സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

ന്നാാലും ..ന്റെ സുലോ ഇയ്യ് …. റമീസെന്നോടൊന്ന് സൂചിപ്പിച്ചപ്പോ ഞാനിത്രേം നിന്നിൽ നിന്ന് പ്രതീക്ഷിച്ചില്ലല്ലോ
ആരോടെന്നില്ലാതെ സ്വയം കുറ്റപ്പെടുത്തികൊണ്ടാ ഉപ്പ തലയിൽ കൈവെച്ചിരുന്നുപോയി..
അപ്പോഴേക്കും ഉമ്മ ആർക്കും മുഖം കൊടുക്കാാതവിടം വിട്ട് നടന്നു മറഞ്ഞിരുന്നു..

“എനിക്കന്നേ ഒരു സംശയണ്ടായിനു..വെള്ളം കോരാനറിയാത്ത റൻഷാക്ക് കറണ്ട് പോയപ്പോ വെള്ളം കുടിക്കാനൊരു പൂതി ലേ..ആ ഒളിഞ്ഞു നോട്ടക്കാരൻ ഫർഹാനയുടെ ഉപ്പാനെയെടുത്തൊന്ന് കുടഞ്ഞിട്ടപ്പോ അയാൾ കണ്ടതെല്ലാം പറഞ്ഞ്..പോരാത്തതിനു റമീസും..നാട്ടുകാരും പെരക്കാരും ഒക്കെ അറിഞ്ഞിട്ടും ഓളെ കെട്ടിയോനായ ഞാൻ മാത്രം ഒന്നും അറിഞ്ഞില്ല ഉപ്പാാ..ഓൾക്ക് ന്നെ അത്രക്കേ വിശ്വാസള്ളൂന്നല്ലേ അയിന്റെ അർത്ഥം …ഓളെ ബാപ്പ ന്റെ അട്ത്ത് വന്ന് പൊട്ടിക്കരഞ്ഞപ്പോ ഇല്ലാാണ്ടായത് ഞാാനാ.. ഈ ഞാന്..പൊന്നുപോലെ നോക്കികോളാാന്ന് വാക്ക് കൊടുത്തിട്ട് ഞാാൻ നാണം കെട്ടുപോയത് ഇവളൊരുത്തി കാരണല്ലേ ഉപ്പാാ.. ന്റെ ഉമ്മാക്ക് വേണ്ടാാത്ത ഇവളെയെന്തിനാ ഈ വീട്ടിലിനി…”
പിച്ചുപേഴും പോലെയെന്തൊക്കെയോ അവൻ പുലമ്പുമ്പോഴും ആ വാക്കുകളെവിടെയൊക്കെയോ ഇടറി വീഴുന്നുണ്ടാായിരുന്നു..
സ്വന്തം ഭാര്യയുടെ നീചമായ പ്രവർത്തിയിൽ ബലിയാടാവേണ്ടി വന്ന മകന്റെ സങ്കടങ്ങളേയോർത്ത് സഹതപിക്കാനേ ആ പിതാവിനു കഴിഞ്ഞുള്ളു..

“മോളേ..എന്തെങ്കിലും വാ തൊറന്ന് പറഞ്ഞാാലല്ലേ ഞങ്ങൾക്ക് മനസ്സിലാാവൂ..എന്നോടെങ്കിലും ഒന്നുപറയായിരുന്നില്ലേ അനക്ക്..”

“പറയൂല ഉപ്പാ ഓള് പറയൂല..എന്നെ അത്രക്കേ ഓൾക്ക് വിലയുള്ളു..ന്നെ വിലയും വിശ്വാസവും ഇല്ലാാത്തോര് ഇനി ഇവടെ നിക്കണ്ട..എടുക്കാൻ നോക്ക് എന്തൊക്കെയാാന്ന് വെച്ചാാ…”

“മോനേ ഇയ്യെന്തൊക്കെയാാ ഈ പറയ്ണേ..ഓള് ഈ പെരേൽ ഒരു പ്രശ്നണ്ടാാവണ്ടാാന്ന് കരുതീട്ടാാ ഒക്കെ മറച്ചു വെച്ചേ അതിന് ഇങ്ങനത്തെ ശിക്ഷയാണോ കൊടുക്കണ്ടെ..”

