“ഒന്ന് മിണ്ടാണ്ടിക്കി ഉമ്മാാ…ഇങ്ങക്ക് പറയാനുള്ളതെന്താാന്ന് വെച്ചാ ഇഞ്ഞി അകത്തൂന്ന് പറയാ..നടക്കി അങ്ങോട്ടേക്ക്..”
അപ്പോഴേക്കും മതിലിനപ്പുറത്തു റോട്ടിലുമായി പലരുടേയും ശ്രദ്ധയങ്ങോട്ട് തേടിപിടിച്ചെത്തിയിരുന്നു
കേട്ടതെല്ലാം ഉള്ളിലൊതുക്കി കെട്ടീട്ട് റിച്ചുവങ്ങനെ നിന്നു..പിന്നീടൊരു നെടുവീർപ്പോടെയവൻ റൻഷയുടെ മുഖത്തേക്കൊന്നു നോക്കി..
“പോവാം..”
നിറഞ്ഞ കണ്ണുകളോടെ അവന്റെ മുഖത്ത് നോക്കി മാപ്പിരക്കാനേ അപ്പോയെനിക്കാവുമായിരുന്നുള്ളു..
“റിച്ചുക്കാ..മാപ്പാക്കണേ..എല്ലാറ്റിനും..”
“അനുഭവിക്കെടീ അനുഭവിക്കും ഇയ്യും ഓനും ഒക്കെ അനുഭവിക്കും..”
റിച്ചുവെന്നെ വണ്ടിയിലേക്ക് എടുത്തു കയറ്റുമ്പോഴും അകത്ത് നിന്നുള്ള ഉമ്മാന്റെ വാക്കുകൾ ഞങ്ങളെ തേടിയെത്തിയിരുന്നു.. കൂട്ടിവെച്ച കിനാവുകളെയെല്ലാം ആ അങ്കണത്തിലുപേക്ഷിച്ചിട്ട് പതിയേ ആ വാഹനം അവിടെ നിന്നു ചലിപ്പിക്കുമ്പോഴും എവിടെ നിന്നോ ഓടി വരുന്ന ഉപ്പാന്റ്റെ മുഖം ആ ഫ്രണ്ട് മിററിലൂടെ റിച്ചു കാണുന്നുണ്ടായിരുന്നു പക്ഷേ..ആ സ്നേഹത്തിനിപ്പോ കീഴടങ്ങാാൻ നിന്നാലത് വീണ്ടുമോരോ പ്രശ്നങ്ങൾക്ക് വഴി തെളീച്ചേക്കാമെന്ന മനസ്സിലാക്കിയ അവൻ കാണാത്ത ഭാവത്തില് തന്നെയാ വാഹനം ഞൊടിയിടെ മുന്നോട്ട് ചലിപ്പിച്ചു
ഒരുമ്മാന്റെ സ്നേഹവാത്സല്യങ്ങളീ ജീവിതത്തിലധികം അനുഭവിക്കാനുള്ള യോഗമില്ലാത്തതോണ്ടായിരുന്നില്ലേ താൻ റിച്ചൂന്റെ ഉമ്മയിൽ നിന്നതാഗ്രഹിച്ചത്.. ഒരു ഉമ്മയുടെ സ്നേഹം തരാനവർക്ക് സാധിക്കൂന്ന് കരുതി…ഇല്ല ഒരിക്കലും അവരെന്റെ പെറ്റുമ്മയോളം വരൂലാ..അമ്മായിമ്മ ഒരിക്കലും ഉമ്മയാവൂലാന്ന് പറയ്ണതെത്ര ശരിയാണ്…
തല ചെരിച്ചു ഞാൻ മെല്ലേ റിച്ചൂനെയൊന്നു നോക്കിയെങ്കിലും ഒന്നും ഉരിയാടാതെയേതോ ചിന്തകൾക്കൊപ്പമിരുന്ന് നിമിഷങ്ങളെ തള്ളി നീക്കുകയായിരുന്നവനപ്പോ..
ഒത്തിരി ചോദിക്കാനുണ്ടായിരുന്നു..
