സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

എല്ലാം കണ്ടിട്ട് അനീസിനങ്ങു തരിച്ചു കേറിയതാണ്..ചോദിക്കാനൊരുങ്ങി പുറപ്പെടുമ്പോഴായിരുന്നു പെട്ടെന്ന് ബെല്ലടിച്ചത്..തൽക്കാലം എല്ലാം അടക്കി നിർത്തിയവൻ എക്സാം ഹാളിലേക്ക് നടന്നു..

എക്സാമിനുള്ള പേപ്പേർസെല്ലാം വാരിക്കൂട്ടി നടക്കാനൊരുങ്ങുമ്പോഴായിരുന്നു റിയാസിനു അപ്രതീക്ഷിതമായൊരു കോൾ..

കേട്ടതു വിശ്വസിക്കാാനാവാതെയവൻ അന്തം വിട്ടങ്ങനെ നിന്നു..

“എന്താ സാറ് മിണ്ടാാത്തേ..സാറിന്റെ നാവിറങ്ങിപോയോ..എന്റ്റെ മോളേതോ ഒരുത്തന്റെയൊപ്പം കണ്ടൂന്ന് പറഞ്ഞ് വല്യ പുകിലുണ്ടാാക്കിയ ആളാാണല്ലോ ..ഇപ്പോ സ്വന്തം ഭാര്യാടെ കാര്യം വന്നപ്പോ നാവിറങ്ങിപോയോ..അതോയിനി സാറും കൂടി അറിഞ്ഞോണ്ടുള്ള കളിയാണോ..”

“ദേ..അനാവശ്യം പറഞ്ഞാലുണ്ടല്ലോ…” ഒരു മുന്നറീയ്പ്പ് പോലെ റിച്ചു അയാളോട് കയർത്തു സംസാരിച്ചു..

“ഓഹ്..നമ്മളെ അനാവശ്യം സാറിന്റെ വൈഫിന്റെ ആവശ്യമാായിരിക്കും….അല്ലാാ..വീട്ടിൽന്ന് പെണ്ണുപിള്ളെക്ക് അയിനുള്ള അവസരൊന്നും കൊടുക്കാറില്ല്യേ…”
കേൾക്കും തോറും റിയാസിന് തലപെര്ക്ക്ണ പോലെ..ന്തൊക്കെയാാ വിളിച്ചു പറയ്ണ അയാളെ നേരിൽ കിട്ടിയാൽ കുത്തിക്കൊല്ലാനുള്ള ദേഷ്യം വരേ ഉണ്ടായിരുന്നവന്..

” സാറിനു സംശയം ണ്ടേല്..നമ്മളെ മേക്കിട്ട് കേറിട്ട് കാര്യല്ലാാ..വീട്ടിൽ പോയിട്ട് തന്റെ ഭാര്യയെ ചോദ്യം ചെയ്യെടൊ…” അതും പറഞ്ഞോണ്ടാാ കോൾ ഡിസ്കൺസ്ക്ടായി…
തന്റെ ക്ലാസിലെത്തന്നെ ഫർഹാന എന്ന സ്റ്റുഡന്റിന്റെ പേരന്റാണ്..ഒരിക്കൽ അവളേം വേറൊരുത്തനേം സംശയാാസ്പദമാായ സാഹചര്യത്തിൽ നടുറോട്ടിൽ വെച്ച് പൊക്കേണ്ടി വന്നു..അതിനുള്ള കലി തീർത്തതാ ഇപ്പോ..പക്ഷേ..അയാളിത്രൊക്കെ തറപ്പിച്ചു പറയണേൽ എന്താായിരിക്കും താൻ പോന്നതിനു ശേഷം അവിടെ നടന്നിണ്ടാാവാ.അയാളെന്തൊക്കെയാാ വിളിച്ച് പറഞ്ഞേക്ക്ണേ..ഓർക്കും തോറും അവന് ഭ്രാന്ത് പിടിക്ക്ണ പോലെ തോന്നി..

“എന്താ മാഷേ നടക്ക്ണില്ലേ…ക്ലാസിൽക്ക്..ഫസ്റ്റ്ബെല്ലടിച്ച്..”
സഹപ്രവർത്തകൻ അരുൺസാറിന്റെ ചോദ്യമൊന്നു. റിയാസിന്റെ കാതുകളിലെത്തിയതേയില്ല..

കേട്ടത് ശരിയാണോന്നറിയണം ആദ്യം..ആരോ എന്തേലും പറയ്ണത് കേട്ട്..