ഭീതിയോടെ മറഞ്ഞു നിന്നെല്ലാം ശ്രവിക്ക്ണ സുലൈഖത്താന്റെയുള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി… നമ്മൾ കുറച്ച് നാണം കെട്ടാലും കാര്യങ്ങളെല്ലാാം ന്റെ റൂട്ടിലോടെ തന്നെയാണല്ലോ ഓട്ടം..ഒന്നു തുള്ളിച്ചാടമെന്ന് തോന്നിയ അവർ ഒരു നിമിഷം കൊണ്ടുതന്നെയൊരായിരം മനക്കോട്ടകൾ ഒന്നിച്ചു പടുത്തുയർത്തിയിരുന്നു..

എന്താാണ് സംഭവിക്കാൻ പോണതെന്നറിയാതെ പ്രതികരണശേഷി നഷ്ടപ്പെട്ടപോലെയങ്ങനെ തരിച്ചു നിൽക്കുന്നയെനിക്ക് പക്ഷേ പെട്ടെന്നായിരുന്നു ബോധോദയം വന്നത്..
ഇല്ലാാ..എനിക്കെന്റെ റിച്ചൂനെ വേണം..റിച്ചൂ നീയില്ലാതെയീ റൻഷയില്ലാ..
തേങ്ങുന്ന ഹൃദയത്തെ സ്വയം സമാധാനിപ്പിച്ചു ഞാൻ പുറം തിരിഞ്ഞു നിൽക്കുന്ന റിച്ചൂനരികിലേക്ക് ക്ഷണനേരം കൊണ്ടെത്തിയാ കൈകൾ പിടിച്ചു കെഞ്ചി

“റിച്ചുക്കാ.. ഇങ്ങളെ റെനു തെറ്റൊന്നും ചെയ്തിട്ടില്ലാ…..സത്യം ..ഇങ്ങൾ ന്നെ ഒന്ന് മനസ്സിലാക്കി..എന്നോടൊന്ന് ക്ഷമിക്കി…പ്ലീസ് ..ന്നെപറഞ്ഞയക്കല്ലി റിച്ചുക്കാ…”
റിച്ചുവിന്റെ മുന്നിൽ പോയി കരഞ്ഞു യാാചിച്ചിട്ടും അലിയാാത്ത മനവുമായവൻ ആ തീരുമാാനത്തിൽ തന്നെയുറച്ച് നിന്നു..

“വിടെടീ..നീയിവിടെയുണ്ടാായാലല്ലേ പ്രശനള്ളു…പ്രശ്നങ്ങളില്ലാാതിരിക്കാൻ നീയിവിടെയില്ലാാതിരിക്കെന്നെ നല്ലത്..”
അതും പറഞ്ഞു കൈ തട്ടിമാാറ്റിയവനെന്നിൽ നിന്നും നടന്നകന്നു..

“ഉപ്പാാ….”
ദയനീയമായ ആ വിളിയിൽ ഉപ്പയുടെ ഹൃദയവും നൊന്തുപോയിരുന്നു..

“മോനേ….ഞാൻ പറയ്ണതൊന്നു കേൾക്ക്..”

“വേണ്ട ഉപ്പാാ..ഒന്നും പറയണ്ട…ഈ റിച്ചൂനെ ഇങ്ങക്ക് നല്ലപോലെയറിയാാലോ..വാശിക്ക് ഞാനും ഒട്ടും പിന്നിലല്ലാാ…
റൻഷാാ എടുക്കാനെന്തേലും ഉണ്ടെങ്കിൽ വേഗം എടുക്കാൻ നോക്ക്..”

