സ്നേഹത്തിൽ ചാലിച്ച് അവർ നീട്ടി തന്ന ക്ഷീണത്തിന്റെ മരുന്നു മൊത്തികുടിച്ചു ഞാൻ വീണ്ടും ആ കട്ടിലിലേക്ക് വീണു..
അസ്വസ്ഥത സൃഷ്ടിക്കുന്നൊരു പകൽ കിനാവെന്റെ കണ്ണുകളിലൂടിഴഞ്ഞു നീങ്ങിയതും പെട്ടെന്നൊരു ഞെട്ടലോടെ ഞാനാ ഉറക്കത്തിനൊരു തിരശ്ശീലയിട്ടു…
മിഴികൾ പതിയെ യാഥാർത്യലോകത്തേക്ക് ആനയിച്ചപ്പോൾ ഞൊടിയിടെ ഞാനാ ദൃശ്യം കണ്ടൊന്നു ഞെട്ടിപിടഞ്ഞു..ശബ്ദം തടഞ്ഞു വെച്ച തൊണ്ടക്കുഴിയിലൂടെയെങ്ങനെയൊക്കെയോ പുറത്തു ചാടി ഞാൻ ഉറക്കെ നിലവിളിച്ചു
ജനലരികിൽ കണ്ട ദൃശ്യം എന്നെ ശരിക്കും ഒന്നു ഞെട്ടിച്ചിരുന്നു..
ചുവന്ന രണ്ടു കണ്ണുകൾ എന്നെ മാത്രം വീക്ഷിച്ചു കൊണ്ട്..
എന്റെ നിലവിളികേട്ട് ഷരീഫത്താ ഓടി വന്നു..
“എന്താാ മോളേ….എന്താ എന്തുപറ്റി..?”
പേടിയോടെ ഞാനങ്ങോട്ട് കൈചൂണ്ടി..
അതുകണ്ടയുടനെത്തന്നെയാ ഭാഗത്തേക്ക് ശരീഫത്താായുടെ നോട്ടം പാഞ്ഞു.
ആ കണ്ണുകളുടെയുടമയേ തേടി..പക്ഷേ അവിടെയൊന്നും ആരെയും കണ്ടില്ലാാ..”
“എന്താ മോളേ..അനക്ക് തോന്നീതാവും…അവിടൊന്നു ആരും ഇല്ലാാ..”
“ഉണ്ട് ഇത്താ..ഞാൻ കണ്ടതാ..ഒരാളെന്നെ തന്നെ നോക്ക്ണത്..”
“ന്റെ മോളേ..ഈ നട്ടുച്ച നേരത്ത് ആര്.?.അതും ഈ കോമ്പൗണ്ടില്..ഇവടെന്നൊരു അരക്കിലോമീറ്ററെങ്കിലും നടക്കാണ്ടൊരു വീടില്ലാ.. അങ്ങനെത്തെയീ പട്ടിക്കാട്ടിലാരുവരാനാ ന്റെ കുട്ട്യേ..അല്ലാ..അന്റെ റിച്ചൂനിവടെല്ലാാണ്ടേടിം..വീട് കിട്ടീലേ..”
പറഞ്ഞോണ്ടിരിക്ക്ണതിനിടയിലെന്തൊക്കെയോ തട്ടിമറയുന്ന ശബ്ദം കേട്ടു..അതും ആ ജനലഴിക്കപ്പുറത്തായി..
ഞാൻ പറഞ്ഞതിലെ വാസ്തവം മനസ്സിലാാക്കി കയ്യില് കിട്ടിയ ഒരായുധവുമായി ശരീഫത്താ പിന്നാമ്പുറത്തേക്കോടി..അപ്പോഴും ഞാനാലില പോലെ വിറയ്ക്കുന്നുണ്ടാായിരുന്നു..
തൊട്ടടുത്ത നിമിഷം തന്നെ ശരീഫത്താന്റെ ശബ്ദം ഉയർന്നു
“ഹൗ ..ന്റെ ബലാലേ ഇജ്ജെയ്നോ ഇത്..”
