മറുപടിയായി നൽകാനുണ്ടാായിരുന്നതെനിക്കൊരു കുടം കണ്ണീർമുത്തുകളാായിരുന്നു..ആ കൈകൾ ചുണ്ടോട് ചേർത്ത് പിടിച്ച് ഒരു മുത്തം നൽകി ഞാനാവന്റെ അരക്കെട്ടിൽ കെട്ടിപിടിച്ചോണ്ടൊന്നു പൊട്ടിക്കരഞ്ഞു…അവന്റെ കണ്ണുകളും ആർദ്രമായിരുന്നെന്ന് എന്റ്റെ ശിരസ്സിലേക്കിറ്റു വീഴുന്ന കണ്ണീർകണങ്ങളെന്നോട് വിളിച്ചു പറയുന്നുണ്ടാായിരുന്നു..
അല്പനേരത്തിനു ശേഷം റിച്ചു എന്റെയരികിലിങ്ങനെ മുട്ടുകുത്തിയിരുന്നു..അവന്റെ ചോദ്യങ്ങളെന്നെ ശരിക്കും അമ്പരപ്പിക്കുന്നതായിരുന്നു..
“റെനോ..ഞാൻ രാവിലെ റൂബിനെ കാറിലൊപ്പമിരുത്തി കൊണ്ടോയപ്പോ വേദനിച്ചിരുന്നോ നിനക്ക്..?”
അതിനുത്തരം എന്റെ മൗനത്തിൽ നിന്നു തന്നെയവൻ വായിച്ചെടുത്തിരുന്നു..
“സോറി ടാ..ഇനി അങ്ങനൊന്നും ഇല്ലാാണ്ടെ ഞാൻ നോക്കികോളാാ ട്ടോ..ഇന്നെന്റെ കണ്ണു തുറപ്പിക്കാൻ കാരണം ഒരു വിദ്യാർത്ഥിയാണ്. മാപ്പു പറയണമെനിക്കവനോട് ഉടനെത്തന്നെ… നമുക്കവനാാരാന്ന് നിക്കറിയില്ല..എന്നാാലും അവൻ നമ്മുടെ രണ്ടുപേരുടേയും ജീവിതത്തിലേക്കുള്ള ഒരു പ്രധാാന കണ്ണിയാണ്…”
അദ്ഭുതത്തോടെയവന്റെ വാക്കുകളെയങ്ങനെ ശ്രവിച്ചെങ്കിലും എനിക്കൊന്നും മനസ്സിലായില്ല…എന്താ പെട്ടെന്നീ ബോധോദയത്തിന്റെ കാരണമെന്ന്..
“ആ പിന്നെ റെനോ..അനക്ക് ഉടനെ തന്നയൊരു സർപ്രൈസ് ന്യൂസ് ണ്ട് ട്ടോ..ഞെട്ടാൻ റെഡിയാായിരുന്നോ..”
അതും പറഞ്ഞോണ്ട് റിച്ചു തോർത്തുമുണ്ടുമായി ബാത്ത്രൂമിലേക്ക് നടന്നു..
സർപ്രൈസ് ന്യൂസ്..?എന്തായിരിക്കും റിച്ചു ഉദ്ദേശിക്ക്ണത്..
“ഹലോ ..സ്വപ്നം കണ്ട് കഴിഞ്ഞീണേൽ നമ്മളെ ഡ്രെസ്സ് ഒന്നു അയേൺ ചെയ്തു വെക്കോ മാഡം..നാളെ ഇവടെന്ന് സ്ഥലം കാലിയാക്കാനുള്ളതാ… ”
കോണിപ്പടിയിൽ നിന്നും മൂന്നാല് കൂട്ടം ഡ്രെസ്സ് എന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞോണ്ടായിരുന്നു റമീസ് അതു പറഞ്ഞത്..
പരാാതിയൊന്നുമില്ലാാതെ ഞാനവയോരോന്നും ചെയ്തോണ്ടിരിക്കവേ പെട്ടെന്നായിരുന്നു പിന്നിൽ നിന്നാാരോ വിളിച്ചത്..
