ഗേറ്റിൽ തലതല്ലി കരയുന്ന എന്നിലേക്ക് മരുഭൂമിയിലെയൊരു കുളിർകാറ്റുപോലെ ഒരു ശബ്ദം ഒഴുകിയെത്തി.
“എന്താാ ചേച്ചീ ..എന്തുപറ്റി..?”
അശരീരിപോലെ ഒഴുകിയെത്തിയ ആ ശബ്ദത്തിന്റെയുടമയെ വെപ്രാളത്തോടെ പ്രതീക്ഷയോടെ ഞാൻ നാലു പാാടുമൊന്നു നോക്കി..
“ഇവടെ ചേച്ചിയേ..ഇങ്ങട്..”
നിമിഷങ്ങൾക്കകം ഞാൻ തിരിച്ചറിഞ്ഞു ആ ശബ്ദം തെങ്ങിൻ മുകളിൽ നിന്നായിരുന്നു..
മാസങ്ങൾക്കു മുന്നേ റിച്ചുക്കാ വാണിംഗ് കൊടുത്ത് ആട്ടിവിട്ട വ്യക്തി മനോജ് എന്ന മനു
“ന്റെ റി..റിച്ചുക്കാ… ”
വിക്കി വിക്കിമറുപടി കൊടുത്തവസനാപിച്ചതൊരു പൊട്ടിക്കരച്ചിലായിരുന്നു..കരഞ്ഞുകൊണ്ട് ഞാനാഭാഗത്തേക്ക് ചൂണ്ടി..അകലെ നിന്നെന്തോ കണ്ട അയാൾ പെട്ടെന്ന് തന്നെ തെങ്ങിൽ നിന്നുമൂർന്നിറങ്ങി..പിന്നെയെന്റെയരികൈലെത്തിയെന്നെ അദ്ഭുതത്തോടെയെന്നെയങ്ങനെ നോക്കി
“അല്ല ചേച്ചിയേ..ഇങ്ങൾ നടക്കൂലാാന്നെയ്നിയല്ലോ ആ ശരീഫത്താ പറഞ്ഞീനേ…ന്നിട്ട് ഇങ്ങളല്ലേ നല്ല വടിപോലെ നിക്ക്ണേ..”
അപ്പോഴായിരുന്നാ സത്യം ഞാനും മനസ്സിലാാക്കുന്നത്..ഒരു ഞെട്ടലോടെ ഞാൻ എന്നെ തന്നെ നോക്കി..ആശ്ചര്യവും അദ്ദ്ഭുതവും കൊണ്ട്.
വന്ന വഴിലേക്കും ..അവിശ്വസനീയമായത് സംഭവിച്ചതിന്റെ അദ്ഭുതത്തിലൊരു നിമിഷം തരിച്ചു നിന്നയെന്റെ മനസ്സിലപ്പോഴേക്കും ജീവനോട് മല്ലിടുന്നയെന്റെ റിച്ചുക്കായുടെ മുഖം ഓടിയെത്തി..
” റിച്ചുക്കാാാ…”
പിന്നെയൊട്ടും താമസിച്ചില്ലാ..സംഭവസ്ഥലത്തേക്ക് ഞാനോടി ഓടി.. എനിക്ക്പിന്നാലെ അയാളും..
കുഞ്ഞുങ്ങളിലൊരാൾടെ ശബ്ദം അപ്പോഴേക്കും അടങ്ങിയിരുന്നു..
“ന്റെ ചേച്ചിയേ..ഇത് കണ്ടോ..കൊടുവാളോണ്ട് കൈക്ക് വെട്ട് കൊണ്ടാണ് ..നെരമ്പിനു പറ്റി ചോര കൊറേ വാർന്നു പോയിക്ക്ണ്..ന്നാലും ജീവൻ ണ്ട്..”