എങ്ങോട്ട് നടക്കണം..വീട്ടിലോക്കോ അതോ…ഒരടി പോലും വെക്കാനാവാതെ വരാന്തയിലെ ചുമരിനോട് ചേർന്നിരു കണ്ണുകളും ഇറുകെയടച്ചവനങ്ങനെ നിന്നുപോയി..

” സാറേ..”
അപ്രതീക്ഷിതമായതും പരിചയം മണക്കുന്നതുമായൊരു ശബ്ദം ..അതായിരുന്നു വീണ്ടുമവനെ കണ്ണു തുറപ്പിച്ചത്.. അനീസ്!!!

” എക്സാാം ഹാളിലിരുന്നിട്ട് ഇരിപ്പുറക്കാാത്തോണ്ടാ സാറേ…ചോയ്ക്കാാതെ നമ്മക്ക് സമാധാാനം കിട്ടൂല…അതോണ്ടാ..ടോയ്ലറ്റിൽ പോണം ന്ന് പറഞ്ഞോടിയത്..”
ഉള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന സംശയത്തിന്റെ കനൽകട്ടകളെ തെല്ലൊരു ഭാഗത്തേക്ക് മാറ്റിനിർത്തി കണ്ണും മിഴിച്ച് റിയാസ് അവനെത്തന്നെ നോക്കി നിന്നു..

“നിക്കൊന്നറിഞ്ഞാ മതി…ന്താാ ഇങ്ങളും റൂബിം തമ്മില്…
ഇങ്ങളെപറ്റി ഞാനിങ്ങനെ ഒന്നും അല്ലെയ്നിട്ടോ വിചാരിച്ചേ..ഇത് വല്ലാത്തൊരു ചീപ്പേർപ്പാടാായിപോയി..”
പറഞ്ഞു വര്ണതിന്റെ പൊരുളെന്തെന്നറിയാാതെ ഒരു നിമിഷമവനന്ധാാളിച്ചു നിന്നു..

“ഇങ്ങനെ കാറില് മുൻസീറ്റിലൊക്കെ ഇരുത്തി കൊണ്ടോരാാൻ മാത്രം ഓളാരാ സാറിന്റെ..പെങ്ങളോ ..വൈഫോ എങ്ങാാനും ആണോ…ഇതൊന്നും ശരിയല്ല‌..സാറേ..”
അതൂടി കേട്ടതോടെ റിയാസിന്റെ സകല നിയന്ത്രണവും വിട്ടു..ഒരക്രമിയേ പോലെയവൻ അനീസിന്റെ നേർക്ക് ചീറിയടുത്തു

“ഒന്നുപോവ്ണ്ടോ മുന്നീന്ന്…ഹും..ഉപദേശിക്കാൻ വന്നിരിക്ക്ണ് താാനാരാാടെ ന്നെ ഉപദേശിക്കാാൻ ..ഞാനെനിക്ക് ഇഷ്ടള്ളപോലെ നടക്കും.. അത് ചോദിക്കാാൻ നീയാാരാാ..”
അപ്രതീക്ഷിതമാായുള്ള ആ പ്രകടനം കണ്ട് അനീസിലെന്തോ സങ്കടവും ഭയവും ഒക്കെ ഉടലെടുത്തിരുന്നു

“സോറീണ്ട് സാറേ…ഞാൻ പെട്ടെന്ന് റൻഷത്താന്റെ ആങ്ങളയായി പോയി..നിക്കിത്രേം വേദനിച്ചീണേൽ ആ ഇത്താാക്ക് എത്ര വേദനിച്ചിണ്ടാവും ന്ന് ഓർത്ത് പോയി..ഇങ്ങൾ ക്ഷമിച്ചേക്കി..ഇങ്ങളെങ്ങനോ നടന്നോളി..ഞാൻ ഇനി ചോയ്ക്കാൻ വരൂല”
സജ്ജലമാായ കണ്ണുകളുമാായവൻ എക്സാം ഹാളിലേക്ക് തിരികേ നടന്നു..ഒരപരാാധിയെ പോലെ…
——————

ഉള്ളിലാാരൊക്കെയോ പ്രാാകി കൊണ്ട് സുലൈഖത്താ അങ്ങോട്ടും ഇങ്ങോട്ടും നടക്കാാൻ തുടങ്ങീട്ട് കുറച്ച് നേരാായി..

