സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

എങ്കിലും റൂബിയെകുറിച്ച് പറയാനെന്തോ അവരൊട്ടും ഇഷ്ടപ്പെട്ടില്ലായിരുന്നു.. കഴിഞ്ഞുപോയൊരദ്ധ്യാായത്തിലെ മാഞ്ഞുപോയൊരക്ഷരചിന്തുകളെപോലെ റൂബിയെന്ന കൂട്ടുകാാരിയെയവർ അപ്പാടെ മനസ്സീന്ന് മായ്ച്ചു കളഞ്ഞിരുന്നു..അതുകൊണ്ടുതന്നെ ഒന്നും ഓർമ്മിപ്പിക്കാൻ ഞങ്ങളും തുനിഞ്ഞില്ലാന്നുള്ളതായിരുന്നു സത്യം..

നേരമിരുട്ടും വരേ ഞങ്ങളോടൊപ്പം ചിലവഴിച്ചവർ പടിയിറങ്ങുമ്പോ അനീസ് ഞങ്ങൾക്കൊരുറപ്പ് തന്നിട്ടുണ്ടാായുരുന്നു..
നാളെത്തെയാ പ്രഭാതം പുലരുമ്പോഴേക്കും ന്റെ റൻഷത്താനെ സഹാായിക്കാനായൊരു പെണ്ണിനെ വീട്ടിലെത്തിക്കാാമെന്ന്..

പ്രതീക്ഷിച്ചു കാത്തിരുന്നപോലെ തന്നെ പിറ്റേന്നുള്ള സുപ്രഭാതം ഞങ്ങളെ വരവേറ്റത് ആ സ്ത്രീയുടെ ആഗമനമായിരുന്നു…

“സാർ.നമ്മളിതാ ട്ടോ വാക്കുപാലിച്ചിരിക്കുന്നു..ഇങ്ങൾക്ക് വേണ്ട എല്ലാ സഹായവും ഇനിയിവരു ചെയ്തു തരും..ഒരുമ്മയില്ലാാത്ത വിഷമം ഇനി ഇങ്ങക്കുണ്ടാവൂല റൻഷത്താ..”

ആതമവിശ്വാസത്തോടെ അവനത് പറഞ്ഞൊപ്പിച്ചപ്പോൾ സംശയത്തോടെ ഞാനപ്പോഴും ആ സ്ത്രീയെ ഉറ്റു നോക്കുന്നുണ്ടായിരുന്നു..പക്ഷേ ഒരു പുഞ്ചിരിയും സമ്മാനിച്ച് എന്നെയവർ സ്നേഹത്തോടെ ചേർത്തു നിർത്തി

“എന്നാലും അനീസേ..വിശ്വസിക്കാനൊക്കെ പറ്റുവോ..റൻഷാനെ ഇവടെ ഒറ്റക്കാക്കി പോവുമ്പോ.ആരാ… ന്താന്നൊക്കെയറിയാതെപ്പോ..”
അല്പം മാറി നിന്നവനോടഭിപ്രായം ചോദിക്കുമ്പോ നിസ്സംശയം അതിനുള്ള ഉത്തരവും നൽകി ഒരു കൂസലുമില്ലാതെയവനങ്ങനെ നിൽപ്പുണ്ടായിരുന്നു..

“അതൊന്നും ഓർത്തിങ്ങള് പേടിക്കണ്ടാന്നേ..ആള് നമ്മളൊരു ബന്ധുവും കൂടിയാാ..”

“ബന്ധൂന്ന് വെച്ചാാ..ആരാാ..”

“അതിപ്പോ നമ്മളെ ഉമ്മയായിട്ട് വരും..”
അവന്റെയുത്തരം കേട്ട് ഞങ്ങൾ പകച്ചുപോയി..
“എടാ…ഇല്ലെടാാ…ഇത് നടക്കൂലാാ..സ്വന്തം ഉമ്മാാനെയാാണോ ഇയ്യ്..”