അപ്പോഴേക്കും എവിടെന്നോ ഒരു മുണ്ട് വലിച്ച് കീ്റുന്നുണ്ടായിരുന്നു മനോജ്
“റിച്ചുക്കാ..എണീക്ക് റിച്ചുക്കാ..കണ്ണ് തുറന്ന് നോക്ക് ഇങ്ങളെ റൻഷയാ വിളിക്ക്ണേ..നോക്ക് ഇങ്ങളെ റെനു എഴുന്നേറ്റ് നടക്ക്ണ നോക്ക്..”
എന്തൊക്കെയോ പിച്ചുപേഴും പറഞ്ഞവനെ ഉണർത്താൻ ശ്രമിക്ക്ണ്ടേലും അവന്റെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമേ ഉണ്ടായിരുന്നില്ലാ..നിലയ്ക്കാത്ത രക്തതുള്ളികളപ്പോഴും കൈകളിൽ നിന്നുറ്റുവീഴുന്നുണ്ടാായിരുന്നു..പാാതി കീറിയ തുണികഷ്ണവുമായോടിയെത്തിയ മനോജ് അവന്റെ കൈകളിൽ അത് ചേർത്തുകെട്ടുമ്പോഴും ആരെയൊക്കെയോ സഹായത്തിനായി ഫോണിലൂടെ ബന്ധപ്പെടുന്നുണ്ടാായിരുന്നു.. ഫോൺ സിഗ്നൽ കിട്ടാത്തതുകാരണം കോൾ കട്ടായികൊണ്ടിരുന്നു..ശ്രമത്തിനിടയിലെപ്പോഴോ ആരുടേയോ കോളുമായി കൺക്ടാായി…
“ഡാാ..ഷാാഹുലേ..പെട്ടെന്ന് …പെട്ടെന്ന് വാാ ആ സുധീഷിനേം കൂട്ടിട്ട്..നമ്മളെ സ്ക്കൂൾ പടിക്കൽ റിയാസ് സാറിന്റെ വീട്ടിൽക്ക്..ആ അവിടെ തന്നെ..പെട്ടെന്ന്..”
“ചേച്ചിയേ വേം നോക്ക് വണ്ടി ഇപ്പോ വരും…എന്താാ എട്ക്കേണ്ടത് ആരെയാാ വിളിക്കേണ്ടതെന്ന് വെച്ചാാ വേം ആയിക്കോട്ടേ…”
റിച്ചുവിന്റെ അരികിൽ നിന്നു പോവാൻ മടിച്ചുകൊണ്ട് ഞാനാ മുഖത്തെന്റെ കണ്ണീരുകൊണ്ടഭിശേകം ചെയ്യുന്നുണ്ടായിരുന്നു..
“ഹെ…ന്റെ ചേച്ചിയേ..വേം ചെല്ലീന്ന്…വേം ഹോസ്പിറ്റലിലെത്തിക്കണം..ന്നാലേ ഇങ്ങളെ സാറിനെ കിട്ടുള്ളൂന്ന്.”
പിന്നെ ഞാനൊരു നിമിഷം പാഴാാക്കിയില്ലാ അകത്തേക്കോടായിരുന്നു..പക്ഷേ..ന്ത് ചെയ്യണമെങ്ങനെ ചെയ്യണമെന്നറിയില്ലായിരുന്നെനിക്ക്..
കരഞ്ഞു കരഞ്ഞു തളർന്നുറങ്ങിപോയ ന്റെ പിഞ്ചു കിടാാങ്ങളെ മാറോട് ചേർത്ത് ഞാൻ കരഞ്ഞു..
