു..റിയാസ്..അതേ റിയാസ് എന്ന ആ നാമം മാത്രമാണല്ലോ എന്റെ ഹൃദയമിപ്പോ ഉച്ചരിക്കുന്നത്..ഒരിക്കൽ ഹൃദയത്തിൽ താൻ പോലും അറിയാതെ മൊട്ടിട്ടു കരിഞ്ഞുപോയ ആ പ്രണയം വീണ്ടും പ്രതീക്ഷയുടെ പിൻബലത്തിൽ തളിർക്കുന്നുവോ..

“മോളേ…റിനോ..”

ഉപ്പാന്റെയാ വിളിയിൽ ഞാനെന്റെ ഓർമ്മകളിൽ നിന്നുണർന്നതല്പം ഞെട്ടലോടെയായിരുന്നു..

എപ്പോഴോ നിറഞ്ഞു തുളുമ്പിയ കണ്ണുകളിൽ വന്ന മാറ്റം ഉപ്പ കാണാതിരിക്കാനായ് മറച്ചു പിടിക്കുന്നുണ്ടെങ്കിലും അത് കണ്ടെത്താൻ ഉപ്പാക്കൊരു പ്രയാസവുമുണ്ടായിരുന്നില്ലാ..

“ന്താ കുട്ട്യേ..അനക്ക് ഒറങ്ങാനായിലേ..സമയം പതിനൊന്നായല്ലോ..”

“അതു പിന്നെ ..ഉപ്പാാ …..”

“മോളെന്താ ആലോയ്ക്ക്ണേന്നുപ്പാക്കറിയാാ..അത് ഖൈറാണേൽ പടച്ചോൻ നടത്തി തരട്ടേ..”

“അത് വേണ്ടുപ്പാ..അത് നമ്മക്ക് ശരിയാവൂലാ..”
പറഞ്ഞതിന്റെ പൊരുളെന്തന്നറിയാതെയാ ഉപ്പ ഒരദ്ഭുതത്തോടെ മകളുടെ മുഖത്തേക്കപ്പോഴും നോക്കുന്നുണ്ടായിരുന്നു..

“റിയാസിക്കാക്ക് ഒരു പക്ഷേ എന്നെ കല്യാണം കഴിക്കുന്നതിലെതിർപ്പൊന്നും ണ്ടാവൂല..പക്ഷേ അതുപോലല്ല അവരുടെ വീട്ടുകാർ..അവർക്കിതൊരിക്കലും അംഗീകരിക്കാൻ പറ്റൂലുപ്പാ…”

“മോളേ..അത്..നമ്മള്..”

“വേണ്ടുപ്പാാ..ചേരും പടിയേ ചേർക്കാവൂ..ഞാനോർക്കൊക്കെ എന്നും ഒരു ഭാരാവത്തേ ഉള്ളു…എന്തിനാ വെറുതേ..ഒരു പരീക്ഷണം കൊണ്ടില്ലാതാവ്ണത് റിച്ചുക്കാന്റെയും പിന്നെ അവരുടെ കുടുംബത്തിന്റേയും സന്തോഷായിരിക്കും…ആർക്കും ഇടയിലൊരു ഭാരമായി കടന്നു ചെല്ലാാൻ ഈ റിനു ആഗ്രഹിക്ക്ണില്ലാാ ഉപ്പാ..”

മകളുടെ വാക്കുകൾ കേട്ട് നിരാശയേറ്റുവാങ്ങിയ മുഖവുമാായാ ഉപ്പ‌മുറിവിട്ടിറങ്ങി…

ഉപ്പയോടങ്ങനെയൊക്കെ പറഞ്ഞെന്റെ ഓർമ്മകളെ പലവട്ടം ഞാനാട്ടിയോടിക്കാൻ ശ്രമിച്ചുവെങ്കിലും ദിനങ്ങൾ കഴിയും തോറും അവയെന്റെ ഹൃദയത്തിൽ കൂടുതൽ തെളിമയോടെ ജ്വലിച്ചു നിൽക്കുകയായിരുന്നു..മനസ്സിനെയൊത്തിരി പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചയെനിക്ക് പരാജയമായിരുന്നു ഫലം..
ഇതിനിടയ്ക്കൊരു നൂറു വട്ടമെങ്കിലും ഞാൻ ഫ്ബി ഓണാക്കി നോക്കിയിട്ടുണ്ട് റിച്ചുവിനു വേണ്ടി..കാണാൻ വന്നു പോയിട്ടിപ്പോ അഞ്ചു ദിവസമായിരിക്കുന്നു..പക്ഷേ ഇതുവരേ അവൻ ലൈനിൽ വന്നിട്ടില്ലാ..എന്തോ എല്ലാ പ്രതീക്ഷയും തിരികെട്ടണയും പോലെ…

ഞാനെന്ന നിർഭാഗ്യത്തിനു മുന്നിൽ ആശയുടെ തിരിനാളം കൊളുത്തിവെച്ച വിധിയോട് പരിഭവിച്ച് പതിയെ ഞാൻ ആ ഓർമ്മകളിൽ നിന്നു വിടവാങ്ങി..വീണ്ടും കഥകളുടെ ലോകത്തേക്ക്…. സാങ്കല്പികതയിൽ ജന്മം കൊള്ളുന്ന കഥാപാത്രങ്ങളിലൂടെയെന്റെ സങ്കടങ്ങൾ പങ്കു വെച്ചു കൊണ്ട് ദിനങ്ങൾ തള്ളി നീക്കവേ അപ്രതീക്ഷിതമായൊരിക്കൽ റിച്ചുവിന്റെ മെസ്സേജ് എന്റെ മൊബൈലിലേക്കൊഴുകിയെത്തി..

“റിനൂ…എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…”

കേൾക്കാനുള്ളതെന്തെന്നറിയാതെ ഞാൻ അവന്റെ അടുത്ത വരികൾക്കായി കാത്തിരുന്നു..അക്ഷമയോടെ..!!ആകാംക്ഷയോടെ….!!!

എന്താായിരിക്കും റിച്ചൂന് പറയാനുള്ളത്. അവന്റെ ടൈപ്പിംഗിന്റെ വേഗത കുറയുന്നതെന്റെ

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.