“ആ..എന്നാ റിയാസ് അങ്ങട് ചെല്ലൂ.. പക്ഷേ ഒരു കാര്യം കൂടി..നിങ്ങൾക്ക് നിങ്ങളുടെ ഭാര്യയോടല്പമെങ്കിലും സ്നേഹമുണ്ടേൽ ഉമ്മാന്റെയരികിലേക്കവരെയൊന്നവരെ കൊണ്ടോവണം..പ്രതികരണം അതെന്തുമായിക്കോട്ടേ..പക്ഷേ റൻഷയുടെ ചികിത്സക്കതൊരാാവശ്യമാണ്..”
“അതു പിന്നെ…ഉം..ശരി ഡോക്ടർ ഞങ്ങൾ പൊയ്ക്കോളാം..”
അതും പറഞ്ഞോണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഡോക്ടറുടെ വിളി ഒരിക്കൽ കൂടി ഒഴുകിയെത്തി..
“അല്ല റിയാസ്…നിങ്ങളിപ്പോ രണ്ടുപേരും എവിടെയാ താമസം..റൻഷയുടെ വീട്ടിൽ….?”
“അല്ല ഡോക്ടർ..സ്ക്കൂളിനടുത്തുള്ളൊരു വാടകവീട്ടിലാണ്..”
അതും പറഞ്ഞോണ്ട് തിരകേ നടക്കുമ്പോൾ റിയാസിന്റെ മനസ്സിൽ മുഴുവനും എന്തോ ഒരു നൊമ്പരം തളം കെട്ടി നിന്നിരുന്നു..
———————
“എന്റെ പൊന്നു റൂബി…വേറെ എത്ര ആലോചന നല്ലത് കിട്ടും ..ന്നിട്ടും ഇയ്യെന്തിനാ ഇങ്ങനെ വാശി പിടിക്ക്ണേ അനക്ക് ഓനെ തന്നെ വേണംന്ന്.. അത് വിട്ടേക്ക് മോളേ..നമ്മക്ക് വേറേ നോക്കാ..”
സ്വന്തം മകൾക്കു മുമ്പിൽ യാചിക്കുന്നയാ പിതാവിന്റെ കരങ്ങൾ തട്ടിമാറ്റിയവൾ വാശിയോടെ തന്നെ അതിനുള്ള ഉത്തരവും നൽകി
“എനിക്കൊരു കല്യാണ ഉണ്ടേൽ അത് റമീസുമായിട്ട് മാത്രായിരിക്കും..ഇനി ആരെന്തു പറഞ്ഞാാലും ന്നെ അതീന്ന് പിന്തിരിപ്പിക്കാാൻ പറ്റൂന്ന് കരുതണ്ട..”
അതും പറഞ്ഞോണ്ടാരൊക്കെയോ വാശി തീർക്കാൻ മാർബിൾ കൊട്ടാാരത്തിൽ ചവിട്ടി മെതിച്ചോണ്ടവൾ കടന്നുപോയി
എം ൽ എ നാസറിന്റെ മകളുടെ പുതിയ ആഗ്രഹങ്ങൾ മൊട്ടിടാൻ തുടങ്ങിയത് ആ സ്ത്രീയുടെ വരവോടെയായിരുന്നു..റമീസിന്റെ ഉമ്മ സുലൈഖയുടെ..
തന്റെ മൂത്തപുത്രന്റെ ഭാര്യയായി റൂബിയെ ഒരു നൂറുവട്ടം അംഗീകരിച്ചതായിരുന്നു പക്ഷേ എന്തു ചെയ്യാനാ..ഒക്കെ വെറുതേ വെള്ളത്തിൽ വരച്ച വരപോലെയായി..
ഇനി അടുത്ത ചാൻസ് ഇളയമകനു നൽകി ആ ആഗ്രഹങ്ങൾക്ക് വീണ്ടും തിരി കൊളുത്തി കാാത്തിരിക്കുകയാണവർ..അതിനു വേണ്ടി പല അടവുകളും ബ്രോക്കർ കാദർക്കയിലൂടെ കുത്തി നിറച്ച് വിട്ടിണ് ..പക്ഷേ റിച്ചുവിന്റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാാക്കിയ നാസർക്കാക്കെന്തോ ഈ ബന്ധം അത്ര തൃപ്തികരമല്ല..ഡോക്ടർമാരാായിട്ടും എഞ്ചിനീയർമാാരായിട്ടുമെല്ലാാം ആലോചനകളൊരുപാട് വന്നോണ്ടിരിക്കുന്ന സമയാാണ് പഠനവും കഴിഞ്ഞ് തേരാ പാര നടക്കുന്ന റമീസിനോടിവൾക്കൊരൊടുക്കത്തെ പൂതി..പക്ഷേ മകളുടെ വാശി നല്ലപോലെയറിയാാവുന്ന ആ ഉപ്പക്ക് മനസ്സില്ലാമനസ്സോടെ സമ്മതം മൂളുകയല്ലാതെ നിവൃത്തിയില്ലാായിരുന്നു..