വേണ്ട..തന്റെ ചോദ്യങ്ങളെല്ലാം ചിലപ്പോ ആ ഹൃദയത്തേ കൂടുതൽ തളർത്തുകയേ ഉള്ളൂ..കഴിഞ്ഞുപോയ നിമിഷങ്ങളെല്ലാമൊരു ദുസ്വപ്നം പോലെ മറവിയെന്ന അനുഗ്രഹത്തിനായി വിട്ടുകൊടുത്ത് പതിയെ ചാഞ്ഞിരിക്കുമ്പോഴുമെന്റെ റിച്ചുക്കായുടെ മനം മറ്റൊരു ചിന്തകളുമായങ്ങനെ ഒഴുകി നടക്കുകയായിരുന്നു…
ഈ റിയാസ് പ്രതീക്ഷിച്ചതെല്ലാാമാണവിടെ നടന്നതെല്ലാം ..അതിലൊന്നും തെല്ലും സങ്കടമില്ലയിപ്പോ..പക്ഷേ വേദനിപ്പിക്കുന്നതെന്താാന്ന് വെച്ചാൽ..റൂബി..അവൾ വീണ്ടും ഞങ്ങളുടെ കുടുംബത്തിലേക്ക് വലിഞ്ഞു കേറി വരുന്നതെന്തിനാ…വെറുത്ത് പോയതാ അന്നെല്ലാം നേരിൽ കേട്ടറിഞ്ഞപ്പോ..എന്തായിരുന്നന്ന് ശരിക്കും നടന്നേ..ഒരു വർഷം പിറകോട്ടുള്ള ചിന്തകളെ പൊടിതട്ടിയെടുത്തവന്റെ മനസ്സു വെറുതെയവിടം വരെയൊന്നു നടന്നു..
“സാർ…”
തലയുയർത്തി നോക്കിയ റിച്ചുവിന്റെ മുന്നിൽ തലതെറിച്ച രണ്ടു പ്ലസ്ടൂ വിദ്യാർത്ഥികൾ..ജസീനയും അമൃതയും..
“ഊം..ന്തേയ്..”
“സാർ..ഞങ്ങൾ സാറിനോടൊരു കാര്യം പറയാനായിട്ടാ വന്നേ..”
നീട്ടിപ്പിടിച്ച മൊബൈൽ ഇനിക്ക് നേരെ കാണിച്ചവർ തുടർന്നു..
“സാറിതൊന്നു കേൾക്കണം..ഇനിം ഒരു ചതിക്കുഴിയിലകപ്പെടരുത്…”
പറഞ്ഞു വരുന്നതിന്റെ പൊരുളെന്താന്നറിയാതെ ഞാനവരെ സംശയത്തോടെയൊന്നു നോക്കി.
“അതേ ..സാർ ഇത് റൂബിജഹാന്റെ ശബ്ദമാണ്..സാറിനും കുടുംബത്തിനുമെതിരായുള്ള വാക്കുകൾ”
.
(നോക്കിക്കോ മുബീ..ഏതേലും വിധത്തില് ഞാനാ കുടുംബത്തില് കയറിപറ്റൂം..ന്നിട്ടെനിക്കാവും വിധത്തിലാ റിയാസിനേം കുടുംബത്തിനേം കുട്ടിച്ചോറാാക്കിട്ടേ ഞാനിറങ്ങൂ..അതിനിനിയാറൻഷാനെ കൊന്നിട്ടാണേലും വേണ്ടീല..ന്റെ വാശി ഞാൻ ജയിച്ചിരിക്കും..)
കേട്ടതല്പം ഞെട്ടലോടെയാണേലും അത് സംഘടിപ്പിക്കാൻ ശ്രമിച്ച ആ നല്ല കൂട്ടുകാരോട് നന്ദിപ്രകടിപ്പിക്കാാനും റിച്ചു മറന്നില്ല.
റൂബിയുടെ കൂട്ടുകാരി മുബീനയെ വശീകരിച്ചിത്രേം ഒപ്പിച്ചെടുത്തത് അനീസാണെന്നറിഞ്ഞതോടെ അവനോടുള്ള കടപ്പാടുകൾ ഞങ്ങൾക്കു മുമ്പിലുയർന്നു വരികയായിരുന്നു..
