ദിവസങ്ങൾ കഴിഞ്ഞിട്ടും
സുലൈഖത്തായുടെ അവസ്ഥ ദയനീയമായി തുടർന്നു..
പരസഹായത്തിനൊരാളെ ആശ്രയിക്കേണ്ട അവസ്ഥ..റമീസിന്റെ നിർബന്ധപ്രകാരം വെച്ച ഹോം നേഴ്സിനു കൂലി കൂടുതലാന്ന് പറഞ്ഞ് റൂബി തന്നെ പറഞ്ഞു വിട്ടതോടെ സുലൈഖത്തായെ നോക്കുന്ന ഡ്യൂട്ടി ലത്തീഫ്ക്ക തന്നെയേറ്റെടുക്കുകയായിരുന്നു..പണ്ടെന്നോ റമീസ് പറഞ്ഞുപോയ വിക്രമാദിത്യനും വേതാളവും എന്ന വാക്കുകേട്ട് ചിരിച്ചതിനു പടച്ചവൻ തന്നെയും അതേ അവസ്ഥ തന്ന് പരീക്ഷിക്കുകയാണെന്ന സത്യം അവര് തിരിച്ചറിയുകയായിരുന്നു..
എന്നും തണലായി കൂട്ടിനുണ്ടാവുമെന്ന് കരുതിയ റൂബി ഉമ്മാനെ കാവലിരിക്കാൻ പറ്റൂലാന്നു പറഞ്ഞപ്പോഴേക്കും റമീസിന്റെയടുത്തേക്ക് പറന്നകന്നിരുന്നു
മാസങ്ങൾ പിന്നിട്ടപ്പോഴേക്കും സുലൈഖത്താ പതിയേ വാക്കറിനെ ആശ്രയിച്ചു നടക്കാൻ തുടങ്ങി..
“നോക്കീൻ..ഇങ്ങളോട് ഞാനൊരു കാര്യം പറഞ്ഞാൽ ന്നോട് ദേഷ്യപ്പെടോ..”
കുറേശ്ശേ അപ്പോഴേക്കും അടുക്കളയിലേക്കൊക്കെ കേറിതുടങ്ങിയിരുന്നവർ
“ആ..നല്ലതൊന്നും ന്തായാലും അന്റെ തൊള്ളേന്ന് വരൂൂലല്ലോ..ഇയ്യ് പറ ആദ്യം..ദേഷ്യപ്പെടണോ വേണ്ടേന്നൊക്കെ ന്നിട്ട് തീരുമാനിക്ക്യാ..”
“അത്…. പിന്നെ….നമ്മക്ക്… റൻഷനേം കുട്ട്യോളേം ഇങ്ങട്ടേക്ക് കൊണ്ടോന്നാലോ ..ഞാനാണേൽ മക്കളെ കണ്ടിട്ടുല്ലാലോ..”
അവിശ്വസനീയമായ ആ വാക്കുകൾക്കു മുമ്പിൽ അദ്ഭുതപ്പെട്ട് നിൽക്കുകയായിരുന്നപ്പോ ലത്തീഫ്ക്ക..
“ന്റെ പടച്ചോനേ..ഞാനെന്താപ്പോ കേക്ക്ണേ..ന്റെ സുലോ..ഇയ്യെന്നാണോ ഈ പറയ്ണേ..”
“ഉം..റൻഷമോൾ അനുഭവിച്ചപോലെയൊക്കെ അനുഭവിച്ചപ്പോയാ എനിക്കെന്റെ തെറ്റുകളെന്താന്ന് മനസ്സിലായേ..”
“അപ്പോ ഇങ്ങനൊക്കെണ്ടായത് നന്നായിലേ..ഇയ്യ് വെഷമിക്കണ്ട സുലോ..ഒരാഴ്ചയും കൂടി കഴിഞ്ഞാ അനക്ക് നല്ലോണം നടക്കാലോ..അപ്പോ ഞമ്മക്ക് രണ്ടാൾക്കൂടി പോയിട്ടോലെ ഇങ്ങട് കൂട്ടികൊണ്ടോരാ..ന്തേയ്..”