“ന്റെ പൊന്നു സാറേ.
നമ്മളൊരു നൂറ് വട്ടം പറഞ്ഞു നോക്കിയതാ നമ്മളെ ഉമ്മാനോട്..കേൾക്കണ്ടെ..വാശി പിടിക്കെയ്നു . ഈ ഷരീഫത്താ..അതാ നമ്മളിങ്ങോട്ട് കൂട്ടികൊണ്ടോന്നേ..”
അതും ശരി വെച്ചോണ്ടാ ഉമ്മ കൂട്ടിചേർത്തു

“ന്റെ മക്കളേ..കുറെ കാലായിട്ട് ഇങ്ങളെ കുറിച്ച് മോന് ന്നോട് പറഞ്ഞോണ്ടൊരിക്ക്യാ..ഇന്നലേം കൂടി വന്ന് സങ്കടം പറഞ്ഞപ്പോ പിന്നെ നമ്മളൊന്നും നോക്കീല..രാവിലെ ഇവനും കൂടി പോയാപിന്നെ നമ്മളേതാായാലും ആ പെരേൽ തനിച്ചാണ്..ന്നാ പിന്നെ അതിവടെ തന്നെ ആയിക്കോട്ടേന്ന് ഞാനെന്നാ ഇവനോട് പറഞ്ഞേ..”
അവരുടെ നിർബന്ധബുദ്ധിയും ഞങ്ങളുടെ ആവശ്യവും പരിഗണിച്ച് ഒടുവിൽ അതു തീരുമാനമായി.

തീർത്താ തീരാാത്ത കടപ്പാടുകളുടെയെണ്ണം വർദ്ധിച്ചു വരികേ അനീസ് ഞങ്ങളുടെ വീട്ടിലെയൊരംഗമായി മാറിക്കഴിഞ്ഞിരുന്നു.

രാവിലെ അനീസ് ഉമ്മാനെയിവിടെയെറക്കിട്ട് പോവും..വൈകുന്നേരം വരേ ഓരോരോ ജോലിയും തീർത്ത് ഉപദേശവുമായിട്ടാ ഉമ്മ യെന്റെ പിന്നാലെ തന്നെയുണ്ടാാവും..ഒരുമ്മാന്റെ സ്നേഹം ശരിക്കും ഞാനറിഞ്ഞത് അനീസിന്റ് ഉമ്മയിലൂടെ തന്നെയായിരുന്നു‌.കുളിപ്പിക്കാനും തല തുവർത്തിതരാനുമൊക്കെയായിട്ടാവരു കാണിക്ക്ണ ഉത്സാഹം കാണുമ്പോ ശരിക്കും ഞാൻ പടച്ചവനെ സ്തുതിക്കാറുണ്ട്..സന്ദർഭോചിതമായി ഞങ്ങൾക്കരികിലേക്കെത്തിച്ചു തന്ന സഹായഹസ്തങ്ങളെയോർത്ത്..

ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കുമങ്ങനെ വഴിമാറികൊടുത്തപ്പോൾ എന്നിലെ ശരീരപ്രകൃതിയിൽ തന്നെ പലമാറ്റങ്ങളും സംഭവിക്കുന്നുണ്ടായിരുന്നു.. ഇരിക്കാനും കിടയ്ക്കാനും വല്ലാത്ത പ്രയാസം..
സ്വന്തമാായൊന്നു ബാത്രൂമിലേക്ക് പോവാനായി പോലും പരസഹായം ആശ്രയിക്കേണ്ടി വന്നയെന്റെ എല്ലാ സാഹചര്യങ്ങൾക്കും പരിമിതികൾക്കുമെല്ലാം അല്പം പോലും മുഖം തിരിക്കാാതെയുള്ളയാ ഉമ്മയുടെ പ്രവൃത്തി കാണുമ്പോ പലപ്പോഴും തോന്നിപ്പോവാറുണ്ട് സ്വർഗലോകത്തു നിന്നുമെന്റെ പെറ്റുമ്മ പുനർജനിച്ചതാാണോയിതെന്ന്..
രക്തബന്ധം കൊണ്ട് അർഹതപ്പെടാനധികാരമില്ലാത്തയാ ഉമ്മയെന്നെ സ്നേഹം കൊണ്ടു പൊതിയുമ്പോഴും സ്വന്തം മകന്റെ കുഞ്ഞുങ്ങളെ വഹിക്കുന്ന ഒരു സ്ത്രീയെന്ന പരിഗണനപോലും റിച്ചുവിന്റെയുമ്മയിൽ നിന്നെനിക്ക് ലഭിച്ചിരുന്നില്ല..കാരണം ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത് പുതുമണവാട്ടിയാായി റൂബിയെ വീട്ടിലെക്കെഴുന്നള്ളിച്ചു കൊണ്ടു വന്ന സുലൈഖത്താ മരുമകളുടെ മുന്നിലിന്ന് കളിപ്പിക്കപ്പെടുന്നൊരു കളിപ്പാാട്ടമായി മാറിക്കഴിഞ്ഞിരുന്നു..

