“നിർത്തെടീ വൃത്തികെട്ടവളേ.. ഞാനിപ്പോ ചെയ്തത് തെറ്റാണോ ശരിയാണോന്നൊന്നും എനിക്കറീല..ന്നാലും നാലെണ്ണം പൊട്ടിക്കേണ്ട വർത്താാനാ ഇയ്യിപ്പോ പറഞ്ഞേ.. ആട്ടവും അഴിഞ്ഞാാട്ടവും ഒക്കെ കടലക്കച്ചോടക്കാരൻ മൂസയുടെ മോൾ സുലൈഖാക്ക്..സുലൈമാൻ മക്കളെ വളർത്തിയതങ്ങനല്ല…ഇനി മേലാൽ അന്റെ തൊള്ളേന്നിതുപോലെയെന്തേലും പുറത്ത് കേട്ടാാല് അന്റെ ചരിത്രോം പറഞ്ഞ് നാറ്റിക്കാനേയ് ഞാനും ണ്ടാാവും മുന്നില്…അതൊക്കെ കേട്ടാലേയ് ആട്ടിപ്പായിക്കാനെയ് അന്റെ മക്കളെന്നെ ണ്ടാാവും മുന്നില്..”
കവിളിൽ കിട്ടിയ സമ്മാനവും പൊത്തിപ്പിടിച്ച് വേദനയെ തലോടൽ കൊണ്ടാശ്വസിപ്പിച്ച് കണ്ണും നിറച്ചങ്ങനെ നിന്നു തുടർന്നുള്ള വാക്കുകൾക്കായി അനുസരണയോടെ..
“അല്ലാ…ഇന്നിവടെ ഒരു പരിപാടിണ്ടെയ്നല്ലോ ഒരു കല്യാണനിശ്ചയം അന്റെ ഇളയമോന്റെ..അവടേം കണ്ടല്ലൊ അന്റെ കുറേ വാചകടി..ഉള്ള പൊന്നും പണോം ഇവടെ കൂട്ടിവെച്ചിട്ട് എന്താാക്കാനാാണെയ്ക്കല്ലോ ന്റെ ഭാര്യന്റെ തീരുമാനം..പൊങ്ങച്ചത്തിനു കയ്യും കാലും മുളച്ച കുറെ മങ്കമാരുണ്ടന്റെ പിന്നാലെ… വരുന്ന മരുമക്കളെ കണ്ണീര് കുടിപ്പിച്ചിട്ടാാണന്റെ ജീവിതം മുന്നോട്ട് പോവ്ണേച്ചാല് സുലൈഖാ ഇയ്യ് ഒന്നോർത്തോ.. അന്റെ ജീവിതമിങ്ങനെ നരകിച്ച് മുന്നോട്ട് പോവേള്ളൂ..ഒരാൾടെ സ്നേഹോം അന്റെ കൂടെണ്ടാവൂല..വന്ന് കേറ്ണ പെൺകുട്ട്യോളെ സ്നേഹം കൊണ്ട് മൂടാൻ കഴിഞ്ഞാല് ജീവിതവസാനം വരേ ഓല്ണ്ടാവും അന്റെ ഒപ്പം..ഈ സ്നേഹം ന്ന് പറയ്ണതേയ് അങ്ങനെയാ..അങ്ങോട്ട് കൊടുത്താൽ മാത്രേ തിരിച്ചിങ്ങോട്ടും പ്രതീക്ഷിക്കേണ്ടതുള്ളൂ..”
വാക്കുകൾ കൊണ്ടൊരു പെരുമഴ പെയ്യിച്ച്
സുലൈഖത്തായുടെ കണ്ണുകളിലേക്ക് തറപ്പിച്ചൊരു നോട്ടവുമെറിഞ്ഞ് ലത്തീഫ്ക്കാ അകത്തേക്ക് നടന്നു പോയി..
——————–
ഡോക്ടർ വിളിച്ചാ സ്വകാര്യം പറഞ്ഞതുമുതൽ റിച്ചു നിലത്തൊന്നും അല്ല..ഇതിനുമാത്രം എന്ത് ബല്യകാര്യാപ്പോ..ഒരു കുഞ്ഞുണ്ടാവാാന്ന് പറഞ്ഞാ ഇത്രൊക്കേം സന്തോഷണ്ടാവോ..
