അനുസരണയോടെ റിച്ചു ഡോർ തുറന്ന് എന്നെയുമെടുത്ത് കാറിൽ കൊണ്ടോയിരുത്തി..ശരിക്കും ഞെട്ടലിൽ നിന്നും വിട്ടുമാറാതെയപ്പോഴും ഞാാനാ മുഖത്തേക്ക് നോക്കിയിരിപ്പായിന്നു..
” ന്റെ പെങ്ങളൂട്ട്യേ..ഇയ്യ് പേടിക്കേണ്ടാാ ട്ടോ..ഓനോട് ഇങ്ങനെ പറഞ്ഞാാലേ ഓനിക്ക് മനസ്സിലാവത്തുള്ളു..അതോണ്ടാാ..ചുമ്മാാ…”
അതും പറഞ്ഞോണ്ട് ഫൈസലെന്നെ നോക്കിയൊന്നു കണ്ണിറുക്കി..
“ആ..പിന്നേയ് ..റിയാാസേ..ബുക്ക് ചെയ്ത ആ വണ്ടി ചിലപ്പോ ഇന്നോ അല്ലെങ്കിൽ നാളെയോം കിട്ടും ട്ടോ..”
“ഓക്കെ ടാാ..ഞാനിന്ന് തന്നെയാാ ബൈക്ക് അദ്ദേഹത്തേ ഏൽപ്പിക്കാാന്ന് കരുതിയാ അതെടുത്തേ..”
” അത് ഇയ്യ് വെഷമിക്കണ്ട..ഞാാനങ്ങട് കൊണ്ട് തര്ണ്ട്..”
രണ്ടുപേരും തമ്മിലുള്ള സംസാരത്തിനൊരന്തവും കുന്തവും തിരിയാാതെ ഞാനവരേ മാറി മാറി നോക്കി കൊണ്ടിരുന്നു..ഫൈസലിക്കാനോട് യാാത്ര പറഞ്ഞ് ഞങ്ങൾ അവിടം വിടുമ്പോഴും പരസ്പരം ഒന്നും മിണ്ടാാതിരിക്കുന്ന ഇരുവരുടെയും മുഖത്ത് അന്നത്തെ മുറിവേറ്റയാാ നൊമ്പരം ബാാക്കിവെച്ചിരുന്നു..
———————
“എവിടെപ്പാാ…കാണുന്നില്ലാാലോ..”
” ന്റെ കുഞ്ഞോളേ…ഇയ്യൊന്നടങ്ങിയിരി..ഓര് വന്നോളും…”
രാാവിലെ തന്നെ റൻഷയും അളീക്കയും വരുമെന്ന് പറഞ്ഞപ്പോ തുടങ്ങിയ തുള്ളിച്ചാാട്ടാ കുഞ്ഞോൾടേ..സ്ക്കൂൾ പോലും ലീവാക്കിട്ട് കാത്തിരിക്കാൻ തൊടങ്ങീട്ട് കുറേ നേരാായി..
“ഇപ്പാാ..ഞാാനൊന്നു വിളിച്ചോക്കട്ടേ..ന്തെത്താ വൈക്ണേന്ന്..”
അതും പറഞ്ഞ് ഉപ്പാന്റെ കയ്യിൽന്ന് ഫോണും തട്ടിപ്പറിച്ചവൾ വിളിക്കാനായി നമ്പർ ഡയൽ ചെയ്തതും നീട്ടിയൊരു വിസിലും മുഴക്കികൊണ്ടവരുടെ വാഹനം ആ വീട്ടുമുറ്റത്ത് ലാൻഡ് ചെയ്തു..
ഉപ്പാാനെം ഓവർടേക്ക് ചെയ്ത് കുഞ്ഞോളവിടെയെത്തി അവരെ സ്വീകരിക്കാാനാായി മുന്നിൽ തന്നെയൊരുങ്ങി നിന്നു…
അപ്പോഴേക്കും കാറിന്റെ ഡോർ തുറന്നുപ്പാ മകളുടെ അടുത്തെത്തി കഴിഞ്ഞിരുന്നു..