ഒരിക്കലും ഇങ്ങളെ തോല്പിക്കാനല്ല ഉമ്മാ..ഈ റിയാാസ് വീടു വിട്ടിറങ്ങിയത്..എനിക്കെന്റെ റൻഷാാനെ രക്ഷിക്കാനിതേ ഒരു വഴിയുണ്ടാായിരുന്നുള്ളു..അല്ലെങ്കിൽ നിങ്ങൾ രണ്ടാളും ചേർന്നെന്റെ പെണ്ണിനെയെന്നിൽ നിന്നെന്നേക്കുമായടർത്തിയേനേ..നിങ്ങൾക്കറിയോ ഇവളോട് ചേർന്നിരിക്കുമ്പോ ഞാനെത്ര സന്തോഷവാനാണെന്ന്..അതല്ലേ ഉമ്മായെനിക്ക് വേണ്ടത്…അതെന്നാ ഉമ്മാ ഇനി ഇങ്ങള് മനസ്സിലാക്കാ..ഒരു പുരുഷനെപ്പോഴും ആഗ്രഹിക്കുന്നത് ക്ഷീണിച്ചു തളർന്നു വരുമ്പോൾ പുഞ്ചിരിയോടെ സലാം പറഞ്ഞു സ്വീകരിക്കുന്ന ഒരു നല്ല സഹധർമ്മിണിയെയായിരിക്കും അതെന്റെ റൻഷാക്ക് കഴിയുമെന്ന കാര്യത്തിലൊരു സംശയവും എനിക്കില്ലാ..അകവും പുറവും സൗന്ദര്യമുള്ളയവളുടെ കുറവുകൾ എത്രെ ചികഞ്ഞു നോക്കീട്ടുമെനിക്ക് കണ്ടെത്താനാവുന്നില്ലാലോ..
ഇങ്ങള് പറഞ്ഞതെല്ലാം ഞാൻ വിസ്മരിക്കുന്നു..എന്റെ റൻഷാ എനിക്കരികിലുള്ളപ്പോ..ജീവിതവീഥിയിൽ ഞാനിനിയേതു തകർച്ചയിൽ ആടിയുലഞ്ഞാാലും എന്റെ കരങ്ങൾ പിടിച്ചെവളുണ്ടാവുമെന്ന ധൈര്യമുണ്ടെനിക്ക്..അതുമതി..
ചിന്തകളിൽ നിന്നു മോചിതനായി മുഖത്തു തെളിഞ്ഞൊരു പുഞ്ചിരി വിടർത്തിയവൻ ഡ്രൈവിങ്ങിനിടെ പതിയെ അവളുടെ കൈകൾ കവർന്നെടുത്തു..കണ്ണുമടച്ച് കിടയ്ക്കുന്നയവളുടെ മുഖത്തപ്പോ പ്രത്യേക ഭാവമാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല…
പതിഞ്ഞ സ്വരത്തിൽ അവളെ വിളിച്ചെങ്കിലും മൗനം മാത്രമായിരുന്നു മറുപടി.
ആധിപൂണ്ട മനസ്സോടെ പെട്ടെന്നു തന്നെ കാർ റോഡിന്റൊരു വശത്തേക്ക് ചേർത്ത് നിർത്തിയവൻ ശക്തമായവളെ കുലുക്കി വിളിച്ചോണ്ടിരുന്നു..
“റെനോ…എണീക്കെടാാ…”
വിജനമായ ആ സ്ഥലത്ത് പരിസരം മറന്നങ്ങനെ പുലമ്പുന്നയവനൊരു നിമിഷം എന്തും ചെയ്യണമെന്നോ എങ്ങോട്ട് പോവണമെന്നോ അറിയാത്തൊരവസ്ഥയിലായിരുന്നു..