പറയുമ്പോഴറിയാതെയവളുടെ കൈകൾ ഉദരത്തിലൊന്നു തലോടിപോയി.
വാവേ..എന്തത്താ നിന്റെ ഉപ്പച്ചിക്കിത്ര സന്തോഷം..ഇപ്പോ ഉമ്മച്ചിനോടെന്ത് സ്നേഹാന്നറിയോ..
ആരോടോ മൊബൈലിൽ സംസാരിച്ചോണ്ട് സന്തോഷം പങ്കിടുന്ന തിരക്കിലായിരുന്നു റിച്ചു..
“ചിലപ്പോ ഇതായിരിക്കും ടാ വിധി..എല്ലാം നല്ലതിനാണെങ്കിലോ..
ഒക്കെ ശരിയാവും.എന്നാ ശരി ടാ..ഞാൻ പിന്നെ വിളിക്കാ…”
റിച്ചുവിന്റെ സന്തോഷം കണ്ട് അദ്ഭുതം പൂണ്ടു നിൽക്കുകയായൈരുന്നപ്പോഴും ഞാൻ..
“എന്താടീ..ഇയ്യ് ഇങ്ങനെ നോക്ക്ണേ..നമ്മളെ മൊഞ്ചിങ്ങനെ ആസ്വദിച്ചിരിക്കുവാണോ..”
അതും പറഞ്ഞോണ്ട് റിച്ചുവെന്റെ സമീപമങ്ങെനെ വന്നിരുന്നു..
“പിന്നല്ലാണ്ട്..ഞാനൊന്നു കാണട്ടേ ന്റെ മൊഞ്ചനെ..സ്ക്കൂൾ പിള്ളേരുടെ ഹീറോയല്ലേ..ഈ തമിഴ് നടൻ ആര്യ..”
“അത് ചുമ്മാ..കുട്ടികളേയ് സോപ്പടിക്ക്ണാ ന്റെ ബുദ്ദൂസേ..”
“സോപ്പൊന്നും അതുപോലെ തന്നെയാ ന്റെ റിച്ചുക്കാാ..”
“ആണോ..ന്നാ അങ്ങനായ്ക്കോട്ടെ..അപ്പോ ന്റെ മൊഞ്ചത്തീനെ കണ്ടാാൽ ഓരൊക്കെ എന്നാ പറയും ..അതൊക്കെ പോട്ടെ പിന്നേയ് റമീസാ വിളിച്ചേ ഓനൊരു കൊച്ചച്ചനാവാൻ പോണ ത്രില്ലിലാ..”
“ആ..എനിക്ക് തോന്നി..അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോ..
ന്റെ മാഷേ..കുട്ട്യോള് ണ്ടാാവലും പ്രസവിക്കലും ഒക്കെ സാധാാരണയല്ലേ..അതിനിത്രേം ആഹ്ലാദപ്രകടനൊക്കെ മാണോ..എനിക്ക് പേടിയാവാ റിച്ചുക്കാന്റെ ഈ കളിയൊക്കെ കാണുമ്പോ..ഈ കുഞ്ഞിനെങ്ങാനും നഷ്ടാവോന്ന് പേടിച്ചിട്ട്…”
പറഞ്ഞു മുഴുമിക്കും മുമ്പേയെന്റെ വാ പൊത്തിയിരുന്നു റിച്ചു..
“മിണ്ടിപോവരുത്..എന്റെ കുട്ടികൾക്കൊന്നും പറ്റൂലാ.അയിന് ഞാൻ സമ്മതിക്കൂലാ…”
“എ..എന്താ പറഞ്ഞേ..കുട്ടികളോ..”
“അതേടാ ..പടച്ചോൻ നമ്മക്ക് അനുഗ്രഹിച്ച് തന്നത് രണ്ട് കുട്ടികളേയാ..എന്നു വെച്ചാാ ഈ റിയാാസ് ഇരട്ടക്കുട്ടികളുടെ അച്ഛനാവാൻ പോവാാന്ന്..അന്നോട് സാവധാനം പറഞ്ഞാമതീന്ന് ഡോക്ടറാ പറഞ്ഞേ..പക്ഷേ അന്നോടിത് അധികനേരം മറച്ചു പിടിക്കാനേയ് ഈ റിച്ചുക്കാക്ക് കഴിയൂലാ..”