ഒരു വാക്കുകൾക്കും റിച്ചൂനെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാാക്കിയ ഞാൻ തേങ്ങുന്ന മനസ്സോടെയവിടെ നിന്നു പതിയേ പിന്തിരിയവേ
റിച്ചൂന്റെയടുത്തവാക്കുകൾ…!! അതെനിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. അതു കേട്ടയെന്റെ തളർന്നകാാലുകൾക്കു കൂട്ടാായി ശരീരം മുഴുവനാായങ്ങോട്ട് യാത്ര തിരിക്കാണോന്ന് തോന്നിപ്പോയി.. ഒളിഞ്ഞു നോക്കുന്ന ഉമ്മാന്റെയും തളർന്നിരിക്ക്ണ ഉപ്പായുടെയും മുഖത്തേക്കെന്റെ കണ്ണുകൾ യാന്ത്രികമായി ചലിച്ചു..പക്ഷേ എനിക്കവിടെയപ്പോ കാണാൻ കഴിഞ്ഞത് രണ്ടു ഭാവങ്ങളാായിരുന്നു.. ഒന്ന് ആനന്ദത്തിന്റേയും മറ്റൊന്നു സങ്കടത്തിന്റേയും…

വീണ്ടും വീണ്ടും റിച്ചുവിന്റെ വാക്കുകളെന്റെ ഹൃദയത്തിലൊരു തരംഗമായി അലയടിക്കാാൻ തുടങ്ങി..

“എടുത്ത് വെക്ക്ണ കൂട്ടത്തില് എന്റെ ഡ്രെസ്സ് കൂടി എട്ക്കാാൻ മറക്കണ്ടാ..”
ഇതു കേട്ടപ്പോയാണതുവരേ ചിരിച്ച ഉമ്മാന്റെ മുഖം പെട്ടെന്ന് കാർമേഘം പോൽ ഇരുണ്ടത്..പക്ഷേ ഉപ്പയുടെ മുഖത്തെ പ്രസന്നത എന്തോയെന്നെ അദ്ഭുതപ്പെടുത്തി..
.

റിച്ചു പറഞ്ഞ വാാക്കുകൾ വിശ്വാസം വരാാതെയായിരുന്നു ഞാനപ്പോഴുമാ മുഖത്തേക്കങ്ങനെ നോക്കി നിന്നതും..

“എന്താടീ പറഞ്ഞത് മനസ്സിലാായില്ലേ..
കൂട്ടത്തിൽ എന്റെ ഡ്രസ്സു കൂടി പായ്ക്ക് ചെയ്തോന്ന്..”

ഏഹ്..അതിനർത്ഥം…റിച്ചുവും എന്റെയൊപ്പം വരുന്നൂ എന്നെല്ലേ…എ…എങ്ങോട്ട്…
ഇല്ല…ഇത് ഞാനനുവദിക്കൂലാ…ഇതൊരിക്കലും ശരിയല്ല..കല്യാണം കഴിഞ്ഞിട്ടിപ്പോ മൂന്ന് മാസായതേയുള്ളൂ..അപ്പോഴേക്കും പുതുപെണ്ണ് മകനേയും മയക്കിയെടുത്ത് വീട് വിട്ടിറങ്ങീന്നല്ലേ ജനം സംസാരിക്കൂ…
റിച്ചൂനെ പറഞ്ഞ് മനസ്സിലാാക്കണം ..ഇപ്പോ ചെയ്യുന്നതല്ല ശരി.. ഞാൻ കാരണം ഒരു കുടുബം വേദനിച്ചൂട..

“റിച്ചുക്കാാ…ഉമ്മ ചെയ്തൊന്നും സത്യാായിട്ടും എനിക്ക് വേദനിച്ചിട്ടില്ലാ..എന്റെ ഉമ്മയായിട്ടെ ഞാൻ കണ്ടിട്ടുള്ളൂ..റിച്ചുക്കാ..ഇങ്ങള് അരുതാത്തതൊന്നും പറയല്ലിൻ..”

