“ഉം..ഉപ്പാാ…ഇവരെന്തിനാ ഇപ്പോ ന്നെ കാണാൻ …”ഉത്തരമറിയാവുന്ന ചോദ്യമായിട്ടും ചോദിക്കേണ്ടി വന്നെനിക്കവിടെ..
“ഓര് ന്നോട് ഒരു കാര്യം സൂചിപ്പിച്ചീണ് ..അത് മോൾക്ക് സമ്മതാണോന്നറിയാനാ”
.
“എനിക്ക് സമ്മതല്ലാന്ന് പറഞ്ഞേക്കൂ ഉപ്പാ..”
അതും പറഞ്ഞ് വന്ന വഴി തന്നെ മടങ്ങാാനൊരുങ്ങവേ വാത്സല്യത്തിന്റെ ഇളംചൂടുള്ള ഒരു കരതലം എന്റെ തോളിൽ സ്പർശിച്ചിരുന്നു..
“മോളേ…ഇയ്യൊരിക്കലും ഉപ്പാക്കൊരു ഭാരമാവൂൂലാ…ന്നാലും ഇങ്ങനൊരാള് വന്ന് നമ്മുടെ എല്ലാ കുറവുകളും മനസ്സിലാാക്കി പെണ്ണ് ചോദിക്കുമ്പോ ഈ ഉപ്പായും കൊതിച്ച് പോവാണ്.. കുറച്ച് സ്വാർത്ഥനായിപ്പോവാണ്.. മോളുടെ ഒരു നല്ല ഭാവി..ഈ ഉപ്പാക്ക് വേണ്ടിയെങ്കിലും മോള് അവനോടൊന്നു സംസാരിക്ക്..ഇഷ്ടല്ലാത്ത ഒരു കല്യാണത്തിനും മോളെ ഉപ്പാ നിർബന്ധിക്കൂലാ..”
യാചന നിറഞ്ഞ ആ കണ്ണുകളിലപ്പോ ഒരു സങ്കടക്കടൽ തന്നെ അലയടിക്കുന്നുണ്ടായിരുന്നു..എതിരു പറയാാനാവാത്ത ആ സ്നേഹവാത്സല്യത്തിനു മുന്നിൽ സ്വയം കീഴടങ്ങി ഞാൻ അവനു മുന്നിൽ ഹാജറായി..
“ഹായ് റൻഷാ..ഓർമ്മയുണ്ടോ എന്നെ…ഞാൻ ഫേയ്സ്ബുക്കിൽ…”
“ഉം ..അറിയാാം..”
തലകുനിച്ചു ശാന്തതയോടെയായിരുന്നെന്റെ മറുപടി..കാരണം ആ കണ്ണുകളിലേക്ക് നോക്കിയാലൊരു പക്ഷേ കഴിഞ്ഞകാലങ്ങളെന്നെ ആക്രമിച്ചേക്കുമെന്ന് ഞാൻ ഭയന്നിരുന്നു..
“റൻഷാ..അവിടെ പറഞ്ഞ കാര്യങ്ങൾ തന്നെയാ എനിക്കിവിടേം ചോദിക്കാനുള്ളേ…ന്നെ ഇഷ്ടാണോ ഇയാൾക്കെന്ന്..”
“അതിനുള്ള ഉത്തരവും ഞാനാദ്യമേ പറഞ്ഞാണല്ലോ..
പ്ലീസ്..ഇനിം ന്റെ പിന്നാലെ ഇങ്ങനെ കൂടരുത്..”
“ഇഷ്ടല്ലാന്ന് പറയാനുള്ള കാരണം ഈ സാഹചര്യമാണേൽ അതെനിക്കൊരു പ്രശ്നമല്ലാട്ടോ..”
മറുപടി പറയാതെ ഒരു നോട്ടം അവനിലേക്കെറിഞ്ഞവൾ മെല്ലേ ആ ചെയറും ഉരുട്ടി. അകത്തേക്ക് നീങ്ങി..
മുഖത്ത് തങ്ങി നില്ക്കുന്ന ആ പുഞ്ചിരി മായാതെ തന്നെയവൻ ആ കാഴ്ചയങ്ങനെ നോക്കി നിന്നു..