——————–

“ഒന്നു വേഗം നോക്കെന്റെ തള്ളേ..മനുഷ്യനിവിടെ കൊടല് കരിഞ്ഞിട്ട് വയ്യ…”

“മോളേ..ഇമ്മാക്കിന്ന് തീരേ വയ്യ..ഇയ്യ് ന്തേലും വെച്ചുണ്ടാാക്കീട്ടെനിക്കൂടൊന്നു താ..”

“അയ്യെടാാ..തള്ളന്റെ പൂതി കൊള്ളാാലോ..ഞാൻ വെച്ചുണ്ടാാക്കീട്ടങ്ങനെ വിഴുങ്ങാാന്ന് കരുതണ്ടപ്പോ.. ”
അതും പറഞ്ഞോണ്ടവൾ ബ്രേക്ക്ഫാസ്റ്റിനു ഓർഡർ ചെയ്ത് മിനിട്ടുകൾ ക്കുള്ളിൽ അവൾക്കുള്ള പാർസലേതോ കോളിഗ് ബെല്ലുമായി കടന്നു വന്നു..

അതേ..ആ വീടിന്റെയവസ്ഥയിന്നേറെക്കുറേ പരിതാപകരമായി കൊണ്ടിരിക്കുന്നു.. റൂബിയുടെ ഉപ്പയുടെ സഹായത്തോടെ ഉയർന്നൊരു ശമ്പളത്തിൽ ഗൾഫിലേക്ക് പറന്ന റമീസിനു പിന്നെ സ്വയം നാവിനെ ബന്ധിച്ചൊരു തടവറയിലേക്ക് തള്ളിയിടേണ്ടതായും വന്നു..ആഗ്രഹിച്ചതിനേക്കാളപ്പുറമായി പണം കുമിഞ്ഞു കൂടിയെങ്കിലും മനസ്സമാധാാനം ആ വീട്ടിൽ നിന്നും പടിയിറങ്ങിപോയിട്ടു നാളുകളൊത്തിരിയായിട്ടുണ്ടായിരുന്നു.. വീട്ടിനുള്ളിലെ സ്വാതന്ത്ര്യം അപ്പാടെ നഷ്ടമായ ലത്തീഫ്ക്കാ പലപ്പോഴും ഭക്ഷണത്തിനാായി ഹോട്ടലുകളിലാശ്രയം കണ്ടെത്തി..

