സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

അതും പറഞ്ഞോണ്ടാായിരുന്നു റമീസ് അടുക്കളയിലേക്ക് ചാടിക്കയറി വന്നത്..

” ന്റെ പൊന്നു ദോശേ..അന്നോട് ഞാാനെന്ത് തെറ്റാ ചെയ്തേ..ഇങ്ങനെട്ട് ദ്രോഹിക്കാൻ…ഒരു ദിവസം..ഒരൊറ്റ ദീസെങ്കിലും വരാാതിരുന്നൂടെയെന്റെ കണ്മുന്നിൽ…”

” ബല്യ ഡയലോഗടിക്കാാതെ വേണേൽ തിന്ന് പോവാൻ നോക്ക് റമീസേ…”

അതും പറഞ്ഞു സുലൈഖത്താ റമീസിന്റെ മുഖത്തേക്ക് നോക്കിയെങ്കിലും അവന്റെ കണ്ണുകൾ റൻഷയെ ചുഴ്ന്ന് നോക്ക്ണ തിർക്കിലാായിരുന്നു..

” മണവാട്ടി തിരക്കിട്ട പണീലാണല്ലോ..കെട്ടിയോനെ തീറ്റിച്ച് പണ്ടാരടക്കോ..”
റമീസിന്റെ കുത്തുവാാക്കുകൾ ഹൃദയത്തിലൂടൊന്നു തട്ടിതെറിച്ചു പോയെങ്കിലും അവന്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാാതെ ഞാനെന്റെ ജോലിയിൽ വ്യാാപൃതയായി…

“മതി..മതി..അടുക്കളേലേ പണിയൊക്കെ ഞാൻ ചെയ്തോളാാ..ഇയ്യ് അപ്പറത്തെന്തേലും പണിണ്ടോ നോക്ക്..ചെല്ല്..”

ഇത്തിരി ചൊടിയോടെയാാണ് ഉമ്മ അത് പറഞ്ഞതെങ്കിലും അതെനിക്ക് വല്യൊരാശ്വാസമായിരുന്നു..കേൾക്കേണ്ട താമസം ഞാൻ മെല്ലെ അവിടെ നിന്നും മുങ്ങി.. വെള്ളം പിടിച്ചു വെച്ച് ഞാൻ തറ തുടയ്ക്കുവാനാരംഭിച്ചതും ഒരു നിഴലു പോലെ വീണ്ടും വന്നവനോരോ അഭിപ്രായങ്ങൾ എഴുന്നള്ളാാൻ തുടങ്ങിയിരുന്നു..

“ഇങ്ങളൊരു സംഭവാട്ടോ..ഇങ്ങളെ വല്യ എഴുത്തുകാരിയാലേ..ഞാൻ കണ്ട് ഇങ്ങളെ ഫ്ബി അക്കൗണ്ട്..മാത്രോം അല്ലാാ പോരായ്മകളെ വെല്ലുവിളിച്ചോണ്ടല്ലോ നിലം നെരങ്ങി നീങ്ങിയൊക്കെ തൊടക്ക്ണേ.. “

കുനിഞ്ഞു നിന്നോണ്ട് എനിക്ക്മുന്നിൽ വന്ന് അഭിപ്രായം പറയ്ണ റമീസിനെ പെട്ടെന്നായിരുന്നു റിച്ചു പുറത്തൊന്നു തഴുകിക്കോട്ട് വലിച്ചു കൊണ്ടു പോയത്‌.

“അ..അതോർത്തെയ്..ന്റെ മോൻ സങ്കടപ്പെടണ്ട..അതോൾ നോക്കികോളും..
ദേ…മ്മാാാ..ഇവനെകൊണ്ടുള്ള വായ്നോട്ടം സഹിക്കാാൻ പറ്റ്ണില്ലാാന്ന് പറഞ്ഞ് എത്ര പെൺപിള്ളേരാന്നറിയോ ന്റ്റെ അടുത്ത് വന്ന് സങ്കടം പറയാറ്..”

മറുപടിയാായി ഉമ്മയെന്തോ പറയാാനൊരുങ്ങിയതും പെട്ടെന്നായിരുന്നു പൂമുഖത്ത് നിന്നും ലത്തീഫ്ക്കാാന്റെ ഒരു വിളി കേട്ടത്..