“മോനേ..ഇയ്യ് ക്ഷമിക്ക്..ഓളിപ്പോ അങ്ങനെയാാ..ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു ന്റെ കുട്ടിക്ക്..പക്ഷേ വിധി ഓളോട് കാണിച്ച വികൃതി അതീരൂപത്തിലായിപ്പോയി.. ന്റെ ആയിശു പോയേയിൽ പിന്നെ ഞാൻ ജീവിച്ചത് തന്നെ ന്റെ രണ്ടു മക്കൾക്കും വേണ്ടിയാ..
മോനെപ്പോലെ വല്യ ഒരു ടീച്ചറാവണെന്നെയ്രുന്നു ഓൾക്കും..പക്ഷേ..
പത്താം ക്ലാസിൽ പഠിക്കുമ്പോ ഒരീസം രാവിലെ ന്നോട് കളിച്ചും ചിരിച്ചും പോയാ ഇവടെന്ന്..അന്ന് ന്റെ കുട്ടി വളരെ സന്തോഷത്തിലെയ്നു..ഓളെ ന്തോ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസാന്നും അയിന് ഉപ്പാന്റെ അനുഗ്രഹം വേണന്നും ഒക്കെ പറഞ്ഞ് ….ഇവടെന്ന് റോട്ടിലേക്കെറെങ്ങ്യേ ഉള്ളൂ..പെട്ടെന്ന് കുഴഞ്ഞ് വീണ്…അയിന് ശേഷം ന്റെ കുട്ടി നടന്നിട്ടില്ലാാ…ഇനി കാണിക്കാത്ത ഡോക്ടർമാരും വൈദ്യന്മാാരും ഒന്നുല്ലാാ…എല്ലാർക്കും പറയാൻ ഒരുത്തരം മാത്രേ ഉള്ളേയ്നു..കുഴപ്പൊന്നും ല്ലാ..നടന്നോളും ന്ന്..എന്ന്..ഇപ്പോ ഓൾക്ക് ഇരുപത്തിനാാല് വയസ്സായി..ഇത് വരേ ഒരു മാറ്റവും കണ്ടില്ല്യാാ..ഇനി ന്റെ കാലശേഷം ന്റെ കുട്ടിക്കാരാാ..അതോർക്കുമ്പോയാ…”
ഒരു നെടുവീർപ്പോടെ ആ ഉപ്പ പറഞ്ഞു തീർത്തത് തോളത്തിരിക്കുന്ന തോർത്തുകൊണ്ട് മിഴികളൊപ്പിക്കൊണ്ടായിരുന്നു
“കബീർക്കാ ഇങ്ങള് വിഷമിക്കാതിരിക്കി ഒക്കെ ശരിയാവും..”
“ആ..പിന്നെ മോനേ ഒരു കാര്യം ചോയ്ക്കാൻ വിട്ടു..മോന്റെ പെരക്കാർക്ക് ഇതൊക്കെ ഇഷ്ടാാവോ..”
“അതു പിന്നെ…ചോദിച്ചിട്ടില്ലാ..ആദ്യം റിനൂന്റെ മറുപടി കിട്ടാൻ..”
“അത്..അത് വേണ്ടാായിരുന്നു മോനേ..മോന്റെ പെരക്കാർക്ക് ചിലപ്പോ ഇതംഗീകരിക്കാൻ പറ്റീന്ന് വരില്ലാ…
അതറിഞ്ഞിട്ട് മതിയായിരുന്നു ഇതൊക്കെ..”
ആ ഉപ്പായുടെ മനസ്സിലപ്പോയുണ്ടായിരുന്ന പ്രതീക്ഷയുടെ മൊട്ടുകൾ നിരാശയുടെ ചൂടേറ്റ് വാടിക്കരിഞ്ഞിരുന്നു..
“റൻഷയുടെ ഉപ്പാ ..വീട്ടുകാരുടെ സമ്മതവും വാങ്ങി ഈ റിയാസ് ഉടനെതന്നെ വരും ..അപ്പോ തന്നാാ മതി ഇങ്ങൾടെ മോളേ എനിക്ക്…”
ഒരു ചെറു പുഞ്ചിരിയോടെ അവിടെ നിന്നിറങ്ങി തിരിക്കുമ്പോഴേക്കും പിറുപിറുത്തോണ്ട് ഫൈസൽ പിന്നാലെ വരുന്നുണ്ടായിരുന്നു..
“റിയാസേ..നിക്ക് നിക്ക് ചോയ്ക്കാൻണ്ട്..