വീണ്ടും അവിടെ തന്നെ കിടത്തിയെങ്ങോട്ടെന്നില്ലാാതെയോടി..ന്റെ മൊബൈലിനു വേണ്ടി എവിടേയോക്കെയോ തിരഞ്ഞുകൊണ്ട്..കാരണം ശരീരമകത്താണേലും ന്റെ കണ്ണും മനസ്സും ഇടയ്ക്കിടെ റിച്ചുവിലേക്കെത്തി നോക്കി കൊണ്ടിരുന്നു..അതുകൊണ്ടാവണം കണ്മുന്നിലുണ്ടായിരുന്ന ഫോൺ പോലും ന്റെ ശ്രദ്ധയിൽ പെടാഞ്ഞതും..തിരഞ്ഞു പിടിച്ചു ഞാനൊടുവിൽ ഏതൊക്കെയോ നമ്പറിനുവേണ്ടി തിരഞ്ഞു നടന്നു..എത്ര നേരം നോക്കിയിട്ടുമെന്തോ എനിക്ക് വേണ്ടപ്പെട്ടവരുടെ നമ്പറുകളെല്ലാം എന്നിൽ നിന്നകന്നു നിൽക്കും പോലെ..
വേദനയോടെ ഞാൻ മനുവിന്റെ യരികിലേക്കോടി..
“എനിക്ക് പറ്റ്ണില്ല ആരേം വിളിക്കാൻ..”
.അതും പറഞ്ഞയാൾക്ക് നേരെയാ മൊബൈൽ നീട്ടി ഞാൻ വീണ്ടും ന്റെ റിച്ചൂനേ നെഞ്ചോട് ചേർത്ത് വിങ്ങിപൊട്ടി..
ഒരു സഹതാപത്തോടെയെന്നെയൊരു നിമിഷമങ്ങനെ നോക്കികൊണ്ടാ യുവാവ് ഞങ്ങളുടെ സ്നേഹം നോക്കികാണുകയായിരുന്നു..ഈറനണിഞ്ഞ മിഴികളോടെ..
ഉപ്പാ എന്ന ടൈപ്പ് ചെയ്ത് വെച്ച നമ്പറും ഷരീഫത്താാന്റെ നമ്പറും കണ്ടുപിടിച്ച് വിവരമറീയ്ച്ചപ്പോഴേക്കും ഞങ്ങൾക്ക് പോവാനുള്ള വാഹനമാ വീട്ടുപടിക്കലെത്തിയിരുന്നു..കൂടെയുള്ളവരുടെയാാരുടേയൊക്കെയോ സഹായത്താൽ ഞാനും കുഞ്ഞുങ്ങളും അവരോടൊപ്പം ഹോസ്പിറ്റൽ ലക്ഷ്യം വെച്ച് കുതിച്ചുപാഞ്ഞു..
—————————-
കേഷ്യാലിറ്റിയുടെ മുമ്പിലായി ഒരു വലിയ ആൾകൂട്ടം വീർപ്പുമുട്ടി നിൽക്കുന്നുണ്ടായിരുന്നു .സുലൈമാനിക്ക, കുഞ്ഞോൾ, ഫൈസൽ,ഷരീഫത്ത, അനീസ്,പിന്നെ മനോജും സംഘവും..അതുപോരാഞ്ഞ് ഒഴുകിയെത്തുന്ന നാട്ടുകാർ സ്ക്കൂളിടെ അധ്യാപക്ന്മാർ..
അദ്ഭുതമൂറുന്ന മുഖഭാവവുമായപ്പോഴും റൻഷയവിടെ ഒരു കാഴ്ചവസ്തുവായി..
“ഹേയ് എന്താായിത് എല്ലാരും ഇങ്ങനെ വട്ടം ക്കൂടിയിരിക്ക്ണേ….ഇതൊരു ഹോസ്പിറ്റലാണ് ..അല്ലാതെ കല്യാണവീടൊന്നും അല്ലാാ..”
നേഴ്സ് മാലാഖ ഇടയ്ക്കിടെ വന്നൊച്ചയിട്ടുപോയെങ്കിലും അവരുടെ നിഴൽ മാഞ്ഞതും ആ രംഗം വീണ്ടും പൂർവ്വസ്ഥിതിയിലേക്ക് മാറും..