അഭിമാനത്തോടെ ഷർട്ടിന്റെ കോളറിലൊന്നു കുലുക്കികൊണ്ടവനത് പറഞ്ഞപ്പോൾ പെട്ടെന്നെന്തോ റൻഷയുടെ മുഖത്തെ പ്രകാാശം മങ്ങിയിരുന്നു..
പിന്നെയുമെന്തൊക്കെയോ മനകോട്ട കെട്ടിയവൻ യാഥാർത്യമാക്കാൻ പോവുന്ന സുന്ദരസ്വപ്നങ്ങളെ കുറിച്ചൊരു കൊട്ടാാരം പണിതപ്പോൾ എന്തിനെന്നറിയാാതെയ്വ്ന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..
“ടാ..എന്തുപറ്റിയെടാ..നോക്ക് ..ഇനിയെങ്ങാനും നിന്റെ കണ്ണീരിലൊരു തുള്ളിയെങ്ങാനും പുറത്തെക്ക് വന്നാലുണ്ടല്ലോ ഈ റിയാസിന്റെ തനി നിറം മോള് കാണുവേ..”
“അതെല്ല റിച്ചുക്കാ..ഇങ്ങക്കറിയാഞ്ഞിട്ടാ..ഈ സാഹചര്യത്തിലീ റൻഷ ഒരു കുഞ്ഞിനെ തന്നെയെങ്ങനാ ….അതോർക്കുമ്പോഴാ…”
“ആഹാ…ന്റെ മുത്ത് അതൊന്നും ഇപ്പോ ഓർക്കണ്ടാാട്ടോ..ഇയ്യ് എനിക്കെന്റെ തങ്കകുടങ്ങളെയൊന്നു പ്രസവിച്ചു തന്നാ മതി.ബാാക്കിയൊക്കെ ഞങ്ങളൊറ്റക്കായിക്കോളും അല്ലെ വാവകളേ..”
അതും പറഞ്ഞവന്റ്റെ കാതുകളെ വയറിനോട് ചേർത്തുവെച്ചൊന്നു കൊഞ്ചിയപ്പോൾ തലക്കൊരു കൊട്ടും കൊടുത്തു ഞാനുമൊന്നു ചിരിച്ചു പോയിരുന്നു..
അതു കേട്ടോണ്ടായിരുന്നപ്പോ ഉപ്പയും കുഞ്ഞോളും അങ്ങട് കയറിവന്നത്..
“അതേ മോളേ..ഇപ്പോ ന്റെ മോള് അതേ കുറിച്ചൊന്നും വേവലാതിപെടണ്ട..പടച്ചോനെന്തേലും നല്ലത് കണ്ടിണ്ടാവും അതോണ്ടല്ലേ ഇപ്പോ ഇങ്ങനൊര അനുഗ്രഹം ന്റെ മോളെ തേടിയെത്തിയേ..”
“..ആ..അങ്ങനെ പറഞ്ഞ് കൊട്ക്കിന്റെ പ്പാ..”
അതും പറഞ്ഞു മൂവരും ഒരു ചിരിയിൽ പങ്കാളികളായെങ്കിലും നാണം കൊണ്ടെന്റെ ശിരസ്സു കുനിഞ്ഞു പോയിരുന്നു..
“മോനേ..ഞാനൊരഭിപ്രായം പറയട്ടേ..റൻഷമോൾ കുറച്ചീസം അവിടെ വന്ന് നിക്കട്ടേ..അതാ നല്ലത്..ന്നാാ പിന്നെ ഓളെ കാര്യങ്ങളൊക്കെ കുഞ്ഞോള് നോക്കികോളും.. ഇവിടെപ്പോ സഹായിക്കാനാരുല്ലാണ്ടെങ്ങനാ..മോനിക്കും അവിടെ വന്ന് നിക്കാലോ…”
“അത്…അതുപ്പാ…. നിക്കവിടെ വന്ന് നിക്കാന്ന് വെച്ചാൽ അവിടെന്നിങ്ങട് സ്ക്കൂളിലേക്ക് പോരാനൊത്തിരി ണ്ടാവുമ്പോ അതൊരു പ്രയാസല്ലേ.. ഞാനിവിടെ നിന്നോളാ..പിന്നെ അവള് പോരാണെങ്കിൽ പോന്നോട്ടെ
ഓളെ ഇഷ്ടെന്താന്ന് വെച്ചാാൽ..നിക്കും സമ്മതാണ്..”