——————-
“റിച്ചുക്കാാ..നമ്മൾ ഡോക്ടറുടെ അടുത്തീന്ന് പോന്നിട്ടിപ്പോ രണ്ടീസാായിലേ..ഇതുവരേ ഇങ്ങൾ പറഞ്ഞില്ലാാലോ എന്താ ഡോക്ടർ പറഞ്ഞേന്ന്…”
പിറ്റേന്ന് ക്ലാസിലേക്കുള്ള കുറച്ച് നോട്ട്സ് തയ്യാറാാക്കുന്നതിനിടയിലാായിരുന്നു പിന്നിൽ നിന്നും റൻഷയുടെ ചോദ്യം..
“ഏഹ്..എന്ത്…?”
“ഇങ്ങൾ പറയി..ഡോക്ടർ എന്താാ പറഞ്ഞേന്ന്…ഞാൻ ചോയ്ക്കുമ്പോ ഒക്കെ ഇങ്ങളിങ്ങനെ ഒഴിഞ്ഞു മാറ്ണതെന്തിനാ..?”
“അതേയ് റെനോ..പിന്നെ..”
പറയാനൊരുങ്ങി നാവിനെ തയ്യാറാക്കി നിർത്തിയതും പെട്ടെന്നായിരുന്നു റിച്ചുവിന്റെ ഫോണിലേക്കൊരു കോൾ..
ഉപ്പ..!!
സലാാം പറഞ്ഞൊരു പുഞ്ചിരി കൊണ്ട് തുടങ്ങിയ ആ സംസാരം അവസാനിച്ചത് വിവർണ്ണമാായ് മറ്റൊരു മുഖഭാവത്തോടെയാായിരുന്നു..
“എന്താാ റിച്ചുക്കാാ..എന്താ ഉപ്പ പറഞ്ഞേ…”
“അതു പിന്നെ റമീസിന്റെ വിവാഹ നിശ്ചയമാണ് നാളെ വീട്ടിൽ വെച്ചിട്ട്..നമ്മളെ രണ്ടുപേരേയും ക്ഷണിക്കാനാ ഉപ്പ….”
“ആണോ അൽഹംദുലില്ലാഹ്..എവിടുന്നാ ഇക്കാ പെണ്ണ് പറയ്..”
“ആ..വല്യ കൊമ്പത്തീന്നാ പെണ്ണ്..എം ൽ എ നാസറിന്റെ മകൾ റൂബിജഹാൻ.”
ആവേശത്തോടെ ചോദ്യമെറിയുന്ന എന്റെ മുഖത്താ ക്ഷണം തന്നെ നിരാശയുടെ മൂടുപടം കൊണ്ടാവരണം ചെയ്തിരുന്നു..
“നിന്റെ മുഖം എന്തിനാടീ വാടിയേ..
എന്തായാലും നിന്റെറിച്ചുക്കാ രക്ഷപ്പെട്ടല്ലോ..ഇനി ന്റെ പിന്നാലെയോൾ കൂടൂലല്ലോ…”
“എന്നാാലും റിച്ചുക്കാ..പാവം റമീസ്…”
“പാവോ..ഇനിയവൻ കോടീശ്വരനാവാൻ പോവല്ലേ ന്റെ റെനോ..അല്ലെങ്കിലും ഇയ്യെന്തിനാ ഓനെ ഓർത്തിങ്ങനെ സഹതപിക്ക്ണേ..നമ്മൾ പോന്നയിനു ശേഷം അവനൊന്നു വിളിച്ചു നോക്കീട്ട് പോലും ഇല്ലാലോ..”
“റിച്ചുക്കാാ..നമ്മക്കും ഇവടെ ഫോണുണ്ടല്ലോ തിരിച്ചങ്ങോട്ടൊന്നു വിളിക്കാന് ..”