എന്നാലും ആ റമീസിന് കയറി വരാൻ കണ്ടൊരു നേരം
.ഓന്റൊരൊറ്റ കാരണം കൊണ്ടാ ഒക്കെ ഇങ്ങനായേ…
പ്രതീക്ഷിച്ച പോലൊന്നും സംഭവിക്കാത്തതിന്റെ എല്ലാ‌നിരാശയും ആ മുഖത്ത് പ്രകടമായിരുന്നു…
ഓരോന്നോർത്ത് സുലൈഖത്താ അടുത്ത അംഗത്തിനു വേണ്ടിയുള്ള ആലോചനകൾക്ക് തിരി കൊളുത്താനിരിക്കുമ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെയുള്ള റിയാസിന്റെ വിളി..
പടച്ചോനേ..ഓനെന്തിനാാപ്പോ വിളിക്ക്ണേ…ഞ്ഞി ഓളെന്തേലും സംശയം തോന്നി എല്ലാാം ന്റെ മോനോട് വിളമ്പിയോ..ഇത്തിരി ഭയത്തോടെയാാണേലും മൂന്നു നാലു റിംഗിനു ശേഷം സുലൈഖത്താ പറയാനുള്ള വാചകങ്ങളെ തട്ടികൂട്ടി മകന്റെ ആ വിളിക്കുത്തരം കൊടുത്തു…

“ന്താാ..മ്മാാ ഞാാനീ കേൾക്ക്ണോക്കെ..റൻഷ എവ്ടെ ഫോണെട്ക്ക്ണില്ലാലോ..ഞാാൻ പോന്നിട്ട് പത്തു മിനിട്ട്‌കൂടിയാായില്ലാലോ..അപ്പോഴേക്കും എന്താാ അവ്ടെ സംഭവിച്ചേ.. ഏതോ ഒരു തെണ്ടി റൻഷാനേം റമീസിനേം ചേർത്തിന്നോടെ എന്തൊക്കെയാ വിളിച്ച് പറഞ്ഞാ..ന്താ മ്മാ അതൊക്കെ..നിക്കൊന്നും മനസ്സിലാവ്ണില്ല ..”

റിച്ചു എന്തൊക്കെയോ ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടേലും സുലൈഖത്തായുടെയുള്ളിൽ അപ്പോഴേക്കും എന്തൊക്കെയോ കണക്കുകൂട്ടലുകൾ മിന്നിമറഞ്ഞിരുന്നു..
അപ്പോ അങ്ങനെയാണല്ലേ സംഗതിയുടെ കിടപ്പ്..സുലൈഖ തോറ്റു പോയിട്ടില്ലാ..

“ന്തേലും ഒന്നു പറയ്. മ്മാ
.ഹലോ..ഇങ്ങള് കേൾക്ക്ണില്ല്യേ ..”

“ആ..കേൾക്ക്ണ്ട് മോനേ..അന്നോടിപ്പോ എന്താാ പറയാന്നാലോയ്ച്ചിട്ടാ ഉമ്മൊന്നും മിണ്ടാാത്തേ..ഞാൻ കുളിമുറീലെയ്നി..വെള്ളല്ലാത്തത് കണ്ടപ്പോ..പുറത്തെറങ്ങ്യെയ്നി..അപ്പോ..രണ്ടാളും കൂടെ….ഛെ..ഞാാനെങ്ങനാാപ്പോ അന്നോടതൊക്കെ പറയാ..
അല്ലാാ..ഇയ്യെങ്ങനേപ്പോ ഇതൊക്കെ അറിഞ്ഞേ.. ഇയ്യൊന്നു വേം വാ”

“..ഞാൻ ദാാ വരാണ്..ഈ എക്സാമൊന്നു കഴിഞ്ഞോട്ടെ..ന്നിട്ട് തീര്മാനിക്ക്യാാ ..ന്താാ വേണ്ടേന്ന്.. ന്നെ ചതിച്ചോണ്ടാാരും അങ്ങനെ സുഖായി വാഴണ്ട..”

