അതും പറഞ്ഞ് ടീച്ചർ പോയാലും ന്റെ സ്വഭാവത്തിനൊരു മാറ്റോം ണ്ടാവാറില്ലാ..
“ഓ ..അപ്പോ സ്വന്തം കാലിലല്ലേ വന്നേ
സോറി..റൻഷാ..അപ്പോ ഇയ്യ് ആര്തോ കാല് കടം വാങ്ങി വന്നാാലേ..സാരല്യ..ഇയ്യ് പഠിച്ച് വല്യ ആളായി കാല് മേടിച്ചോട്ടോ..ഞാനിനി ഒന്നും പറയൂലാാ..”
അടിയും ഇടിയുമായങ്ങനെ ദിവസങ്ങൾ കഴിഞ്ഞൊടുവിൽ ഞാനറിഞ്ഞു അവൾ പഠിക്കുന്നത് ഇന്നീ ലോകത്തിലില്ലാത്ത അവളുടെ ഉമ്മയുടെ ആഗ്രഹം സാധിപ്പിക്കാനായിരുന്നെന്ന്..അത് തിരിച്ചറിഞ്ഞതുമുതൽ ആ സ്നേഹം .
അത് സഹതാപമാാണോ എന്നൊന്നും എനിക്കറീല..അവളോടുള്ള സ്നേഹമങ്ങനെ വളർന്നു വന്നു.അതിനിടയിൽ വീടുപണി ഒക്കെ കഴിഞ്ഞു ഞങ്ങൾ അവിടുന്നു താമസം മാറിയിരുന്നു…പത്താം ക്ലാസ് കഴിയാൻ മാസങ്ങൾ ബാക്കി നിൽക്കേ..എനിക്കവളോടുള്ള ഇഷ്ടം അറീക്കണമെന്ന് തോന്നി..
“റൻഷാാ ഐ ലവ് യൂൂ..മറുപടി നല്ല പോലെ ആലോയ്ചിട്ട് നാളെ മതിട്ടോ..”
അതും പറഞ്ഞോടിയ ഞാൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് തരിച്ച് നിൽക്കുന്ന റൻഷയെ ആയിരുന്നു.
പിറ്റേന്ന് പ്രണയത്തിന്റെ പൂച്ചെണ്ടുകൾ സ്വീകരിക്കാനായി അത്യുൽസാഹത്തോടെ ഓടി വന്ന എനിക്ക് നിരാശ മാത്രായിരുന്നു..അന്നുമുതൽ അവൾ ക്ലാസിലും വന്നില്ലാാ.. എക്സാം ഹാളുകളിലേക്ക് മാത്രം കയറി വരാറുണ്ടായിരുന്ന റൻഷ എന്ന മിടുക്കിപെൺകുട്ടിയുടെ കണ്ണീരൊപ്പുന്ന രംഗം എന്നും എന്റെ നെഞ്ചിലൊരു നൊമ്പരമായിരുന്നോണ്ടാവണം അവളിൽ നിന്നകന്നു നിന്നത്.. പിന്നെയൊരു തരം വാശിയായിരുന്നെനിക്ക്..അവൾക്ക് നഷ്ടമായ സ്വപ്നങ്ങളെ എന്നിലൂടെ തിരിച്ചുപിടിക്കണമെന്ന വാശി..അതായിരുന്നു എന്നെ ഇത്ര വരേ എത്തിച്ചത്..ഇത് അവളുടെ ജോലിയാടാ..അവൾക്ക് സമർപ്പിക്കാനുള്ളതാ..”.അതും പറഞ്ഞോണ്ട് റിയാസ് വീണ്ടും ചിരിക്കുകയാായിരുന്നു..
“സോറി ടാ..:ഞാനിതൊന്നും…..”അതും പറയുമ്പോ ഫൈസലിന്റെ തല കുനിഞ്ഞിരിന്നു..
