സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“ഹോ.. ന്താാ പടച്ചോനേ ഞാാനീ കാണ് ണതൊക്കെ…ടാാ ..റമീസേ..ഇയ്യൊന്ന് നോക്ക്യാാ..”

“ന്റെ‌..മ്മാാാ…ഞാാനിതൊക്കെ നേരത്തേ കണ്ട് ഞെട്ടീതാാ..ഇതാാ പർഞ്ഞേ..ന്നെ ഓളെ കൊണ്ട് കെട്ടിക്കീന്ന്…..”
തുറിച്ച് നോക്ക്ണ ഉമ്മാാനേ നോക്കി വിക്കി വിക്കി കൊണ്ടാാണാവനതു പറഞ്ഞത്..

“അല്ലാാ..ഓളെന്നെ കൊണ്ട് കെട്ടിക്കീന്ന്…അ..അങ്ങനല്ലേ..”

“ടാ..റമീസേ..അന്നോട് ഞാാനൊരു നൂറുവട്ടൊന്നും അല്ല പർഞ്ഞേ..നടക്കൂലാാന്ന്..അന്നെകൊണ്ട് പെണ്ണ് കെട്ടിക്കാന്ന് നിരീച്ചല്ല ഞാനിങ്ങട് വന്നേന്ന്…”

“ഇമ്മാ..ദേ ..ഓളൊരു മോളേള്ളു ട്ടോ..ഈ തന്തന്റേം തള്ളന്റേം കാാലം കഴിഞ്ഞാ ഇക്കണ്ട സ്വത്തെല്ലാാം പിന്നാർക്കാാ..ഇങ്ങള് വേണേൽ ആലോയ്ച്ചോളി..”

ഉമ്മാന്റേം മകന്റേം കുശുകുശുപ്പങ്ങനെ നീണ്ടു കൊണ്ടിരിക്കേ..
പെട്ടെന്നാായിരുന്നു പിന്നിൽ നിന്നൊരു ചോദ്യം…

” ആരാാ…? എന്തുവേണം..?

ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയ സുലൈഖത്താാ ഒന്നു ഞെട്ടി…
അത്രക്കും നല്ല വേഷവിധാനത്തോടെയാായിരുന്നു റൂബിയുടെ കടന്നുവരവ്..
ഹാഫ് സ്കേർട്ടും ദേഹത്തോടൊട്ടി ഇറുകിയിരിക്കുന്നൊരു ടീഷർട്ടും..ഒരു ഷാളെങ്കിലും പുതച്ചൂടെയീ പെണ്ണിന്…കണ്ണുതള്ളി പോയി സുലൈഖത്താടെ…
അതേ നിൽപ്പിലൊന്നു റമീസിനെ നോക്കി.. വാ പൊളിച്ച് നിൽക്ക്ണ റമീസിനെ കണ്ടതും സുലൈഖത്താക്ക് അരിശം കേറി..
തരിച്ചു നിൽക്കുന്ന റമീസിനുപോയൊരു കുത്ത് കൊടുത്തോണ്ടാായിരുന്നു സുലൈഖത്താാ വിളിച്ചത്..
” റമീസേ…”

“ആ..ആ.. മ്മാാ..”
വെള്ളമിറക്കികൊണ്ട് പറയാൻ വിക്കുന്ന റമീസിനെ ഉമ്മ നോട്ടം കൊണ്ട് ആട്ടിപായിച്ചു..
നല്ലപിള്ള ചമഞ്ഞോണ്ടവൻ അപ്പോ തന്നെ എണീറ്റ് സിറ്റൗട്ടിലേക്ക് നടന്നു..

“ന്താ മോളേ..ഉമ്മറത്തേക്ക് വരുമ്പോ ഒരു ഷാൾ ഒക്കെയെടുത്തിട്ടൂടെ..”

“ഹും.. എന്നെ സംസ്ക്കാരം പഠിപ്പിക്കാനാായിട്ടാാണോ രണ്ടാാളും ഇപ്പോ ഇങ്ങട് ഇറങ്ങി പുറപ്പെട്ടേ…”

“മോളേ..വീട്ടിൽ വര്ണോരോട്..ഇങ്ങനാാ സംസാാരിക്ക്യാാ..”
ഉമ്മാന്റെ വാാക്കുകൾക്കൊരു കടുത്ത നോട്ടം മറുപടി കൊടുത്തൊട്ടും കൂസാതെ കോണിയഴികളും ചാാരിയവളങ്ങനെ നിന്നു..