——————–
ഹോസ്പിറ്റൽ വരാന്തയിൽ അത്യാഹിത വിഭാഗമെന്ന ബോർഡിനു താഴെയായി മരവിച്ചൊരു മനസ്സിനു കൂട്ടിരിക്കുകയായിരുന്നു ഫൈസൽ.. സങ്കടം തളം കെട്ടി നിൽക്കുന്നയാ മനസ്സിലേക്കെങ്ങനെയാശ്വാസ വാക്കുകൾ ചെരിയണമെന്നറിയില്ലായിരുന്നവനും..
“ടാാ..നീയിങ്ങനെ ടെൻഷനാവല്ലേ..ഓൾക്കൊന്നും വരില്ലാ..പെട്ടെന്നുണ്ടായെന്തോ ഷോക്കാണെന്നല്ലേ ഡോക്ടർ പറഞ്ഞേ..ന്താ റിയാസേ അയിനുമാത്രം അവിടെ ഉണ്ടായേ.”
ഫൈസലിനോട് പറയാനുള്ള ഉത്തരത്തിനു വേണ്ടി വാക്കുകളെ ചികഞ്ഞെടുക്കുമ്പോഴായിരുന്നു ദൂരെ നിന്നും രണ്ടു ഉപ്പമാരും ആധിയോടെ നടന്നടുക്കുന്നതവൻ കണ്ടത്..
തൊട്ടടുത്ത നിമിഷം തന്നെ ഡോക്ടറുടെ റൂമിൽ നിന്നും ഒരു നേഴ്സ് പുറത്തേക്കിറങ്ങി വന്നു..
“റൻഷയുടെ ഭർത്താവാരാ ഇതില്..ഡോകടറൊന്നു അകത്തേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്..”
പരിഭ്രമത്തോടെ ഫൈസലിന്റെ മുഖത്തേക്കവനൊന്നു നോക്കി..
“ഊം..ചെല്ലടാ..”
അവൻ പകർന്നുകൊടുത്ത ധൈര്യത്തിന്റെ പിൻബലത്തിൽ
തല കുലുക്കികൊണ്ടാ നിർദ്ദേശവും സ്വീകരിച്ച് അകത്തേക്ക് കയറുമ്പോയൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു അവന്റെ മനസ്സിൽ..
ന്റെ റൻഷാക്കൊന്നും വരുത്തല്ലേയെന്ന്..
“മേഡം..ഞാനാണ് ..റൻഷയുടെ …”
“ഓഹ്..റൻഷയുടെ ഭർത്താവാണല്ലേ റിയാസ്…അവൾ പറഞ്ഞു.. ..നിങ്ങളിരിക്കൂ മിസ്റ്റർ റിയാസ്..പറയട്ടേ…”
“മാഡം..എന്താ അവൾക്ക് പെട്ടെന്ന് പറ്റിയത്..സാധാരണ ഇങ്ങനൊന്നും…”
” പേടിക്കാനൊന്നുമില്ല മിസ്റ്റർ..ഇങ്ങനെ അപ്സെറ്റാവാതിരിക്കൂ..സാധാരണ അങ്ങനൊന്നും ഉണ്ടാവാറില്ലായിരിക്കും..അതിനും കാരണങ്ങൾ വേണ്ടേ റിയാസ്..”
നേർത്തൊരു ചിരിയോടെ കാര്യങ്ങളവതരിപ്പിക്കുന്ന ഡോക്ടർക്കു മുന്നിൽ ഒന്നും മനസ്സിലാവാത്തൊരു വിഡ്ഡിയെപോലെ അവനങ്ങനെ നിന്നു..
“ഡോക്ടർ നിങ്ങളെന്താ പറഞ്ഞുവരുന്നത്…”
“അതേടോ.. ഇയാളൊരച്ഛനാവാൻ പോവാണെന്ന്..”
“ഏഹ്..സത്യാാണോ ഡോക്ടർ…”
അവിശ്വസനീയമാായ ആ വാർത്തക്കു മുമ്പിൽ പകച്ചു നിൽക്കുന്ന റിച്ചു പെട്ടെന്നൊരു ബോധോദയം പോലെ പുറത്തേക്കോടാനൊരുങ്ങവേ ഡോക്ടറുടെ അടുത്ത വാാക്കുകളവനെയതിൽ നിന്നും പിന്തിരിപ്പിച്ചു..