“അല്ലമോനേ റിച്ചൂന്റെ ഉപ്പ..”
ഫൈസലിനെ നോക്കികൊണ്ടയിരുന്നു സുലൈമാനിക്കയുടെ ചോദ്യം..
“ഉപ്പ
സ്ഥലത്തില്ല….പറഞ്ഞീണ് … ഉടൻ വരും..”
ഉത്കണ്ഠയോടെ കാത്തിരിക്കുന്ന ഞങ്ങൾക്കിടയിലേക്ക് ആശ്വാസത്തിന്റെ വാക്കുകൾ ചെരിയാനായ് ദൈവത്തിന്റെ അദൃശ്യകരങ്ങൾ നൽകി അനുഗ്രഹിച്ച ഡോക്ടർമാരുടെ അഭിപ്രായമായിരുന്നു ഞങ്ങളിലെ ജീവനിൽ പിന്നെയുണർവ് നൽകിയത്..
“തക്ക സമയത്ത് ഇവിടെ എത്തിച്ചതോണ്ട് രക്ഷ്പ്പെട്ടു..ബ്ലഡ് കുറേയധികം പോയിക്ക്ണ്..കുറച്ചൂടെ ബ്ലഡ് കയറ്റേണ്ടി വരും..പേടിക്കാനൊന്നുല്ലാാ..ഏതായാലും രണ്ടീസം ഇവടെ നിക്കട്ടേ…”
അതും പറഞ്ഞവർ മറയുമ്പോൾ കൃതജ്ഞതയോടെ ഏവരുടേയും കണ്ണുകൾ മനോജിന്റെ നേരെ ചെന്നണഞ്ഞു..
———————–
ഏതോ മായാാലോകത്തൊരു യാത്രപോയി തിരിച്ചു വന്നതെന്നു പോലെ റിച്ചു അടഞ്ഞു കിടക്കുന്ന മിഴികൾ മെല്ലെ തുറക്കാാൻ ശ്രമിക്കുന്നുണ്ടായിരുന്നു..കണ്ണുകളിലപ്പോഴുമാ ക്ഷീണം മാഞ്ഞു പോയിട്ടുണ്ടായിരുന്നില്ല..പാതി തുറന്ന മിഴികളുമായവനപ്പോഴും ആരെയോ തിരയുന്നുണ്ടായിരുന്നു..
“റൻഷാാ..”
അവന്റെ ചലനങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫൈസലിനു പക്ഷേ ക്ഷമയില്ലായിരുന്നു..
“ടാ..റിയാസേ..കണ്ണ് തൊറക്കെടാാാ..തുറന്നൊന്ന് നോക്ക് ..കുറച്ച് നേരം ഇയ്യൊന്ന് മറഞ്ഞു നിന്നപ്പോഴേക്കും ന്തൊക്കെയാാ ഇവടെ സംഭവിച്ചേ നോക്ക്..”
ഫൈസലിന്റെ സംസാരം കേട്ടതും ക്ഷീണിച്ച കണ്ണുകളാൽ റിച്ചു അവനെയൊന്നു നോക്കി..
“റൻഷ ..എവിടെ..”
നിറഞ്ഞു തുളുമ്പുന്ന മിഴികളുമായപ്പോഴേക്കും ഞാനവനരികിലെത്തി ചേർന്നിരുന്നു..
ഒരു നിമിഷമവന്റെ മിഴികൾ വികസിക്കുന്നപോലെയെനിക്ക് തോന്നി.. അടിമുടിയെന്നെ കണ്ണുകൾ കൊണ്ടുഴിഞ്ഞ് അദ്ഭുതത്തോടെയെന്റെ റിച്ചു ആ രംഗം നോക്കി കാണുകയായിരുന്നു..കാണുന്നതെന്താ സത്യമോ മിഥ്യയോ..സ്വപ്നത്തിലൊത്തിരി വട്ടം കണ്ട് കൊതിപ്പിച്ച നേർക്കാഴ്ചയാണിപ്പോ തന്റ്റെ മുന്നിൽ..ഇതും അതുപോലെ..സംശയത്തോടെ ഞാൻ ഏവരുടേയും മുഖത്തേക്കങ്ങനെ മാറി മാറി നോക്കി..
