സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

സിറ്റൗട്ടിലിട്ടിരിക്ക്ണ ചാരുകസേരയിൽ വിദൂരതയിലേക്ക് കണ്ണുപായിച്ച് റൻഷയുടെ ഓർമ്മകൾക്ക് തിരി കൊളുത്തിയങ്ങനെ ചാഞ്ഞു കിടക്കുകയായിരുന്നു സുലൈമാനിക്കാ..
വീടിനോടോരം ചേർന്നുള്ള നെല്പാടത്തിനക്കെരെയേതോ ഒരു വീട്ടിൽ തെളിഞ്ഞു നിൽക്കുന്ന വൈദ്യുതി ലാമ്പിന്റെ വെളിച്ചം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലെ തോന്നിപ്പിക്കുന്ന വിധത്തിലങ്ങനെ തെളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു..
എന്തൊക്കെയാാ കൊറച്ചീസായി താൻ കിനാവിൽ കാണുന്നേ..എന്റെ സാബി വന്നെന്നോടെന്തൊക്കെയോ സങ്കടം പറയുന്നു..ന്താ അവൾക്കിത്ര സങ്കടപ്പെടാൻ..ജീവിച്ചിരിക്കുമ്പോ ഒരു പരാതി പറഞ്ഞു പോലും ബുദ്ധിമുട്ടിക്കാാത്തോളാ..ഇനി..ഇനിയത് റൻഷമോളാണോ.. കല്യാണം കഴിഞ്ഞിട്ടിപ്പോ മാാസം രണ്ടൂന്ന് കഴിഞ്ഞ്..ആകേ രണ്ടു വട്ടാാ പോയേ…എന്നും വിളിക്ക്ണതോണ്ടാാ അവിടം വരേ പോണ കാര്യം ചിന്തിക്കാറേയില്ലാ..അല്ലാാ..അവള് തന്നെയാ പറയാറ്..ഉപ്പാ ബുദ്ധിമുട്ടായി വരണ്ടാന്ന് ..കാണണം തോന്നുമ്പോ ഇങ്ങട് വന്നോളാാന്ന്..പോണം..അത്രേടം വരേയൊന്ന്..
ഉള്ളിലെന്തോ പുകഞ്ഞു കൊണ്ടിരിക്ക്ണ നൊമ്പരം…
.പേരറിയാത്തയാ നൊമ്പരം ഒരു പക്ഷേ ന്റെ റൻഷമോളെ കാണൂമ്പോ പടിയെറങ്ങി പൊയ്ക്കോളും..പോണം നാളെത്തന്നെ…ഉള്ളിൽ കടന്നുകൂടിയ നൊമ്പരങ്ങളെ ഒരു തീരുമാനം കൊണ്ടടക്കി നിർത്തിയയാൾ അതിലൊരാശ്വാസം കണ്ടെത്തി..

“ഉപ്പാ..ചോറെട്ത്ത് വെച്ചിക്ക്ണ്..നമ്മക്ക് കഴിക്കല്ലെ..”

“ഉം.. കഴിക്കാാ..പിന്നെ മോളേ..നാളെ ഉപ്പാക്ക് ഇത്താത്താന്റെഅടുത്തു വരേ ഒന്നു പോണം…ന്താ ന്നറീല..ഓളെ കാണാഞ്ഞിട്ട് മനസ്സിനകത്തെന്തോ ഒരു വെറി…”

” ആ..ന്നാ ഞാനും പോര്ണ്ട് ഉപ്പാ..നിക്കും കാണണം ഇത്താത്തനെ..”

“ന്റെ കുഞ്ഞോളെ..അനക്ക് ഇഞ്ഞി ഒരു പരീക്ഷയും കൂടെല്ലേ.. അതു കഴിഞ്ഞിട്ട് പോവാാ..”

“പറ്റൂലാ..ഞാനും വരും..കല്യാണം കഴിഞ്ഞിട്ട് മൂന്ന് മാസായിലേ..ഞാനാകേ ഒരു വട്ടാ അങ്ങട് പോയേ..നിക്കും കാണണം അവിടൊക്കെ..”

“ആഹാ ..ഇയ്യല്ലേ പറഞ്ഞേ..ഇനി അങ്ങട് പോവൂലാാന്നോ..അവ്ടത്തെ റമീസിക്ക വെറുതേ അന്നെ ശുണ്ഠി പിടിപ്പിക്കാറുണ്ടൂന്നൊക്കെ..”