ആ നിരാശാഭാവം തന്നെ വിളിച്ചോതുന്നുണ്ടായിരുന്നു റൻഷാ പോവല്ലേ..ഇനിക്ക് നീയില്ലാതെ പറ്റൂലാാന്ന്…എങ്കിലും അങ്ങനൊരു തീരുമാനം എനിക്ക് നേരെ എറിഞ്ഞു തന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ അവനെന്റെ മറുപടിക്കായ് കാത്തിരിക്കായിരുന്നു..
“അത്..ഉപ്പാാ ഞാൻ പോന്നാല് റിച്ചുക്കാ ഇവടെ തനിച്ചാാവൂല..അയിനേക്കാൾ നല്ലത് ഉപ്പയും കുഞ്ഞോളും ഇവിടെ നിൽക്ക്ണതല്ലേ..”
“അതെങ്ങനാ മോളേ ശരിയാവാ..ഓളെ ക്ലാസ് കുറേ മിസ്സാവൂലേ അപ്പോ..”
“ന്റെ ഉപ്പാ…ഇങ്ങക്ക് ഇനിം മനസ്സിലാായിലേ ന്റെ ഇത്തൂസിന്റെ ഉള്ളിലിരിപ്പ് .ഇത്തൂസ് ഇന്നേ വരേയാായിട്ട് ഇക്കൂസിനെ പിരിഞ്ഞിരിന്നീണോ..
ഈ ചക്കീക്ക് ഈ ചങ്കരൻ കൂട്ടല്ലേ..നമ്മളേക്കാൾ നല്ലോണം റിച്ചുക്കാ നോക്കികോളും ഉപ്പാ ഇത്തൂസിനെ..”
അതും പറഞ്ഞോണ്ടൊരു കള്ളച്ചിരിയോടെ കുഞ്ഞോളിരുവരെയും മാറി മാറി നോക്കി..
അല്പം ചമ്മലോടെയാണേലും ആ വാദം ശരിവെച്ചുകൊണ്ടായിരുന്നു പിന്നെ റിച്ചൂന്റെ മറുപടി.
“ആഹ്..ന്റെ കുഞ്ഞോളേ ഇയ്യങ്ങട് മനസ്സിലാക്കി കളഞ്ഞല്ലോടീ..ഉപ്പാാ..ഇങ്ങളൊന്നോണ്ടും വിഷമിക്കണ്ടാ..ഓൾക്കൊരു ബുദ്ധിമുട്ടും ഇവടെ ണ്ടാാവൂലാ..വീട്ടിൽ ജോലിക്കായിട്ടൊരു പെണ്ണിനെ അന്വേഷിച്ചോണ്ടിരിക്കാ ഞാൻ ..ഉടനെ ശരിയാവും ..ന്നാ പിന്നെ പേടിക്കണ്ടല്ലോ..”