“പക്ഷേ..ഒരു പ്രശനമുണ്ടല്ലോ റിയാസ്..”
“എ..എന്തുപ്രശനം..എന്താ ഡോക്ടർ.. എന്തെങ്കിലും കുഴപ്പം..??” ..
അപ്പോഴേക്കും സിസ്റ്ററുടെ സഹായത്താൽ റൻഷയേയും അങ്ങോട്ടെത്തിച്ചിരുന്നു..
“എനിക്ക് പറയാനുള്ള കാര്യം..എന്താന്നു വെച്ചാ അത് മിസിസ്സ് റിയാസും കൂടി അറിയാനുള്ളതാണ്..”
ഡോക്ടർക്ക് പറയാനുള്ള വാക്കുകളെന്തായിരിക്കുമെന്ന ജിജ്ഞാസയിലവർ ശ്വാസം വിടാൻ പോലും മറന്നങ്ങനെയിരുന്നു..
ഉത്കണ്ഠയോടെ ഡോക്ടർക്കു പറയുവാനുള്ള വാക്കുകൾക്കായി ഞങ്ങളിരുവരും കാതും കൂർപ്പിച്ചിരുന്നും.
“എനിക്ക് പറയാാനുള്ളതെന്താാന്നുവെച്ചാാൽ….അതുകേട്ട് മിസിസ്സ് റിയാസ് ടെൻഷനാവൊന്നും വേണ്ടാ..”
ഡോക്ടർ ഓരോ മുഖവുര കൊടുത്തും കൊണ്ട് കാര്യങ്ങളവതരിപ്പിക്കാൻ തുടങ്ങി..
“ഡോക്ടർ..എന്താണേലും പറഞ്ഞോളൂ..എത്ര വിഷമള്ളതാണേലും…ഇന്നാണതിനേറ്റവും പറ്റിയ ദിവസം..”
ഡോക്ടർ സുലോചനക്ക് ധൈര്യം പകരുന്നപോലെയായിരുന്നു റിച്ചൂന്റെ മറുപടി..
” അത്…എന്താന്ന് വെച്ചാൽ..
റൻഷയുടെ ബോഡി വളരെയധികം വീക്കാണ്..സമയത്തിന് ഭക്ഷണമൊന്നും കഴിക്കാറില്ലേയാള്..എന്താായിങ്ങനെ..അതോ നിങ്ങളതൊന്നും ശ്രദ്ധിക്കാറില്ലാന്നാണോ..”
“ഡോക്ടർ… അതു പിന്നെ..”
എന്റെ വിഷമത്തിന്റെ കാരണമെങ്ങനെ അവതരിപ്പിക്കണമെന്നറിയില്ലായിരുന്നു റിച്ചൂന്..കാരണമൊന്നും പറയാനില്ലാതെ മൗനം പൂണ്ട് നിൽക്കുന്ന എന്റെ മുഖത്തേക്ക് നോക്കി ..എന്തു മറുപടി നൽകണമെന്നറിയാതെ ഇരുളിൽ തപ്പി
“ആ..എങ്ങനാണേലും നിങ്ങള് നല്ലപോലെയൊന്നു കെയർ ചെയ്യൂ..ഇല്ലെങ്കിൽ അങ്ങനൊരു കുഞ്ഞിനെ നിങ്ങൾ മറക്കേണ്ടി വരും..”
ഒരു ഞെട്ടലോടെ ഡോക്ടറുടെ വാാക്കുകളേറ്റടുത്ത റിച്ചു വാക്കിലൂടെയവർക്കുറപ്പ് നൽകുന്നുണ്ടായിരുന്നു..
“തീർച്ചയായും ഡോക്ടർ..ഒന്നും ഇല്ലാതെ ഞങ്ങൾ നോക്കികോളാം..”
“ഉം..പിന്നെ..നിക്ക് റിയാസിനോടായി ചില കാര്യങ്ങൾ പറയാനുണ്ട്..”