“റൻഷാാ..അന്നോടിവടെയാാരേലും അഭിപ്രാായം ചോയ്ച്ചോ..ഇതേയ് ന്റെ തീരുമാാനാ..അതിലന്റൊരു ഡയലോഗിന്റെ ആവശ്യല്ല…”

“എന്നാലും റിച്ചുക്കാ.. ഞാൻ…”
പറയാനൊരുങ്ങിയതും എന്നെ വെട്ടിച്ചവൻ അവിടെ നിന്നും മാറി നടന്നു.‌

പിന്നെയെനിക്ക് പറയാാനുള്ളത് ഉപ്പയോടാായിരുന്നു…
“ഉപ്പാാ..പ്ലീസ്..റിച്ചൂക്ക പറയ്ണത് കേട്ടില്ലേ..”

“സങ്കടമില്ലാാഞ്ഞിട്ടല്ല മോളേ..ഒരു പക്ഷേ ഇതായിരിക്കും ശരി…ഇനിക്ക് മനസ്സിലാാവും മോളെ നിന്റെ അവസ്ഥ പക്ഷേ..മോളിപ്പോ അവൻ പറയ്ണതനുസരിക്ക് ..സാവധാാനം നമ്മക്കെല്ലാം പറഞ്ഞ് മനസ്സിലാാക്കാാം..”

എന്റെ വാക്കുകൾക്ക് വിലയില്ലെന്ന് മനസ്സിലാാക്കിയ ഞാൻ പിന്നെ മനസ്സില്ലാാമനസ്സോടെ ഉമ്മാന്റെയരികിലേക്ക് നീങ്ങി..

ജനലഴികളും പിടിച്ച് മൗനം പൂണ്ടെങ്ങോട്ടോ നോക്കി നിൽക്കായിരുന്നുമ്മ.. എന്നെ കണ്ടതും എനിക്ക്നേരെ യൊരു രൂക്ഷമായൊരു നോട്ടമെറിഞ്ഞവർ പിന്തിരിഞ്ഞു നിന്നു..ഉമ്മാക്ക് മുന്നിലെത്തി ഞാനാ കൈകൾ കവർന്നെടുത്ത് യാചിക്കുകയായിരുന്നു.
“ഉമ്മാാ..ഇങ്ങളെങ്കിലും ഒന്നു പറഞ്ഞോക്കി റിച്ചുക്കാനോട്..ഇങ്ങൾ പറഞ്ഞാ കേൾക്കും”
കൈകൾ വലിച്ചു മാറ്റി ഒരടി പിന്നോട്ട് വെച്ചവർ ആക്രോശിച്ചു..

“ഹും…പോടീ എന്റെ മുന്നീന്ന് ന്റെ മോനെ മയക്കിയെടുത്ത് തലയണമന്ത്രം മുഴുവനും ഓതി കൊടുത്തീട്ടിപ്പോ ന്റെ മുന്നീ വന്ന് നാടകം കളിക്ക്ണോ..ഒരുമ്പെട്ടോള്..പ്ഫൂ.”
അപ്പോഴേക്കും റിച്ചു അവിടെ ഓടിയെത്തിയിരുന്നു..