ഒട്ടും പ്രതീക്ഷിക്കാത്തയാ വിളി കേട്ടപ്പോ
ആകാംക്ഷയോടെ അങ്ങോട്ടൊന്നു തിരിഞ്ഞതും അവിശ്വസനീയമായൊരു കാഴ്ചയായിരുന്നു ഞാനവിടെ കണ്ടത്..
“ഇത്താത്താാ..”
വർണ്ണകടലാാസുകൾ കൊണ്ട് മനോഹരമാക്കിയ ഒരു പൊതിയുമായി എന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ട് ശരിക്കും ഞാൻ അമ്പരന്നുപോയിരുന്നു
കണ്ട കാഴ്ചയും കേട്ട ശബ്ദവും തമ്മിലൊരു ചേർച്ചയുമില്ലാത്തപോലെ… ഒന്നും മനസ്സിലാാകാതെ ഉള്ളിൽ മൊട്ടിട്ടു കൊണ്ടിരിക്കുന്ന സംശയങ്ങൾക്കെന്തുത്തരം കൊടുക്കണമെന്നറിയാതെ പരുങ്ങി നിൽക്കവേ വീണ്ടും ആ വിളി എന്നെ തേടിയെത്തി..
“ഇത്താത്താാ.. ഇങ്ങൾ ഇങ്ങനെ മിഴിച്ചു നോക്കൊന്നും വേണ്ടാാ..ഇത് ഞാൻ തന്നെയാ റമീസ്..”
കേൾക്കുന്ന വാക്കുകൾ വിശ്വസിക്കണോ അവിശ്വസിക്കണോന്നറിയാതെ ഞാൻ നാലുപാടുമൊന്നു നോക്കി..ഇവനെന്നോട് മിണ്ട്ണത് കണ്ടാാ ഇനിയതുമതിയാാവും ഉമ്മാക്കൊരു കാരണമുണ്ടാാക്കാാൻ..
“ഇങ്ങളാാരെയാ നോക്ക്ണേ.. ഇനി ഉമ്മയെ ആണേൽ ഇവിടെല്യാാ..അപ്പറത്ത് മൈമൂനത്താന്റെ വീട്ടിൽ പോയതാ..അതോണ്ടല്ലേ ഞാാനിങ്ങനൊരവസരം തട്ടിയെടുത്തേ…”
അതും പറഞ്ഞോണ്ടവനൊന്നു കണ്ണിറുക്കി കാണിച്ചു…
പടച്ചോനേ..ഇനിയിവനെന്തേലും പുതിയ പ്ലാനിംഗുമാായി വന്നതാണോ…ന്താപ്പോ ചെയ്യാ…ഇനി റിച്ചുക്കാ എങ്ങാനും വന്ന് കണ്ടാാൽ…നേടിയെടുത്ത വിശ്വാസമെല്ലാം അപ്പാാടെ തകർന്നടിയാാൻ അതു മതിയാവും..
ചിന്തിച്ചു തീരും മുന്നേയതാ റിച്ചുക്കാ തലയും തുവർത്തികൊണ്ട് ഞങ്ങളുടെ മുന്നിൽ..
കടുവക്ക് മുന്നിലകപ്പെട്ട മാൻപേടയേ പോലെയായിരുന്നപ്പോയെന്റെ അവസ്ഥ..എന്തോ ഒരു ഭയം എന്നിലേക്ക് ഓടിക്കയറി..
റിച്ചുവിന്റെ കണ്ണുകളിൽ രോഷം ആളി കത്ത്ണപോലെയെനിക്ക് തോന്നി..
“റൻഷാാാാ..”
ആ നീട്ടിയുള്ള വിളിയിലെന്റെ സകല ധൈര്യവും ഉരുകിയൊലിച്ചു പോയിരുന്നു..
“ഇതു വരേ ഉണ്ടായതൊന്നും പോരാഞ്ഞിട്ടാാണോ ഇനി..”