“മതി റൻഷാ..അത് കേൾക്കാൻ വല്യ താല്പര്യല്ലാ.. ”
മുഖം വീർപ്പിച്ചിരിക്ക്ണ എനിക്ക് പിന്നിലൂടെ വന്ന് കവിളോട് ചേർത്ത് കവിൾ ചേർത്തവനെന്റെ കാതുകളിൽ പ്തിയേ മന്ത്രിച്ചൂ..
“ന്റെ സുന്ദരിക്കുട്ടി നാളേക്കൊരുങ്ങിക്കോ.. നമ്മക്ക് അമ്മായിമ്മാന്റെയടുത്ത് വരേയൊന്നു പോവാ.”
റിച്ചൂന്റെ നാവിൽ നിന്നതെന്റെ കാതുകളിലേക്ക് വഴുതി വീണ നിമിഷം തൊട്ടീ ഭൂമിയിലൊന്നുമല്ലാായിരുന്നു ഞാൻ… കാരണം ഉറപ്പുണ്ടായിരുന്നെനിക്ക് ഉമ്മയിലൊരു മാറ്റമുണ്ടായിട്ടുണ്ടെന്ന്..അല്ലാാതെയെന്തിനാ റിച്ചുക്കാ പോവുമ്പോ ഉമ്മയെന്നെ അന്വേഷിക്ക്ണത്.. ന്നോടുള്ളിലെവിടെയോ സ്നേഹമുണ്ടായോണ്ടല്ലേ.. പിന്നെ എന്തെങ്കിലും ദേഷ്യം ഉള്ളിലുണ്ടാായിരുന്നേൽ ഉപ്പ ഞങ്ങളേം ക്ഷണിക്കില്ലായിരുന്നല്ലോ..
പ്രതീക്ഷയുടെ കെടാവിളക്കുമായിട്ടാായിരുന്നു പിറ്റേന്ന് നേരം പുലർന്നത്..ഉത്സാഹത്തോടെയുള്ള എന്റെയൊരുക്കവും സംസാരവും റിച്ചുവിനെ കുറച്ചൊന്നുമായിരുന്നില്ല അദ്ഭുതപ്പെടുത്തിയത്.. ഒരു വർഷത്തിനു ശേഷം വീണ്ടുമന്നാ വീട്ടിലേക്ക് യാത്ര തിരിക്കുമ്പോ
പുറത്തേയോരോ കാഴ്ചകളും ഞാനാസ്വദിക്കുകയായിരുന്നു.. ആദ്യമായി കാണും വിധത്തിലങ്ങനെ ഞാൻ വർണ്ണിക്കുമ്പോൾ റിച്ചുവിന്റെയുള്ളം എന്തിനോ വെണ്ടി പുകയുന്നുണ്ടാായിരുന്നു..
അത് മറ്റൊന്നുമായിരുന്നില്ല..റൻഷാക്ക് വീട്ടിൽ കിട്ടുന്ന സ്വീകരണം അതെന്താായിരിക്കും..?..മറ്റൊന്നു റൂബി ജഹാനെന്ന വിദ്യാർത്ഥിയെ എന്നെന്നേക്കുമായി വെറുക്കാനുണ്ടാായ ആ കാരണം… അവളൊറ്റ ഒരുത്തിയാണ് റൻഷയുടെ സന്തോഷം പാടെ കരിച്ചു കളഞ്ഞത്..എന്നിട്ടവളാാണ് തന്റെ കൂടെപിറപ്പിന്റെ മണവാട്ടിയായി ഞങ്ങളുടെ വീട്ടിലേക്ക്..
അവിശ്വസനീയമായെന്തൊക്കെയോ സംഭവിക്കാൻ പോവുന്നെന്നുള്ള ഒരു വിളിച്ചോതലുമായി ആ കാർ താൻ കളിച്ചു വളർന്ന വീടിന്റെ മുന്നിൽ പോയി നിന്നു…
ആധിയോടെയാാ വീട്ടുമുറ്റത്ത് കാലെടുത്തു വെച്ചതും എന്തൊക്കെയോ പൊട്ടലും ചീറ്റലും അകത്ത് നിന്നും കേൾക്കാമായിരുന്നു..