മകളുടെ കോപ്രാായങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയ ആ മാതാാവ് ചാായയെടുക്കാാനെന്ന വ്യാാജേനെ മെല്ലെ അവിടെ‌നിന്നും മുങ്ങുമ്പോഴും അവർ കേൾക്കത്തക്ക വിധത്തിൽ സുലൈഖത്താ പറയുന്നുണ്ടാായിരുന്നു..
” സാരല്യ…പഠിക്ക്ണ കുട്ട്യോളാാവുമ്പോ അങ്ങനൊക്കെ തന്നാാണല്ലോ..
മോളേ..ഞാൻ മോൾടെ റിയാസ് സാറിന്റെ ഉമ്മയാണ്..”

“”ആ.. അറിയാ..”
പുച്ഛത്തോടെ അലക്ഷ്യമായെങ്ങോട്ടോ നോക്കികൊണ്ടവളുത്തരം നൽകി..

“മോൾക്ക് സങ്കടം ണ്ടാാക്ക്ണ കാര്യാാ നടന്നേന്നറിയാാ…ഞാാനെന്താാക്കാാനാ മോളേ..എത്ര പറഞ്ഞ് കൊടുത്തിട്ടും ആ മരങ്ങോടനു മനസ്സിലാാവണ്ടേ…മോള് ന്റെ അവസ്ഥ ഒന്നാാലോഴ്ച് നോക്ക്യാാ…ഒരു ഞൊണ്ടി മരുമോള് പറഞ്ഞെല്ലാാരും ന്നെ കളിയാാക്കി കൊല്ലാാ..”
നിരാാശയുടെ മുഖാവരണമണിഞ്ഞോണ്ട് പറഞ്ഞ സുലൈഖത്താായുടെ വാക്കുകൾ കേട്ടതും റൂബിയിൽ പത്തി വിടർത്തി നിന്ന ദേഷ്യത്തിന്റെ കാഠിന്യമൽപ്പം കുറഞ്ഞിരുന്നു…അത് പരമാാവധി മുതലെടുത്തു കൊണ്ടാായിരുന്നു സുലൈഖത്താായുടെ അടുത്ത ചുവടുകളും
.. ചുറ്റിലുമൊന്ന് കണ്ണോടിച്ചു കൊണ്ടവർ പറയാനിരുന്ന വാക്കുകൾ അല്പം സ്വകാര്യം ചേർത്തായിരുന്നു മുഴുമിച്ചത്..

” മോൾക്കിപ്പഴും ന്റെ ‌മോനെ പെരുത്തിഷ്ടാാണേൽ ആ പെണ്ണിനെ നമ്മക്ക് ഒഴിപ്പിക്കാ ങ്ങനേലും…”

റൂബിയുടെ മുഖത്തേക്കങ്ങനെയുറ്റി നോക്കിക്കൊണ്ടൊരു മറുപടിക്കായാാ കണ്ണുകൾ കാാത്തിരുന്നു..
റൂബിയുടെ മുഖത്തപ്പോ അർത്ഥഗർഭമായ പല വികാാരങ്ങളും മിന്നി മറയുന്നുണ്ടാായിരുന്നു..

പുറത്തക്ഷമയോടെ കാത്തിരിക്കുന്ന റമീസ് ഇടയ്ക്കിടെ അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കുന്നുണ്ടാായിരുന്നു ..ഉമ്മാാക്കിതെന്താാ ഓളോടിത്ര സ്വകാര്യം പറയാാൻ..

” വാ..റമീസേ..പോവാം…”

ധൃതിയിൽ പുറത്തേക്കോടി വരുന്ന ഉമ്മാനെ കണ്ടു ഒന്നും പിടികിട്ടാതെ അവനങ്ങനെ അകത്തേക്കും നോക്കി നിന്നു..

“റമീസേ…ഇയ്യ് വര്ണില്ല്യേ..”