“ഉമ്മാാ…..ഞാനിതുവരേ നിങ്ങളെയൊന്നും പറഞ്ഞിട്ടില്ലാ..പക്ഷേ അതേയ് കാരണം ഇല്ലാാഞ്ഞിട്ടാാന്ന് ഇങ്ങള് കരുതരുത്..അത് പറഞ്ഞീ റിയാസിന് ശീലല്ലാാത്തോണ്ടാാ…
വാടീ..കാാലു പിടിക്ക്യാാൻ പോയേക്ക്ണു..എത്ര കിട്ടിയാലും പഠിക്കാത്തൊരു സാധനം ..എന്നോടൊരു സ്നേഹണ്ടാായീനേൽ ആ സ്നേഹം ഉമ്മാാക്ക് അന്നോടും ഉണ്ടാവെയ്നി…ഉമ്മ ഇതു വരേ ഒരു കാര്യത്തിനെ മാാത്രേ സ്നേഹിച്ചിട്ടുള്ളൂ..അത് കാശിനേയാ…”

“പ്ലീസ് റിച്ചുക്കാ..തെറ്റ് എന്ത് വന്നു പോയീണേലും പരസ്പരം പറഞ്ഞു തീർത്താാ തീരുന്നേയുള്ളു അതൊക്കെ..അതിനിങ്ങനെ എടുത്തു ചാടി ഒരു തീരുമാാനഎടുക്കല്ല വേണ്ടത്..ഇങ്ങളൊന്നു നിക്കി റിച്ചുക്കാ..ഞാൻ പറയ്ണതൊന്നു കേൾക്കി..”
റിയാസിനു പിന്നാാലെ യാചനയുടെ സ്വരവുമുയർത്തി ഞാൻ ചെന്നെങ്കിലുമവൻ തെല്ലും മാറാതെ അതിൽ തന്നെ ഉറച്ചു നിന്നു..

ഇറങ്ങാൻ നേരം ഒരിക്കൽ കൂടി ഞാനുമ്മാന്റെ അരികിലേക്ക് ചെന്നു..ഉമ്മയൊന്നു പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ ഈ തീരുമാനത്തിൽ നിന്നു റിച്ചുക്കാാ പിന്മാറിയേനേ…പക്ഷേ വാശിക്കൊരണു മാറി നിൽക്കാതെ ഇരുവരും മത്സരിച്ചു കൊണ്ടേയിരുന്നു..

“ന്റെ മോനെ എന്നിൽ നിന്നും അടർത്തി മാറ്റി കൊണ്ടോവ്ണ ഇയ്യൊന്നും ഒരു കാലത്തും ഗുണം പിടിക്കൂല്ലെടീ…”
ചെയ്യാത്ത തെറ്റിന്റെ ഭാാരവും കൂട്ടത്തിലൊരു ശാപവും ഏറ്റുവാാങ്ങികൊണ്ട് കണ്ണീരണിഞ്ഞ മുഖവുമായി പതിയേ പടിയിറങ്ങുമ്പോ നിസ്സഹാായനായ ഒരു ഉപ്പയുടെ നിറഞ്ഞ കണ്ണുകൾ മൗനമാായി ഞങ്ങളെ യാത്രയയക്കുന്നുണ്ടാായിരുന്നു…

——————–

മാറി മറിയുന്ന കാലത്തിന്റെ കുത്തൊഴുക്കിൽ തങ്ങി നിൽക്കുന്നൊരോർമ്മയാായി അവശേഷിച്ചിരുന്നു എന്റെയാാ പറിച്ചു നടൽ..
വർഷം ഒന്നു കഴിഞ്ഞിട്ടുമെന്തോ ഉമ്മയെന്ന നൊമ്പരം ചെറുപ്പത്തിലേ നഷ്ടമാായെനിക്ക് ഈ ഉമ്മായിൽ നിന്നുള്ളൊരകൽച്ചയും തീരാാ നഷ്ടമായങ്ങനെ തുടർന്നു..
ഓരോ ദിനങ്ങളും എന്നിൽ തുടങ്ങുന്നതും അവസാനിക്കുന്നതും ഉമ്മാന്റെയരികിലേക്ക് പോവാമെന്ന വാക്കുകളിലായിരുന്നു..പക്ഷേ എന്റെ വാക്കുകളപ്പോഴും റിച്ചുവിലൊരു വാശിയായി കത്തിപടർന്നു കൊണ്ടേയിരുന്നു..
പലപ്പോഴും നിർബന്ധപൂർവ്വം ഞാൻ റിച്ചുവിനെ ഉമ്മാക്കരികിലേക്ക് തള്ളിവിട്ടു..കാരണം ആ ബന്ധത്തിന്റെ കണ്ണി ഞാനായിട്ട് തുരുമ്പി പിടിച്ചറ്റുപോവരുതെന്ന നിർബന്ധ ബുദ്ധിയെന്നിലുണ്ടായിരുന്നു..