എപ്പോഴും മറ്റുള്ളവരിൽ ഇഷ്ടങ്ങളെ അടിച്ചേല്പിച്ചു കൊണ്ടിരുന്ന സുലൈഖത്താക്ക് റൂബിയുടെ സ്വഭാവം തീർത്തും അസഹനീയമായിരുന്നു..
പക്ഷേ തന്റെ സങ്കടങ്ങൾ മറ്റുള്ളവരറിയാതെ പോവുന്നു എന്നുള്ള വസ്തുത അവരെ ഏറെക്കുറേ നിരാശയാക്കിയിരുന്നു..എങ്ങനെയെങ്കിലും എല്ലാം റമീസിനെ അറീയ്ക്കണം..പക്ഷേ എങ്ങനെ ..തന്റെ വരുതിയിൽ നിന്നും വ്യതിചലിച്ചോണ്ടാാണിപ്പോ അവന്റെയോരോ നീക്കങ്ങളും..ഒന്നു വിളിച്ചിട്ട്..സംസാരിച്ചിട്ട് നാളുകളേറെ കടന്നു പോയിരിക്കുന്നു..അങ്ങോട്ടൊരു മിസ്സ്കോൾ വിട്ടാലും ഒരു മറുപടിയും തിരിച്ചിങ്ങോട്ട് ലഭിക്കാറില്ല…
തക്കതായൊരവസരത്തിനു കാത്തിരിക്കേ ഒരു ദിനം അപ്രതീക്ഷിതമാായി മകന്റെ കോൾ ആ ഉമ്മാനെ തേടിയെത്തി…

“മോനേ റമിയേ..എന്താടാാ അനക്ക് പറ്റിയേ.. സുഖല്ലേ..ഇയ്യെന്താടാ ഇപ്പോ ഉമ്മനൊന്നു വിളിക്കാത്തേ…”

“ഉമ്മാ..റൂബിയെവ്ടേ..വിളിച്ചിട്ട് കിട്ട്ണില്ലാലോ…ഓളേൽ ഒന്നു കൊടുക്കി..”
അതു പറഞ്ഞതും ആ ഉമ്മാന്റെ മുഖത്തുദിച്ചുയർന്ന പ്രകാശമെങ്ങോ അസ്തമിച്ചു കഴിഞ്ഞിരുന്നു..

“അപ്പോ ഇയ്യ് ഇന്നെ വിളിച്ചതല്ലേയ്നോ റമീസേ..”

“അത് മ്മാാ..ഞാാനോരോ തിരക്കിലെയ്നി..അതോണ്ടാാ..അല്ലാ..ഇങ്ങക്ക് സുഖം തന്നല്ലേ..വിവരങ്ങളൊക്കെ ഓള് പറയ്ണ്ടല്ലോ..ഇനി ഇപ്പോ എന്താ അറിയാാനാ…എനിക്കിവിടെ നിന്ന് തിരിയാാനുള്ള സമയം കിട്ടാറില്ല മ്മാാ.അതോണ്ടാ..അല്ല..ഉമ്മക്ക് പിന്നെ പൈസ മതീലോ..മാസാാമാസം ഉമ്മാക്ക് ഞാൻ രണ്ടായിരം അയക്കാറുണ്ടല്ലോ..”

“രണ്ടായിരോ..എന്തെത്താ മോനേ ഇയ്യീ പറയ്ണേ..ഓളിനിക്ക് വല്ലപ്പോഴും ഒരഞ്ഞൂറ് ഉറുപ്യ തരും..ഇയ്യ് തന്നാ പറഞ്ഞീട്ട്..കള്ളിയാ മോനേ ഓൾ..പെരും കള്ളി..”

“ആ..അല്ലെങ്കിലെന്തിനാ ഉമ്മാ ഇങ്ങക്ക് പൈസ..ഇങ്ങളെ കാര്യങ്ങൾ നോക്കാൻ ഉപ്പ ണ്ടല്ലോ..പിന്നെ ചിലവ് റൂബി നടത്ത്ണില്ലേ..”

“ആഹാാ..അപ്പോ ഇയ്യ് ന്നെ അങ്ങനെയാ കണ്ടേക്ക്ണേ..അല്ലേ റമീസേ..”