“ആ..അയിനാ മരമാക്രി അവിടന്ന് സ്ഥലം കാലിയാക്കിട്ട് മൂന്നു മാസാവാനായി..ഞ്ഞി ആ കാരണം പറയണ്ട..ഉപ്പ എന്ത് പറഞ്ഞാാലും ഞാനും പോരും..”

“ന്റെ കുഞ്ഞോളെ ഇയ്യ് ഇങ്ങനെ വാാശി പിടിക്കല്ലേ..അന്റെ പരീക്ഷന്റെ കാരണം പറഞ്ഞാ ഓളിങ്ങട് വരാാത്തേ..അങ്ങോട്ടും ഇങ്ങോട്ടും വർത്താനം പറഞ്ഞ് ഉള്ള സമയം കളയൂന്ന് പറഞ്ഞ്..ഇയ്യ് ഞാൻ പറയ്ണതൊന്നു കേൾക്ക്..മാത്രല്ല..വണ്ടി നാളെ സർവീസിന് കൊടുക്കാനുള്ളതാാ…തിരിച്ച് ബസ്സിനൊക്കെ പോരുമ്പോ സമയം കുറേ അങ്ങട് പോവും…”

കുഞ്ഞോളിൽ നിന്നെങ്ങെനെയൊക്കയോ അർദ്ധസമ്മതം നേടിയെടുത്തുകൊണ്ടാ സംഭാഷണം ആ രാത്രിയോടൊപ്പം അവിടെ അവസാനിച്ചു
——————-

വീട്ടു ജോലികളെല്ലാം തിരക്കിട്ട് ചെയ്ത് തീർത്ത്. കിച്ചണിലേക്ക് കടന്നതായിരുന്നു ഞാൻ.. കുക്കിംഗ് കുറച്ചൂടെ ബാക്കിണ്ട്..അത് കഴിഞ്ഞാ ഇരുന്നു പഠിക്കണം..അന്ന് റമീസ് അതൊക്കെ പറഞ്ഞതിനുശേഷം ന്തോ ഒരു ആവേശമാണ്..ഉത്സാഹത്തോടെയിരുന്നു പഠിക്ക്ണത് കാണുമ്പോ റിച്ചൂന്റെ ഉപ്പാ നല്ല പ്രോത്സാഹനാാണ്..പക്ഷേ ഉമ്മാ..
“പിന്നേ ..ഇയ്യ് പഠിച്ച് നയിച്ച് കൊണ്ടോന്നിട്ട് മാണം ഞങ്ങൾക്കിവിടെ പട്ടിണി ഇല്ലാതെ കഴിഞ്ഞു കൂടാൻ.”
.നിരുത്സാാഹപ്പെടുത്തുന്ന വാക്കുകളല്ലാാതെ ഇതുവരേ കേട്ടിട്ടില്ലാ..ഹാ…തളരാൻ പാടില്ല..അതിനല്ലല്ലോ ഞാാനിത്രേം വരേ എത്തിയേ…റൂബിയും ഉമ്മായും കൂടെയെന്തൊക്കെയോ പരിപാടികൾ എനിക്കെതിരായൊരുക്കുന്നുണ്ട്..പക്ഷേ റിച്ചുക്കാ ണ്ടായോണ്ടാ..ഒന്നും ഏശാത്തത്..എന്നാലും റമീസ് പിന്നെയൊന്നു വിളിച്ച് നോക്കിയപോലും ഇല്ലാലോ..
സാരല്യാ…അന്നാാ ഉപദേശൊക്കെ കേട്ടപ്പോ ഒരനിയന്റെ സ്ഥാനത്ത് കണ്ടുപോയി..എന്റെ തെറ്റ്..

ഓരോന്ന് ചിന്തിച്ച് തിളയ്ക്കുന്ന മീൻ കറി ഇറയ്ക്കി വെച്ച് ഫ്രൈ ആക്കാനുള്ളതും അടുപ്പത്ത് വെച്ച് ഒരു നെടുവീർപ്പുമയച്ചങ്ങനെയിരിക്കുമ്പോഴായിരുന്നെന്റെ ഫോൺ റിംഗ് ചെയ്തത്..കയ്യെത്തും ദൂരത്ത് നിന്നതെത്തിപിടിച്ച് നോക്കുമ്പോ റമീസ്..

ധൃതിയിൽ എടുത്ത് ചെവിയോടോരം വെച്ചപ്പോ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നവൻ..പക്ഷേ പലതും അവ്യക്തമായിരുന്നു..