“ആ..എന്തെത്താാ ഉമ്മാ പ്രശനം..എന്താ ഓള് പറഞ്ഞ്..”
കാറിലേക്ക് കയറുന്നതിനിടയിൽ
റമീസെന്തോക്കെയോ ചോദ്യങ്ങൾ ആരാഞ്ഞെങ്കിലും
മുഖം വീർപ്പിച്ചിരിക്ക്ണ സുലൈഖത്താാന്റെ മുന്നിൽ അവനും മൗനം പാാലിച്ചു…അങ്ങനെ ഉത്തരം
തരാൻ മടിക്കുന്ന ചോദ്യങ്ങളെ മനസ്സിലിട്ട് കറക്കികൊണ്ടാ വാഹനമവരുടെ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു…
———————

“എന്നാാലും റിച്ചുക്കാാ..ഇത് വല്ലാാത്ത സർപ്രൈസാായി പോയിട്ടോ…”

” എന്താാടീ…”
ഡ്രസ്സ് മാറ്റി ഒന്നു കുടഞ്ഞ കാറ്റത്തിടുന്നതിനിടയിലാായിരുന്ന തിരക്കിലായിരുന്നു ഞാാനപ്പോൾ

“ഉപ്പാാക്കിങ്ങളെ ബൈക്ക് കൊടുത്തേ…ഉപ്പാാക്കെന്തോരം സന്തോഷാായീന്നറിയോ…ആ മുഖം കണ്ടാാലറിയാ…”

“ആ..അതുപി‌ന്നെ…” കയ്യിലിരുന്ന ന്യൂസ്പേപ്പറൊന്നു നിവർത്തി കൊണ്ടവൻ പറയാാൻ തുനിഞ്ഞതും പുറത്ത് നിന്നൊരശരീരി പോലെയൊരു ശബ്ദം പാഞ്ഞെത്തി…

“ഓഹോ…അപ്പോ അയിന്റെടേൽ അങ്ങനേം ഒരു സംഭവണ്ടാായോ…”
ഒരു ഞെട്ടലോടെ ഞങ്ങളിരുവരും അങ്ങോട്ടേക്ക് ദൃഷ്ടി പായിച്ചു..
ഉമ്മ!!

ഉമ്മയുടെ മറ്റൊരു മുഖം അവിടെ എനിക്കു മുന്നിൽ പ്രകടമാാവുകയാായിരുന്നു…

” റിച്ചോ…ഒരു വാാക്ക്…ഒരു വാാക്ക് ഇയ്യിന്നോട് പറഞ്ഞോ…പറയ്..”

“അത് പിന്നെ ഉമ്മാാ…ഞാാൻ പറയാാനിരിക്കെയ്നി..ഇങ്ങളൊന്നു ക്ഷമിക്കി…”

മനപൂർവ്വം മറന്നതാന്ന് എങ്ങനെയാ പറയാ..പറഞ്ഞാൽ ഉമ്മ സമ്മതിക്കൂലാാന്ന് അറിയാ..ഉപ്പ പറഞ്ഞിട്ടല്ലേ ഞാൻ റൻഷാന്റെ ഉപ്പാക്കാ ബൈക്ക് കൊടുത്തേ..അതെങ്ങാാനും അറിഞ്ഞാാ പിന്നെ അത് മതിയാാവും ഇവടൊരു ഭൂകമ്പം ണ്ടാാവാൻ.‌..തൽക്കാലം മൗനം തന്നെ ശരണം

“ഇയ്യിഞ്ഞി ഒന്നും പറയണ്ട..നിക്കൊക്കെ മനസ്സിലാായിക്ക്ണ്..അച്ചികോന്തൻ”

തുറിച്ചൊരു നോട്ടവും നോക്കി കലി തുള്ളികൊണ്ട് സുലൈഖത്താ അകത്തേക്ക് പോയി..
അടുത്ത കമന്റ് റമീസിന്റെയാായിരുന്നു..

“എന്നാലും റിച്ചുക്കാ..ഇത് കുറച്ച് കൂടിപ്പോയി ട്ടോ..ഞാനൊന്നു ചോയ്ച്ചാാലും കൂടി ഇങ്ങക്ക് വല്യഡിമാാന്റാണല്ലോ..പഴയ വണ്ടി കൊടുത്ത്ട്ട് പുതിയ വണ്ടി വാങ്ങ്യതൊക്കെ അപ്പോ ഇതിനെയ്നിലേ..കഷ്ടം..”

ഒരു പുച്ഛത്തിന്റെ ഭാവം എനിക്ക് നേരേയും തൊടുത്തുവിട്ടവനും ഉമ്മാക്ക് പിന്നാലെ പോയി..