“സാരല്യ ടാ ഫൈസലേ..നീയെന്നല്ലാാ ആരാണേലും അങ്ങനല്ലേ ചിന്തിക്ക്യാ…”
“അല്ലെടാ റിയാസേ..ഇതിപ്പോ വീട്ടുകാർ സമ്മയിക്ക്യോ..ഓര്ക്ക് ഇതംഗീകരിക്കാൻ പറ്റ്വോ…”
“അതിപ്പോ..അങ്ങനെ ചോയ്ച്ചാ…ന്റെ ഒരാഗ്രഹത്തിനും അവരിതുവരെ എതിരു നിന്നിട്ടില്ലാാ..അതുപോലെ ഇതും ആയിരിക്കുമെന്നാണെന്റെ വിശ്വാസം..”
“അതു പോലാാണോ റിയാസേ ഇത്…എന്തു തന്നെയാായാലും ഇയ്യ് ചെയ്യ്ണതൊരു വല്യകാാര്യം തന്നെയാാടാ..എന്റെ എന്തു സഹാായം വേണേലും ഇതിന്റെ പേരിൽ അനക്കിണ്ടാവും..ഷുവർ…”
കൂട്ടുകാരന്റെ എല്ലാാ പിന്തുണയും ഒരു പുഞ്ചിരിയാാൽ നേരിടുമ്പോഴും അവന്റെ മനസ്സ് പുകഞ്ഞിരുന്നത് വീട്ടുകാരുടെ അഭിപ്രായമോർത്താായിരുന്നു..
ഇല്ല റൻഷാാ നിന്നെ ഞാൻ ഇനിം വിധിയുടെ വികൃതിക്കൊരു കളിപ്പാട്ടമാക്കാൻ വിട്ടുകൊടുക്കൂല…നീയെന്റെ പെണ്ണാാ..
ആലോചനകളെ കൂട്ടുപിടിച്ചവനങ്ങനെ വീടിന്റെ മുന്നിലെത്തിയിരുന്നു..
“ന്തെത്താ മോനേ ഇത്ര ആലോചന..കിനാവൊക്കെ കാണാാൻ തൊടങ്ങ്യോ…”
അപ്പോഴാണ് ശരിക്കും അവൻ ഞെട്ടലിൽ നിന്നുണർന്നത്..
വീടിന്റെ മുന്നിലെത്തിയിരിക്കുന്നു..മുന്നിൽ ഇളിച്ചു കൊണ്ടങ്ങനെ നിക്കാണ് ബ്രോക്കർ കാദർക്കാ..
“ബ്രോക്കർക്കാ എപ്പഴാാ വന്നേ..ഞാൻ കണ്ടില്ല്യാ..”
കാറിന്റെ കീ കറക്കികൊണ്ടവൻ പടികൾ കയറുമ്പോ ഉമ്മറത്തായി തന്നെ ഇരിപ്പുണ്ട് കാദർക്കായും ഉപ്പയും..
“..ഉവ്വുവ്വേ..ഇനി നമ്മളൊന്നും കാണൂലാാ..
ഞാൻ മോനേം കാത്തിരിക്കാൻ തൊടങ്ങിട്ട് കുറേ നേരായി..”
പറയാൻ തുടങ്ങുന്ന വാക്കുകൾക്ക് വേണ്ടി റിയാസ് കാതും കൂർപ്പിച്ചങ്ങനെ നിന്നു..
“അതേയ്..മോനിക്ക് നല്ലൊരാലോചന കൊണ്ടാ ഞാൻ വന്നേ..ഇതെന്തായാലും അനക്കിഷ്ടപ്പെടും ..ഒറപ്പാ…”
“ഓ..അതാണോ..?കാദർക്കാ ഇങ്ങ് വന്നേയ്..”
ഇരുന്ന ഇരുപ്പിടത്തിൽ നിന്നെണീറ്റയാൾ റിയാസിന്റെ അടുത്തേക്ക് നീങ്ങി നിന്നു..പോക്കറ്റിലുണ്ടാായിരുന്ന ഒരഞ്ഞൂറു രൂപ നോട്ടെടുത്ത് റിയാസ് അയാളുടെ പോക്കറ്റിലേക്ക് തിരുകുമ്പോൾ സന്തോഷം കൊണ്ടാ കണ്ണുകൾ വിടർന്നിരുന്നു
“ഇനിക്ക് വേണ്ടി കാദർക്ക ഇനി പെണ്ണാാലോയ്ക്കണ്ടാ..എന്താാച്ചാൽ ന്റെ പെണ്ണിനെ ഞാൻ തന്നെ കണ്ടെത്തിക്ക്ണ്..”