പക്ഷേ എന്തോ അപ്പോഴും ഉമ്മാക്കരികിലേക്കെത്തണമെന്ന ആശ അസ്ഥാനത്താായികൊണ്ടിരിക്കുകയായിരുന്നുവെന്ന കാരണമെന്നെ കൂടുതൽ നിരാശയിലേക്ക് കൂപ്പുകുത്തിച്ചു..പലപ്പോഴും റിച്ചുവിൽ നിന്നകന്നു നിൽക്കാാനും ആലോചനകളുടെ ലോകത്ത് മൗനം കൊണ്ടൊരു കുടിലു പണിയാാനുമത് കാരണമായി..അങ്ങനെ ഫൈസലിക്കാന്റെ നിർബന്ധപ്രകാരമാണ് മനസ്സില്ലാ മനസ്സോടെ റിച്ചൂന്റെയൊപ്പം ഞാനൊരു മനശാസ്ത്ര വിദഗ്ധന്റെയരികിലെത്തുന്നതും…

പ്രസിദ്ധ സൈക്ക്യാട്രിസ്റ്റ്
ഡോക്ടർ ആബിദിന്റെ കൺസൾട്ടിങ്ങ് റൂമിലേക്ക് കയറിയ റിച്ചുവിനരികിൽ നിരാശയുടെ മുഖം മൂടിയണിഞ്ഞൊരു മാലാഖയും ഉണ്ടാായിരുന്നു റൻഷ..

“മിസ്റ്റർ.റിയാസല്പനേരമൊന്നു പുറത്തിരിക്കൂ..ഞാൻ വിളിക്കാം..”
ഡോക്ടറുടെ ആജ്ഞയനുസരിച്ച് റിച്ചു പുറത്തേക്ക് കടക്കുമ്പോൾ നിർവ്വികാാരതയുടെ മുഖഭാവം എന്നിൽ ഒരു നിശ്ചലത തീർക്കുന്നുണ്ടാായിരുന്നു..

ഡോക്ടറുടെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം ഒറ്റവാക്കിലൊതുക്കിയ എനിക്കൊരിക്കലും കാര്യങ്ങൾക്ക് കൂടുതൽ വിശദീകരണം കൊടുക്കാൻ സാധിക്കുമായിരുന്നില്ല..അപ്പോഴും എനിക്കു വേണ്ടി പുറത്ത് നിന്നും പ്രാർത്ഥിക്കുന്നൊരു ഹൃദയമുണ്ടാായിരുന്നു പുറത്ത് എന്റെ റിച്ചൂന്റെ..

കല്യാാണം കഴിഞ്ഞിപ്പോ വർഷം ഒന്നു കഴിഞ്ഞു.. ആ മൂന്നു മാസത്തിനു ശേഷം പടിയിറങ്ങിപോയ സന്തോഷത്തെ പിന്നെ കാാണാൻ കിട്ടീട്ടില്ല.. ഇതിപ്പോ രണ്ടാമത്തെ കൂടിക്കാഴ്ചയാണ് ..ഇതിലെങ്കിലും ന്റെ റൻഷാാക്കൊരു മാറ്റം വരുത്തണേ..