“സുലോ…ഒന്നിങ്ങട് വാ..ദാ ആരാാ വന്നേ നോക്ക്യാാ…റൂബിമോൾ”

അതൂടി കേട്ടതോടെ ഉമ്മാന്റെ മുഖം പൂനിലാവുദിച്ചപോലെ തെളിഞ്ഞു വരുന്നത് ഞാാൻ കണ്ടു..സ്വീകരിക്കാാനായവർ ഉമ്മറത്തേക്കോടി ..പിറകിലായി റമീസും..

പോകുന്ന വഴിക്ക് റമീസിന്റെ മുഖത്തേക്കൊന്നു നോക്കി…
“പിന്നേയ്.മര്യാാദക്കുള്ള എന്തേലും ഡ്രസ്സിട്ടല്ലാാണ്ട് അന്നെയോളെ മുന്നിൽ കണ്ടാല് മുട്ടുകാല് ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം..ഓന്റൊരു ട്രൗസർ..പ്ഫൂ”

ഇളിഭ്യനായി പിറകോട്ട് തിരിഞ്ഞോടുമ്പോൾ വായിൽ ചൂടുള്ള ദോശയുമിട്ട് ഊറിചിരിക്ക്ണ്ടാായിരുന്നു റിച്ചു..

” എന്നാ പടച്ചോനേ..ഇവനൊന്നു നന്നായി കാണാ.”
ബ്രേക്ക്ഫാസ്റ്റും കഴിച്ചരോടെന്നില്ലാതെ അതും പറഞ്ഞെണീറ്റവൻ ബേസിന്റെയടുത്തേക്ക് പോയി..അപ്പോഴേക്കും ഞാൻ എന്റെ ജോലിയും തീർത്ത് ഒരു മൂലയിൽ ഒതുങ്ങിയിരുന്നു..

” പിന്നേയ് ആ റൂബി വന്നിക്ക്ണ്.. ഉള്ളിലൊന്നും വെച്ച് നിക്കണ്ടാ..എന്തെങ്കിലുമൊക്കെ ഒന്നു മിണ്ടിക്കോളെണ്ടു..എന്നെയെന്തൊക്കെ ചെയ്യിച്ചതാ ഒക്കെ ഞാൻ ക്ഷമിച്ചില്ലേ..അതുപോലെയെന്റെ പൊന്നുഭാര്യയും….”

അതും പറഞ്ഞോണ്ട് കവിളിലൊരു നുള്ളും കൊടുത്തങ്ങനെ കിന്നരിക്കുമ്പോഴായിരുന്നു റൂബി ഉമ്മാന്റെയൊപ്പമങ്ങട് കടന്നുവന്നത്..അതൂടി കണ്ടതോടെ അവളിലെ ദേഷ്യത്തിന്റെ തോത് ഒന്നൂടെ കൂടി..

” മോള് വല്ലതും കഴിച്ചോ..ഞാന് നല്ല ദോശേം ചട്നിം ണ്ടാക്കി വെച്ചിക്ക്ണ് …വാ..”

തീക്ഷ്ണമായൊരു നോട്ടം എനിക്ക് നേരെയെറിഞ്ഞുകൊണ്ടായിരുന്നവളതിനുത്തരം നൽകിയത്..

“വേണ്ട ഉമ്മാ..ഞാൻ കഴിച്ചീട്ടാ ഇറങ്ങിയെ..ന്റെ വണ്ടി ഇവിടെ അടുത്തൊരു വർക്ക്ഷോപ്പിലാ..പെട്ടെന്നെന്തൊ കം പ്ലൈന്റ്..ബസ്സിനു പോവാന്ന് വിചാരിച്ചിരിക്കുമ്പോഴാ റിയാസ് സാറിന്റെ വീട് ഇവ്ടെ അടുത്താാണല്ലോന്നോർമ്മ വന്നത്..അപ്പോ പിന്നെ സാറേതായാലും കാറും കൊണ്ടല്ലേ പോവാ.. അപ്പോ കൂടെ പോവാന്ന് കരുതി..സാറിനു വിരോധമൊന്നുല്ലേൽ….. എക്സാം ആയോണ്ടാണ് ലേറ്റാവോന്നൊരു പേടി..”

“ന്റെ പടച്ചോനേ…ന്തെത്താാ ന്റെ കുട്ട്യേ ഇയ്യീ പറയ്ണേ..വിരോധോ
..എന്തിന്…ഓനിക്കിതൊക്കെ സന്തോഷേ ണ്ടാാവുള്ളു..അല്ലേ റിച്ചോ…”
അതും പറഞ്ഞോണ്ടുമ്മ ഞങ്ങളെയിരുവരേയും ഒന്നു നോക്കി..