സുലൈഖത്തായുടെ ആത്മാർത്ഥത നിറഞ്ഞ മനം മാറ്റത്തിൽ നാാഥനു മുമ്പിൽ സ്തുതിയർപ്പിച്ചു കൊണ്ടാായിരുന്നു
ആ രാത്രിയുടെ തിരി താഴ്ന്നത്..
—————————–
കാര്യങ്ങളെല്ലാം ഒരറ്റത്ത് ശുഭകരമായ മാറി മറിയുമ്പോഴും അരങ്ങിൽ ആടികൊണ്ടിരിക്കുന്ന കഥയ്ക്ക് വിധിയുടെ വികൃതിയിൽ അവരെതേടി ഒരു ദുരന്തവും നടന്നടുക്കുന്നുണ്ടായിരുന്നു
“മോനേ.. ഇനിക്കിന്ന്.അനീസിന്റെ മൂത്തപെങ്ങളെ വീട്ടിൽ ചെറിയ ഒരു പരിപാടി ണ്ട്.. മോനേതാായാലും ഇവടെണ്ടല്ലോ..ഞാനങ്ങോട്ട് പോട്ടേന്നാല്..”
ആറുമാസമാായ വാവകളിലൊന്നിനെയും ഉറക്കി തൊട്ടിലിൽ കിടത്തുന്നതിനിടയിൽ ശരീഫത്താ ചോദിച്ചു
“ആയ്ക്കൊട്ടെ ഇത്താ ഇങ്ങൾ പൊയ്ക്കോളി..ഞാനിണ്ടല്ലോ ഇവടെ..”
ഒരുമ്മാക്ക് കിട്ടേണ്ട എല്ലാ പരിഗണനകളും ശരീഫത്താക്കവിടെ ലഭിക്കാറുണ്ടായിരുന്നുവെന്നതുകൊണ്ട് തന്നെ ഒരിക്കലും അവിടേക്കുള്ള വരവ് അവരിലിന്നുവരേ ഒരു മടുപ്പുണ്ടാക്കിയിരുന്നില്ലാ.
“റെനോ..ഇനിക്കൊരാഗ്രഹം..ഒരു രണ്ടൂന്ന് കൊല്ലം കൂടി കഴിഞ്ഞാല് നമ്മളെ കുഞ്ഞോളെ കെട്ടിക്കാനാവല്ലോ..നമ്മക്കോളെ അനീസിന് കൊടുത്താാലോ..”
റിച്ചുവിന്റെ വാക്കുകൾ കേട്ട് പകച്ചുപോയി ഞാൻ.
“ന്തേയ്..ഇയ്യ് നോക്കിപേടിപ്പിക്ക്ണേ
.ഞാനെന്റെ ഒരഭിപ്രായം പറഞ്ഞാാണ്..അനക്ക് പറ്റൂലേൽ വേണ്ടാ അത് വിട്ടേക്ക്..”
“ന്റെ റിച്ചുക്ക..അതോണ്ടൊന്നും അല്ല ഞാാനിങ്ങളെ നോക്ക്യേ..ഞാന് മനസ്സിൽ വിചാാരിച്ച അതേ കാര്യാ ഇപ്പോ ഇങ്ങള് പറഞ്ഞെ ..ആ ആശ്ചര്യത്തിൽ നോക്കിപോയാാ ന്റ് പൊന്നേ…”
“ആണോ..അതു ശരി..അതല്ലേലും അങ്ങനേണ്ടാാവൂ..പരസ്പരം ഇഷ്ടപ്പെട്ട മനസ്സുകൾടെ ആഗ്രഹങ്ങളും എപ്പഴും ഒന്നായിരിക്കും”
“ആ..അല്ലാ..ഇഷ്ടവും അങ്ങടും ഇങ്ങട്ടും നോക്കിയിരിക്കലും മാത്രം മത്യോ..ഉച്ചകത്തേക്കെന്തേലും അകത്തോണ്ട് ചെല്ലണ്ടേ..ഒക്കെ ഇണ്ടാക്കണം..”