” ഹയ്..ഇതു വല്യ ശല്യായല്ലേ..ഇങ്ങളെ സ്വഭാാവത്തിനൊരു മാറ്റവും ഇല്ലലെ… റൂബി പറഞ്ഞപ്പോ ഞാനങ്ങനങ്ങട് വിശ്വസിച്ചില്ലെയ്നി..പ്രായാാവ്ണതിനനുസരിച്ച് ഒരു മൂലേൽ അടങ്ങിയൊതുങ്ങി നിക്കാൻ നോക്കണം..ഹല്ലാതെ പിന്നെ…”

“അല്ലാതെ പിന്നെ…?
പറയെടാാ..എന്താ അനക്ക് പറയാനുള്ളേന്ന് വെച്ചാ പറയെടാ..സ്വന്തം ഉമ്മാാനെ….”

“മതി നിർത്തിക്കാളീ..ഇങ്ങളെ വിളിച്ചോക്കിയതിന്നെ ന്നെയാ തല്ലേണ്ട്യത്..”

“ടാ..റമീസേ..വെക്കല്ലേ..ഞാൻ പറയട്ടേ..”

ഡിസ്കണക്ടാായ കോളിനു മുന്നിൽ നിശ്ചലമായ മനസ്സുമായി സുലൈഖത്താ അങ്ങനെ നിന്നുപോയി..കണ്ണുകളെന്തിനോ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു..ആ നിശ്ചലതക്ക് ഭംഗം വരുത്തികൊണ്ട് പിന്നിൽ നിന്നെവിടെനിന്നോ റൂബിയുടെ ശബ്ദം ഉയർന്നു പൊങ്ങി..

“കഴിഞ്ഞോ തള്ളേ എന്നെ പറ്റിയുള്ള കുറ്റം പറച്ചിലൊക്കെ..”
ഒരു ഞെട്ടലോടെ തിരിഞ്ഞൊന്നു നോക്കിയ റൂബിയിൽ സുലൈഖത്താ കണ്ടു തീക്ഷ്ണമായ രണ്ടു കണ്ണുകൾ…

“അത് മോളെ ഞാനങ്ങനെ പറഞ്ഞതല്ലാാ…”

“എങ്ങനെ പറഞ്ഞതല്ലാന്ന്..ഞാൻ കേട്ടല്ലോ പറയ്ണതൊക്കെ..പിന്നെ ഒരു കാര്യം..അടങ്ങിയൊതുങ്ങി നിക്കുവാണേൽ ഒക്കെ കൊള്ളാം..അല്ലെങ്കിലേ രണ്ടാമത്തെ മോനും തള്ളനെ ആട്ടിപായിക്കും…”

“റൂബി…!!”
ഉപ്പാന്റെ ശബ്ദത്തെ പിന്തുടർന്നായിരുന്നു പിന്നെയിരുവരുടേയും നോട്ടം..

“ഈ പെര ഞാനാർക്കും വിട്ടു കൊടുത്തീട്ടൊന്നും ഇല്ലാ..ഇപ്പഴും ന്റെ പേരിൽ തന്നാാണ്.. പിന്നെമൂത്തവരോട് സംസാാരിക്കുമ്പോ കുറച്ച് ബഹുമാനൊക്കെയാാവാാം..അതോണ്ടാരുടേം നെലേം വെലേം കുറഞ്ഞോവൊന്നും ഇല്ല..,”

“അതേയ് ബാപ്പോ..നമ്മളൊന്നും ഇല്ലാണ്ട് വലിഞ്ഞു കേറി വന്നോന്നും അല്ല..ഇങ്ങളെ പെണ്ണുമ്പിള്ള വിലയിട്ട ലക്ഷകണക്കിനു കാശും കൊണ്ടെന്നാ വന്നേ..അതോണ്ട് നിങ്ങളേയ് ചെറിയ സ്ക്കൂൾ കുട്ടികളെ പഠിപ്പിക്ക്ണ മാതിരി നമ്മളെ മേക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ..ഇതുമ്മ ചോയ്ച്ച് വാങ്ങീത് തന്നാ..ന്റെ പെരുങ്കള്ളീന്ന് വിളിക്കാൻ ഇവരാരാ..എന്ത് പറഞ്ഞാലും കേട്ട് ഓച്ഛാനിച്ച് നിക്കാനേയ് ഇത് റൻഷയല്ല റൂബിജഹാനാണ് പറഞ്ഞു കൊടുത്തേക്കൊന്ന് ഒഴിവ് കിട്ടുമ്പോ..”
അതും പറഞ്ഞവൾ അകത്തേക്കോടി