“വിരോധമൊന്നുല്ല റൂബി..സന്തോഷം..ഞാാൻ ഡ്രസ്സൊക്കെയൊന്ന് മാറി വരാാം..”
എന്തോ നേടിയെടുത്ത സന്തോഷമപ്പോ ഇരുവരുടേയും കണ്ണുകളിൽ പ്രതിഫലിച്ചു കാണാാമായിരുന്നു..

അപ്പോഴേക്കും മാറ്റിയൊരുങ്ങി സുന്ദരക്കുട്ടപ്പനായി റമീസ് അവിടെ‌യെത്തിയിരുന്നു..പഠിച്ച പണി പതിനെട്ടും നോക്കീട്ടും റൂബി എന്ന മഹാറാണി ഒരു നോട്ടം കൊണ്ടു പോലും അവനെയനുഗ്രഹിച്ചില്ല..
റിയാസിന്റെ വാക്കുകൾക്ക് പ്രാധാന്യം കൊടുത്തില്ലാാന്ന് വേണ്ട എന്തെങ്കിലും വിശേഷങ്ങൾ ചോദിച്ചേക്കാമെന്ന് കരുതിയ എന്നെ പൂർണ്ണമാായും അവഗണിച്ചു കൊണ്ടായിരുന്നവളുടെയോരോ നീക്കവും..

ഉമ്മായും അവളും തമ്മിലുള്ള ആ അടുപ്പത്തിൽ തന്നെയെന്തൊക്കെയൊ അപാകതകൾ എന്നെ വട്ടം ചുറ്റി കടന്നുപോയി..വീട്ടുവിശേഷങ്ങൾ എന്നു വേണ്ട..ഉമ്മയണിഞ്ഞ ആഭരണത്തിലും വസ്ത്രങ്ങളുടെ ഭംഗി പോലും അവർക്കിടയിലൊരു സംസാര വിഷയമായി കടന്നുപോയ്ക്കൊണ്ടിരുന്നു..അണ്ടി പോയ അണ്ണാനെ പോലെയൊരു വശത്ത് ഞാനും മറുവശത്ത് റമീസും അവളുടെ അവഗണന‌പട്ടികയിലെ രണ്ടു മെമ്പർമാരായി..

” എന്നാാല് പോവാം..”
അതും പറഞ്ഞവൻ എന്നോട് നോട്ടം കൊണ്ടൊരു യാത്രപറഞ്ഞ് കഴിക്കാനുള്ള ഭക്ഷണവുമായിറങ്ങി..എന്റെ രാജകുമാരൻ റിച്ചു അവൾക്കൊപ്പം നടക്കുന്നത് കണ്ടപ്പോ ൾ എന്തോ ഒരു മനപ്രയാസം എന്നിലൂടങ്ങ് കടന്നു പോയി..

അതിനിടയിൽ റിച്ചൂന്റെ തലയിലെന്തോ പറന്നു വീണ കൊതുമ്പ് അവൾ ചിരിച്ചു കൊണ്ടു തട്ടിമാറ്റുന്നുണ്ടായിരുന്നു..എല്ലാം എന്നെ കാണിക്കാനുള്ള പ്രഹസനങ്ങൾ മാത്രം
മനസ്സിലൊരു ഒരു വിങ്ങലോടെ ആ കാഴ്ചക്ക് ഞാനൊരു ദൃക്സാക്ഷിയായി..
ഇങ്ങു വരട്ടേ
പറയണം റിച്ചൂനോട് എനിക്കതൊന്നും ഇഷ്ടല്ലാാന്ന്..മനസ്സിലെവിടെയോ അങ്കുരിച്ച ആ കുശുമ്പ് നിമിഷങ്ങൾക്കകം ഞാൻ തന്നെ തല്ലികെടുത്തി..അയ്യേ..ഞാനെന്താ ഇങ്ങനെ റിച്ചു പഠിപ്പിച്ച വിദ്യാാർത്ഥിക്കൊന്നു ലിഫ്റ്റ് കൊടുത്തൂന്ന് കരുതി എന്താപ്പോ….അവനെന്റെയല്ലാണ്ടാവൂലല്ലോ ശ്ശൊ…ഞാനെന്തൊക്കെയാ ചിന്തിച്ച് കൂട്ട്ണേ..നിക്ക് വിശ്വാസാ ന്റെ റിച്ചൂനേ….

അങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നിയ എന്നെതന്നെ സ്വയം ചീത്ത വിളിച്ച് സമാധാനിക്കുമ്പോ ഞാൻ കേട്ടു സിറ്റൗട്ടിൽ നിന്നും ഉയർന്നു വന്ന ഉമ്മാായുടെ അഭിപ്രായത്തെ …

” എന്തൊരു ചേർച്ചയാ രണ്ടാാളും… ആ മുൻസീറ്റിൽ അങ്ങനെയിരുന്നപ്പോ..കെട്ടിയോനും കെട്ടിയോളും അല്ലാാന്നാരും പറയൂലാ..”
അതിനു മറുപടിയായി ആ നിമിഷം തന്നെ ഉപ്പാന്റെ പ്രതികരണവും ഉണ്ടാായി..

“സുലൈഖാാാാ..”
ആ വിളിക്കൊരു താക്കീതുണ്ടാായിരുന്നു..

“ഹൗ..ന്റെ മ്മോ
.നമ്മളൊന്നും പറഞ്ഞില്ലേയ്…തുറിച്ച് നോക്കണ്ടാ..”
മാറ്റിയിറങ്ങുന്ന ലത്തീഫ്ക്കാക്ക് നേരെ മുഖവു കോട്ടി
കലിതുള്ളി കൊണ്ട് സുലൈഖത്ത അകത്തേക്ക് നടന്നതും വാാതിൽ പാളിയും ചാരി വാടിയ മുഖത്തോടെ നിൽക്ക്ണ റമീസിന്റെ മുന്നിലേക്കാായിരുന്നെത്തിപ്പെട്ടത്..
.
അവനെ കണ്ടതും സുലൈഖത്താക്ക് ചിരിയടക്കാനാായില്ല..

ഉമ്മ ചിരിക്ക്ണതിന്റെ അർത്ഥമറിയാതവൻ സ്വയമേവ ഒന്നു വീക്ഷിച്ചു..ഇനി തന്റെ മുഖത്തെന്തേലും…ന്റെ മ്മോ..ഇനി അതോണ്ടായിരിക്കോ ആ പെണ്ണ് നോക്കാണ്ടെ പോയേ..അല്പം ജാള്യതയോടെയാണേലും ഉമ്മാനോട് തന്നെയതിന്റെ കാരണവും തിരക്കി..

“ന്തിനാ….മ്മാാ…ഇങ്ങള്…ചിരിക്ക്ണത്..”

” ഹോയ്…ഒന്നുല്ല ന്റെ‌ പൊന്നുമോനേ..ഇങ്ങനെങ്കിലും അന്നെ മൻഷ്യന്റെ കോലത്തിലൊന്നു കണ്ടല്ലോ…ആ സന്തോഷം കൊണ്ടൊന്നു ചിരിച്ചു പോയാാണേ..”

“ഹും..” ഉമ്മാാന്റെ വാക്കുകൾ രസിക്കാതെയവൻ പിന്തിരിഞ്ഞ് റൂമിലേക്ക് വിട്ടു..അല്ലേലിനി ഉപ്പാനോട് പറഞ്ഞ് സീൻ മൊത്തം കൊളാക്കും..പിന്നെ ജീവിച്ചിരുന്നിട്ട് കാര്യല്ല..

“അല്ലേലും ഐശ്വര്യള്ളോൽ കാലുകുത്തിയാല് പല മാറ്റങ്ങളും ണ്ടാാവും..”
അവസാനം പറഞ്ഞ വാക്കുകൾ എനിക്കിട്ടു കൊള്ളിച്ചതാാണെന്നെനിക്ക് നല്ല പോലെയറിയായിരുന്നു..അല്ലെങ്കിലും.നാലീസായിട്ട് ഉമ്മയിങ്ങനാ..ഉള്ളിലെന്തോ അർത്ഥം പുരണ്ട വാാക്കുകളാണ് ഞാൻ കേൾക്കുമാറുച്ചത്തിൽ പറയാറ്..ആ..അതെന്തോ ആവട്ടേ..ഉമ്മയിനി എങ്ങനൊക്കെ കണ്ടാാലും എനിക്കെന്റെ ഉമ്മാന്റെ സ്ഥാാനത്തേ അവരെ കാണാൻ പറ്റൂ..ന്റെ കടമകൾ ഞാൻ നിർവ്വഹിക്കേം ചെയ്യും ഇൻ ഷാ അല്ലാഹ്..ഇപ്പോ പണ്ടത്തേക്കാൾ മറ്റൊരാളെ ആശ്രയിക്കാതെ ഓരോന്നും ചെയ്യാൻ സാധിക്കാറുണ്ട്..എന്നാലും ആകേ ഉള്ള പേടി കുളിക്കാാൻ കയറുമ്പോഴൊക്കെയാ..ആ റമീസൊന്നു തിരിച്ചു പോയിരുന്നേൽ അല്പം മനസ്സമാധാാനം കിട്ടിവേയ്നു..