” മോളേ…”
സ്നേഹത്തിൽ ചാാലിച്ചയാ വിളിക്കുള്ളിൽ വാത്സല്യം തുളുമ്പി നിന്നു..
“ഉപ്പാാ… ”
ഇരുവരുടേയും സ്നേഹപ്രകടനം കണ്ടൊരു നിമിഷം
സ്റ്റയറിങിൽ കിടന്ന് തല ചെരിച്ചു കൊണ്ടവനങ്ങനെ
നോക്കിയിരുന്നു പോയി..
ഹോ..ഇവളുടെ സ്നേഹം കണ്ടാ തോന്നും വല്ല ജയിലീന്നും ഇറങ്ങി വരാാന്ന്..നമ്മളെ ഒരു മൈൻഡും ഇല്ലാലോ ..ദുഷ്ടത്തി..ഇനിയെന്നാാണാവോ നമ്മക്കും ഇത്പോലൊക്കൊരു ഭാഗ്യം..
ഭാഗ്യമുണ്ടാവും മോനേ റിയാസേ..മറുപടി തന്നത് മിടിക്കുന്ന അവന്റെ തന്നെ ഹൃദയമായിരുന്നു…
പോടാാ..ഹൃദയമാണുപോലും..അവസരോചിത കാാലുമാറി..അനക്കെന്താായിവടെ കാര്യം..ഉപദേശിക്കാനിറങ്ങിയിരിക്കുവാാ..അല്ലെങ്കിൽ ഓളെ കണ്ണൊന്നു നിറയുമ്പോഴേക്കും ഇയ്യെന്തിനാ അവിടെ കിടന്ന് പിടഞ്ഞത്..
അറിയാാവുന്ന എല്ലാാ ഭാാഷയിലും തന്റെ മനസ്സിനോടുള്ള സ്നേഹം കാണിച്ചാവൻ സ്വയം പിറുപിറുത്തോണ്ടിരുന്നു..എനിക്ക് വേണം ന്റെ റൻഷാാനേ..മുഴുവൻ സ്നേഹോം പിടിച്ചടക്കാാനാ ഞാനോളെ ന്റെ ബീവിയാാക്കിയേ..ഇത്രേം കാാലം കാത്തിരുന്നേ..ഇങ്ങോട്ടുപദേശിക്കാാൻ വരണ്ട..കേട്ടല്ലോ..അവൾ കരയുമ്പോഴേ നല്ല വഴക്ക് പറഞ്ഞോണ്ട്..കരയിക്കാനല്ലല്ലോ ഞാൻ ന്റെയാാക്കിയേ..
“ഹലോ
.. ഇക്കൂസേ…ഏതുലോകത്താാ ഇങ്ങള്…”
“ഏഹ്..ന്ത്..”
ആലോചനകളുടെ ആറ്റിൽ നിന്ന് നീന്തി കരക്കടിഞ്ഞപ്പോ കുഞ്ഞോളുടെ മുഖമായിരുന്നരികിൽ..തൊട്ടടുത്ത സീറ്റിൽ നിന്ന് റൻഷ അപ്രത്യക്ഷാായിരുന്നു..
“അല്ലാാ.. ഇനി ഇങ്ങളെ ഞാനെട്ക്കണോ…ഉപ്പ പറഞ്ഞൊന്നും ഇങ്ങൾ കേട്ടിക്കില്ലേ.ഇറങ്ങി വാാ ഇക്കൂസേ..”
“ഒന്നെട്ത്ത് നോക്കെടീ കുഞ്ഞോളേ..നമ്മളേ പത്തെഴുപത് കിലോയേ ള്ളു..അന്റെ ഇത്തൂസിന്റെ അത്രേം ഒന്നുല്ലാാ..”