“ഏഹ്..ന്ത്….കേൾക്ക്ണീല്ലാാലോ റെമീസേ…ആ..ഉമ്മയോ..ഉമ്മ അപ്പുറത്തെവിടെയോ ണ്ട്..””

പെട്ടെന്ന് തന്നെയൊരു ബീപ് ബീപ് ശബ്ദത്തോടെയാ കോൾ റേഞ്ചില്ലാത്ത കാരണം കൊണ്ട് ഡിസ്കണക്ടാാവുകയും ചെയ്തു..

അല്പം നിരാശയോടെ ഞാനതിലേക്കങ്ങനെ കണ്ണും നട്ടിരിക്കേ..തൊട്ടടുത്ത നിമിഷം തന്നെയവിടെ മറ്റൊരു സംഭവമുണ്ടായി…അതായിരുന്നു ഷാസ് പിന്നെ ഞങ്ങളുടെ ജീവിതത്തെ മൊത്തമായങ്ങ് മാറ്റിമറിച്ചതും..
അതും പറഞ്ഞു റൻഷയൊന്നു നിർത്തി.

“പറ റൻഷാാ എന്തായിരുന്നു ആ സംഭവം..കേൾക്കാനെനിക്കാഗ്രഹമുണ്ട്..”

“ഇപ്പോ ഇയാളൊറങ്ങിക്കോ..നാാളെ പറയാം സമയൊരു പാടാായില്ലേ..”

“അതു സാരല്യ…ഏതായാലും ഇയാൾക്ക് വേണ്ടി ഉറക്കൊഴിച്ചില്ലേ..ഇനി കെടന്നാാലും ഉറക്കം വരൂലാ..കാരണം ഇങ്ങനെണ്ടാാവോ സങ്കടങ്ങൾ..എല്ലാാം ഒരു കെട്ടുകഥപോലെ..”

“അതെന്താ ഷാസ് അങ്ങനെ തോന്നാ‌ൻ.ഞാനൊരു കാര്യം പറയട്ടേ…ആയിരകണക്കിന് നദികൾ ഒഴുകി ചേർന്നാാലും എല്ലാം അടക്കി നിർത്താാൻ ഒരു മഹാ സമുദ്രത്തിന് സാധിക്കൂലേ..അതുപോലേ കയ്പേറിയ അനുഭവങ്ങളൊത്തിരിയുണ്ടാായിട്ടും എല്ലാം ഉള്ളിലൊതുക്കി ഒട്ടും തുളുമ്പാതെ പരമമായ സഹനശക്തിയുടെ അവതാരമായി നിലകൊള്ളുന്ന അനേകം സ്ത്രീകളില്ലേ..അവരിൽ പലരും വിളിച്ചു പറയാറില്ല ഞാൻ ഇത്തരം സങ്കടങ്ങളനുഭവിക്കുന്നവളാണെന്ന്..ഒരു പക്ഷേ അതിനവർക്ക് പറയാനുള്ള രഹസ്യമായ കാരണങ്ങൾ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയെന്നോ അല്ലെങ്കിൽ ഏറ്റെടുക്കാനാളില്ലാന്നോ അതുമല്ലെങ്കിൽ എല്ലാം തുറന്നു കാട്ടിയാൽ പിന്നെ ഞങ്ങളുടെ മക്കൾക്ക് പിന്നെ ഞങ്ങളിലൊരാളല്ലേ ഉണ്ടാവുള്ളൂ എന്നൊക്കെയാാവും..”

“ഉം..അത് ശരിയാ..എന്നാ നീ ബാക്കി പറ റൻഷാാ…എന്താ പിന്നെ സംഭവിച്ചേ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കാൻ മാത്രം…”
ഘനം കൂടി വരുന്ന ഇരുളിന്റെ
രണ്ടാാം യാമത്തിലവൾ പറഞ്ഞു തുടങ്ങി..അവളുടെ ജീവിതത്തിന്റെ മൂന്നാം ഘട്ടത്തെ കുറിച്ച്…

റമീസിന്റെ കോൾ വീണ്ടും പ്രതീക്ഷിച്ചു കൊണ്ട് ഞാൻ ഫോണിലേക്ക് തന്നെയങ്ങനെ കണ്ണു നട്ടിരിക്കുമ്പോഴായിരുന്നു ഒരു കൊടുങ്കാറ്റ് പോലെ പുറത്തീന്നെവിടെന്നോ ഉമ്മ ഓടിയെത്തിയത്..