“ഉമ്മാാ..ഇങ്ങളാാരോട് ചോയ്ച്ചിട്ടാ ഇങ്ങനൊരു കല്യാാണത്തിന് വാക്ക് കൊടുത്തേ..”
ചാടി തുള്ളികൊണ്ട് റമീസിന്റെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു
” ന്റെ മക്കളെ കല്യാണം തീരുമാനിക്കാൻ നിക്കാാര്ടേം സമ്മതൊന്നും വേണ്ടാ..”
” വേണം..സമ്മതം വേണം..ജീവിതകാലം മുഴുവനും ഓളേ സഹിക്കേണ്ടത് ഞാനാാ.. ഉമ്മയല്ല…അങ്ങനൊരു പെണ്ണിനെ നിക്ക് വേണ്ടാ…”
” എന്തെത്താടാാ ഇയ്യ് പറഞ്ഞേ..അനക്കോളെ മാണ്ടാാന്നോ..എന്റെ പിന്നാലെ കൂടി ഓളെയനക്ക് കെട്ടിച്ചെരാാൻ പറഞ്ഞിട്ടിപ്പോ..അനക്കോളെ മാണ്ടാാന്നോ..ആ ഒരൊറ്റകാാരണം കൊണ്ടാാ അന്നോട് പോലും സമ്മതം ചോയ്ക്കാാണ്ടെ ഞാനിതിനു സമ്മതം മൂളിയെ.. ന്നിട്ടിപ്പോ എല്ലാാരേം മുന്നിലെന്നെ നാണം കെട്ത്താാന്നാ അന്റെ പൂതി..നടക്കൂല മോനേ..നടക്കൂല ..ഈ സുലൈഖ വിചാരിക്ക്ണതല്ലാാണ്ടെ ഇവടെ നടത്തൂലാ..”
” ഉമ്മാാ…വിവരല്ലാത്ത പ്രായത്തില് ഞാാനതും ഇതൊക്കെ പറഞ്ഞൂന്ന് കരുതി..അണ്ടിയോടടുത്തപ്പോളല്ലേ മാങ്ങാന്റെ പുളിയറിയ്ണേ..സമാധാനാാണ് ജീവിതത്തിലേറ്റവും വല്യ ധനം അതോണ്ട് കെട്ടാണേൽ റൻഷത്താനെ പോലേ പാവപ്പെട്ടേതേലും പെണ്ണിനെ മതിയെനിക്കും…”
“പ്ഫ..മിണ്ടിപ്പോവരത്..ആ പഹച്ചീനെ പറ്റിയിവിടെ…ഇഞ്ഞി ന്റെ വാക്ക് തെറ്റിച്ചോണ്ട് അതുപോലൊരുത്തീനെ കൊണ്ടോരാന്നാണന്റെ ഭാവം ച്ചാല് പിന്നെ ന്റെ മയ്യിത്താായിരിക്കും ഇയ്യ് ഇവടെ കാണാ..” അതും പറഞ്ഞ് കലിതുള്ളികൊണ്ടായിരുന്നു സുലൈഖത്താ അടുക്കളയിലേക്ക് പാഞ്ഞത്..ഉള്ളിലിരമ്പി വന്ന സങ്കടക്കടൽ പുറത്തെവിടെയോ ഒഴുക്കികളയാനായിട്ടായിരുന്നു റമീസ് പതിയേ മുറ്റത്തേക്കിറങ്ങിയത് തനിക്ക് മുന്നിൽ നിൽക്കുന്നവരെ കണ്ടൊരു നിമിഷം പകച്ചങ്ങനെ നിന്നു പോയി..അപ്പോഴും അകത്തു നിന്നും കലഹിക്കുന്ന പാത്രങ്ങളുടെ ശബ്ദം പുറത്തേക്കൊഴുകാാൻ മത്സരിച്ചു കൊണ്ടിരുന്നു..