പരസ്പരം തമാശപൊട്ടിച്ചും പാര പണിഞ്ഞും ഞങ്ങളങ്ങനെ ഉച്ച വരേയാാക്കി..അതിനിടയിലും ന്റെ മനസ്സ്‌പുകയുന്നുണ്ടാായിരുന്നു റൂബിയുടെ ആ ഗിഫ്റ്റിനെ കുറിച്ചോർത്ത്..കുഞ്ഞോളതെവിടാാണാവോ കൊണ്ടോയി വെച്ചത്.. പോയി നോക്കാാനൊരു നിവൃത്തിയുമില്ലാലോ ബൈക്കിൽ പോന്നതോണ്ട് തന്റെ വീൽചെയറ് റിച്ചൂന്റെ വീട്ടിലാാ ഉള്ളത്..കുഞ്ഞോളോടൊന്നു ചോയ്ക്കണേൽ റിച്ചും ഉപ്പയും എപ്പോഴും അരികിൽ തന്നെയുണ്ട്…
ഉപ്പാാന്റെ കൈപുണ്യവും കുഞ്ഞോൾടെ പരിശ്രമവും എല്ലാാം കൂട്ടി അടിപൊളിയൊരു വിരുന്ന് ഞങ്ങൾക്ക് വേണ്ടിയവിടെ ഒരുക്കിയിരുന്നു..ഒരമ്മാായിമ്മാാന്റെ സ്ഥാാനത്ത് നിന്ന് ഉപ്പാക്ക് ചെയ്യുന്ന കടമകളോരോന്നും റിയാാസിൽ ശരിക്കും അമ്പരപ്പുണ്ടാാക്കീട്ടുണ്ട്..
” ഉപ്പാാ..സത്യം പറയാാലോ..അടിപൊളി ഭക്ഷണം ..മനസ്സും നിറഞ്ഞും വയറും നിറഞ്ഞു..ഉപ്പാാന്റെ സ്നേഹം കൂടിയതിൽ ചേർത്തപ്പോ …”
“അപ്പോ ..എനിക്ക് ക്രഡിറ്റൊന്നും ഇല്ലേ…” പറഞ്ഞു മുഴുമിക്കും മുമ്പേ പരിഭവം ചാർത്തികൊണ്ട് കുഞ്ഞോള് രംഗത്ത് വന്നു..
“പിന്നല്ലാാണ്ടേ..അനക്ക് പകുതി..ന്നാലും ന്റെ റെനൂന്റെ അത്ര ഒക്കൂലാാ ട്ടോ..”
അതും പറഞ്ഞോണ്ടവനെന്റെ മുഖത്തെക്കൊന്നു നോക്കി..ഒട്ടും വിട്ടും കൊടുക്കാാതെ എടുത്തടിച്ചൊരു മറുപടി അപ്പോ തന്നെ കുഞ്ഞോളെയടുത്തൂന്നും കിട്ടി..
“ഇത്തൂസേ..ചുമ്മാ സോപ്പുവാാണേ..കാറീന്ന് ഒരാൾ പറഞ്ഞൊക്കെ നമ്മൾ കേട്ട്….”
നെറ്റിചുളിച്ചു ഞാാൻ നോക്കുമ്പോഴും ഒരു ചമ്മിയ ചിരി കൊണ്ടതിനെ മറച്ചുപിടിക്കാായിരുന്നു റിച്ചു..
“ടീ…കുഞ്ഞോളെ.. എവിടെയാാ ഗിഫ്റ്റൊക്കെ..”
ഉപ്പായും റിച്ചും തെല്ലിടെയൊന്നു മാറിയപ്പോൾ കുഞ്ഞോളെയടുത്ത് വിളിച്ചു ഞാൻ ചോദിച്ചു…
” ആ ഇത്തൂസേ..ഞാനിങ്ങൾ വരാാൻ കാാത്തിരിക്കെയ്നു..എല്ലാാ ഗിഫ്റ്റും ഞാാൻ പൊട്ടിച്ച്..പക്ഷേ അത് ഓൾടെ ആയോണ്ടെനിക്ക് വല്യധൈര്യം ഇല്ലാാ..വല്ല ബോംബോ മറ്റോ ആയിരിക്കും അതല്ലേ സാധനം..”
ഞാൻ ചിന്തിച്ചത് തന്നെ കുഞ്ഞോളും .. ചിന്തിച്ചേക്ക്ണല്ലോ പടച്ചോനേ..