“അത് ശരിയാണല്ലോ…ന്റെ മോളൊരു കാര്യം ചെയ്യ്..മക്കളേം നോക്കി അടങ്ങിയൊരു മൂലേലിരിക്ക്..ഇന്നത്തേ കുക്കിംഗ് നമ്മളേ വക. കേട്ടോ..”
എന്റെ കവിളിലൊരു പിച്ചും തന്ന്
നല്ലൊരു ഡയലോഗും കാച്ചി തലയിലൊരു തോർത്തും ചുറ്റികെട്ടി റിച്ചു അടുക്കളെ ലക്ഷ്യമാക്കി നടന്നു..
മിനിട്ടുകൾ കടന്നുപോയി കൊണ്ടിരിക്കേ ഇടയ്ക്കിടേ അടുക്കളയിൽ നിന്നും കേൾക്കുന്ന തട്ടലും മുട്ടലും കുറഞ്ഞു വന്നു ..
കുഞ്ഞിനുള്ള പാലും കൊടുത്ത് ഒരാളേം കൂടി ഉറക്കി കിടത്തിയതോടെ മറ്റേയാൾ ഉറക്കമുണർന്നിരുന്നു..ഒരു റെസ്റ്റുമില്ലാത്ത ജോലിയങ്ങനെ തുടർന്നോണ്ടിരിക്കേ..
ഒരാാളുടെ നിർത്താതെയുള്ള കരച്ചിൽ മറ്റെയാളേം കൂടി അപ്പോഴേക്കും ഉണർത്തിയിരുന്നു..
“റിച്ചുക്കാാാാ..ഒന്നിവടെ വരോ..”
മറുപടിയൊന്നും വരാത്തതോണ്ട് വീണ്ടുമെന്റെ വിളി തുടർന്നു..
“റിച്ചുക്കാാാാ..”
“റിച്ചുക്കാാ..ഇങ്ങളെവ്ടേ..ഒന്നിങ്ങട് വരിൻ..”
രണ്ടുമൂന്ന് വട്ടം വിളിച്ചെങ്കിലും റിച്ചുവിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും വന്നില്ല..
ഒറ്റവിളിയിൽ തന്നെ ഉത്തരം നൽകുന്ന റിച്ചുവിനിതെന്തുപറ്റി..ഉള്ളിലെന്തൊക്കെയോ ഒരുൾഭയവും സംശയവുമെല്ലാാമെന്നെ പിടികൂടിയിരുന്നു..
..കരയുന്ന രണ്ടു കുഞ്ഞുങ്ങളേയും കട്ടിലിലേക്ക് കിടത്തി ഞാൻന്റെ റിച്ചുവിനേയും തേടി അടുക്കളയിലേക്ക് നീങ്ങി..പക്ഷേ നിരാശയായിരുന്നു ഫലം. തുറന്നിട്ട പിന്നാമ്പുറത്തെ
വാാതിലിലൂടെ ചുറ്റുമൊന്ന് കണ്ണോടിച്ച് ആരുടേയും സഹായഹസ്തമെത്താത്തയാ സ്ഥലത്ത് എനിക്ക് പോവാൻ സാധിക്കുന്ന ദൂരമത്രെയും ഒരു ഭ്രാന്തിയെപോലെ ഞാനെന്റെ റിച്ചുക്കാനേയും വിളിച്ചു കരഞ്ഞു ..
നിഷ്ഫലമായെന്റെ ശബ്ദം അവിടെയെല്ലാം ഒഴുകി നടന്നു
അപ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല
വീടിന്റെ പരിസരത്തെവിടെയോ രക്തത്തിൽ കുളിച്ചെന്റെ റിച്ചൂന്റെ രൂപം എന്റെ വിളിക്കുത്തരം നൽകുന്നുണ്ടെന്നുള്ളത് .. പാതി തുറന്നയവന്റെ മിഴികൾ പതിയെ അടഞ്ഞു..എനിക്ക് വേണ്ടി ചലിച്ച നാവുകൾ നിശ്ചലമായി.. അതോടെ ആ ശബ്ദമങ്ങനെ നേർത്തു നേർത്തില്ലാതായി..