ഉപ്പാനെയും കുഞ്ഞോളേയും സമാധാാനത്തോടെ പറഞ്ഞയച്ച് പിന്നെ അവർ അവരുടേതായ സ്വപ്നങ്ങളുടെ ലോകത്തങ്ങനെ ജീവിക്കാൻ തുടങ്ങി..വരാനിരിക്കുന്ന വാവകളെ സങ്കല്പം കൊണ്ടു വർണ്ണിച്ച് ഭാവനകളുടെ ലോകത്തവർക്കൊരു തൊട്ടിലും കെട്ടി ഒരാഴ്ചയോളമങ്ങനെ കടന്നു പോയി..സാധാരണ പരിസരം വൃത്തിയാക്കാൻ വരുന്ന ചേച്ചിയുടെ പെട്ടെന്നുള്ള പണിമുടക്കും കൂടി റിച്ചുവിന്റെ ജോലിഭാരം കൂട്ടി.വൊമിറ്റ് ചെയ്യാൻ കിട്ടുന്നൊരവസരവും ഞാൻ പാഴാക്കാറില്ലാാന്നാ റിച്ചു പറയ്ണേ..അതൊരു പക്ഷേ റിച്ചു തൂത്തു വൃത്തിയാക്കിയ തറയിലേക്കോ ബാത്ത്രൂമിലേക്കോ ഒക്കെയായിരിക്കും..ഒന്നും മനപൂർവല്ലാട്ടോ..എല്ലാം അങ്ങനെ സംഭവിച്ച് പോണതാ..എന്നാലും എന്റെ റിച്ചു ഒരറപ്പും വെറുപ്പുമില്ലാതത് ചെയ്യുന്നത് കാണുമ്പോ ശരിക്കും സ്ങ്കടം തോന്നും..പാവം എല്ലാ ജോലിയും കഴിഞ്ഞ് കിച്ചണിലേക്കൊന്നു കയറും ആദ്യമൊന്നും ഒന്നും അറിയത്തില്ലാായിരുന്നു..ഉപ്പിടേണ്ടകറിയിൽ പഞ്ചസാരയും എന്തിന് ചായയിൽ വരേ ഉപ്പും കലക്കികൊണ്ടോന്നയാളാ. കാരണം നമ്മൾക്ക് ആ പരിസരത്തേക്കൊന്നും ചെല്ലാാൻ പറ്റൂലാന്നേ..അപ്പോയേക്കും ന്റെ മൂക്ക് മണം പിടിച്ച് എല്ലാം പുറന്തള്ളീട്ടുണ്ടാാവും..അങ്ങനെയൊരാഴ്ചകൊണ്ടെന്റെ റിച്ചു സാാമാന്യം വീട്ടുജോലികളെല്ലാം പഠിച്ചെടുത്തു..ഒരാഴ്ച സ്ക്കൂളിൽ ലീവെടുത്തോണ്ടൊരു ബുദ്ധിമുട്ടും ഇല്ലെയ്നു..പക്ഷേ ആ ലീവിന്നത്തോടെ കഴിയുവാണല്ലോ..നാളെയിനി എന്നാ ചെയ്യുമെന്ന വ്യസനത്തിലങ്ങനെയിരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായൊരാൾ ഞങ്ങളുടെ വീട്ടിലേക്ക് കടന്നു വരുന്നത്..ഓട്ടൊയിൽ വന്നിറങ്ങി വരുന്ന ആ ആളെ കണ്ട് ശരിക്കും ഞങ്ങളദ്ദ്ഭുതപ്പെട്ടുപ്പോയി..
പുറത്ത് വന്നിരിക്കുന്ന ഓട്ടോ ഞങ്ങളെ നോക്കിയെന്തൊക്കെയോ പറയുന്നപോലെ..ആരായിരിക്കും പതിവില്ലാതെ വിരുന്നെത്തിയ ഈ അതിഥികൾ..
പുറത്തേക്കുള്ള അവരുടെ ചലനം പ്രതീക്ഷിച്ച് ഞങ്ങളങ്ങോട്ട് തന്നെയുറ്റു നോക്കികൊണ്ടിരുന്നു..
വന്നയാളുകളെ കണ്ട് റിച്ചുവിന്റ്റെ കണ്ണുകൾ വിടർന്നു..യാന്ത്രികമായവനാ നാമം ഉരുവിട്ടു..അനീസ്…!!
അവനു പിറകിലായി ചിരിച്ചോണ്ട് വരുന്നതാരാ രണ്ടു പെൺപിള്ളേരാണല്ലോ..
അതേ..റൂബിയുടെ കൂട്ടുകാരികൾ ..ജസീനയും അമൃതയും..
അവരുടെ നടത്തം അരികിലെത്തിയിട്ടും റിച്ചുവിന്റെ അന്ധാാളിപ്പൊട്ടും മാറിയിരുന്നില്ലാ..