“ഏതാായാലും ഇയ്യ് അതിങ്ങട് എടുക്ക്..നമ്മക്ക് നോക്കാ…”
“ഹോ.രണ്ടാാളും വല്യ ചൂടുള്ള ചർച്ചയിലാണല്ലോ..നമ്മളേം കൂടി കൂട്ടുവോ..”
അതും പറഞ്ഞോണ്ടാായിരുന്നു റിച്ചു ഞങ്ങൾക്കിടയിലേക്ക് കയറിവന്നേ…അല്പം പരുങ്ങലോടെ ഞാാനും കുഞ്ഞോളും പരസ്പരം മുഖത്തോട് മുഖം നോക്കി..
“പറ.ടോ..എന്താാണേലും ഞാനൂടേ കേൾക്കട്ട്…”
എങ്ങനെ പറയണമെന്ന് മടിച്ചു നിൽക്കുന്ന എന്നെ നോക്കി അല്പം ഈർഷ്യത അഭിനയിച്ചവൻ പോവാാനൊരുങ്ങി..
“..ഓഹ്..പറയൂലാാലേ..ന്നാ..ഞമ്മള് പോയിതരാാ…ഇങ്ങള് പറഞ്ഞോളി..ഇങ്ങക്കിടയിലൊരു ശല്യാാവണ്ട…”
“റിച്ചുക്കാാ…നിക്കി…ഞാൻ പറയട്ട്…ഇന്നലെ ഇവടെ റൂബി വന്നീനു…”
പിന്നീടുണ്ടാായ കാര്യങ്ങളെല്ലാാം ഞാാൻ റിയാാസിന്റെ മുന്നിലവതരിപ്പിച്ചു ആ കാര്യമൊഴികേ…അതിനൊരു കാരണവുമുണ്ടാായിരുന്നു…
” ഹോ..ഇതാാപ്പോ കാര്യം..ആ ..എം ൽ എ..ന്റെ അടുത്തും വന്നീനു..വീട്ടിൽക്ക് അല്ല..വഴീൽ വെച്ച് കണ്ടീനു..ആ കുട്ടിം ന്നോട് കുറേ സോറി പറഞ്ഞു…പാവം..അപ്പോഴെത്തെ വിവരക്കേടിനെന്തോ ചെയ്ത് പോയാാന്ന്..ഗുരുനാാഥന്മാാരല്ലേ മാതൃകയാാവേണ്ടത്..അപ്പോ തന്നെ ഞാൻ ഒക്കെ സോൾവാാക്കിം വിട്ട്…ഇനി ഓളെ കൊണ്ടൊരിടങ്ങേറും ണ്ടാാവൂല…നിന്നോട് മാപ്പ് പറയാനാാന്ന് പറഞ്ഞപ്പോ ഞാനാ ഇവടത്തേ അഡ്രസ്സ് കൊടുത്തു പറഞ്ഞയച്ചേ…”
എല്ലാാം റിയാാസിന്റെ നാവിൽ നിന്നൊരു ഞെട്ടലോടെ കേട്ട് നിൽക്കാാനേ എനിക്ക് പറ്റിയുള്ളു..ഇതിനിടയിൽ അവളെന്നെ ഉപദ്രവിച്ചൂന്ന് പറഞ്ഞാാ ആരു വിശ്വസിക്കാാനാാ…ന്ത് തെളിവാാ ഉള്ളേ ന്റേൽ കൊടുക്കാാൻ..ആ റൂമിൽ നിന്നിറങ്ങിയപ്പോ കുഞ്ഞോൾ പോലും കണ്ടത് എന്റെ ചിരിക്കുന്ന മുഖമാായിരുന്നില്ലേ..തരിച്ചങ്ങനെ നിന്നുപോയ ഞാാനറിഞ്ഞിരുന്നില്ലയപ്പോ കുഞ്ഞോൾ ഗിഫ്റ്റ് കൊണ്ടോന്ന് റിയാസിനെ ഏൽപ്പിച്ചതൊന്നും..