ആലോചിച്ചു തീരും മുമ്പേ എത്തിപ്പെട്ടതവന്റെ കണ്മുന്നിൽ..എനിക്ക് നേരേയൊന്നിളിച്ചു കാട്ടിയവൻ..ഉമ്മാനോട്‌ വിളിച്ചു പറയുന്നുണ്ടാായിരുന്നു..

“ഉമ്മാാ..ഞാാനൊന്ന് അങ്ങാടീൽ വരേ പോയിട്ട് വരാാട്ടോ…”

അതൂടി കേട്ടതോടെ സുലൈഖത്താായുടെ മനസ്സിൽ ഒരാായിരം ലഡൂസ് ഒന്നിച്ചു പൊട്ടിച്ചിതറി..ഇതു തന്നെയവസരം..ഇനി ഒരു നിമിഷം പോലും പാഴാാക്കാനില്ല..ഓടിചെന്നവർ പൈപ്പ് വെള്ളത്തിന്റെ വാൾവും പൂട്ടി ഒരു തോർത്തു മുണ്ടുമെടുത്ത് ബാത്ത്രൂമിലേക്കോടി…

“മോളേ ..റൻഷാാ… എവിടെ ഇയ്യ്….”

ഉമ്മാാന്റെ വിളി കേട്ടതും ഞൊടിയിടെ കൊണ്ട് ഞാനവിടെയെത്തിയിരുന്നു..

“ന്താ മ്മാ..ഇ‌ങ്ങൾ ന്നെ വിളിച്ചോ…”

“ആ കുട്ട്യേ… വെള്ളം തീർന്നൂന്നാ തോന്ന്ണേ..ഇയ്യ് ലേശം വെള്ളം ഇങ്ങട് കോരി കൊണ്ടാാ..ഞാനീ ബാത്രൂമിലാായ്പ്പോയി..രാവിലെന്നെ കറണ്ടും പോയല്ലേ..അനക്കൊന്നു കഴിയോ നോക്ക്യാ..നമ്മക്കിങ്ങനങ്ങട് വരാാൻ പറ്റൂലാാത്തോണ്ടാാ..ഒരു പാട്ട വെള്ളെങ്കിലും കൊണ്ട് താാ ഉമ്മക്ക്..കണ്ണെരിഞ്ഞീട്ട് പാടില്യ കുട്ട്യേ..”

ഉമ്മാന്റെ പറച്ചിലു കേട്ടതും ഞാനാകെ ധർമ്മ സങ്കടത്തിലാായി..ന്താപ്പോ ചെയ്യാ..ഞാനെങ്ങനാ വെള്ളം കോരാ..ഇനിക്ക്..

” മോളേ..ഒന്നു വേം ഇങ്ങെട്ത്ത് കൊണ്ടാാ..ന്റെ കണ്ണിപ്പോ പൊട്ടെയ്..ന്റെമ്മോ…”
ഉമ്മാന്റെ നിലവിളി ശബ്ദംകുറച്ചൂടെ ഉച്ചത്തിലായതും‌ ഞാനെന്റെ വീൽചെയറിനെ വീടീന്റെ തറയോട് ചേർന്നു കിടക്കുന്ന കിണറിനടുത്തേക്ക് പതിയെ ഉരുട്ടി നീക്കി..