“ഡീ..ആരോട് കൊഞ്ചികൊഴഞ്ഞിരിക്കാടീ..മീൻ ഉണങ്ങി കരിയ്ണതൊന്നും ഇയ്യ് കണ്ടില്ലെടി കുരുത്തം കെട്ടോളേ..”

ഉമ്മാന്റെയാ അലർച്ചയിൽ എനിക്കൊപ്പം ആ വീടും ഒന്നു കിടുങ്ങിയപോലെയെനിക്ക് തോന്നി..
” അതു…ഉമ്മാ..ഞാൻ …അധികൊന്നും കരിഞ്ഞില്ലാലോ ഉമ്മാ…”

“ഏഹ്.. എന്തോന്ന്…കരിഞ്ഞില്ലാാാന്നോ..ഇത് പിന്നെയെന്തോന്നാാടീ ഈ കാണുന്നേ…”
പിറുപിറുത്തോണ്ട്
പിന്നെയുമ്മ കറിയിത്തിരി തവി കൊണ്ടെടുത്ത് കൈക്കുമ്പിളിലാക്കി നാവിലിട്ട് രുചിച്ചു..പെട്ടെന്ന് തന്നെ മുഖവും ചുളിച്ചോണ്ട് അടുത്ത വാചകത്തിനു തിരി കൊളുത്തി..

” അയ്യേ..ന്തോന്നാടീ ഈ ഇണ്ടാാക്കി വെച്ചിരിക്ക്ണേ..ഉപ്പും ഇല്ലാ..മുളകൂം ല്ലാ..ഛെ..ഛെ.. മൻഷ്യന്മാർക്ക് തിന്നാൻ പറ്റോടി ഇത്..”

“ഉമ്മാാ..ഇങ്ങനെ തന്നെയല്ലേ ഞാനെന്നും ണ്ടാാക്കാറ്…”

” എന്ത്…ഇയ്യ് ന്നോട് തർക്കുത്തരം പറയുന്നോടീ അസത്തേ.. ന്നാ മുഴുമനും ഇയ്യെന്നങ്ങട് മുണ്ങ്ങിക്കോ.”
അതും പറഞ്ഞോണ്ട് ഉണ്ടാാക്കിവെച്ച കറി അപ്പാാടെയെടുത്ത് എന്റെ മുഖം ലക്ഷ്യമാക്കിയുമ്മ നീട്ടിയെറിഞ്ഞു..
ഒരു നിമിഷം ന്റെ മേൽ വന്നു പതിക്ക്ണതെന്തന്നറിയാതെ ഞാനൊന്നന്ധാാളിച്ചു നിന്നു..പിന്നെയാാകെയൊരു വെപ്രാളവും പരവേശവുമായിരുന്നു

സഹിക്കാാൻ വയ്യാത്ത എരിവും ഇളം ചൂടും ഉള്ള ആ കറി ന്റെ പ്രാണൻ തന്നെ എടുത്തു കളയുന്നപോലെ തോന്നി..

നീറുന്ന കണ്ണുകളുമായി ആ വീൽചെയറെങ്ങോട്ട് ചലിപ്പിക്കണമെന്നറിയാതെയെങ്ങോട്ടൊക്കെയോ ഞാനുരുട്ടി കൊണ്ടുപോയി.. മുഖത്ത് വന്ന് വീണ എരിവുള്ള കറി ഞാൻ എന്റെ ഷാൾ കൊണ്ടേറെക്കുറേ ഒപ്പിയെടുത്ത്..
ഉമ്മാാാാ…
മിഴികളൊന്നു ശരിക്ക് തുറക്കാനാവാതെ കൈകൾ രണ്ടും കുടഞ്ഞോണ്ട് ലക്ഷ്യമില്ല്ലാതതെങ്ങോട്ടൊക്കെയോ പായുമ്പോൾ ഹൃദയം പൊട്ടി ഞാനപ്പോഴുമെന്റെയുമ്മാനെ വിളിച്ച് കരയുന്നുണ്ടായിരുന്നു.. മിഴികൾ പാതി തുറന്ന് വെളിച്ചം തേടുമ്പോഴും അവ്യക്തമായി ഞാൻ കണ്ടു റിച്ചൂന്റെ ഉമ്മാന്റെ മുഖത്ത് തെളിഞ്ഞു നിന്നിരുന്ന ക്രൂരതയുടെ ചിരി..
എങ്ങനെയൊക്കെയോ തേടിപ്പിടിച്ച് ഞാൻ വാഷ് ബേസിനരികിലെത്തും വരേ ആ നിലവിളി തുടർന്നുപോയി..