കൂട്ടക്കരച്ചിലുകളാൽ ആ വീടിന്റെ അകത്തളം ശബ്ദമുഖരിതമായിരുന്നെങ്കിലും അതിന്റെ അലയൊലികൾ ആ മതിൽകെട്ടിനപ്പുറത്തേക്കൊഴുകാൻ വിസമ്മതിച്ചു..
എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടം ഞാനെന്റെ വീൽചെയറിനെ ചലിപ്പിക്കുമ്പോഴും എന്റെ ഹൃദയം മനമുരുകി പ്രാർത്ഥിക്കുന്നതെന്റെ റിച്ചൂന് വേണ്ടി മാത്രമായിരുന്നു…
എന്റെ പ്രാർത്ഥനയുടെ ശക്തി കൊണ്ടോ കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ടോയെന്തോ ഒരു കുഞ്ഞുകാാറ്റിന്റ ഈണത്താൽ ജനല്പാളികളുടെ ചലനം എന്നെയാഭാഗത്തേക്ക് ക്ഷണിച്ചു വരുത്തി..
ഞൊടിയിടെ കണ്ട ആ കാഴ്ചയെന്റെ ഹൃദയത്തെ പിളർക്കും പോലെയെനിക്കു തോന്നി..
ന്റെ റിച്ചു..ന്റെ ജീവനേക്കാൾ ഞാൻ സ്നേഹിക്ക്ണ റിച്ചുക്കാ..
“റിച്ചുക്കാാാ…”
വാവിട്ട് നിലവിളിച്ചുപോയി ഞാൻ…
എത്തിപിടിക്കും ദൂരത്തെന്റെ റിച്ചുവുണ്ടായിട്ടുമൊന്നു സ്പർശിക്കാൻ പോലുമാവാതെയെന്റെ ഹൃദയം നൊന്തു പിടഞ്ഞു..
റിച്ചുവിന്റെയരികിലെത്തണമെങ്കിലെനിക്ക് പക്ഷേ അടുക്കള വാതില് പിന്നിട്ട് പുറത്തേക്ക് കടക്കണം.. മാത്രമല്ല ..മുറ്റത്തേക്കുള്ള ആ ഒന്നോ രണ്ടോ ചവിട്ടുപടികളുടെ ഉയരം തളർന്നയെന്റെ കാലുകൾക്കൊരു തടസ്സം തന്നെയായിരുന്നു….പക്ഷേ ന്റെ റിച്ചു അങ്ങനെ കിടക്കുമ്പോൾ ഈ റൻഷയെങ്ങനെയിവിടെ ജീവച്ഛവമായി കഴിയും..ഇല്ല റിച്ചൂ..നീയില്ലാതെയീ റൻഷയും ഇല്ലാ..നീ പോവുന്ന ലോകം അതെത്ര ദൂരയാണേലും ഞാനുമുണ്ടാവും കൂടേ…കരഞ്ഞു തളർന്ന് ശബ്ദം നേർത്തു വരുന്ന കുഞ്ഞുങ്ങളെ വേദനയോടെയൊന്നു നോക്കി ഞാൻ അതിവേഗമെന്റെ റിച്ചുവിനു നേരെ കുതിച്ചു…ആ സ്റ്റെപ്പുകൾക്കരികിലെത്തിയൊന്നു പകച്ചെങ്കിലും റിച്ചുവിന്റെ മുഖം എന്നെ തളരാനനുവദിച്ചില്ലാ..വീൽ ചെയറിൽ നിന്നും ധൃതിപിടിച്ചിറങ്ങാൻ ശ്രമിക്കവേ പെട്ടെന്നായിരുന്നത് സംഭവിച്ചത്..ഞാനും വീൽചയറുമടക്കം ആ സ്റ്റെപ്പും കടന്ന് താഴേക്ക് പതിച്ചു…
ന്റെ റിച്ചുവിന്റെയുള്ളിലെവിടെയോ ഉള്ള യാ പാതിജീവൻ അതു കണ്ടു നോവിച്ചതോണ്ടാാവാം അവൻ വീണ്ടും ന്റെ നാമം ഒരിക്കൽ കൂടിയുച്ചരിച്ചതും..