കിണറിലേക്ക് വീഴുന്ന തൊട്ടിയുടേയും കയറിന്റേയും ശബ്ദം ഒരു സംഗീതം പോലെ സുലൈഖത്താ ആ അടഞ്ഞവാതിലിന്നടുത്ത് നിന്നും ആസ്വദിച്ചു.. കണക്കു കൂട്ടി വെച്ച അടുത്ത ശബ്ദത്തിനു വേണ്ടി കാതോർത്തു കൊണ്ട്…

നിമിഷങ്ങൾക്കകം അവരു പ്രതീക്ഷിച്ച പോലെയുള്ള ഒരു ഭീമാകാരമായ ശബ്ദം അവരുടെ കാതിലേക്ക് തുളച്ച് കയറി…

ഡും…!!!
അതേ.. തന്റെ പ്ലാനിംഗിതാ പൂർത്തിയായിരിക്ക്ണ്
.അപ്പോ അഭിനയത്തിന്റെ രണ്ടാം സ്റ്റെപ്പും കാഴ്ച വെക്കാൻ സമയായെന്നർത്ഥം..പിന്നെയൊട്ടും താമസിച്ചില്ല.

കിണറിൽ നിന്നു കേട്ട ശബ്ദത്തിന്റെ പിൻബലത്തിൽ ഉള്ളിലുള്ള സന്തോഷം അടക്കിവെച്ചവർ ബാത്ത്രൂമിൽ നിന്നും ഇറങ്ങിയോടി..

” ന്റെ മോളേ…”

പക്ഷേ ഓടി വന്ന സുലൈഖത്തായെ വരവേറ്റത് മറ്റൊരു കാഴ്ചയായിരുന്നു.. ഒരു ഞെട്ടലോടെയവർ അതും കണ്ടങ്ങനെ തരിച്ചു നിന്നു..

ആ കാഴ്ച കണ്ട് കുറച്ച് നേരമങ്ങനെ സുലൈഖത്താ വാ പൊളിച്ച് നിന്നുപോയി…
റൻഷ വീൽചെയറടക്കം പുറകോട്ട് മറഞ്ഞിരിക്ക്ണ്..അവൾക്ക് തൊട്ടരികിലായി റമീസും വീണ് കിടക്ക്ണ്ട്…അപ്പോ കിണറ്റിലേക്ക് മറിഞ്ഞ് വീണതെന്താാ…
അന്ധാളിപ്പോടെ ചുറ്റിലുമൊന്നു വീക്ഷിച്ചപ്പോ കിണറിലെക്കുള്ള മോട്ടോർ കയറ്റി വെച്ചിരിക്ക്ണ കല്ല് മിസ്സിംഗ് ആണ്..
റമീസിനുപോയി നാലു പൊട്ടിക്കാൻ തോന്നിയതാ ..ഉള്ളിലുള്ള ദേഷ്യം അടക്കി യവർ എഴുന്നേൽക്കാൻ പാടു പെടുന്ന റൻഷയെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോഴും റമീസിനെയങ്ങനെ തുറിച്ചു നോക്കുന്നുണ്ടാായിരുന്നു..

“അനക്ക് അറിയാത്ത പണിയാണേലെന്തിനാാ കുട്ട്യേ അയിനു പോയേ…”
എന്തൊക്കെയോ ഉമ്മയെന്നെ കുറ്റപ്പെറ്റുത്തികൊണ്ടപ്പോ സംസാരിക്കുന്നുണ്ടാായിരുന്നു…

“ഉമ്മാാ ഞാനുണ്ടല്ലോ…ന്റെ മൊബൈലെടുക്കാാൻ മറന്നപ്പോ…”

പറയാനായി ഒരുങ്ങി വന്ന റമീസിനെ കൈകൾ കൊണ്ടും വാക്കുകൾ കൊണ്ടു മൊന്നു തടയിട്ടു ബാാക്കി ഭാാഗം ഉമ്മ പൂരിപ്പിച്ചു കഴിഞ്ഞിരുന്നു…