രോഷം കത്തുന്ന വാക്കുകൾ…
ആ കണ്ണുകളിലേക്ക് നോക്കാൻ ത്രാണിയില്ലാാതെ തല കുനിച്ചങ്ങനെ നിൽക്കുമ്പോഴും റിച്ചു എന്റെ നേർക്ക് പാഞ്ഞടുക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു..
ചെയ്യാത്ത തെറ്റിനെന്തിനീ ശിക്ഷയിങ്ങനെയെന്നിൽ അടിച്ചേൽപ്പിക്കുന്നെല്ലാരും എന്നോർത്തപ്പോ കണ്ണൊന്നു നിറഞ്ഞുപോയി
” ന്റെ ഇത്താാത്താാ..ഇങ്ങളിങ്ങനൊരു തൊട്ടാാവാടിയാായാലെങ്ങനാ..”
റമീസിന്റെയാ വാക്കുകളായിരുന്നെന്നെ തലയുയർത്തി നോക്കാൻ പ്രേരിപ്പിച്ചത്..അത് പക്ഷേയെന്നെ മറ്റൊരദ്ഭുത ലോകത്തിലേക്ക് കൈ പിടിച്ചു കൊണ്ടുപോവുകയായിരുന്നു..
റിച്ചുവിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചോണ്ട് ചിരിച്ചോണ്ടിരിക്ക്ണ റമീസ്..റിച്ചുവിന്റെ മുഖത്തും ഉണ്ടൊരു മായാത്ത പുഞ്ചിരി..
അവൻ പറഞ്ഞ വാക്കുകളിൽ സങ്കടം പൂണ്ട് വിങ്ങുന്ന എന്റെ ഹൃദയമപ്പോ എന്ത് വിശ്വസിക്കണമെന്നറിയാതെ കുഴഞ്ഞു..
“ന്റെ റെനോ..അന്റൊരു കാര്യം..അനങ്ങ്ണതിനിങ്ങനെ മോങ്ങാൻ നിന്നോ ട്ടോ..പിന്നെയ്..ഇതാ ഇവനാണ് ഞാൻ പറഞ്ഞ ആ സർപ്രൈസ് ന്യൂസ്..ഇയ്യ് വിചാരിക്ക്ണപോലെ ഇവൻ നിന്റ്റെ ശത്രുവൊന്നും അല്ലാ..നീയുമാായിട്ടുള്ള കല്യാണം ഉറപ്പിച്ചപ്പോ തൊട്ട് അതിനേറ്റവും കൂടുതലെനിക്ക് സപ്പോർട്ട് തന്നയാളാ ന്റെ ഈ പുന്നാര അനിയൻ റമീസ്.. മാത്രോം അല്ല അന്നവന് എനിക്ക് നേരെ ഒരു കണ്ടീഷൻ വെച്ചീനു..ന്താന്ന് വെച്ചാാ നിന്നെയിട്ടൊന്നു കുരങ്ങു കളിപ്പിക്കും ന്ന്..അവന്റെയോരോ കളിയും അതാായിട്ടേ ഞാനും കണ്ടുള്ളു..കാരണം എനിക്കെന്റെ കൂടെപ്പിറപ്പിനെ വിശ്വാസാണ്..അത്പോലെന്റെ റൻഷകുട്ടിനേം..”
അവിശ്വസനീയമായൊരു നോട്ടം ഞാനവനു നേരെ നൽകിയപ്പോൾ അതേയെന്ന് തലയാട്ടിയവനതു സ്വീകരിക്കുന്നുണ്ടാായിരുന്നു..