“ന്റെ റിയാസേ ഇത് സ്വപ്നമൊന്നും അല്ല..സത്യം തന്നാ…കാര്യങ്ങളൊക്കെ ഒഴിവു പോലെ അന്റെ രാജകുമാാരി തന്നെ പറഞ്ഞെരും ട്ടോ..അതോണ്ട് ഇപ്പോ നല്ലോണം സന്തോഷിച്ചോ..”
റിച്ചുവിന്റെ കൈകളിൽ മുറുകെയമർത്തിയവനത് പറയുമ്പോഴേക്കും ഞാനെന്റെ റിച്ചുവിലേക്കോടിയണഞ്ഞിരുന്നു..പരിസരം മറന്നു കൊണ്ട്..ആ നെറ്റിയിൽ ഒരു മുത്തം അർപ്പിക്കാൻ..ആ കൈകൾ കൂട്ടിപ്പിടിച്ച് കരയാൻ…റിച്ചുവിന്റെ കണ്ണുകളുമപ്പോ ആനന്ദത്താൽ ഈറനണിയുന്നുണ്ടായിരുന്നു..കണ്ണീരിന്റെ നനവാൽ അപ്പോയവൻ പറയുന്നുണ്ടായിരുന്നു..
“ന്റെ കൈകൾ തന്നെ മുറിഞ്ഞുപോയിരുന്നെങ്കിലും കൂടി എനിക്ക് സങ്കടമുണ്ടാവുമായിരുന്നില്ലയിന്ന്..കാരണം അത്രക്ക് വല്യ അനുഗ്രഹല്ലേ പടച്ചോൻ ഞങ്ങക്ക് ചെയ്തു തന്നേ..”
“അതേ മോനേ..പടച്ചോൻ ഒരുപാട് കരുണയുള്ളവനാ…അവന്റെ
വിധിയെ ഞാനൊരുപാട് ചോദ്യം ചെയ്തിട്ടുണ്ട്..ന്റെ കുഞ്ഞിനോടിങ്ങനെ ക്രൂരത് കാണിക്കുന്നതില്..അത് പക്ഷേ ന്റെ കുഞ്ഞുങ്ങളെ സ്നേഹത്തിനു മുന്നിൽ തോറ്റു കൊടുക്കാനായിരുന്നെന്ന് ഞാനറിഞ്ഞിരുന്നില്ലാ..”
നിറകണ്ണുകളോടെയുപ്പയും കണ്ണീരൊപ്പുമ്പോൾ..കുഞ്ഞോളുടെ ഒക്കത്തു നിന്നും ഷരീഫത്തായുടെ മടിയിൽ നിന്നും രണ്ടും കുഞ്ഞുങ്ങളും കരയുന്നുണ്ടാായിരുന്നു.. അതും ഒരു പക്ഷേ അവരുടെ ആനന്ദത്തിന്റെ കണ്ണീർമുത്തുകളാവും..
എഴുന്നേറ്റിരുന്നു അവരെ മടിയിലേക്കേറ്റുവാങ്ങിയവൻ കളിപ്പിച്ചു കൊണ്ടിരിക്കവേയാണ് ആരൊക്കെയോ വകഞ്ഞു മാറ്റി രണ്ടുപേരങ്ങോട്ട് കടന്നു വന്നത്.. ലത്തീഫ്ക്കയും സുലൈഖത്തയും..
എന്നെ കണ്ടതും ഇരുവരും ഒരു നിമിഷമൊന്നു നിശ്ചലരായി.
“മോളേ…എന്താത്..??.”