“വേണ്ടാ..മോനേ..ഉമ്മാാക്കൊക്കെ മനസ്സിലാായി..ഇയ്യ് വന്നില്ലേൽ എന്താാവുമായിരുന്നു…ഓളൊരു പൂതി..എന്തേലും പറ്റീനേൽ ഈ ഞാൻ മാത്രല്ല നമ്മളെല്ലാാരും പോയെനി അകത്ത്..”
ഉമ്മ പറഞ്ഞുണ്ടാാക്കുന്ന വാക്യങ്ങളിലെ തെറ്റു തിരുത്താാനനുവദിക്കാതെയവര് വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു..എവിടെയൊക്കെയോ പൊട്ടി ചീറ്റുന്ന വേദനകൾ
..മനസ്സിനും ശരീരത്തിനും ഏറ്റുവാങ്ങി പതിയെ ഞാനെന്റെ വീൽചെയറുരുട്ടുമ്പോൾ ഞാൻ കണ്ടു എനിക്ക് മുന്നിൽ നിൽക്കുന്ന‌ രണ്ടു ഭാവങ്ങൾ ..ഒന്നു നിസ്സഹാായതയേറ്റുവാങ്ങിയ റമീസെങ്കിൽ മറ്റൊന്നു ആശിച്ച കാര്യം നേടാതെ നിരാശയേറ്റു വാങ്ങിയ ഭാവവുമാായി ഉമ്മയുമായിരുന്നു..എന്നാൽ എന്റെ ശ്രദ്ധയിൽ പതിയാാത്ത മറ്റൊരു മുഖമുണ്ടാായിരുന്നു മതിലിനപ്പുറത്തായിട്ട് … ശബ്ദം കേട്ട് തലയിട്ടു നോക്കിയ അയാൾ കണ്ട രംഗങ്ങൾ അതേ പടി ക്യാാമറ പോലെയയാളുടെ കണ്ണുകളിലപ്പാടെ പകർത്തി കഴിഞ്ഞിരുന്നു..
———————

എന്തൊക്കെയോ കളിതമാശകൾ പറഞ്ഞും പറയിപ്പിച്ചുമാായിരുന്നു റൂബി റിയാസിനെ സ്ക്കൂൾ പടിക്കലെത്തിച്ചത്..ഇറങ്ങുമ്പോഴും ആ കൊഞ്ചിക്കുഴയലിലൊന്നും ഒരു മാറ്റവും ഇല്ലായിരുന്നു..

“സാർ.. വൈകിട്ടും ഇങ്ങളുണ്ടാായിനേൽ ഇനിക്ക് പോവാനൊരാളാവെയ്നു..ഇനിക്ക് അവിടെന്ന് ന്റെ വണ്ടീം എട്ക്കാലോ..”

” അതിനെന്താ റൂബി..ഇയാൾ വൈകിട്ട് സ്റ്റാഫ്രൂമിലേക്ക് വന്നോളൂ..”
വേറേയും എന്തൊക്കെയോ കാര്യ കാരണങ്ങളുണ്ടാക്കി റിയാസിന്നരികിൽ തന്നെയവൾ ചുറ്റിപറ്റി നിന്നു..അതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ലാ..ഈ രംഗങ്ങളെല്ലാം വീക്ഷിച്ചു കൊണ്ട് മൂന്നു പേരുടെ കണ്ണുകൾ അവളെ തന്നെയുറ്റു നോക്കുന്നുണ്ടായിരുന്നു..അനീസ്, ജസീന,അമൃത..അവരെയൊക്കെ കാണിക്കണം ഈ കളിയിൽ താൻ തോറ്റിട്ടില്ലാന്ന്..അതിനു വേണ്ടി മാത്രായിരുന്നു അത്..
” ടീ ജസീനാ..ഇവളെ സ്വഭാവത്തിനൊരു മറ്റോം ഇല്ലാാലോ..ഇപ്പോഴും റിയാസ് സാറിന്റെ പിന്നാലെതന്നെ..നാണം കെട്ടവൾ..”

“ഹും..എങ്ങനെ മാറാനാ അമൃതാ..ചൊട്ടയിലെ ശീലം ചുടല വരേ..നമ്മക്കറിയാവ്ണതല്ലോ ഓളെ സ്വഭാാവം
.ന്നാാലും ഈ റിയാസ് സാറിതെങ്ങനെ മാറീന്നാലോയ്ക്കുമ്പോഴാാ..ഒരെത്തും പിടീം കിട്ട്ണില്ലാാ…”

“ടീ റൂബി ഇയ്യ് പണി പറ്റിച്ചല്ലോടീ..കൊട് കൈ..”
ഒരു ഷേക് ഹാൻഡോട് കൂടിയായിരുന്നു മുബീന അവളെ വരവേറ്റത്..

“ഹും.. നീ കണ്ടോടി ഇനിയെന്താ നടക്കാൻ പോണേന്ന്..അവളതു പറഞ്ഞവസാാനിപ്പിച്ചത് മൂവർക്കും നേർക്കൊരു പുച്ഛത്തോടെ ഒരു നോട്ടമെറിഞ്ഞോണ്ടായിരുന്നു..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.