അകത്തേക്കാണോ പുറത്തേക്കാണോ നടക്കേണ്ടതെന്നറിയാത്ത ധർമ്മസങ്കടത്തിൽ റിച്ചുവിന്നരികിൽ നിൽക്കുന്ന ഞാൻ വീൽചെയറിന്റെ പിടിയിൽ വിരലുകൾ കൂടുതൽ ശക്തമായി മുറുക്കി കൊണ്ടിരുന്നു..എന്നിരുന്നാലും നടക്കാൻ പോവുന്ന കഥയുടെ ബാാക്കി ഭാഗം മുൻ കൂട്ടി പ്രവചിക്കാാൻ അവനാവുമായിരുന്നു.. വരുമ്പോഴെല്ലാാം റൻഷയെ ഉമ്മ ചോദിക്കാറുണ്ടെന്നൊരു കള്ളം പറഞ്ഞതവൾ വിഷമിക്കരുതെന്ന് കരുതിയിട്ടാായിരുന്നു..പക്ഷേ ഡോക്ടർ പറഞ്ഞപോലെയവളുടെ ആഗ്രഹങ്ങൾക്കൊരു പരിസമാപ്തി കുറിക്കേണ്ടതൊരാവശ്യമായിരുന്നതിനാലുമായിരുന്നീ കൂടിക്കാഴ്ച..
“അ..ആരാത് റിച്ചുക്കാ..ഇത്താത്താ വരിൻ. കയറിയിരിക്കി..”
സ്നേഹപൂർവ്വമവൻ ഞങ്ങളെയകത്തേക്ക് ക്ഷണിക്കുന്നുണ്ടെങ്കിലും ഞങ്ങളവനെയനുഗമിച്ചതല്പം പരുങ്ങലോടെയായിരുന്നു..
എന്തൊക്കെയോ സ്നേഹാക്ഷരങ്ങൾ ഞങ്ങൾക്കുമുമ്പിലേക്കെഴുതിചേർക്കുമ്പോൾ ഉള്ളിൽ മൊട്ടിട്ടു കൊണ്ടിരിക്കുന്നയവന്റെ സങ്കടങ്ങളെയെല്ലാം മറച്ചു പിടിക്കുകയായിരുന്നു..റമീസിനു നൽകാനുള്ള മറുപടിയോരോ മൂളലിലോ അക്ഷരങ്ങളിലോ ഒതുക്കുമ്പോഴും വരാാനിരിക്കുന്ന അടുത്ത നിമിഷങ്ങളേയോർത്തുള്ള വേവലാതിയായിരുന്നു മനസ്സിൽ..പ്രതീകഷിച്ചിരുന്നപോലെ തന്നെ വീടിനകത്തേക്ക് കയറാനൊരുങ്ങിയപ്പോയായിരുന്നത് സംഭവിച്ചത്..വീട്ടുപടിക്കലിൽ ഉറഞ്ഞു തുള്ളുന്നൊരു ഭദ്രകാളി കണക്കേ നിൽപ്പുണ്ടായിരുന്നു ഉമ്മ..
“നിക്ക്….എങ്ങോട്ടോ വലിഞ്ഞ് കേറി വര്ണേ….നിങ്ങളൊക്കെയാരാ മനസ്സിലാായില്ലാാലോ..”
“ഉമ്മാാാാ…”
“ഉമ്മയോ..ആരാടാാ അന്റെ ഉമ്മ..രണ്ടൂന്ന് വട്ടം വലിഞ്ഞ് കേറി വന്നപ്പോ ഒക്കെ ആട്ടൊയോടിച്ചതല്ലേ ഞാൻ..പിന്നെന്തിനാണാവോ കെട്ടിയോളേം കൊണ്ടിങ്ങോട്ടെഴുന്നള്ളിയേ..അന്റെ തള്ള മരിച്ചൂന്നാരേലും വിവരം തന്നോ..’
ക്രമേണ ഞാനാസത്യവും മനസ്സിലാക്കി തുടങ്ങിയിരുന്നു..
അപ്പോ റിച്ചുക്കാ ഇവിടെ വന്നപ്പോഴെല്ലാം ഉമ്മാന്റെ പ്രതികരണം ഇതായിരുന്നില്ലേ…അപ്പോ ആ പാവത്തിനോട് പിണങ്ങിയതും മനപൂർവ്വം അകലം പാലിച്ചതും ഡോക്ടറെ അടുത്തെത്തിച്ചതിനുമെല്ലാം കാരണം ഞാനായിരുന്നില്ലേ. ഇതിനായിരുന്നില്ലേ താൻ…പാവം ന്റെ റിച്ചു..ന്റെ സ്നേഹത്തിനു വേണ്ടിയായിരുന്നില്ലേയെല്ലാം..ന്നിട്ടും ഞാനെപ്പോഴും അവഗണന മാത്രല്ലേ നൽകിള്ളു…
“എന്താടാാ..നാവിറങ്ങിപ്പോയോ അന്റെ..കെട്ട്യോള ഉപദേശം കേട്ട് പെറ്റ തള്ളനെ ഇട്ടെറിഞ്ഞ് പോയോനല്ലേ..ഇയ്യ്…ഇയ്യൊന്നും ഒരു കാലത്തും ഗുണം പിടിക്കൂലെടാ..”.