“ഇങ്ങക്ക് ഉമ്മാനോടെങ്കിലും ഒന്നു പറഞ്ഞൂടേയ്നോ റിച്ചുക്കാാ..ഉമ്മാാക്കത് ഭയങ്കര വിഷമാായീന്നാ തോന്ന്ണേ..”
എന്റെ സങ്കടം മറച്ചുവെച്ചോണ്ടാായിരുന്നു ഞാനത് പറഞ്ഞത്..തലകുനിച്ചു നിൽക്കുന്ന എന്റെയരികിലേക്ക് വന്നവൻ താാടിയുയർത്തി പിടിച്ചോണ്ട് ചോദിച്ചു..

” അത് സാാരല്യ..ന്റെ ഉമ്മയല്ലേ…ഉമ്മാാന്റെ പിണക്കൊക്കെ ഞാൻ മാറ്റിക്കോളാ..ന്റെ റൻഷകുട്ടിക്ക് പരിഭവൊന്നും ഇല്ലാലോ..”

മറുപടിയൊരു നേർത്ത പുഞ്ചിരിയിലൊതുക്കിയപ്പോൾ എന്റെ കവിളിലൊന്നു തട്ടികൊണ്ടവൻ ഉമ്മാന്റെയരികിലേക്ക് നടന്നു..
അകത്ത് നടക്കുന്ന ഉമ്മാന്റേം മകന്റേം ശബ്ദം വ്യക്തമായെന്റെ ചെവിയിലേക്ക് തുളഞ്ഞു കയറി..

“മതി..ഒന്നും പറയണ്ട..ഇന്നലെയങ്ങട് കഴിഞ്ഞിട്ടേയുള്ളു ഓന്റെ കല്യാാണം അപ്പഴേക്കും ഓനിക്ക് ന്റെ മാണ്ടാാതാായി..ഓളേം ഓളെ വീട്ടുകാരേം മതീന്നാായി..ആയ്ക്കോട്ടേ..ഞാനാാരാ..ഇതൊക്കെ പറയാൻ..നമ്മൾക്ക് ഇങ്ങളെ അത്രൊന്നും വിവരോം വിദ്യാാഭാാസോം ഒന്നുല്ലാലോ..” മൂക്കുചീറ്റിയെന്തൊക്കെയോ ആ ഉമ്മ പുലമ്പുന്നുണ്ടാായിരുന്നു..

” ന്റെ പൊന്നുമ്മയല്ലേ..ഞാൻ പറയ്ണതൊന്നു കേൾക്കി ഇങ്ങള്…ന്റെ ഉമ്മാനെ മറന്നിട്ടാരേം സ്നേഹിക്കൂല ഞാൻ..ഉമ്മാക്കിന്നോടും ആ സ്നേഹം ഉള്ളോണ്ടല്ലേ..ഞങ്ങളെയുമ്മ ഒന്നിപ്പിച്ചത് തന്നെ…ഉമ്മ പറ..ഞാനും ഓളും ഇങ്ങളെ മുന്നിൽ വന്ന് മാപ്പ് പറയാ … പോരേ…”

” അതൊന്നും വേണ്ട…അന്റെ തെറ്റ് അനക്ക് ബോധ്യാായിണല്ലോ ..അതുമതി കുട്ട്യേ..”

” ആ ..മനസ്സിലാായിക്ക് ഉമ്മാ…പിന്നെ നാളെ രാാവിലെയാാവുമ്പോഴേക്കും ഒരു പുത്തൻ കാറ് നമ്മളെ വീട്ടുമുറ്റത്തെത്തിയിരിക്കും..ന്നിട്ട് അതിലാദ്യം കയറിയിറങ്ങ്ണതെന്റെ ഉമ്മയായിരിക്കും…ന്തേ…”

ആ ഒരു വാക്കു മതിയായിരുന്നു ഉമ്മാന്റെയുള്ളിൽ മുളച്ചു പൊന്തിയ അമർഷത്തിന്റെ വേരറുക്കാൻ..
പുഞ്ചിരി തൂകിയ വദനവുമാായെന്റെയരികിലേക്ക് നടന്നടുക്കുന്ന റിച്ചൂനേ ഞാനൊരത്ഭുതത്തോടെയങ്ങനെ നോക്കി കാണുമ്പോ എനിക്ക് നേരെയൊന്നു കണ്ണിറുക്കി കൊണ്ടവൻ വീണ്ടും പത്രത്താാളുകളിലേക്ക് മുഖം പൂഴ്ത്തി..

ദിവസങ്ങളങ്ങനെ കൊഴിഞ്ഞു വീഴ്കവേ ഉമ്മാാന്റെ മനസ്സിൽ റൂബിയുടെ വാക്കുകൾ ചിറകടിച്ചു തുടങ്ങിയിരുന്നു..