റൂബിയുടെ വാക്കുകൾ കേട്ട് ലത്തീഫ്ക്കാ സുലൈഖത്തായെ ദയനീയമായൊന്നു നോക്കി..ഇവളിവടേയും ഓൾടെ സ്വഭാവമിറക്കാൻ തുടങ്ങീക്ക്ണല്ലോ പടച്ചോനേ..റൂബി പറഞ്ഞതിലെന്താ തെറ്റും എല്ലാരും റൻഷയെ പോലെ പാവായി കൊള്ളണമെന്നില്ലാലോ..

“സുലൈഖാാ..വിഷപാമ്പിനെയാണിയ്യ് മടീൽ വെച്ച് താലോലിച്ചത്..ഇങ്ങനൊക്കാായിത്തീരുന്ന് എനിക്കന്നേ അറിയായിരുന്നു..അതോണ്ടെന്നാ ഞാൻ കഴിയ്ണതും ഈ ബന്ധത്തെ എതിർത്തതും ..അന്ന് ഇയ്യെന്ത് പറഞ്ഞാ ഇവടെന്ന് അലമുറകൂട്ടിയേ..അന്നെ മനസ്സിലാാക്കാനാരുല്ലാാന്ന് ലേ..അനുഭവിച്ചോ..അന്റെ പുന്നാര മരോള് ണ്ടല്ലോ കൂടെ..ഹും..”
അമർഷത്തോടെ രണ്ടു വാക്കും പറഞ്ഞ് ലത്തീഫ്ക്കാ അകത്തേക്ക് നടന്നു..
ഇടയ്ക്കൊന്നു തിരിഞ്ഞു നോക്കിയദ്ദേഹം വിളിച്ചു പറഞ്ഞു..

“റമീസിനെ ഇങ്ങനാാക്കിണേൽ അതിനു കാാരണക്കാരിയും നീയൊരുത്തി മാത്രമാണ്..”
ഭർത്താവിന്റെ കുറ്റപ്പെടുത്തലും കൂടിയായപ്പോ ആകെ ഒറ്റപ്പെട്ടു പോയിരുന്നു സുലൈഖത്താ

ഉള്ളിലെ സങ്കടവും ദേഷ്യവും നിയന്ത്രണാതീതമായപ്പോൾ പുതിയ വല്ല പദ്ധതിക്കും തന്നെ സഹായിക്കാനാവുമോയെന്ന ചിന്തയിലാായിരുന്നവർ..

——————-

“ഇന്നാാ മോളേ റൻഷാാ..ഇതൊന്നങ്ങട് വലിച്ചു കുടിച്ചാ..കുറച്ച് കഞ്ഞിന്റെ വെള്ളാണ്…”

“വേണ്ട..ഷരീഫത്താാ..ഇനിക്കിപ്പോ ഒന്നും വേണ്ടാ..നല്ല ക്ഷീണം..ഞാനൊന്നു കിടക്കെട്ടേ..”

” ആ..കുറച്ച് വെള്ളം വയറ്റിലെത്ത്യാാ തന്നെ ക്ഷീണത്തിനൊക്കെ ഒരാാക്കം കിട്ടുള്ളൂ..
പ്രസവം അടുത്ത് വരാാനാവല്ലേ അതോണ്ട് ള്ള ക്ഷീണാ..ന്നാ ഇതങ്ങട് കുടിച്ചിട്ട് കടന്നാ മതി..”

സ്നേഹത്തിന്റേയും ശാസനയുടെയും രൂപത്തിലുള്ള അവരുടെ വാക്കുകൾക്ക് മുന്നിൽ തോറ്റുപോവുന്ന ഞാൻ പലപ്പോഴും അവരുടെ മുന്നിൽ അനുസരണയുള്ള ഒരു കുട്ടിയായി മാറി..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.