ഉമ്മാന്റെ വാക്കുകളൊരിടിത്തീപോലെ ഞങ്ങൾക്കിടയിലേക്ക് ആഴ്ന്നിറങ്ങും പോലെ തോന്നിയെനിക്ക്..
റിച്ചൂന് നേരേ ശാപവാക്കുകൾ ചെരിയുന്നത് ശ്രവിക്കാൻ മാത്രമുള്ള മനസ്സുറപ്പൊന്നും എനിക്കില്ലായിരുന്നു..അവയെന്റെ കാതിലേക്ക് തുളച്ചുകയറി ഹൃദയത്തിലേക്ക് പതിക്കും മുമ്പേ ഞാനെന്റെ ഇരു കാതുകളും കൈകളാാൽ പൊത്തിപിടിച്ചു..
അല്പ നേരം നിശബ്ദതക്ക് കാത്തിരുന്ന ഞാൻ റിച്ചുക്കാന്റെ കൈകളിൽ മുറുകേ പിടിച്ചു..തല കുനിഞ്ഞു നിൽക്കുന്നയവന്റ കണ്ണുകളെനിക്ക് നേരെയുയർത്തി മൗനമായവനെന്നോടെന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു..
തൃപ്തിയായില്ലേ നിനക്കെന്നായിരുന്നോ അത്..
നിറഞ്ഞ കണ്ണുകളുമായവന്റെ മുന്നിൽ ഞാൻ കേണു..
“റിച്ചുക്കാ..നമ്മക്ക് പോവാം റിച്ചുക്കാ..ഇവടെ നിക്കണ്ട ..വാ പോവാാ..”
“ചെല്ലെടാ..ചെല്ല്.ഓളെ പിന്നാലെ വാലും ആട്ടികൊണ്ടങ്ങട് ചെല്ല്.. കല്യാണം കഴിഞ്ഞിട്ടിപ്പോ ഒരു വർഷാായിലേ..ന്നിട്ട് ഇതുവരേയായിട്ടൊരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ണ്ടായോ. വെറ്തല്ലടാ ഒക്കെ ന്റെ ശാപാ..ഇയ്യ് നോക്കിക്കോ അനക്കൊരു കുട്ടിനെ തരാൻ കൂടി ഓൾക്ക് കഴിയൂല..ഓളൊരു മച്ചിയായിപോവും..”
“ഉമ്മാ..ഇങ്ങനൊന്നും പറയല്ലി മ്മാ..ഞാൻ..ഞാാൻ കാരണം കുറേ അനുഭവിച്ചതാ ന്റെ റിച്ചുക്കാ..ഇനി ഈ റൻഷാക്ക് അവശേഷിക്ക്ണ ആഗ്രഹം അതു മാത്രാണ്..ന്റെ റിച്ചുക്കാക്ക് ഒരു കുഞ്ഞിനെ കൊടുക്കാന്നുള്ളത്..ഉമ്മാ..അതൂടി ഇങ്ങളിങ്ങനൊന്നു പറഞ്ഞില്ലാണ്ടാക്കല്ലി..”
കണ്ണീരു കലർന്ന
യാചനയോടെ കൈകൂപ്പി കൊണ്ടായിരുന്നു ഞാനത്രേം പറഞ്ഞൊപ്പിച്ചത്..അത് കേട്ടു നിൽക്കാനാവാതെ റമീസായിരുന്നവിടെ പൊട്ടിത്തെറിച്ചത്..
“റിച്ചുക്കാാ..ഇങ്ങളൊന്നു പോവ്ണ്ടോ ഇവടെന്ന്..റൻഷത്താനേം കൂട്ടിട്ട് ഈ നരകത്തീന്ന്..കേട്ട് നിക്കാനാവാഞ്ഞിട്ടാ..പോയി തരിൻ ഇവടെന്ന്..”
അതും പറഞ്ഞോണ്ട് റിച്ചൂനെ പിടിച്ചുന്തിക്കോണ്ടവൻ ഉമ്മാാനെ അകത്തേക്ക് പിടിച്ചു വലിച്ചു..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…