വീട്ടുടമസ്ഥന്റെ ആവശ്യപ്രകാരം തേങ്ങയിടാൻ വന്ന മനോജായിരുന്നത്
“ആ..അത് പിന്നെ ഞാനെയ് അറിയാാത്തൊരാളെ കണ്ടപ്പോ..”
“ഇയ്യ് ഇളിക്കല്ലേ.. കുടിച്ചീണോ ഇയ്യ്..പത്തും തെകഞ്ഞ് നിക്ക്ണ പെണ്ണാാ അത്..അന്റെ മാഞ്ഞാലം..എല്ലാ പെണ്ണുങ്ങളോടും കാണിക്ക്ണ സ്വഭാവേയ് ഇവടെ ഇറക്കാൻ വന്നാലുണ്ടല്ലോ..മുട്ടുകാല് തല്ലിയൊടിക്കും ഞമ്മൾ..”
“ഇങ്ങളൊന്നു ക്ഷമിക്കി ശരീഫത്താ..ഞാനറിയാതെ പറ്റിപോയാണേയ്…”
“അറിയാണ്ടാണേലും അറിഞ്ഞോണ്ടാണേലും ആ പരിപ്പ് ഇവടത്തെ കലത്തില് വേവൂലാ..ആ..പറഞ്ഞെരാ..
പിന്നേയ്..ഇയ്യ് തേങ്ങ ഇടാൻ കേറുമ്പോ രണ്ടൂന്ന് കരിക്കും കൂടി ഇട്ടൊ..മോൾക്ക് നല്ല ക്ഷീണം ണ്ട്..”
“ആ..ആയിക്കോട്ടേ ഇത്താാ..”
അതും പറഞ്ഞോണ്ടെന്നെയും നോക്കിയൊന്നിളിച്ചു കാട്ടിയവൻ തെങ്ങിലേക്ക് വലിഞ്ഞു കയറി..
ആ ഞെട്ടലും എല്ലാം കൂടി മനസ്സിനു വല്ലാത്തൊരസ്വസ്ഥത..
“മോനേ..റിച്ചോ..ഇന്ന് മോള് തീരേ എണീറ്റില്ലാട്ടോ..നല്ല ക്ഷീണണ്ട്..”
നടന്നതെല്ലാം റിച്ചു വന്നപ്പോഴേക്കും ശരീഫത്താ വിശദീകരിച്ചു കൊടുക്കുന്നുണ്ടായിരുന്നു..
“റെനോ..എണീക്ക് കഴിക്കണ്ടേ വല്ലതും..”
റിച്ചു വന്നപ്പോഴേക്കും മൂന്നുമണിയായിക്കാണും ..അന്നുച്ചഭക്ഷണം പോലും മുടങ്ങി കിടക്ക്ണ ന്റെ ക്ഷീണം പറഞ്ഞാലുണ്ടോ റിച്ചൂന് മനസ്സിലാവുന്നു..
“റിച്ചുക്കാ നിക്ക് വയ്യ .. കുറച്ചൂടൊന്നു കിടക്കട്ടേ”
“ന്റെ റെനോ കെടക്കുന്നനുസരിച്ച് ക്ഷീണം കൂടത്തേള്ളൂ..എന്നെ ചാരിയിരുന്നാ മതി ..ന്നിട്ട് കഴിക്കാം വല്ലതും”
റിച്ചുവിന്റെ നെഞ്ചിലേക്ക് ചേർത്ത് ചാരിയിരുന്നു കൊണ്ട് റിച്ചുവിന്റെ കൈകൾകൊണ്ട് തന്നെയെനിക്കുള്ള ഭക്ഷണം വായിലേക്ക് വെച്ചു തന്നു..