സ്വിച്ചിട്ട പോലെ അയാളുടെ മുഖത്തെ പുഞ്ചിരി മാഞ്ഞുവെങ്കിലും ആകാംക്ഷ നിറഞ്ഞ വദനവുമായി രണ്ടു മുഖങ്ങളവിടെ പ്രത്യക്ഷമായിരുന്നു.. ഉപ്പ ലത്തീഫ്ക്കയുടേതും ഉമ്മ സുലൈഖയുടേയും…ചാരുപടിയിൽ നിന്നെണീറ്റയാൾ ചായയുമായി വരുന്ന സുലൈഖത്തായെ ഒന്നു നോക്കി.ശേഷം ഉത്കണ്ഠയോടെ ഇരുവരും റിയാസിന്റെ അടുത്ത വാക്കുകൾക്കായി കാത്തിരുന്നു…
ആകാംക്ഷയോടെ തന്നെ ഉറ്റുനോക്കികൊണ്ടിരിക്കുന്ന ഉപ്പയുടെയും ഉമ്മയുടെയും മുഖത്തേക്ക് റിയാസൊന്നു കണ്ണുപായിച്ചു..പിന്നീട് തുടർന്നു..
“അത് പിന്നെ..ഞാൻ കണ്ടുവെച്ചീന്നേ ള്ളൂ..ഇങ്ങളൊക്കെ സമ്മതവും എനിക്ക് വേണം..”
“അ.അ..ഇതു നല്ല കഥ..ഇജ്ജ് ആളെ സുയിപ്പാാക്കാണ്ടെ ഇങ്ങട് പറഞ്ഞൂട് ബലാലെ..”
കാദർക്കായുടെ ക്ഷമ കെട്ടിരുന്നു..
“അത്..ഉപ്പാക്കറിയാ….നമ്മള് ഇതിനു മുന്നെ താമസിച്ച ആ വാടക വീടില്ലെ..ആ വീടിന്റെ അടുത്തു പലചരക്ക് കട നടത്ത്ണ കബീർക്കാന്റെ മോളാ…റൻഷ..റൻഷ പർവീൻ…”
അന്തം വിട്ടു നിൽക്കുന്ന സുലൈഖത്തായുടേയും ലത്തീഫ്ക്കായുടേയും മുഖത്തേക്കല്പം ഭീതിയോടെയാണവൻ നോക്കിയത് ശേഷം കുനിഞ്ഞ ശിരസ്സുമായവൻ
തുടർന്നു..
“പിന്നെ ഒരു പ്രശ്നണ്ട്.. ”
ശ്വാസമടക്കിപ്പിടിച്ചോണ്ടതു ശ്രവിച്ചുകൊണ്ടിരുന്ന അവർക്കൊരു ഇടിത്തീപോലെയായിരുന്നു അവന്റെ അടുത്ത വാക്കുകൾ…
“എന്താന്ന് വെച്ചാാ അവൾ
അരക്കു താഴേ തളർന്ന അവസ്ഥയിലാണിപ്പോ ജീവിതം തള്ളി നീക്ക്ണത്..ന്റെ കൂടെ പഠിച്ച കുട്ടിയെന്നെ ആയോണ്ടെനിക്ക് കൂടുതൽ അന്വേഷിക്കാാനൊന്നും ല്ലാ”
പറഞ്ഞ തീർന്നതും
ഛിലും എന്നൊരു ശബ്ദമവന്റെ കർണപുടം തുളച്ചകത്തേക്ക് കയറി വന്നു..
തലചെരിച്ചൊന്നു നോക്കിയതും റിയാസ് കണ്ടു.