അവരത് തുറക്കുന്നതും നോക്കിയേതോ നിർവ്വികാാരതയോടെ നോക്കി നിൽക്കാായിരുന്നു ഞാനും..അപ്പോ അവിടെയൊരു ബോംബ് പൊട്ടിയിരുന്നെങ്കിലെന്ന് ഞാാൻ അതിയാായി ആഗ്രഹിച്ചു പോയിരുന്നു..പടച്ചോനേ എന്തൊക്കെയാാ ചിന്തിച്ചു കൂട്ട്ണേ..
അങ്ങനെ ആധി നിറഞ്ഞ മനസ്സിനൊരു വിശ്രമം കൊടുക്കാനാായി ആ ഗിഫ്റ്റിനെ കുറിച്ചുള്ള നിഗൂഢതകൾ അയിഞ്ഞു വീണൂ…ഗിഫ്റ്റു പേപ്പറുകളേയൊക്കെ തള്ളിമാറ്റിയതും ആ രഹസ്യം ഒരു ലാപ്പ്ടോപ്പിന്റെ രൂപത്തിൽ പുറത്ത് വന്നു..അതിന്റെ കൂടെയൊരു പേപ്പറും..ഇരുവരും അതിന്റെ ഭംഗി വർണ്ണിച്ചോണ്ടിരിക്കേ അവരുടെശ്രദ്ധയിൽ പതിയാാത്ത ആ കുറിപ്പ്
ഞാൻ സ്വന്തമാാക്കി …ഹൃദയമിടുപ്പുകളുടേ വേഗത കൂടുന്നുണ്ടാായിരുന്നു…അതെന്തു തന്നെയാായാലും അതിലെന്റെ റിച്ചൂനപകടം വരുത്താൻ ഞാൻ സമ്മതിക്കൂല..ഇനിയും ന്റെ റിച്ചൂനെ വേദനിപ്പിക്കാാൻ ഞാാൻ അനുവദിക്കൂല..അതുമാത്രമായിരുന്നപ്പോ മനസ്സിൽ … പാാതിതുറന്ന് മേല്ലേ ആ അക്ഷരക്കൂട്ടങ്ങളെ ചേർത്തു വായിച്ചു…
വിറക്കുന്ന കരങ്ങളാൽ ഞാനത് മെല്ലെ കൂട്ടി വായിച്ചു..
‘എഴുത്തുകാരിക്ക് സ്നേഹപൂർവ്വം…എം.ൽ.എ നാസർ& ഫാമിലിയുടെ ഒരു ചെറിയ ഉപഹാരം..’
ആ അക്ഷരങ്ങളെന്നെ നോക്കി ആനന്ദത്തിന്റെ ഒരു പല്ലവി പാടുന്നപോലെ..
ഹാഊ..സമാധാനം.. ഭയന്ന പോലെയൊന്നും ഇല്ലാലോ..എന്നാലും എന്തോ ഒരു അപകടസൂചന ഇല്ലാണ്ടില്ലാ.. ചിന്തകളുടെ ലോകത്തേക്കൊന്നിറങ്ങിത്തിരിച്ച് പ്രശനങ്ങൾ കൊണ്ട് നൂലാമാലകൾ തീർത്ത ഹൃദയത്തിന്റെ കുരുക്കുകളോരോന്നും അഴിച്ചെടുക്കവേ പെട്ടെന്നായിരുന്നു റിച്ചൂന്റെ പ്രതികരണം..
“എന്തൊക്കെയായൊരുന്നു..ബോംബ്..മണ്ണാങ്കട്ട..സമാധാനായോ ഇപ്പോ…സത്യം പറഞ്ഞോ..ഇതല്ലേ റെനോ ഇയ്യ് ന്നലെ കണ്ടൂന്ന് പറഞ്ഞ സ്വപ്നം..”