ഒരു പക്ഷേ അന്നെന്റെ ഉമ്മാ ജീവിച്ചിരിപ്പുണ്ടായിരുന്നേലെന്റെ വിളി ആ ഹൃദയത്തിൽ വീണു പതിച്ചേനേ..

പക്ഷേ എന്റെയാ ചിന്തകൾ മറ്റൊരർത്ഥത്തിൽ ശരിയായിരുന്നു..ഹൃദയത്തിൽ ആഴത്തിൽ വീണുപതിച്ച ആ നോവിന്റെ നൊമ്പരവും താങ്ങി പുറത്തൊരു ജീവൻ നില്പുണ്ടാായിരുന്നു..ന്റെ ഉപ്പ..!!
കണ്മുമ്പിലരങ്ങേറുന്ന സംഭവം യാഥാർത്യമോ അതോ പേക്കിനാവോ….ഷേക്കേറ്റപോലെയാ പിതാാവങ്ങനെ തരിച്ചു നിന്നുപോയി..
പൊന്നുമോൾക്കായി കരുതി കൊണ്ടുവന്ന കടലപ്പൊതി കൈവെള്ളയിൽ നിന്നൂർന്നു ആ മാർബിൾ തറയിൽ വീണു ചിന്നിചിതറി…
അതിക്രമിച്ചു കയറിയതല്ല..മകളുടേ ദയനീയ ശബ്ദം അകത്തളത്തിൽ നിന്നുയർന്നു കേട്ടപ്പോ തുറന്നു കിടക്കുന്ന വാതിലിലൂടൊന്നെത്തിനോക്കിയതായിരുന്നു..കണ്ട കാഴ്ചകൾ പക്ഷേ ആ പിതാാവിന്റെ അന്തരംഗത്തിലേക്കിടിച്ചു കയറി..

മരവിച്ചമനസ്സുമായ് എന്തു ചെയ്യണമെന്നറിയാതെയയാൾ യാന്ത്രികമായെങ്ങോട്ടോ പിന്തിരിഞ്ഞു നടന്നു..ഹൃദയമിടിപ്പുകൾ പോലും അയാൾക്കു മുന്നിൽ മുട്ടുകുത്തിയപോലെ..

ലക്ഷ്യമില്ലാത്തൊരു യാത്ര പോലെ യയാൾ എങ്ങോട്ടോ അങ്ങനെ നടന്നുകൊണ്ടിരുന്നു..പിന്നിൽ വരുന്ന വാഹനങ്ങളുടെ നീട്ടിയുള്ള അലറലുകളോ ഡ്രൈവർമാരുടെ തെറിവിളികളോ അയാളുടെ ചെവികളെ സ്പർശിക്കാാതങ്ങനെ കടന്നുപോയി..എങ്കിലും അയാളുടെ ചുണ്ടുകളപ്പോഴും എന്തൊക്കെയോ മന്ത്രിച്ചോണ്ടിരിക്കുന്നുണ്ടാായിരുന്നു.

“ന്റെ മോള്…ന്റെ മോളേ കൊല്ലല്ലേ.”

സമനില നഷ്ടമായ ഭ്രാന്തനെന്ന നാമകരണം ചെയ്ത് പലരും അവരുടെ ലക്ഷ്യം തേടി യാത്രയാായി..
പക്ഷേ വിധി അയാളെയത്രപെട്ടെന്ന് ശിക്ഷിക്കാനൊരുങ്ങിയിട്ടില്ലാായിരിക്കാം..അത് കൊണ്ടാാവാാം അവിചാരിതമായി റിയാസിന്റെ ഫ്രണ്ട് ഫൈസൽ അതിലൂടെ കടന്നു പോയത്..ഭ്രാന്തനെന്ന് വിളിച്ച് പലരും പുകയ്ത്തുന്ന വ്യക്തിയുടെ മുഖം കാണാൻ അവനും വെറുതേയൊന്നു തലയിട്ടു നോക്കി..
അപ്രതീക്ഷിതമായുള്ള ആ കാഴ്ചയവനിലും വലിയൊരു ഞെട്ടലുണ്ടാാക്കി..വീണ്ടും വീണ്ടും തറപ്പിച്ചു നോക്കിയവൻ ആ മുഖത്തിന്റെയുടമ റൻഷയുടെ ഉപ്പ തന്നെയെന്ന് ഉറപ്പു വരുത്തി..നടുറോട്ടിൽ പാർക്ക് ചെയ്തതിനു പിന്നിലുള്ളവരോടെല്ലാാം ക്ഷമയാചിച്ചുകൊണ്ടവൻ അയാളുടെയടുത്തേക്കോടി…
പിച്ചും പേഴും പറഞ്ഞോണ്ടിരിക്കുന്നയയാാളെ ആശ്വസിപ്പിച്ചോണ്ടവന്റെ കാറിലേക്ക് പിടിച്ചു കയറ്റി..
———————