അതും പറഞ്ഞോണ്ട് ഡോക്ടർ സുലോചന നേഴ്സിനെയൊന്നു നോക്കി.റൻഷയെ പുറത്തേക്ക് കൊണ്ടുപോയെന്ന് ആ കണ്ണുകളാൽ പറയാതെ പറയുന്ന
ഭാഷയായിരുന്നത്..
പതിയേ പുറത്തേക്കാനയിക്കുമ്പോഴേക്കും റിച്ചുക്കായുടെ കൂടെയായിരുന്നെന്റെ മനസ്സ്..ഡോക്ടർക്കെന്തായിരിക്കും തനിച്ച് സംസാരിക്കാനുള്ളത്..ഇനി തന്നെ കുറിച്ചെന്തെങ്കിലും..സംശയങ്ങൾ ഉള്ളിലിട്ട് വറുത്തുകൊണ്ട് മെല്ലേപുറത്തേക്ക് വന്നപ്പോൾ സ്നേഹ സ്പർശനം നൽകി കൊണ്ടെന്നെ തലോടാൻ രണ്ടുപ്പമരുടേയും കരങ്ങൾ ഒരുങ്ങിയിരിപ്പുണ്ടായിരുന്നു…
———————
“സുലൈഖാാ..ടീ ന്റെ പൊന്നുഭാര്യേ.. ഒന്നിങ്ങട് വര്ണ്ടോ ഇയ്യ്…”
” എന്താാ…വിളിച്ച് കാറണ്ടാ..ഞാനിവടെത്തന്നെ ണ്ട്.
..ന്താ ഇങ്ങക്ക് മാണ്ട്യേ..നിശ്ചയം കഴ ഇഞ്ഞപാടെ തന്നെ മൂട്ടിന്ന് തീപിടിച്ച മാതൊരി എങ്ങോട്ടോ പാഞ്ഞ് പോണത് കണ്ടീനല്ലോ..ന്തെയ്നി..?”
.
“ആദ്യം ഇയ്യ് ഇതൊന്നങ്ങട് പിടിക്ക്യ..”
അതും പറഞ്ഞോണ്ട് ലത്തീഫ്ക്കാ കയ്യിലുള്ള് പൊതി സുലൈഖത്താനെ ഏൽപ്പിച്ചു..
“ഇന്ന ഇത് കൊറച്ച് ഉണ്ണിയപ്പാ..അനക്ക് പെരുത്തിഷ്ടല്ലേ..ഇയ്യ് അനക്ക് വേണ്ടിയത് തിന്നിട്ട് ബാക്കി അയൽ വക്കങ്ങളിലേക്കൊക്കെയൊന്നു കൊടുത്താളാ..”
“ഓ…എന്താപ്പോ ഇങ്ങക്ക് ന്നെ ഉണ്ണിയപ്പം തീറ്റിക്കാനിത്ര പൂതി.. ഇനി വല്ല പ്രമോഷനെങ്ങാനും കിട്ടീക്ക്ണോ..ബല്യ സന്തോഷത്തിലാാണല്ലോ..”
ഒരു കഷ്ണം വായിലിട്ട് ചവച്ചോണ്ടാായിരുന്നു സുലൈഖത്താ അത് ചോദിച്ചത്..
“ന്താ ന്റെ പെണ്ണുമ്പിള്ളേ അനക്ക് കുറച്ച് ഉണ്ണിയപ്പം വാങ്ങി തരാനിനിക്ക് വേറേ ആരുടേലും സമ്മതോക്കെ മാണോ..”
കവിളിലൊരു നുള്ളും കൊടുത്ത് ഒരു പീസു കൂടി സുലൈഖത്തായുടെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ ലത്തീഫ്ക്കാ അതീവ സന്തോഷവാനായിരുന്നു..
ആ സ്നേഹപ്രകടനവും കണ്ടോണ്ടായിരുന്നു റമീസങ്ങോട്ടേക്ക് കടന്നു ചെന്നത്..
മകന്റെ മുമ്പിലല്പം ചമ്മലോടെ പരുങ്ങി നിന്ന സുലൈഖ്ത്താ പെട്ടെന്നാ ഭാവം മാറ്റി തോളിൽ കയ്യിട്ടിരിക്കുന്ന ഭർത്താവിന്റെ കൈ തട്ടി മാറ്റികൊണ്ടതിനുള്ള കാരണം ആരായുന്ന തിരക്കിലായി..