ആദ്യപ്രതിഷേധമറിയ്ച്ച് തറയിൽ ഛിന്നഭിന്നമായി കിടക്കുന്ന ഗ്ലാസ്ച്ചില്ലുകളെ..അതേ..അത് വീണിരിക്കുന്നത് ഉമ്മാന്റെ കയ്യിൽ നിന്നുമാണ്..
കേൾക്കുന്നത് സത്യമോ മിഥ്യയോ എന്ന് തിരിച്ചറിയാനാവാതെ ആ സ്ത്രീ അപ്പോഴും തരിച്ചു നിൽപ്പുണ്ടായിരുന്നു..
“മോനേ..റിച്ചോ അനക്കെന്താ പ്രാന്തായോ
.ഇയ്യെന്താ പറഞ്ഞേന്നനക്കോർമ്മണ്ടോ..സുബോധല്ലാണ്ടോരോന്നിങ്ങനെ വിളിച്ച് പറയാാ..” ലത്തീഫ്ക്കാ ഓടി വന്നവന്റെ തോളിൽ ശക്തമായൊന്നു കുലുക്കി..
“അല്ലുപ്പാാ..നല്ല ബോധത്തോടെ ആലോയ്ച്ചുറപ്പിച്ചെടുത്തൊരു തീരുമാനം തന്നെയാ ഇത്..”
ലത്തീഫ്ക്കാ
ഓരോന്നു പറഞ്ഞവന്റെ മനസ്സ് മാറ്റാൻ ശ്രമിച്ചു കൊണ്ടിരിക്കവേയാണ്..പെട്ടെന്ന് ഇടിവെട്ടുമാറുച്ചത്തിൽ അലറികൊണ്ട് സുലൈക്കത്താ ചീറിയടുത്തത്…
“ഇല്ലാ..ഇല്ലടാ റിയാസേ
നടക്കൂലാാ…സമ്മയിക്കൂലാ ഞാൻ ..ഈ സുലൈഖാക്ക് ജീവനുള്ള കാലത്തോളം സമ്മയിക്കൂലാ.”
ഒരു ഞെട്ടലോടെ മൂവരും ഉമ്മാന്റെ മുഖത്തേക്കല്പ നേരം നോക്കി നിന്നു..
‘ഹി..ഹി..ഹീ..പെണ്ണുമ്പിള്ള പണി തുടങ്ങി..’
ഉള്ളിൽ തുളുമ്പുന്ന സന്തോഷത്തെ സഹതാപത്തിന്റെ ആവരണം കൊണ്ട് പൊതിഞ്ഞു കാദർക്കാ ആ രംഗങ്ങൾക്കൊരു കാഴ്ചക്കാരനായി..
ഉമ്മാന്റെ പ്രതികരണത്തിലൽപ്പം പതറിയെങ്കിലും ഒട്ടും മനോധര്യം കൈവിടാതെ തന്നെ റിയാസ് തന്റെ തീരുമാനത്തിലുറച്ച് നിന്നു..
“ആരെന്തൊക്കെ പറഞ്ഞാാലും ന്റെ തീരുമാനത്തിനൊരു മാറ്റവും ണ്ടാവൂലാ..നിക്ക് ഒരു വാക്കേ ള്ളു..റിയാസ് ഒരു പെണ്ണിനെ കെട്ടുന്നുണ്ടേൽ അത് കബീർക്കാന്റെ മോൾ റൻഷ പർവീൻആയിരിക്കും..”
“മോനേ…ഇയ്യ് വേണേൽ ഏത് പാവപെട്ട വീട്ടിലെ പെണ്ണിനെ വേണേലും കെട്ടികൊണ്ടോന്നോ ..പക്ഷേ ഇത് ..ഇത് റിച്ചോ.. ഇയ്യങ്ങട് മറന്നേക്ക് ..ഇതൊരിക്കലും നടക്കാാൻ പോണില്ലാ..മാത്രോം അല്ല അന്റെ കൂടെ തന്നെ പ്ഠിച്ച കുട്ടീന്ന് പറയുമ്പോ രണ്ടാളും ഒരേ വയസ്സും..ഇതിനൊന്നും ഞങ്ങള് കൂടെണ്ടാവൂന്ന് ഇയ്യ് കരുതണ്ട..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…