“ഇത്താത്താ.. ഞാൻ നടത്തിയ എല്ലാ പരീക്ഷണത്തിലും ഇങ്ങക്ക് നൂറിൽ ആയിരം മാർക്കാട്ടോ..അത്രക്ക് ക്ഷമ ണ്ട് ഇങ്ങക്ക്..പക്ഷേ ഒരു കാര്യം പറയാാൻ ണ്ട് ഇനിക്ക്…ഇങ്ങള് ഇത്രക്കങ്ങട്ട് പാവായി നിന്നു കൊട്ക്കരുത് എവിടേം..കാരണന്താാച്ചാല് ചാഞ്ഞമരത്തിലേക്ക് ഓടിക്കയാറാനിഷ്ടം പോലെയാളുണ്ടാവും ..അതോണ്ട് ഇനി മുതൽ സ്റ്റഡിയാായിട്ട് നിക്കാാൻ പഠിക്കണം.. ആരുടേം ചൂഷണം ഏറ്റുവാാങ്ങാനാായി സൃഷ്ടിക്കപ്പെട്ടവരല്ല നമ്മൾ..സ്വന്തമാായിട്ട് പലതും നേടിയെടുക്കാാൻ വേണ്ടീട്ടാ..ഇത്താ ഒരു പാട് പഠിച്ചീണേലും എന്തോണ്ടിതു വരേ ഒരു ജോലിക്ക് വേണ്ടി ശ്രമിച്ചില്ലാാ..ഇത്താത്താടെ ഉമ്മാന്റൊരു ആഗ്രഹല്ലാായിരുന്നോ അത്..ന്നിട്ട് എന്തേ അയിനു വേണ്ടി പരിശ്രമിക്കാത്തേ…കാരണം എന്താാന്ന് വെച്ചാാ..ഇങ്ങളെ കാഴ്ചപ്പാടിൽ ഇങ്ങളെ ഈ പരിമിതി ഒരു വലിയ ആനക്കാര്യം..അതിൽ തളർന്നു പോയി ആ വിശ്വാസവും ലേ..”
ഒരു കഥ കേൾക്കുന്ന കൊച്ചു കുട്ടിയെ പോലെ ഞാനവന്റെ മുഖത്തേക്കദ്ഭുതത്തോടെയങ്ങനെ നോക്കി നിന്നു..തുടർന്നു പറയുന്ന അവന്റെ വാക്കുകൾക്കായി ദാഹിച്ചു കൊണ്ട്..
” നിങ്ങള് കേട്ടിട്ടില്ലേ സ്റ്റീഫൻ ഹോക്കിംഗ് എന്ന ശാസ്ത്രജ്ഞനെപറ്റി..ശരീരം മുഴുവനൊരു ജീവച്ഛവം പോലെയായിട്ടും തളരാാത്ത മനസ്സുമാായിട്ട് തന്റ്റെ സ്വപ്നങ്ങളെ വിധിക്ക് മുമ്പിൽ അടിയറവു വെക്കാതെ പൊരുതികൊണ്ടാാണയാാൾ പ്രതിസന്ധികളോടേറ്റു മുട്ടിയത്…എന്നിട്ടോ അദ്ദേഹം ആഗ്രഹിച്ചതിനേക്കാൾ അപ്പുറത്തായെന്തൊക്കെയോ നേടിയെടുത്തു ലോകപ്രശസ്തനാായി..ഇതു ഞാൻ പറഞ്ഞതിലൊരാൾ മാത്രം..അങ്ങനെയെത്രെയെത്രപേർ..കൈകാലുകളില്ലാാത്തവർ, കേൾവിശക്തിയില്ലാത്തവർ, കാഴ്ചയില്ലാത്തവർ അങ്ങനെയൊത്തിരിപേരിന്ന് പല മേഖലകളിലും വാഴുന്നോരുണ്ട്..അവരൊന്നും അവടെ ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചോരല്ലാ..നിരന്തരമായ പ്രയത്നത്തിലൂടെ വിധിയോടേറ്റുമുട്ടി വിജയം കൈവരിച്ചവരാണ്..വേണ്ടാാന്ന് വക്കുന്നോർക്ക് ഒന്നും നേടാൻ പറ്റൂലാ..ഉദാഹരണത്തിന് ഞങ്ങളെപോലെ എല്ലാ സുഖ സൗകര്യങ്ങളും കണ്മുന്നിലേക്കെറിഞ്ഞു തന്നിട്ടും എന്നെകൊണ്ടതിനു പറ്റൂലാന്ന് പറയുന്ന മടിയന്മാാരും ഉണ്ട്..ശരിക്കും ലോകതോൽ വിയാ ഓര്..പടച്ചവൻ തന്ന അനുഗ്രഹങ്ങളൊന്നും കാണാാതെ നിക്കൊനും ഇല്ലാാന്നും പറഞ്ഞ് വിധിയെ പഴിചാരി വിലപിക്കുന്നവരാണവർ.. അവസരം ഒരിക്കലും നമ്മളെത്തേടി വരൂല..നമ്മൾ അവസരത്തേ തേടി പോവെന്നെ വേണം..” അതും പറഞ്ഞവനൊന്ന് നിർത്തിയപ്പോഴും ബാക്കി കേൾക്കാനുള്ളൊരു ആവേശത്തിലാായിരുന്നു ഞാൻ
“എന്റെ റമീസേ ഓള് അന്റെ ഉപദേശം കേട്ടതില് ലയിച്ചു പോയീന്നാ തോന്ന്ണേ..”