“റൻഷാാാാ…”
എവിടെയൊക്കെയോ നീറുന്ന വേദനകൾ ..പൊട്ടിയൊലിക്കുന്ന ചോരപ്പാടുകൾ..ഒന്നും ഞാനറിഞ്ഞിരുന്നില്ലാ..എല്ലാം ആവിളിയിൽ അലിഞ്ഞില്ലാതായി തീർന്നിരുന്നു..ആ സമീപത്തേക്കൊന്നോടി ചെല്ലാൻ ആ തലയെടുത്തെന്റെ മടിയിലേക്ക് വെയ്ക്കാൻ അതു മാത്രായിരുന്നെന്റെ ലക്ഷ്യം..പക്ഷേ ഞാൻ പോലും അറിയാതപ്പോയവിടെ ഒരദ്ഭുതം സംഭവിക്കുകയായിരുന്നു..ഒരു മിറാക്കിൾ..
ആ ചുണ്ടുകളിൽ നിന്നുതിരുന്ന ശബ്ദം കാതോർത്തിരുന്ന ഞാൻ അറിയുന്നുണ്ടായിരുന്നില്ലയപ്പോയെന്റെ കാലുകളുടെ ചലനം.ആ കണ്ണുകളിലേക്കുറ്റു നോക്കി ഞാനങ്ങനെ നിന്നതും അറിയാതെയൊന്നെഴുന്നേറ്റു..ഓരോ അടി വെക്കാൻ തുടങ്ങി..ഒന്നു രണ്ടടി വെക്കും തോറും അടി പതറി ഞാൻ വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു..പക്ഷേ എഴുന്നേറ്റു വീണ്ടും നടന്നു..വീണ്ടും വീണു..എങ്ങനെയൊക്കെയോ ഞാൻ റിച്ചുന്റെ അരികിലെത്തി.
“റിച്ചുക്കാാാ…എണീക്ക് റിച്ചുക്കാ… ”
പക്ഷേ
.പ്രതികരണമൊന്നും വന്നില്ലാ.വീണ്ടും വീണ്ടും ഞാൻ കുലുക്കി കൊണ്ടേയിരുന്നു..നിലക്കാത്ത ശ്വാസം ഉണ്ട്…എന്താാണ് സംഭവിച്ചതെന്നറിയാാതെ ഞാനുറക്കെ നിലവിളിച്ചു…
“ആരെങ്കിലും ഒന്നോടി വര്യോ…ന്റെ റിച്ചുക്കാാാ…”
നാലു പാടും നോക്കി ഞാനാർത്തു കരഞ്ഞു.. വന്നിട്ടൊരു വർഷത്തിലേറെയായെങ്കിലും
പരിസരമാദ്യമായി കാണുന്ന ഞാൻ തിരിച്ചറിയുകയായിരുന്നു..കണ്ണെത്തും ദൂരത്തൊന്നും ഒരു വീടില്ലാന്നുള്ള സത്യം..
ആകേ ഞാൻ കാണുന്ന ബഹളം അത് സ്ക്കൂൾ പിള്ളേരുടേതാണ്..സ്ക്കൂൾ ലീവായതോണ്ടിന്നീ പരിസരമെല്ലാം ശൂന്യമാണ്.. ചുറ്റുപാടുമെല്ലാാം വീക്ഷിച്ച് പ്രതീക്ഷ നഷ്ടമായ ഞാൻ വെറുതെയാന്നറിഞ്ഞിട്ടും ഗേറ്റിനടുത്തേക്കോടി..അപ്പോഴൊന്നും ഈ റൻഷ അറിഞ്ഞിരുന്നില്ല ചലിക്കുന്നതെന്റെ സ്വന്തം കാലുകളാണെന്ന്..കാരണമെന്തെന്നോ അപ്പോഴെന്റെ മനസ്സ് നിറയേ എന്റെ റിച്ചുവായിരുന്നു..
“ആരെങ്കിലും ഒന്നോടി വരണേ…ആരുല്ലേ പടച്ചോനേ ഞങ്ങളിവിടെയൊന്നു രക്ഷിക്കാാന്..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…