എന്നിലെ ശ്രദ്ധതിരിക്കാനെന്നോണം ഓരോരൊ കഥകൾ മെല്ലെയെന്റെ കാതോരം മൊഴിഞ്ഞു കൊണ്ടേയിരുന്നു..
“ഷരീഫത്താ..നല്ലോണം പേടിച്ചോ ഇവള് ആകെ തളർന്ന പോലുണ്ടല്ലോ..ഇത് പോലുള്ളതിനൊന്നും പരിസരത്തൊന്നും കൊണ്ടോരരുത്..എന്തായാലും ആ ഹംസക്കാനെയൊന്നു കാാണണം. രണ്ട് വാക്ക് പറയാൻണ്ട്..കുടിച്ച് ലക്കു കെട്ട് അവിടേം ഇവടേം വീണു കെടക്കലാ അയാളെ പണി..ന്നാ പെരേൽക്കൊരു ഉപകാരോം ഇല്ലാ..”
“അല്ല മോനേ ഞാനൊരു കാര്യം ചോയ്ക്കട്ടേ…ഇങ്ങക്കിത് നല്ല ആൾവാസമുള്ള സ്ഥലത്തേടേലും നോക്കിക്കൂടെയ്നോ…ഒറ്റപ്പെട്ടൊരു സ്ഥലത്ത്…”
“അത് പിന്നെ..ആഗ്രഹല്ലാാഞ്ഞിട്ടാണോ ഇത്താ..പറ്റിയൊരിടം കിട്ടണ്ടേ..പിന്നെ വാടക ഇതുപോലെ കുറഞ്ഞത് കിട്ടാാനും പണിയാാ..നിക്ക് സ്ക്കൂളില് പോവാനും ഇവിടല്ലേ എളുപ്പം..ഇനിപ്പോ ഹോസ്പിറ്റൽ ചിലവെത്രാ ആവാാന്നൊന്നും അറിഞ്ഞൂടല്ലോ.. ഒക്കെ കൂടി ആലോയ്ക്കുമ്പോ..”
“ആ മോനേ..അതൊക്കെ നേരാ..ന്നാാലും..”
അവരോരോന്നു പറഞ്ഞ് കൊണ്ടിരിക്കേ പെട്ടെന്നെന്തോയെന്റെ കണ്ണുകളെ ഇരുട്ട് വന്ന് പുൽകും പോലെ..പതിയേ ന്റെ കണ്ണുകൾ അടയുന്നുണ്ടായിരുന്നു ..അബോധാവസ്ഥയിൽ വീണു കൊണ്ടിരിക്കുമ്പോഴും ഞാനറിയുന്നുണ്ടായിരുന്നു റിച്ചുവിന്റെയും ശരീഫത്തായുടേയും വെപ്രാളപെട്ടുള്ള വിളികൾ..അന്നത്തെ രാപകലുകളവസാനിക്കുന്നതുപോലുമറിയാതെ..ബോധമില്ലാത്തൊരു രാത്രിയിലേക്ക് ഞാൻ വഴുതിവീണിരുന്നു..
———————
രാവിലെത്തന്നെയെങ്ങോട്ടോ പുറപ്പെടാനുള്ള ഒരുക്കത്തിലാായിരുന്നു റൂബി.. അതു കണ്ടതും സുലൈഖത്താന്റെ യുള്ളിലെ കുശുമ്പ് മുളപൊട്ടിയിരുന്നു..
എന്നും ണ്ടാാവും എന്തെങ്കിലുമൊക്കെ പറഞ്ഞെങ്ങോട്ടേലും ഒരെഴുന്നള്ളത്ത്..മറ്റേതിന് കാലു രണ്ടെണ്ണല്ലേലും അതിന്റേം കൂടെ തുള്ളിക്കളിണ്ട് ഇവടൊരുത്തിക്ക്..കാല് രണ്ടും തച്ചൊടിക്കാനാളില്ലാായിട്ടാ..ഭദ്രകാളി..