നീറുന്ന കണ്ണുകൾക്കും മുഖത്തിനും അല്പം ആശ്വാസം ലഭിക്കാൻ അരമണിക്കൂറോളം തണുത്ത വെള്ളത്തിലിട്ട് വെക്കേണ്ടി വന്നു..പിന്നെ തുടച്ചലപ്പം വെളിച്ചെണ്ണയും പുരട്ടിയപ്പോ നീറലിന് കുറവ്ച്ച് മാറ്റമുണ്ട്..പക്ഷേ മുഖം അപ്പാാടെ ചുവന്നിരിക്ക്ണ്ട്..പടച്ചോനേ…റിച്ചുക്കാ വന്നാലെന്ത് ഉപാായമാ ഞാാൻ പറയാ..ആലോചിച്ചിട്ടൊരു സമാധാനവും ഇല്ലാാലോ..ഇങ്ങനെല്ലാം ചെയ്തിട്ടും ഉമ്മാാന്റെ മുഖത്ത് കുറ്റബോധത്തിന്റെയൊരു കണികപോലും ഇല്ലാലോ..ഇനി ഞാനർഹിക്ക്ണ ശിക്ഷയാണോ എനിക്ക് കിട്ടിയേക്ക്ണേ..ഉമ്മാക്കറിയാ..എന്തൊക്കെ ചെയ്താലും ആ സങ്കടങ്ങളെന്നിൽ തന്നെ ഒതുങ്ങി നിൽക്കുമെന്ന്..അതോണ്ടാണല്ലോ റിച്ചുക്കാ ഇവിടെയില്ലാാത്ത സമയം നോക്കി എനിക്ക് നേരേ ഒളിയമ്പെയ്യുന്നത്..

സാരല്യ…ഒക്കെ ശരിയായിക്കോളും..ഏത് മൃഗീയ സ്വഭാവത്തേയും മെരുക്കിയെടുക്കാൻ സ്നേഹമെന്ന വികാരത്തിനേ കഴിയൂ എന്നല്ലേ..ഞാൻ മാറ്റിയെടുക്കും ഈ ഉമ്മാനേം….ഉമ്മാന്റെ പ്രതികാരത്തിന്റെ ഒളിയമ്പുകളെല്ലാം എഴ്തു തീർന്നാാലും എന്നിലെ സ്നേഹത്തിന്റെ നീരുറവ വറ്റാാൻ പോണില്ല..ഒക്കെ ശരിയായിക്കോളും..

“മോളേ…റൻഷാാ..ഇത്തിരി വെള്ളം ഇങ്ങട്ത്തോ വല്ലാത്ത ദാഹം..” അതും പറഞ്ഞോണ്ട് ലത്തീഫ്ക്ക അകത്തേക്ക് നീട്ടി വിളിച്ചു..

മുഖത്ത് നിഴലിച്ചുവീണ എല്ലാ സങ്കടങ്ങളെയും ആട്ടിയോടിച്ച് നിറഞ്ഞൊരു പുഞ്ചിരിയും ഒട്ടിച്ചു ചേർത്താായിരുന്നു ഞാാനൊരു ഗ്ലാസ് വെള്ളവുമായുപ്പാന്റരികിലേക്ക് ചെന്നത്..

” ഉപ്പാ ഇന്ന് നേരത്തേ വന്നല്ലോ…ഞാനറിഞ്ഞില്ലെയ്നി ട്ടോ..ചോറെട്ത്ത് വെക്കട്ടേ ഉപ്പാ..”

“ആ കുറച്ച് കഴിയട്ടെ..അല്ലാ..ഉമ്മ എവിടെപ്പോയി മോളെ..ഈ സമയത്തിവിടെ കറങ്ങി നടക്ക്ണതാാണല്ലോ..”