” റിയാാസിനെ വീണ്ടും സ്വീകരിക്കാാനെനിക്ക് സമ്മതക്കുറവൊന്നും ഇല്ല…പക്ഷേ റൻഷാാനെ നിങ്ങളെത്രേയും പെട്ടെന്നവിടുന്നൊഴിപ്പിക്കുമെങ്കിൽ മാത്രം…പിന്നെ ഇനിം അധികനേരം ഇങ്ങള് ഇവടെ നിക്കണ്ട ..ഉപ്പ വന്ന് കണ്ടാാൽ സംശയിക്കും..ഇങ്ങളെ മോനേ അത്രക്ക് ഇഷ്ടമാാ ന്റെ ഉപ്പാാക്ക്…”
ആ വാക്കുകൾ വീണ്ടും വീണ്ടും ആവർത്തിച്ചവർ സ്വപ്നം കൊണ്ടൊരു മണിമാളിക കെട്ടിപടുക്കുന്നുണ്ടാായിരുന്നു..

എങ്ങനെയെങ്കിലും ഇവളെ ഇവടെന്ന് പുകച്ച് പുറത്ത് ചാടിക്കണം.കൊന്നിട്ടാാണേലും വേണ്ടിലാാ…എങ്ങനെ…എങ്ങനെയാാപ്പോ..?
ഊണിലും ഉറക്കിലുമെന്ന പോലെ അതായി പിന്നെ ചിന്ത..ദിവസങ്ങൾക്കപ്പുറത്തുള്ള ആലോചനകൾക്കൊടുവിൽ സുലൈഖത്തായുടെ മുന്നിൽ ആ വഴി തെളിഞ്ഞു വന്നു..

മനസ്സിൽ കുടിയേറി പാർത്ത ആ കുടില ചിന്തക്ക് തുടക്കം കുറിച്ചിട്ടിന്നേക്ക് ഏഴു ദിവസാായിരിക്കുന്നു..

അതേ…എത്രേയും പെട്ടെന്നത് നടപ്പിലാാക്കണം എങ്കിലേ ഈ വീട്ടിലേക്കൊരു ലക്ഷ്മീ ദേവി വരത്തുള്ളു..
പക്ഷേ എങ്ങനെ അതിനൊരവസരം ഒത്തുവര്ണില്ലാലോ..

ആ..ഹ്..ഇന്ന് മിക്കവാറും റിച്ചു സ്ക്കൂളിലേക്ക് തിരിക്കും..അവനായിരുന്നല്ലോ ഇതിനുള്ള ഏക തടസ്സം..കഴിയുമെങ്കിൽ ഇന്നു തന്നെ അതിനൊരവസാനം കുറിക്കണം കുറിച്ചേ പറ്റൂ..കുറിക്കും…
ഓരോന്ന് ചിന്തിച്ചങ്ങനെ ഉള്ളിലൊരു പ്രതികാാരകോട്ട പണിയുമ്പോ അടുപ്പത്ത് പുകഞ്ഞു കൊണ്ടിരിക്കുന്ന ദോശ പാടെ ചരമം പ്രാപിച്ചിരുന്നു..

“ഉമ്മാ ദോശ‌ കരിയ്ണ്ടോ..ഒരു മണം വര്ണ്ടല്ലോ..”
റിച്ചൂന് സ്ക്കൂളിലേക്ക് കൊണ്ടുപോവാനുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഞാനുമ്മാനെയൊന്നോർമ്മിപ്പിച്ചു..

ഉള്ളിലുള്ള അന്ധാാളിപ്പ് പുറത്ത് കാണിക്കാാതെ ഉമ്മ മുഖം കോട്ടി..

” ആ…ഞാാനേയ്..ആദ്യാായിട്ടൊന്നും അല്ല ദോശ ചുട്ണേ..ന്നെ ആരും പഠിപ്പിക്കാനൊന്നും വരണ്ടാാ..”

തനിക്കേറ്റ പരാജയം സമ്മതിക്കാതെ സുലൈഖത്താാ കണ്മുന്നിൽ വീരമൃത്യു വരിച്ച ദോശചേട്ടനെ ദയാദാക്ഷിണ്യമൊട്ടുമേയില്ലാതെ വേസ്റ്റ് ബക്കറ്റിലേക്ക് തള്ളി..

“ഛായ് ..ഇന്നും ദോശാ??”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.