അനക്ക് വല്ല ആവശ്യോം ണ്ടോ..വേറെ പെണ്ണിങ്ങളില്ലാത്തമാതിരി…”
ഒരു ചെറുപുഞ്ചിരിയോടെ അവൻ കാറിൽ കയറി…
“എന്തുപറഞ്ഞാലും ഒരിളി ണ്ട്…
ഇയ്യൊന്നു പറഞ്ഞാ നല്ല കിടുപോലത്തെ സുന്ദരികളെ ഞാൻ കാണിച്ചെരാ…ഇത് കുറച്ച് സൗന്ദര്യം ണ്ടെന്നേ ഉള്ളൂ..അരക്ക് താാഴേ ചലനല്ലാത്ത ഒന്ന്..അതാണേലോ അഹങ്കാാരത്തിനൊട്ടും കുറവില്ലാ…ആ പറഞ്ഞത് കേട്ടോ ഓള്..നിക്ക് അങ്ങട് തരിച്ചു വന്നതാ…”
ഫൈസലിന്റെ വാക്കുകൾ കേട്ടൊരു മറുപടിയൊന്നും നൽകാതെയവൻ ഓടിച്ചു കൊണ്ടിരുന്ന കാർ പതിയേ ഒരു മരത്തണലിൽ പോയി പാർക്ക് ചെയ്തു..
“ടാാ..
അഹങ്കാരമല്ലടാ..അവൾക്കെന്നോടുള്ള സ്നേഹമാ നീയവടെ കണ്ടത്…”
“എന്ത്…ന്താ ഇയ്യ് പറയ്ണേ.”
“അതേടാ..പച്ചയായ സത്യങ്ങൾ…
വയനാട്ടിലെ സ്ക്കൂളിൽ നിന്ന് ഉപ്പാക്ക് ട്രാൻസ്ഫർ കിട്ടിയത് അരീക്കോടൊരു സ്ക്കൂളിലേക്കായിരിന്നു..അതും ഞാൻ അഞ്ചാം തരത്തിൽ പഠിക്കുമ്പോ.. ഞങ്ങൾ താമസിക്കുന്ന വാടകവീടാണേൽ റൻഷയുടെ വീടിന്റെ ഏകദേശം അടുത്തായിട്ട്..അഞ്ചാം ക്ലാസ് തൊട്ട് പത്താം ക്ലാസ് വരേ ഞങ്ങൾ ഒരുമിച്ചായിരുന്നു..ക്ലാസിലെ പഠിപ്പിസ്റ്റ് എന്ന പേരിലറിയപ്പെട്ടിരുന്ന റൻഷ ഒരു അധ്യാപകന്റെ മകനും മഹാ ഉഴപ്പിസ്റ്റുമായ എനിക്കുള്ള ഏറ്റവും വലിയ പാരയാായിരുന്നു..അതോണ്ട് തമ്മിൽ കണ്ടാൽ അവളെ പരിഹസിക്കാനുള്ള ഒരവസരവും ഞാൻ
പാഴാക്കിയിരുന്നുമില്ലാ..
“ടീ ..പുസ്തകപ്പുഴൂ..ഇയ്യിങ്ങനെ പുസ്തകത്തെ തുറിച്ച് നോക്ക്യാൽ അത് പ്രതികാരം വീട്ടാൻ അന്നെ പിടിച്ച് വിഴുങ്ങും ട്ടോ…”
എന്റെ ഓരോ പരിഹാസത്തിനും ആ സ്പോട്ടിൽ തന്നെ റിയാക്റ്റ് ചെയ്യുന്നുണ്ടാവും..
“നീ പോടാ..വള്ളിട്രൗസറേ..”
“നീ പോടീ മരമാക്രീ…ഉണ്ടക്കണ്ണീ..”
അപ്പോഴേക്കും ഏതെങ്കിലും ടീച്ചറോ ഫ്രണ്ട്സോ ഇടപെടാൻ വന്നിറ്റുണ്ടാവും..
“ഓ..തുടങ്ങ്യോ രണ്ടും കൂടി വന്നപ്പോ തന്നെ..റിയാസേ ഇയ്യോ പഠിക്ക്ണില്ലാാ..ന്നാ പിന്നെ പഠിക്ക്ണോലേ ഇങ്ങനെ എടങ്ങേറാാക്കണോ..ഓൾക്ക് അവളുടേതായ ഒരു ലക്ഷ്യ്ം ഉണ്ട്..സ്വന്തം കാലിൽ നിക്കണോന്ന്..അത് ഇനി ഇയ്യായിട്ട് ല്ലാതാക്കരുത്..”
“ശരി ടീച്ചർ..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…