അപ്പോഴേയാരുന്നു ശരിക്കും എനിക്ക് ബോധം വന്നത്..അവന്റെ വാക്കുകൾ എന്നിലെന്തൊക്കെയോ ഊർജ്ജം പകരുകയാായിരുന്നു..
“ഇതാാ…ഇത്താത്താാ..ഇത് പിടിക്ക്..ന്റെ വക ചെറിയ ഒരു വിവാഹസമ്മാനം.. തൊറന്ന് നോക്കി..ഇപ്പോ തന്നെ..”
അവന്റെ നിർബന്ധപ്രകാരം ഞാനാ സമ്മാാനം ഏറ്റുവാങ്ങി മെല്ലേ പൊതിയഴിച്ചു. ഒട്ടും പ്രതീക്ഷിക്കാാത്തൊരു ഗിഫ്റ്റാായിരുന്നത്..
അതിന്റെ മുകളിലായി നല്ല വെണ്ടക്കാ അക്ഷരത്തിൽ എഴുതിയ വാചകം ഞാൻ കൂട്ടി വായിച്ചു..പി.എസ്.സി റാങ്ക് ഫയൽ..
“ആഹാ..അതിനായിരുന്നല്ലേ റമീസേ ഇയ്യ് ഇത്രേം നേരം പ്രസംഗിച്ചേ…ഏതായാാലും നല്ല ഗ്രേറ്റ് വാക്കുകളായിരുന്നു..എനി എങ്ങനേ പഠിക്കേണ്ടതെന്നൂടി ഓൾക്കൊന്നു പറഞ്ഞ് കൊടുത്താളാ..അപ്പോഴേക്കും ഞാൻ ഡ്രസ്സൊക്കെ മാറിട്ട് വരാ…”
അതും പറഞ്ഞോണ്ട് റിച്ചു അകത്തേക്ക് നടന്നു..
റിച്ചൂനെ ഒന്നു നോക്കി അവൻ പോയെന്നുറപ്പ് വരുത്തിയതും റമീസ് മെല്ലേ എന്റെ അരികിലേക്കടുത്തു വന്നു…
” ഇത്താത്താാ…”
നിറഞ്ഞ സന്തോഷത്തോടെ ഓരോ പേജുകളും ഞാൻ വെറുതെയങ്ങ് മറിച്ചു നോക്കി കൊണ്ടിരിക്കായിരുന്നു..അവന്റെ വിളി കേട്ടതും ആകാംക്ഷയോടെ വീണ്ടും ഞാനൊരു ശ്രോതാവാായി മാറി..
” ഇതുവരേ പറഞ്ഞപോലുള്ള കാര്യമല്ല ഇനിയെനിക്ക് പറയാനുള്ളത്…അതെന്താാന്ന് വെച്ചാാൽ…”
പറഞ്ഞു വരുന്നതെന്താാന്നറിയാനുള്ളൊരു ജിജ്ഞാസയെന്നിൽ നിറഞ്ഞ് നിന്നിരുന്നു..