ഉപ്പാന്റെ കണ്ണുകളിൽ വല്ലാത്തൊരദ്ദ്ഭുതം..
അവിശ്വസനീയമായ കാഴ്ചയിൽ തന്നെയു നോക്കി അന്തം വിട്ടു നിൽക്കുന്ന ഉപ്പാനേം ഉമ്മാനേം ഹൃദ്യമായ പുഞ്ചിരിയോടെ ഞാൻ സ്വീകരിച്ചിരുത്തി..
“ഉമ്മാ ഉപ്പാാ വരിൻ..ഇവിടെയിരിക്കി..”
അവർക്കുനേരേ റിച്ചുവിന്നരികിലായി രണ്ട് സീറ്റു വലിച്ചിട്ട് സ്നേഹപൂർവ്വം തങ്ങളെ ക്ഷണിക്കുന്ന മരുമോളുടെ സ്നേഹം ആ ഉമ്മാനെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടായിരുന്നു..
മായാത്തയാ നോവ് ഹൃദയത്തിലൊളിപ്പിച്ചു കൊണ്ട് തന്നെ റിച്ചുവിന്റെ മുഖത്തേക്കൊന്നു നോക്കിയെങ്കിലും അവൻ മുഖം തിരിച്ചു കളഞ്ഞു.
“മോനേ…റിച്ചൂ..”
സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ അലിഞ്ഞില്ലാതായിരുന്നുവെല്ലാാ വൈരാഗ്യങ്ങളും..ദയനീയമായൊരു നോട്ടം ഉമ്മാന്റെ നേരെയയച്ചപ്പോൾ ഓടിച്ചെന്നാ ആ ഉമ്മയവനെ കെട്ടിപിടിച്ചു കരഞ്ഞു..
ഇത്രേം നാൾ ഉള്ളിലൊളിപ്പിച്ചു വെച്ച സ്നേഹത്തിന്റെ മുത്തുകൾ ഒരു നിമിഷം കൊണ്ടവ്ടെ വാരി വിതറുകയായിരുന്നു സുലൈഖത്താ..
എന്റെ ഉപ്പാന്റെ നിർദ്ദേശമനുസരിച്ച് ഞാൻ രണ്ടു കുട്ടികളേയും ഉമ്മാന്റ്റെ കൈകളിലേക്ക് കൈമാറുമ്പോൾ അവരുടെ കണ്ണുകളൊരായിരം മാപ്പെന്നോടു പറയാതെ പറയുന്നുണ്ടായിരുന്നു..ഒരുപാട് അവഹേളിച്ചതിന്..വേദനിപ്പിച്ചതിന്…എല്ലാം ചേർത്തവരെന്റെ കാലിൽ വീഴുന്നപോലെയായിരുന്നെനിക്ക് തോന്നിയത്.. പേരിടാത്തയാ കുഞ്ഞുങ്ങൾക്ക് രണ്ടു പേരും ചൊല്ലി വിളിച്ചവരേയും കൊഞ്ചിച്ചിരിക്കവേയാണ് ഉപ്പാന്റെ മൊബൈൽ ശബ്ദിച്ചത്..
റമീസ് കോളിംഗ്.!!
“ന്നാ സുലോ അനക്കാണ് കോൾ.. എടുത്തോക്ക്..”
ഉള്ളിൽ തറച്ചുപോയ റമീസിന്റെ പലവാക്കുകളും മനസ്സിൽ പുകച്ചു മനസ്സില്ലാ മനസ്സോടെയാ കോൾ അറ്റൻഡു ചെയ്ത ഉമ്മാക്ക് പ്രതീക്ഷിക്കാത്ത വാക്കുകളായിരുന്നു അവനിൽ നിന്നും ഉണ്ടായത്
“ഉമ്മാാ…ഇങ്ങള് ക്ഷമിക്കിട്ടോ ന്നോട്..ഇനിക്ക് ഇങ്ങളേം വേണം റിച്ചുക്കാനേം വേണം..അതിനു വേണ്ടീട്ടെന്നാ ഞാനുപ്പാനോട് പറഞ്ഞ് ഇങ്ങളെട്ത്തൂന്ന് ഒഴിഞ്ഞു മാറാൻ നോക്കിയേ..അല്ലാതൊരിക്കലും ഞങ്ങളുമ്മാനെ ഞങ്ങൾ ഒറ്റപ്പെടുത്തൂലാാട്ടോ..”