ഉള്ളിലവളേയും പ്രാാകികൊണ്ടെന്തൊക്കെയോ പദ്ധതി മെനഞ്ഞെടുത്ത് സുലൈഖത്താ ചുറ്റുപാടുമൊന്നു വീക്ഷിച്ചു എന്നിട്ട് മെല്ലെ അവൾ കുളിക്കാൻ പോവുന്ന വഴിയിലൊരെണ്ണക്കുപ്പി തട്ടിമറിച്ചിട്ടവർ ഒന്നുമറിയാത്തമട്ടിൽ അടുക്കളയിൽ പോയൊളിച്ചു. മനസ്സിൽ മെനഞ്ഞെടുത്ത പദ്ധതി നിഷ്പ്രയാസം നടപ്പിലാക്കിയൊരു വിജയിയെപോലെയവർ വരാനിരിക്കുന്ന ആ ദുരന്തത്തിനുവേണ്ടി കാതോർത്തിരുന്നു.. പക്ഷേ പ്രതീക്ഷകളസ്ഥാനത്തായി..അവരുടെ ഭാഗ്യനിർഭാഗ്യവശാൽ..റൂബിയാണേൽ ആ ഭാഗത്തേക്കൊന്നും നടന്നടുത്തതേയില്ലാാ..
———————
“റൻഷയുടെ കൂടെ വന്നവരാാരാ…ഡോക്ടർ വിളിക്ക്ണ്ട്.അങ്ങട് ചെന്നോളൂ..”
നേഴ്സ് വന്ന് പറഞ്ഞതോടെ റിയാസിന്റെ ചങ്കിടിപ്പൊന്നു കൂടി..അബോധാാവസ്ഥയിലേക്ക് മറിഞ്ഞു വീണ അവളേയും കൊണ്ടോടിയതാ..മാനസികമായൊരു തയ്യാറെടുപ്പുമില്ലാാതെ..കൂടെ നിന്ന് ധൈര്യം തരാൻ രണ്ടുപ്പമാരൂം ഷരീഫത്തായും കുഞ്ഞോളും ഒക്കെയുണ്ട്..പക്ഷേ മനസ്സെന്തേ അടങ്ങി നിൽക്കാത്തേ..ബോധം തെളിഞ്ഞിട്ടും എന്തോ ഒരു പേടി..അവളെ അഭിമുഖീകരിക്കാാനുള്ള ധൈര്യമില്ലാാത്തപോലെ..
“റിയാസ് വരൂ..”
“ഡോക്ടർ..എന്റെ റൻഷ”
“ഹേയ്..ഡോണ്ട് വെറി മിസ്റ്റർ റിയാസ്..ഇതൊക്കെ ഈ സമയത്ത് സാധാരണയാണ്…പിന്നെ റൻഷാക്കൊരിക്കലും നോർമൽ ഡെലിവറിക്കുള്ള സാധ്യതയില്ല..കാരണമെന്താാന്ന് വെച്ചാൽ അവളുടെ കാാലുകളുടെ ബലഹീനത തന്നെ മാത്രവുമല്ല പ്രഷർ അല്പം കൂടുതലാണ്..ഇന്നലെ ഇവിടെ കൊണ്ടു വന്നതിനേക്കാളും..സോ എത്രെയും പെട്ടെന്ന് സിസേറിയൻ നടത്തുന്നത് തന്നെയായിരിക്കും ബെറ്റർ..
ഇതാ..ഇതിലൊരൊപ്പിട്ടോളൂ..”
എന്റെയും കുഞ്ഞുങ്ങളുടേയും ജീവന്റെ വിലയുള്ള ആ കടലാാസ് കഷ്ണം കൈപറ്റുമ്പോൾ എന്റെ റിച്ചുവിന്റെ കരങ്ങൾ നന്നായി വിറയ്ക്കുന്നുണ്ടാായിരുന്നു..