” രാവിലെ നടന്ന ആ സംഭവം തന്നെ..അത് ഉമ്മ മനപ്പൂർവ്വം ചെയ്തതാന്ന് എനിക്കറിയാം…”
അവനതുപറഞ്ഞതും ഞാനൊന്നു പകച്ചുപോയി…
” പക്ഷേ ഞാനൊന്നും റിച്ചുക്കാനോട് പറഞ്ഞിട്ടില്ലാാ..കാരണം എനിക്ക് റിച്ചുക്കാനേം വേണം ഉമ്മാനേം വേണം..അതു പറഞ്ഞാ ഉറപ്പായും ഇവടെ ഒരു പ്രശ്നം നടക്കും..കാരണം അത്രക്ക് ഇഷ്ടാാ ഇങ്ങളെ ന്റെ ഇക്കാക്ക്..ഇങ്ങളൊരു ബുദ്ധി ഉള്ള പെണ്ണായോണ്ട്..കാര്യങ്ങൾ ഇങ്ങനൊക്കെ അവസാാനിച്ച്…പക്ഷേ..ഉമ്മാാ..
ഉമ്മ അടങ്ങിയിരിക്കൂന്ന് എനിക്ക് തോന്ന്ണില്ലാ..എനിം എന്തെങ്കിലും കുതന്ത്രോം കൊണ്ട് വരാൻ നോക്കും..ഇന്നത്തെ പോലെ രക്ഷിക്കാൻ ഞാനുണ്ടാായീന്ന് വരില്യാ.. എന്താന്നു വെച്ചാ ഞാൻ നാളെ കോയമ്പത്തൂർക്കെന്നെ മടങ്ങും….ഇങ്ങളെന്നെ സ്വയം ഒന്നു സൂക്ഷിക്കണേ..ഉപ്പാനോട് ഞാനൊന്നു സൂചിപ്പിക്കാാ ന്തായാലും…പക്ഷേ എപ്പോഴും ഉമ്മാനെ കണ്ണിമ്മൽ കൊണ്ട് നടക്കാൻ ഉപ്പാാക്കും പറ്റൂലല്ലോ..എന്നാലും ഒന്നേ പറയാനുള്ളൂ..ഞങ്ങളെ ഉമ്മാനെ വെറുക്കരുത്..എല്ലാം സാവധാനം ശരിയായിക്കോളും..ഒന്നും പെട്ടെന്നങ്ങോട്ട് അംഗീകരിക്കാൻ പറ്റാാത്തോണ്ടാാ..”
പകരമൊരു നിർവ്വികാരതയുടെ പുഞ്ചിരി മാത്രമായിരുന്നു എനിക്ക് നൽകാൻ കഴിഞ്ഞത്..
“റമീസിനി പോയാലെന്നാ മടങ്ങി വരാ..”
അതും കേട്ടു കൊണ്ടായിരുന്നു അയൽ പക്കത്തേക്ക് സൊറപറയാാൻ പോയ സുലൈഖത്താ വന്നു കയറിയത്..
“ഓ…അതിനി ഇപ്പോ അറിഞ്ഞിട്ടെന്തിനാണെയ്ക്ക്ല്ലോ…അത്രക്ക് പിരിഞ്ഞിരിക്കാൻ പറ്റാാണ്ടായോ ഇങ്ങള് തമ്മില്…ഇതൊന്നും കാണാനിവടെയൊരുത്തനും ഇല്ലാണ്ടായല്ലോ ന്റെ ബാപ്പോ…”
ഉമ്മാന്റെ കൂടുതൽ വിശദീകരണം കേൾക്കാനുള്ള ധൈര്യമില്ലാതെ ഞാൻ മെല്ലെയെന്റെ വാഹനം റിച്ചുവിനെ ലക്ഷ്യമാക്കിയുരുട്ടി നീക്കി..
മറുത്തൊന്നും പറയാതെ അയൺ ചെയ്ത ഡ്രെസ്സുമായി റമീസും അപ്പോഴേക്കും അവിടെ നിന്നും ഊളിയിട്ടിരുന്നു…..
———————
ഇഷാ നിസ്ക്കാരവും കഴിഞ്ഞ്
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…