ഓർമ്മകളുടെ ചില്ലുകൂട്ടിൽ മനസ്സിനെ ബന്ധിച്ച് പുറത്ത് നിരത്തിയിട്ട ബെഞ്ചിനൊരറ്റത്ത് കൈകൾ കൊണ്ട് തലയും താാങ്ങിയിരിക്കവേയാണ് സിസ്റ്റർ വന്നു വിളിച്ചത്..
“ഡോക്ടർ നിങ്ങളോടകത്തേക്ക് ചെല്ലാാൻ പറഞ്ഞു…”

റൻഷയേ വീൽചെയറിൽ ഉരുട്ടികൊണ്ടാായിരുന്നവർ പുറത്തേക്ക് കടന്നു വന്നത്..

“അപ്പോ റൻഷാ…”

“ആ..അവരിവടെ നിന്നോട്ടേ ..ഞാൻ നോക്കി കോളാം..”
അതും പറഞ്ഞോണ്ടകത്തേക്ക് കയറുന്ന റിച്ചൂന് വേൻടി മുഖത്തൊരു പുഞ്ചിരി വിരിയ്ക്കാനപ്പോ ഞാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു..

“മിസ്റ്റർ..റിയാസ്..പ്ലീസ് കം…”

“സാർ..റൻഷാാക്ക്.. അവളെയെനിക്ക് പഴയ ആ ആളായിട്ട് കിട്ടൂലേ..”

“ഹോ..ഷുവർ..ഡോണ്ട് വറി..മിസ്റ്റർ റിയാസ്..ഷീ ഈസ് നോർമൽ ബട്ട്..”

“എന്താ ഡോക്ടർ എന്താ പ്രശ്നം..”

റൻഷാ ഒന്നും എന്നോടുള്ളു തുറന്നു “പറയുന്നില്ലാ..അതുപറഞ്ഞാാലല്ലേയെനിക്ക് അതിനുള്ള ട്രീറ്റ്മെന്റ് കൊടുക്കാൻ പറ്റൂ..പറയൂ..എന്താായിത്ര ഷോക്കാാവാൻ മാത്രം നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത്…ആരാണ് സുലൈഖ..അവളുടെ ഉമ്മയാണോ.. നിങ്ങളെന്തിനാ അവരിൽ നിന്നുമവളെ അടർത്തിമാറ്റിയത്..”

“അ..അത്..സുലൈഖ എന്നു പറയുന്നത് എന്റെ ഉമ്മയാണ്..”

“ഹോ..ഇയാൾടെ ഉമ്മയാണോ..അൺബിലീവബൾ..അവളിത്രേം ആ ഉമ്മാനെ സ്നേഹിക്കുന്നുണ്ടെങ്കിൽ മിസ്റ്റർ റിയാസ് എന്തിനാണ് നിങ്ങൾ അവളെ അവരിൽ നിന്നും അടർത്തിമാറ്റിയത്…ദിസ് ഈസ് റ്റൂ മച്ച്..ഇങ്ങനെയൊരു അമ്മായിമ്മയേയും മരുമകളേം കണ്ടു കിട്ടാൻ പാടാണ്..കാരണം എന്റെ ട്രീറ്റ്മെന്റിന്റെ ഭാഗമായിന്നുവരേയാാരും ഭർത്താാവിന്റെ ഉമ്മയെ നല്ല അഭിപ്രായം പറഞ്ഞതായി ഞാൻ കേട്ടിട്ടില്ലാാ…”

ഡോകടറുടെ സംസാരത്തിനു ഒരു പുഞ്ചിരിയായിരുന്നു റിയാസിന്റെ മറുപടി..