“മോനേ..റമീസേ..ഇയ്യി..”
“അയ്യേ..ന്റുമ്മ കരയാ..വേണ്ടാട്ടോ..ഇനി ഇതുപോലൊരു നാടകം കളിച്ചിട്ട് വേണം ന്റെ റൂബിനേം നന്നാക്കിയെടുക്കാന് ന്നിട്ടേ ഇങ്ങളെ മുന്നിലേക്ക് ഓളെ കൊണ്ടു വരുള്ളൂ..അല്ലെങ്കില് ഓളെന്റെ റിച്ചുക്കാനേം റൻഷത്താനേം ഇനിം എണ്ണയിലിട്ട് പൊരിക്കും…ഹി..ഹി..”
അതും പറഞ്ഞ് ചിരിക്കുന്ന റമീസിനൊപ്പം കണ്ണീരിനിടയിലും പുഞ്ചിരിയുടെ പൂമാല കോർത്താ ഉമ്മയും ചിരിക്കുന്നുണ്ടായിരുന്നു..
—————————-
” ഹേയ് ഷഖീലഷാസ്..എങ്ങനെയുണ്ടെന്റെ കഥ..ഇഷ്ടായോ.? ”
അവളത് പറയുമ്പോൾ സങ്കടക്കുടിലിലെ രാജകുമാരിയുടെയെല്ലാ സങ്കടങ്ങളും മാഞ്ഞുപോയപോലെനിക്ക് തോന്നി..
“റൻഷാ..ഞാനെന്താ പറയേണ്ടേ…കരയിച്ച് കളഞ്ഞല്ലോ ടാ.. നീ
…അതിരിക്കട്ടേ എവിടെ നിന്റെ റിച്ചുക്ക..”
എന്റെ ചോദ്യം തീരും മുമ്പേ ഞാൻ കേട്ടു അരികിൽ നിന്നും റിച്ചൂന്റെ ശബ്ദം..
“ന്താ റെനോ..കെടക്കാനായില്ലേ ഇനിം. സമയം മൂന്ന്മണി…പറഞ്ഞ് തീർന്നില്ലേ അന്റെ കഥ..നാളെ ക്ലാസുണ്ട് ട്ടോ..അവിടെപോയി ഉറക്കം തൂങ്ങരുത്.”
“ഇതാ ഷാസ്..നീ ചോദിച്ചയാള്..പി.എസ്.സി കോച്ചിംഗ് ക്ലാസിനു പോവാറുണ്ട് ഇപ്പോ..അതാ പുള്ളിക്കാരൻ പറയ്ണേ..”
“ആണോ..മാഷാ അല്ലാഹ്..നല്ല കാര്യം..ഏതായാലും നിന്റെ ശ്രമങ്ങളൊന്നും പാഴാവാണ്ടിരിക്കട്ടേ...പിള്ളേർക്കിപ്പോ എത്രായി..”
” ഉം..രണ്ട് വയസ്സായി.. അവർക്കിപ്പോ വല്യുപ്പാനേം വല്യുമ്മാനേം മതി..തിന്ന്ണതും കുടിക്ക്ണതും മാത്രല്ല ഉറക്കവും അവരെ അടുത്തൂന്ന് തന്നെ”
അപ്പോഴും റിച്ചു അവിടെ നിന്നു വിളിച്ച് പറയുന്നത് കേൾക്കായിരുന്നു
“.ഇവൾ കഥപറഞ്ഞ് പറഞ്ഞ് ഇങ്ങളെ ഉറക്കെല്ലാാം പോക്കി ലേ ഷാസ്.”