മുഖത്തൊരു പുഞ്ചിരി വരുത്തിതീർത്ത് മെല്ലെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിന്നെയുമതിനൊരു തുടർച്ചയിട്ടോണ്ടാായിരുന്നു റിച്ചു അത് പറഞ്ഞ് തീർത്തത്…
” ആ കുട്ടി ഒരു പാാവാാണ്..ഇനി വെറ്തേ എഴുതാപ്പുറം ആലോചിച്ച് ഇയ്യ് ഓരോന്ന് ണ്ടാക്കി കൂട്ടണ്ടാാ ട്ടോ.. “
“ആ..അതേ..ശരിയാ ഇക്കൂസേ..ആ റൂബി ഇന്നലേ ഇവടെ വന്നതും നല്ല ഹാപ്പിയാായാ സംസാരിച്ചേ..ന്നാലും പാവം..ഞങ്ങളാ അവളെ തെറ്റിദ്ധരിച്ചേ…”
കുഞ്ഞോളും അതേറ്റു പിടിച്ചപ്പോ ശരിക്കും ഒറ്റപെട്ടപോലെ…
എന്തു പറയണമെന്നറിയില്ലായിരുന്നെനിക്കും..റിച്ചു അവളെയത്രയങ്ങട്ട് വിശ്വസിച്ചിരിക്കുന്നു..എന്തിനാപ്പോ റിച്ചൂനെ പറയ്ണേ..ന്റെ കുഞ്ഞോള് വരേയിപ്പോ ഓളെയാ പുകഴ്ത്ത്ണേ..
” പിന്നെയ് കുഞ്ഞോളേ.. ന്നാ പിടിക്ക്… ഈ സമ്മാാനം നമ്മളെ വക നിനക്കിരിക്കട്ടേ..നിനക്കാാ ഇത് നല്ലോണം ഉപകരിക്കാ..”
അതും പറഞ്ഞവനത് കുഞ്ഞോൾടെ കൈകളിലേക്ക് വെച്ചുകൊടുത്തു..
എന്റെ സത്യത്തിനവിടെയൊരു മൂല്യവും ഇല്ലെന്ന് മനസ്സിലാാക്കിയ ഞാൻ കൂടുതൽ വാദിക്കാാനൊരുമ്പടാാതെ മൗനത്തെ കൂട്ടുപിടിച്ചിരുന്നു…
———————
“മോളേ…റൂബീ…ഒന്നിങ്ങട് വന്നേ..അന്നെയിതാരൊക്കെയാാ കാാണാാൻ വന്ന്ക്കേണേന്ന് നോക്ക്യേ…”
“നിക്കാരേം കാണണ്ടാാന്ന് പറഞ്ഞിലേ..ഇങ്ങളൊന്നു പോയാണി..മനുഷ്യന് സ്വൈര്യം തരാാതെ.. വന്നോളും ഓരോര്ത്തങ്ങള്..”
കനലണയാാത്ത പ്രതികാാരത്തിന്റെ വിത്തു മുളപ്പിച്ച് തളിർക്കാനെന്തു വളമാണിടേണ്ടതെന്ന ആലോചനയിൽ മുഴുകിയിരിക്കുന്ന റൂബിക്ക് ഉമ്മാാന്റെ വിളി അലോസരപ്പെടുത്തുന്നതാായിരുന്നു..
“മോളെ..വന്നത് റിയാസ് സാറിന്റെ ഉമ്മയും അനിയനുമാ ..അന്നെയൊന്നു കാണണം ന്ന്..”
അകത്ത് നടക്ക്ണ സംഭാാഷണം പുറത്തേക്കൊഴുകിയെത്തുന്നുണ്ടേലും ആഡംബരത്തിന്റെ പറുദീസയാായ ആ കൊട്ടാാരം പോലെത്തെ വീടിന്റെ സുഖസൗകര്യങ്ങളിൽ മതിമറന്നിരുന്ന സുലൈഖത്തായുടെ കണ്ണും ഖൽബും മഞ്ഞളിച്ചിരുന്നതിനാാൽ പറയുന്നതിലെ തെറ്റോന്നും കാാണാതെയന്തം വിട്ടങ്ങനെ നോക്കി കാണായിരുന്നുവെല്ലാാം…
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…