അതും പറഞ്ഞവനവസാാനിപ്പിക്കുമ്പോ ഒന്നു തുള്ളിച്ചാടണമെന്ന് തൊന്നി സുലൈഖത്താാക്ക്..
എല്ലാം കേട്ടു കൊണ്ട് നിശബ്ദമാായൊരു മൂലയിൽ റൻഷയും…വിട്ടുമാറാത്ത ഞെട്ടൽ ഇപ്പോഴും അവളെ തൊട്ടു തലോടുന്നുണ്ടാായിരുന്നു..അവസരം വന്നപ്പോ എത്ര സമർത്ഥമാായിട്ടാ ഉമ്മ കള്ളം പടച്ചു വിട്ടിരിക്കുന്നത്..റിച്ചുക്കാാ എല്ലാാം വിശ്വസിച്ച മട്ടാാണ്..എനിക്ക് വേണ്ടി വാദിക്കാനിവിടെയാരും വരില്ലാ..
ഏറ്റുവാങ്ങാനിനി ബാക്കിയുള്ളതൊരു ഇറക്കിവിടൽ മാത്രം..അങ്ങനെങ്കിലും ഉമ്മാ സന്തോഷിക്കട്ടേ..
റിച്ചുക്കാ കാത്തിരിക്കാം ഈ റൻഷ നിങ്ങൾ തരുന്ന ശിക്ഷയെന്താാണേലും സ്വീകരിക്കാൻ …ഒരു ചുവടു പിഴച്ചാൽ മതി താളം തെറ്റിപോവും ..പിന്നീടൊരായിരം ചുവടു വെച്ചാാലും അതിനെ നേരാക്കീയെടുക്കാനാവില്ല..ഉപ്പാന്റെ വാക്കുകളെന്നിൽ മുഴങ്ങുന്നുണ്ടായിരുന്നു..പരപ്രേരണയാൽ ന്റെ റിച്ചൂന്റെ മനസ്സിലേറ്റ സംശയത്തിന്റെ മാറാല തുടച്ചുമാറ്റാൻ ഇനിയെന്ത് പോം വഴിയാ ഉള്ളേ ..
പിടയ്ക്കുന്ന മനസ്സുമായി നീങ്ങുന്ന നിമിഷങ്ങളോടൊപ്പം ഞാൻ കാത്തിരുന്നു..റിച്ചുവിന്റെ വരവിനായ്..

ഇടയ്ക്കെപ്പോഴോ ഒന്നും മയങ്ങിയ ഞാനുണർന്നത് റിച്ചുവിന്റെ നീട്ടിയുള്ള ഹോണടി കേട്ടോണ്ടായിരുന്നു..വെപ്രാളപ്പെട്ട് ഞാനെങ്ങനെയൊക്കെയോ അവന്റരികിലെത്തിയെങ്കിലും എന്നെയൊന്നു നോക്കുവാൻ പോലും റിച്ചു മനസ്സുകാാണിച്ചില്ല..അതെന്നിൽ വല്ലാാത്തൊരു വീർപ്പുമുട്ടലാായിരുന്നു..ആ അവഗണനകൾക്കു ബലിയാടായ കണ്ണീർമുത്തുകൾ തറയിൽ വീണു ചിതറി..
മൗനം കൊണ്ടെന്നെയിങ്ങനെ അവഗണിക്കാതെ വാക്കുകൾകൊണ്ടെങ്കിലുമൊന്നു പ്രഹരിക്കൂ റിച്ചുക്കാ..കൺകോണുകളാൽ കേഴുന്നുണ്ടാായിരുന്നു ഞാൻ.
അപ്പേഴേക്കും ഉമ്മാാന്റെ ക്ഷമ കെട്ടിരുന്നു…വാക്കുകൾ കൊണ്ട് സമ്മർദ്ദം ചെലുത്തിയവർ മകനെ നിർബന്ധിച്ചു കൊണ്ടെയിരുന്നു..
“ചോയ്ക്കെടാ ഓളോട്..”

“ന്താ..മ്മാ ഞാനെന്താ ന്റെ പെണ്ണിനോട് ചോയ്ക്കെണ്ട്യേ..ഇയ്യ് വേറെ ഒരുത്തന്റെയൊപ്പം അന്തിയുറങ്ങാാൻ പോയീനോന്നോ…ആരേലും എന്തേലും പറയുന്നത് കേട്ട് അപ്പാടെ വിഴുങ്ങാൻ മാത്രം മണ്ടനല്ല ഞാൻ..എനിക്ക് അവളിലൊരു വിശ്വാസം ണ്ട്..അതോൾ തകർക്കൂലാാന്നൊരു ഉറപ്പും ണ്ട്..ഇങ്ങളെ വിളിച്ചപ്പോ തന്നെ ഞാൻ റമീസിനെ വിളിച്ചീനു..ണ്ടാായതെന്താാന്നൊക്കെ ഓൻ പറഞ്ഞീണ്..”

“എ..എന്ത്..പറഞ്ഞീ‌ന്ന്..?”

“പൈപ്പിൽ വെള്ളല്ലാത്തോണ്ട് കുടിക്കാൻ കുറച്ച് വെള്ളം കോരെയ്നു..അപ്പോ വീഴാനൊരുങ്ങിയപ്പോ അപ്രതീക്ഷിതമായി റമീസ് അവിടെ എത്തി ഓളെ രക്ഷപ്പെടുത്തെയ്നിന്ന്..”
അതു കേട്ടതോടെ സുലൈഖത്തായിൽ നിന്നും സമാാധാനത്തിന്റെ ഒരു നെടുവീർപ്പൊഴുകി..