“ഹേയ്..അത് സാരല്യ..ഈ കഥയിലൂടെ വായനക്കാർക്ക് കൊടുക്കാൻ പറ്റിയ ഒരു സന്ദേശം പറയാൻ പറ റൻഷാ നിന്റെ റിച്ചൂനോട്..”
“അതിനിപ്പോ ഷാസ് ഞാൻ റിച്ചുക്കാന്റെ കയ്യിൽ തന്നെ കൊടുക്കാ..”
മൊബൈൽ റിച്ചുവിന്റെ കയ്യിൽ കൊടുത്ത് പൊട്ടിചിരിക്ക്ണ റൻഷയുടെശബ്ദം മനസ്സിനെ കുളിരണിയിപ്പിക്കുന്നതായിരുന്നു…
“അല്ലെടോ ഷാസ്..ഞാനെന്ത് മെസ്സേജാ പറയാപ്പോ..ഇയാളല്ലേ എല്ലാ സ്റ്റോറീലും മെസ്സേജിടാറ്..”..
“ഹേയ്..അതല്ല റിച്ചൂ..ഇത് നിങ്ങൾടെ കഥയാവുമ്പോ..”
“ഓഹ്..അങ്ങനെ..ഓക്കെ..ന്നാല് നമ്മള് പറയാ ..എഴുതിവെച്ചോട്ടോ..
സന്തോഷത്തിന്റെ മാധുര്യവും ദുഃഖത്തിന്റെ കയ്പുനീരും കൂടിക്കലർന്നതാണോരോ ജീവിതവും..ആ ജീവിതത്തിൽ ദുഃഖം തരണം ചെയ്യേണ്ടി വരുമ്പോ ആത്മവിശ്വാസത്തോടു കൂടിയതിനെ നേരിടുക എങ്കിലേ സന്തോഷ വേളയിൽ ഹൃദയം തുറന്നതാസ്വദിക്കുവാൻ കഴിയൂ..
ഇണയിലും ബന്ധുക്കളിലും പടച്ചവനിലും പകരുന്ന സ്നേഹത്തിന് വിട്ടു വീഴ്ച അരുത് ..അത് ശാരീരികസൗന്ദര്യത്തേയോ സമ്പത്തിനേയോ ആശ്രയിച്ചായിരിക്കരുത്.. സ്നേഹത്തിന്റെ ദിവ്യത്വം അതിന്റെ സുതാര്യയാണ്..”
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും ആ രാത്രിയവസാനിച്ചു തുടങ്ങിയിരുന്നു..പറഞ്ഞു തീരാത്തൊരു സൗഹൃദത്തിനു തുടക്കമിട്ടുകൊണ്ട് സൗഭാഗ്യങ്ങളുടെ ലോകത്തൊരു സ്വപ്നങ്ങളുടെ കൊട്ടാരം പണിയാനായവർ സലാം പറഞ്ഞ് വിടവാങ്ങി..നിറഞ്ഞ ആനന്ദത്തോടെ…
(അവസാനിച്ചു…)
പ്രതീക്ഷിക്കാതെയെത്തിയ ചില പ്രശ്നങ്ങൾ ജീവിതത്തിലേക്ക് കടന്നുവന്നപ്പോ കുത്തിക്കുറിച്ചതാണീ ക്ലൈമാക്സ്..എല്ലാവരുടേയും ദുആ ഉണ്ടാവണേ എനിക്കും കുടുംബത്തിനും..ഇൻ ഷാ അല്ലാഹ്..ഇനിം വരും നല്ലൊരു കഥയുമാായി ഒരിടവേളക്ക് ശേഷം..
സ്നേഹപൂർവ്വം
ഷഖീലഷാസ്
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…