” ആ..അതു പിന്നെ ഉമ്മ കിടക്കാാന്ന് തോന്ന്ണ് ഉപ്പാ..വിളിക്കണോ..”

” വേണ്ട കിടന്നോട്ടേ..” അതും പറഞ്ഞോണ്ട് ഗ്ലാസ് തിരികേ കൊടുക്ക്ണതിനിടയിലാായിരുന്നു റൻഷയുടെ മുഖം ശ്രദ്ധയിൽ പെട്ടത്..

” ഇതെന്തത്താാ മോളേ ..മൊഖൊന്നായിട്ട് ചൊമന്നിരിക്ക്ണേ..അനക്കെന്തേ സുഖല്യേ…”

” അതു..പിന്നേ…കൊഴപ്പൊന്നുല്ലാാ ഉപ്പാാ…ചിലപ്പോ അലർജിന്റെയ്വും..”

“എന്തലർജിന്റെയാായാലും മാണ്ടീല..റിച്ചു വന്നാ ഉടനെ രണ്ടാാളും കൂടി പോയ് ഡോക്ടറെ കാണിച്ചോളണം..കേട്ടല്ലോ..ഇതൊന്നും അങ്ങനെ വെച്ചോണ്ടിരിക്കാൻ പറ്റൂലാ..”

ഉം..എന്നും പറഞ്ഞ് തലയാാട്ടികൊണ്ട് തിരികേ പോരുമ്പോ ഞാൻ ചിന്തിച്ചത് മറ്റൊന്നായിരുന്നു..ഉപ്പാാ ഇങ്ങളോട് പറയാനെനിക്ക് നിവൃത്തിയില്ലാല്ലോ ഇങ്ങളെ ബീവി എനിക്ക് നൽകിയ സമ്മാനമാണിതെന്ന് ..
കഴിഞ്ഞുപോയ ആ ദുഃസ്വപ്നത്തിലേക്കെന്റെ ഓർമ്മകളെ വ്യതിചലിപ്പിക്കാതെ പതിയെ പിന്തിരിഞ്ഞുപോരുമ്പോയായിരുന്നു ഒരൽർച്ചയോടെ റിച്ചൂന്റെ കാറ് പോർച്ചിലേക്ക് ഇരമ്പി കേറി വന്നത്…

എന്താന്നറീല പെട്ടെന്നൊരുൾഭയം ഉള്ളിൽ തികട്ടി വന്നു..റിച്ചൂന്റെ മുന്നിൽ നേരിനെ മറച്ചുപിടിക്കാൻ സഹായിക്കണേയെന്ന് ആത്മാർത്ഥമായുള്ള പ്രാർത്ഥനയോടെ ഞാാൻ മറ്റൊരഭിനയത്തിനു തയ്യാറെടുത്തു…

ചാടിയിറങ്ങിയ അവൻ പതിവുപോലെയുള്ള സലാം പറച്ചിലൊന്നുമില്ലാതെ സിറ്റൗട്ടിലേക്കോടി കയറി.

“റൻഷാാാാ….”

നേരിട്ട് കയറിയവനോടി വന്നതെന്റെയരികിലേക്കാായിരുന്നു…
കരതലം കൊണ്ട് ഞാാനെന്റെ നെറ്റിത്തടം മറച്ചുകൊണ്ടവനു മുന്നിൽ പ്രത്യക്ഷമാായി…

“ടീ…ഇപ്പോ..ഇപ്പം എറങ്ങണം ഈ വീട്ടീന്ന്…എന്താാ അനക്ക് എടുക്കാനുള്ളേന്ന് വെച്ചാ എടുത്തോ..”

പ്രതീക്ഷിക്കാതെയുള്ളയാാ പ്രതികരണത്തിലാകെ അമ്പരന്നു നിൽക്കുകയാരുന്നു ഞാനപ്പോ..റിച്ചുവിന്റെ ശബ്ദം ഉയർന്നപ്പോൾ കാരണം തേടി അപ്പോഴേക്കും ഉപ്പയും അങ്ങോട്ടെത്തിയിരുന്നു

“എന്തൊക്കെയാ റിച്ചോ..ഇയ്യീപറയ്ണേ..അനക്കെന്താാ പിരാന്തായോ..”