“ശരിയാണ് ഡോക്ടർ നിങ്ങൾ കേട്ടിട്ടുണ്ടാാവില്ല..ഇതുപോലൊരമ്മായിമ്മാനേം മരുമകളേം കുറിച്ച്…റൻഷയൊന്നും എന്നോട് തുറന്നു പറയുന്നില്ലാാന്നുള്ളതെന്നെയാ എന്റേയും പ്രശ്നം..അഥവാ അവൾ സംസാരിക്കാണേൽ അതെന്റെ വീട്ടുകാാർക്ക് വേണ്ടി വാദിക്കാനായിരിക്കും..ശരിക്കും എന്നെയൊറ്റപ്പെടുത്തും പോലെ…”

” ഹേയ്..റിയാസ്..ഇയാളിങ്ങനെ നിരാശനാവാതിരിക്കൂ…കാരണമറിയാതെ നമ്മൾക്കൊന്നും തീർത്തു പറയാനാവില്ലാലോ..ഇയാൾ പറയൂ എല്ലാം..”

ഡോകടറുടെ മുന്നിൽ റൻഷയെ പരിചയമുള്ള നാൾ തൊട്ട് ഇന്നുവരേയുള്ള കാര്യങ്ങളെ കുറിച്ച് വിശദമാായി പങ്കുവെക്കുമ്പോൾ ഡോക്ടർ ആബിദിന്റെ കണ്ണുകളിലതൊരു വിസ്മയം തീർത്തിരുന്നു..

“ഓഹ്..അപ്പോ അങ്ങനെയാണല്ലേ കാര്യങ്ങൾ..അതിനു ശേഷം എന്നെങ്കിലും നിങ്ങൾ പിന്നെ അവിടെ പോയിരുന്നോ ഉമ്മാന്റെ അരികിലേക്ക്…”

“ഉം. ഉമ്മാക്കരികിലേക്ക് ഞാനിടയ്ക്ക് പോവാറുണ്ട്..അതിനെന്നെ നിർബന്ധിക്കാറുള്ളതും അവളാണ്..പിന്നെ മോനായിപോയില്ലേ..കടമകൾ മറയ്ക്കാൻ പറ്റില്ലാലോ..അവരെ കുറിച്ച് പറയുമ്പോഴെന്താ അറീല എന്റെ റൻഷയിലൊരു വാചാലതയാണ്..എനിക്കത് കേൾക്കുമ്പോ കലി കയറും..എന്റെ വെഷമം അതല്ല അവരൊന്നും പക്ഷേ ഒരിക്കൽ പോലും ..”
എന്തോ അതു മുഴുമിക്കാൻ മടിച്ചുകൊണ്ട് മറ്റൊരു വാക്കിലേക്കവനെടുത്തു ചാടി..

“ആദ്യമൊക്കെയവൾ വാശിപിടിക്കുമായിരുന്നു ഉമ്മാന്റെയരികിലേക്ക് തിരിച്ച് പോവണമെൻ പറഞ്ഞു..പിന്നെയതു ക്രമേണ കുറഞ്ഞുവന്നു മൗനം കൊണ്ടെന്നെ തോൽപ്പിക്കാൻ തുടങ്ങിയിരുന്നു..”

“ഉം…അതുശരി..മിസ്റ്റർ റിയാസ് എനിക്ക് തോന്നുന്നില്ലാ സ്വന്തം ഉമ്മാന്റെ പ്രവൃത്തിമാത്രാണിതിനു കാരണമെന്ന്..എന്താന്നു വെച്ചാൽ …”

പറഞ്ഞു തീരും മുമ്പേ റിച്ചുവിന്റെ പ്രതികരണം വന്നു
“അല്ല‌ സാർ…
അതിനു മറ്റൊരു കാരണം കൂടിയുണ്ട്..”

പറയാനൊരുങ്ങി വന്ന കാരണത്തെ തടയിട്ട് കൊണ്ട് ഒരു നേഴ്സ് അകത്തേക്ക് കയറി വന്നു
“ഡോക്ടർജീ..ആ പേഷ്യന്റ് അവരുടെ ഭർത്താവിനെ കാണാൻ തിരക്ക് കൂട്ടുന്നു..എന്തു പറഞ്ഞിട്ടും കേൾക്കുന്നില്ലാ.”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.