എങ്ങനെയൊക്കെയോ വരച്ചുകൂട്ടിയ ആ കയ്യൊപ്പ് ആ മൂല്യമുള്ള കടലാസിന്റെയൊരറ്റത്തായി വരച്ചു വെച്ചു..എഴുതിയ അക്ഷരങ്ങൾ കണ്ണീരിന്റെ അവ്യക്തതതയിൽ മങ്ങികിടന്നിരുന്നതിനാൽ പൂർണ്ണമായൊന്നും വായിച്ചെടുക്കാാനായില്ല..എങ്കിലും ഒരു ജീവനുവേണ്ടിയുള്ള പരിശ്രമത്തിൽ സംഭവിച്ചേക്കാവുന്ന പിഴവുകൾക്കെതിരെയുള്ളൊരു സമ്മതപത്രമായിരുന്നതെന്നവനു മനസ്സിലായി.
തളർന്നു പോവാതിരിക്കാനായവൻ കൈകളെ ആ ഇരുമ്പുകട്ടിലിന്റെ ഒരറ്റത്തായി മുറുകെ പിടിച്ചിരുന്നു..
എങ്ങനെയൊക്കെയോ സംഭരിച്ചെടുത്ത ധൈര്യങ്ങളെല്ലാം ചേർത്തുവെച്ച് റിച്ചുവെന്നെ ആ ഓപ്പറേഷൻ തിയ്യേറ്ററിനകത്തേക്ക് പറഞ്ഞുവിടുമ്പോഴും ഉരുകുന്നയാ ഹൃദയത്തിനൽപ്പം ആശ്വാസമേകാനായി എന്റെ മുഖത്തപ്പോഴും ഒരു പുഞ്ചിരിയവനുവേണ്ടി ഞാൻ നിലനിർത്തിയിരുന്നു..
——————-
നിർത്താതെയടിക്കുന്ന മൊബൈലിന്റെ ശബ്ദം കാതുകളിലേക്കൊഴുകിയെത്തിയതിനെ തുടർന്നായിരുന്നു അലക്കിവെച്ച വസ്ത്രങ്ങളയലിലുടുന്നതിനിടയിൽ നിന്നും സുലൈഖത്താ അകത്തേക്കോടിയത്..
റൂബിയുടെ പതനം ലക്ഷ്യമിട്ട് നേരെത്തെ ഒഴിച്ചുവെച്ച എണ്ണ നിലമാകെ പരന്നൊഴുകിയിരുന്നു..
തിരക്കിട്ടകത്തേക്കോടുന്നതിനിടയിൽ പക്ഷേ സ്വയം ചെയ്തുവെച്ച ആ പ്രവൃത്തി പാടെയവർ മറന്നിരുന്നു..
എണ്ണമയമുള്ള തറയിലേക്കൊന്നു ചവിട്ടിയതും കാല് തെന്നിയവരതിലേക്ക് ഒരലർച്ചയോടെ മറിഞ്ഞു വീണു..
———————————–
ഹോസ്പിറ്റലിൽ നിന്നും കേട്ട സന്തോഷ വാർത്ത സുലൈഖത്തായുടെ ചെവിയിലോതാൻ ഉത്സാഹത്തോടെ വീട്ടിലേക്ക് തിരിച്ചതായിരുന്നു ലത്തീഫ്ക്കാ..
സുലൈഖാനെ കെട്ടിപിടിച്ചൊന്നു പറയണം എടീ നീയിതാ രണ്ടാൺകുട്ടികളുടെ വല്യുമ്മയായെന്ന്..ഇതെന്താായാലും അവൾക്ക് സന്തോഷമുണ്ടാാക്ക്ണ വാർത്ത തന്നെയാ..ഏറെക്കുറെ അവളിലുള്ള മാറ്റം കുറച്ചീസായി ഞാനും കാണുന്നതാണല്ലോ..
പക്ഷേ വീട്ടിനുള്ളിലെയാൾക്കൂട്ടം അയാളെ ശരിക്കും ഭയപ്പെടുത്തിയിരുന്നു..കാർ നിർത്തിയയാൾ വീട്ടിനകത്തേക്കോടി..