“ആ..പിരാന്ത് തന്നെ മുഴുത്ത പിരാന്ത്..ന്റെ ഭാര്യക്ക് ന്നെ വിശ്വാസല്ല.. സ്നേഹോം ല്ലാ..പിന്നെ സ്നേഹല്ലാാത്തോർക്കൊപ്പം ജീവിതമിങ്ങനെ ഹോമിക്കേണ്ട ആവശ്യം ന്താ..അതോണ്ട് മതി ഇവളുടെ ഇവടെത്തെ വാസം..”

“അതിനുമാാത്രന്താപ്പോ ണ്ടായെന്റെ റിച്ചോ..ഇയ്യൊന്നു സമാധാാനപ്പെട്…”

“ന്താ ണ്ടാായേന്നോ..ഉപ്പ ഇവളോടൊന്നു ചോയ്ചോക്കി.”
തലകുനിച്ചു കൊണ്ട് മൗനം പാലിച്ചിരിക്കുന്നയെന്നെ കണ്ടതും അവന്റെ ദേഷ്യം ഒന്നൂടെയിരട്ടിച്ചു.. …
” ഇങ്ങോട്ട് നോക്കെടീയെന്റെ മുഖത്തേക്ക്…”
പതിവില്ലാാത്തയാ ഒച്ചയെടുക്കലിൽ അദ്ഭുതവും ഉൾകണ്ഠയും പൂണ്ട് ഒരു ഭാഗത്തുമ്മ മറഞ്ഞു നിൽപ്പുണ്ട്.. മറുഭാാഗത്തുപ്പയും നിൽപ്പുറപ്പിച്ചിരുന്നു..

“..ടീ.സത്യം പറയണം…നിന്റെ മുഖത്തെന്താാ…?”

“അ..അത് ഞാാൻ..”
പെട്ടെന്ന് പറയാനൊരുത്തരം കിട്ടാാതെ ഞാൻ വിക്കുമ്പോഴും റിച്ചുവിന്റെ ശബ്ദത്തിന്റെ കാഠിന്യമൊട്ടും കുറഞ്ഞിട്ടുണ്ടാായിരുന്നില്ല..

“അനക്കറീലെ..അന്റെ മോന്തക്കെന്താ പറ്റീതെന്ന്…”
അതിനു മറുപടി നൽകിയതു പക്ഷേ ഉപ്പയായിരുന്നു..

“എന്താാ..റിച്ചോ അനക്ക്..ഓളെ മൊഖത്തെന്തോ അലർജീടെ പ്രശ്നാ..അയിനിപ്പോ ഓളോട് കയർത്തീട്ടെന്താാ.. ഇയ്യ് വരാാൻ കാത്തിരിക്ക്യാ ഡോക്ടറെ കാണിക്കാൻ..”

“അലർജീടെ പ്രശ്നോ…ആരുടെ അലർജീടെ പ്രശ്നാാ ഉപ്പാാ..ന്റെ ഉമ്മാ സുലൈഖാാന്റെയോ…”

“മോനേ..ഇയ്യിന്തേത്തൊക്കാ പറയ്ണേ..”
ഒന്നും മനസ്സിലാാവാതെയുപ്പയവന്റെ നേർക്ക് ചെന്നു..
റിച്ചൂന്റെ വാക്കുകൾ സുലൈഖത്താായിൽ കുറച്ചൊരു ഞെട്ടലുണ്ടാാക്കിട്ടുണ്ട്..
പടച്ചോനേ…ഇനി ആ ഒരുമ്പെട്ടോള് ഒക്കെ ഓനോട് പറഞ്ഞോ.. ഹേയ്.. അങ്ങനെണ്ടാവൂല..ഇത്രേം നേരം ഓളെ മൊബൈലിന് ന്റെ കണ്ണിന്റെ കാവലുണ്ടെയ്നി…ഓളാാരേം വിളിക്ക്ണതൊന്നും കണ്ടില്ലാാലോ..
ഇത്ര ഓവറാവൂന്ന് വിചാരിച്ചില്ലെയ്നു..അപ്പറത്തെ മൈമൂന ഓരോന്ന് പറഞ്ഞ കളിയാാക്കിയപ്പോ അരിശം മൂത്ത് ചെയ്തെയ്നു..
“ഉപ്പാ..നമ്മളെ പൊന്നാര ഉമ്മ ന്താ ന്റെ റൻഷനോട് ചെയ്തേന്ന് കേൾക്കണോ..”

ഉണ്ടാായതെല്ലാം വിശദീകരിച്ചപ്പോൾ ഒരു തളർച്ചയോടെ ലത്തീഫിക്കാ ഒരു ഇരിപ്പിടം തേടി..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.