“അല്ല സാറേ..ഇങ്ങളെന്താാത് പന്തം കണ്ടപെരുച്ചാാഴിനെ പോലെ അന്തം വിട്ടങ്ങനെ നിക്ക്ണേ..
ഇത് ഞമ്മളാ അനീസ്..മനസ്സിലായില്ലേ..കുറച്ച് നാള് കാണാതിരുന്നപ്പോഴേക്കും ഞങ്ങളൊക്കെ മറന്നോയോ..”
“ഹേയ്..അതല്ലെടോ..ഒരു വർഷം കൊണ്ടനക്കുണ്ടായ മാറ്റം കണ്ടിട്ടാ നമ്മള്…
അല്ലാ..അന്നെ കണ്ടാലിപ്പോ നമ്മളെ ബാപ്പാണെന്നല്ലേ തോന്നുള്ളൂന്ന്..മീശേം താടിം ഒക്കെ കണ്ടാാൽ..”
“ഊതല്ലേ സാറേ..നമ്മളിങ്ങനൊക്കെയങ്ങട് ജീവിച്ചു പൊക്കോട്ടേന്ന്..
സാറിനിവരെ മനസ്സിലായില്ലേ..ന്റെ ബെസ്റ്റീസിനെ..ജസീന അമൃത..പിടിച്ച പിടിയാാലേ കൂട്ടീട്ടുള്ള വരവാ..രണ്ടു പേരുമിപ്പോ ദേവഗിരി കോളേജിൽ ഡിഗ്രീക്ക് പഠിക്കുവാാ..”
“മതി അനോ നിന്റെ വാചകടി..സാറേ ഇവനോട് ഞങ്ങൾ കുറേ കാലായിട്ട് പറയുവാ
ഇവിടെം വരേ വരണോന്ന്.. സാറിനേം റൻഷത്താനെം ഒന്നു കാണണന്ന്..അതെങ്ങനാ ഇവനില്ലാഞ്ഞാ നാട്ടുകാര് വലഞ്ഞോവും ത്രേ…ഇന്നാ പുള്ളീക്കാാരനൊരൊഴിവ് കിട്ട്യേ..”
അമൃതയാണതിനൊരുത്തരം കൊടുത്തത്..
പുഞ്ചിരിയോടെയവരെ സ്വീകരിക്കുന്നതിനിടയിൽ റിച്ചുക്കാ ഓരോ ചോദ്യങ്ങൾ ചോദിച്ചോണ്ടിരിക്കുന്നുണ്ടായിരുന്നു.
“അല്ല അനീസേ..ഇയ്യ് ഈ ഓട്ടോ ഓടിക്കലങ്ങ് സ്ഥിരാക്കിയോ..ഇനി പഠിക്കാനൊന്നും പോണില്ല്യേ”
“എന്ത് പഠിത്തം സാർ..ഓരോ പ്രാരാബ്ധങ്ങൾ തലേലെടുത്ത് വെച്ചിരിക്ക്ണോർക്ക്..അല്ലാ റൻഷത്താ ഇങ്ങളെന്താാ ഒന്നും മിണ്ടാതിരിക്ക്ണേ..”
.
‘ന്റെ പൊന്നു അനീസേ..ഇത്താക്ക് മിണ്ടാന് ഇയ്യൊരു ചാൻസ് കൊടുക്ക്ന്ന്..”
ജസീനയുടെ വാക്കുകളൊരു പുഞ്ചിരിയോടെ ഏറ്റെടുത്ത ഞാൻ മൂവരേയും അകത്തേക്കാനയിച്ചു..
ഒത്തിരി കളി തമാശകളുമായാ ദിവസമങ്ങനെ അവർക്കൊപ്പം ഞങ്ങൾ ചിലവിഴിച്ചു..മൂവരും പക്ഷേ വെറുതേയിരുന്നതൊന്നുമില്ലാട്ടോ..എല്ലാ ജോലികളിലും റിച്ചൂന്റൊപ്പം ഓടി നടന്നു സഹായിക്കുന്നുണ്ടായിരുന്നു..ശരിക്കും വീട്ടിലൊരാളനക്കമുണ്ടായത് അവരു വന്നതോടെയായിരുന്നൂന്ന് പറയാം..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…