അപ്പോഴും എല്ലാം കേട്ടു കൊണ്ട് കോണിപ്പടികളിലൊരാൾ നിൽപ്പുണ്ടാായിരുന്നു റമീസ്..നന്ദിയോടെ ഞാനൊന്നു നോക്കിയതും മുഖം കോട്ടികൊണ്ടവൻ തിരിച്ചു നടന്നു..

“ഹോ..നമ്മളെ‌വാക്കിനല്ലേലും പുല്ലു വിലയാണല്ലോ ”
പരിഭവം നടിച്ചോണ്ടാായിരുന്നു ഉമ്മയത് പറഞ്ഞതെങ്കിലും അല്പം ഗൗരവത്തോടെയാായിരുന്നതിന് റിച്ചൂന്റെ മറുപടി..
“അതല്ല ഉമ്മാ..ഇങ്ങള് പറഞ്ഞതിലും സത്യം ഉണ്ട്..ഇങ്ങള് കണ്ടത് പക്ഷേ പുറമേയുള്ള കാഴ്ചകളാന്നു മാത്രം..ഇതുപോലെയാാണിന്ന് പല ബന്ധങ്ങളും തകർന്നടിഞ്ഞു പോണതും..ആരൊക്കെയോ ന്തൊക്കെയോ പറഞ്ഞൂന്ന് കരുതി ..സത്യാാവസ്ഥ എന്താാന്ന് പോലും ചികഞ്ഞറിയാൻ ശ്രമിക്കാതെ വർഷങ്ങളോളം കൂടെ കഴിഞ്ഞ തന്റെ ജീവന്റെ പാതിയെ അത് ഭർത്താവാണേലും ഭാര്യയാാണേലും നിമിഷങ്ങൾക്കകം തള്ളി പറഞ്ഞിട്ടുണ്ടാാവും..സത്യത്തെ വികൃതമാാക്കി വളച്ചൊടിച്ച് അവർക്കു മുന്നിൽ കാഴ്ച വെക്കുമ്പോ ചെയ്യുന്നോർക്ക് ഒരു നഷ്ടവും ണ്ടാാവൂല..ഏറ്റുവാങ്ങുന്നോർക്കില്ലാാണ്ടാാവുന്നതവരുടെ ജീവിതമാായിരിക്കും..മക്കളാായിരിക്കും….ചിലപ്പോ അവരുടെ മനോ നില തന്നെയായിരിക്കും..”

“ഹും…”
റിച്ചുവിന്റെ മൂല്യമേറിയ വാക്കുകളെ ഒരു പുച്ഛഭാവത്തോടെ തിരസ്കരിച്ചോണ്ട് സുലൈഖത്താ ആ രംഗത്തു നിന്നും ഓടി മറഞ്ഞു ..
എന്തുപറയണമെന്നറിയില്ലാായിരുന്നെനിക്ക്..തലയും താഴ്ത്തിയിരിക്കാാനല്ലാതെ..ഉമ്മാനെ രക്ഷപ്പെടുത്താൻ മനപൂർവ്വം അങ്ങനെ പറഞ്ഞതായിരുന്നു താനപ്പോ റമീസിനോട്..തനിക്കിപ്പോഴെന്തൊക്കെയോ മനസ്സിലായി തുടങ്ങിയിരിക്കുന്നു..ന്നാലും ഞാനാായിട്ടൊരിക്കലും ഒന്നും പറയില്ല.റിച്ചുക്കാ എന്നെയൊത്തിരി ഇഷ്ടപ്പെടുന്നുണ്ട്..പക്ഷേ ഇതൂടിയറിഞ്ഞാാൽ….ഇല്ലാ… ഞാൻ കാരണമൊരിക്കലും ഉമ്മാനോട് ഒരിഷ്ടക്കേട് എന്റെ റിച്ചുക്കാാക്ക് തോന്നിക്കൂട…ഞാൻ കാരണം അവരകന്നൂട..
ഓരോന്നങ്ങനെ ചിന്തിച്ച് കാടു കയറും മുമ്പേ റിച്ചുവിന്റെ കൈകൾ എന്നെ തട്ടിയുണർത്തി..
” എന്താടോ താനൊന്നും മിണ്ടാത്തേ ..ഇത്തിരി നേരം ഞാനൊന്നു മിണ്ടാണ്ടിരുന്നപ്പോഴേക്കും ന്നെയങ്ങ് മറന്നോയിനി..
ഒരു മൈന്റും ഇല്ലാാലോ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.