“പറയ്..എന്താ കാര്യം ന്ന്..ഞങ്ങളൂടി ഒന്നറിയട്ടേ..”
ആകാംക്ഷയോടെ തന്റെ മുന്നിലേക്ക് കണ്ണും നട്ടിരിക്കുന്ന രണ്ടു മുഖങ്ങളിലേക്കാവേശത്തോടെയാ സന്തോഷവാർത്തയദ്ദേഹം എടുത്തെറിഞ്ഞു…
“ആ…ന്നാാ കേട്ടോ സുലോ.. നമ്മക്ക് ഒരു പ്രമോഷൻ കിട്ടിക്ക്ണ്..ഉപ്പാന്റെ സ്ഥാനത്തീന്ന് ഒരു വല്യുപ്പാന്റെ സ്ഥാനത്തേക്ക്…ഞാാനേയ് ഒരു വല്യുപ്പ ആവാൻ പോവ്ണൂന്ന്..അതും ഒന്നല്ല..രണ്ടു കുട്ടികളുടെ..”
ലത്തീഫ്കാായുടെ സന്തോഷം പക്ഷേ ഒരിടിത്തീ പോലെയായിരുന്നു സുലൈഖത്തായുടെ കാതിലേക്ക് തുളച്ചു കയറിയത് ..
“എന്താാ പറഞ്ഞേ..വല്യുപ്പയോ..വല്യുപ്പാന്ന് പറയുമ്പോ അത് ന്റെ മോന്…റിയാസിനല്ലേ..അപ്പോ റൻഷാക്ക്…
എന്ത്..ഇരട്ടകുട്ടികളോ..അതും റൻഷാാക്കോ..ഇല്ലാ ഞാൻ വിശ്വസിക്കില്ല..”
സുലൈഖത്താന്റെ മുഖം കോപത്താൽ വലിഞ്ഞു മുറുകുന്നുണ്ടേലും ഉപ്പായുടെ സന്തോഷത്തിൽ പങ്കു ചേർന്നു കൊണ്ട് റമീസിന്റെ മുഖത്ത് സന്തോഷത്തിന്റെ പൂത്തിരി കത്തുന്നുണ്ടായിരുന്നു..
.അതു കണ്ടതും സുലൈഖത്തായുടെ കത്തുന്ന നോട്ടം അവന്റെ നേർക്കെറിഞ്ഞ് ആ സന്തോഷത്തിന്റെ തിരിനാളം ഊതിക്കെടുത്തി..
സ്ഥലം പന്തിയല്ലന്ന് മനസ്സിലാാക്കിയ റമീസ് പതിയേ രംഗം വിടുമ്പോഴും സുലൈഖത്തായുടെ ശബ്ദമവിടെ ഉയർന്നു പൊങ്ങി…
“ഓഹ്..അപ്പോ മരുമോളെ സന്തോഷത്തിൻ മാണ്ടിയ്നിലേ ഇങ്ങളിങ്ങനെ ഊറ്റം കൊണ്ടിനേ..ഇങ്ങള് തു്ള്ളിച്ചാട്ണത് കണ്ടാ തോന്നാല്ലോ ഇങ്ങളെ കുട്ടിയാണോള വയറ്റിലീന്ന്..ആർക്കറിയാാ ആര കുട്ട്യാാന്ന്..ഇവടെ റമീസിനൊപ്പൊക്കെ പണ്ടുരുണ്ടം മറഞ്ഞോളാാ..അവിടെ ഞ്ഞി ആരേലും ണ്ടോന്നൊക്കെ ആരു കണ്ടു..”
പറഞ്ഞു തീരും മുമ്പേ ലത്തീഫ്ക്കായുടെ ബലിഷ്ടമാായ കരങ്ങൾ കുശുമ്പു നിറഞ്ഞ ആ മുഖത്തേക്കാഞ്ഞുപതിച്ചു..
“പ്ഠേ..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…