“എന്താ..എന്താ ഇവടെ..”
വെപ്രാളത്തോടെയകത്തേക്കോടിയടു
ത്തപ്പോൾ കണ്ട കാഴ്ച.. വേദന തിന്നുന്ന സുലൈഖത്താന്റെ മുഖമായിരുന്നു
കാലിന്റെ മുട്ടുമുതൽ താഴേക്ക് നല്ലപോലെ കെട്ടിയിട്ടുണ്ട്.. ഊരക്കും പരിക്ക് പറ്റീട്ടുണ്ട് പോലും.. മൂക്കിലേക്ക് അടിച്ചുകയറുന്ന തൈലത്തിന്റെ ഗന്ധവും..വേദന കടിച്ചമർത്തി കണ്ണു നിറക്കുന്ന സുലൈഖത്തായും.. കാഴ്ചക്കാരാായി വന്ന അയൽ വാസികളെല്ലാം അവരുടേതായ അഭിപ്രായങ്ങളുന്നയിക്കുന്നുണ്ട്..
അതിനിടയിൽ ആരോ പറഞ്ഞു..
“ഹാഊ..ന്റെ ലത്തീഫ്ക്കാ ഇങ്ങളെ ഫോൺ ഓഫെയ്നോ..എത്രവട്ടാ വിളിച്ചേ….
സുലൈഖത്താ ഒന്നു വീണു..കാല് സ്ലിപ്പായതാാന്ന് തോന്ന്ണ്..ഏതാായാലും അനക്കാൻ വയ്യാ..ഞങ്ങൾ രണ്ടൂന്ന് പെണ്ണുങ്ങളപ്പോ തന്നെ ആ ബാലകൃഷ്ണ വൈദ്യരെ കൊണ്ടോയി കാണിക്കെയ്നി..കാലനക്കാൻടെ നല്ലോണം റെസ്റ്റെടുക്കാനാ പറഞ്ഞേക്ക്ണേ..നിങ്ങൾ കഴിയെങ്കിൽ മരുമോളെയാ വീൽചെയറൊന്ന് കിട്ടോ നോക്കീൻ..അതാവും നല്ലത്..”
അവസാനത്തെയാ വാക്കുകൾ കാര്യമായിട്ട് പറഞ്ഞതാണേലും അതിലല്പം പരിഹാസം കലർന്ന പോലെ ലത്തീഫ്ക്കാക്ക് തോന്നി..വീണ്ടും അവർ തുടർന്നു.
“ന്നാലും ഇങ്ങളെ ചെറിയ മരോള്ണ്ടല്ലോ വല്ലാത്ത സാധനാട്ടോ..ഇമ്മ വീണ് കിടക്ക്ണത് കണ്ടിട്ടും ഒന്നു തിരിഞ്ഞ് നോക്കാണ്ടല്ലേ ഓള് പോയേ..നിലവിളിക്ക്ണ ഒച്ച കേട്ടിട്ട് ഒന്നു വന്നോക്കിയതാ..വേദനകൊണ്ട് പുളയെയ്നു ഇവടെ…”
“ഒക്കെ പണത്തിന്റെ ഹുങ്ക് അല്ലാണ്ടെന്താാ.”.
കൂടി നിന്നവരെല്ലാം പണക്കാരിയാായ മരുമകളെ ശപിച്ചോണ്ടിരിക്കുമ്പോഴും തന്റെ സ്വാർത്ഥതയാണെല്ലാറ്റിനും കാരണമെന്ന് പറയാനുള്ള ധൈര്യം അവരിലില്ലാാതെപോയി.. അങ്ങനെ സന്തോഷത്തിന്റെ വിരുന്നുമായെത്തിയ ആ വാർത്ത സങ്കടങ്ങളേറ്റു വാങ്ങി മടങ്ങിപോയി ..ഓരോരോ വ്യക്തികളിലൂടെ..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…