ആ രാാത്രിയുടെ യാമങ്ങളോരോന്നും ഇരുട്ടിന്റെ കരാളഹസ്തത്തിൻ പിടിയിലങ്ങനെ ഞെരിഞ്ഞമർന്നില്ലാാതാാകവേ നിദ്രാാ ദേവിയുടെ കടാാക്ഷം ഏറ്റുവാങ്ങാനാവാതെ ഒരു ഹൃദയം നൊന്തുനീറുന്നുണ്ടാായിരുന്നു.. റൂബി ജഹാാൻ എന്ന പതിനെട്ടുകാരിയുടെ…
ഇരുൾ പരന്നു കിടക്കുന്ന ആ മുറിയിലും അവളുടെ മിഴികൾ ജ്വലിക്കുന്നുണ്ടാായിരുന്നു..ഇന്ന് താനനുഭവിക്കേണ്ടിയിരുന്ന പദവിയാണ് റൻഷ പർവീനെന്നയാ നശിച്ചവള് കാരണം ഇല്ലാാണ്ടാായത്..കൊല്ലാാൻ കേറിയതാായിരുന്നില്ലേയാ റൂമിലേക്ക്..പക്ഷേ കഴിഞ്ഞില്ല…തനിക്ക് കിട്ടാത്ത സുഖങ്ങൾ അവളും ആസ്വദിക്കണ്ടാ..എങ്ങനെയെങ്കിലും ഇതിനൊരവസാാനം കുറിക്കണം ..അതിനാായോരോ പദ്ധതികൾ മെനഞ്ഞെടുക്കുമ്പോഴും
സ്നേഹമെന്ന വികാാരം മറ്റുള്ളവരിൽ നിന്നും തട്ടിയെടുക്കേണ്ടതല്ലെന്ന് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തിയെടുക്കാാൻ അത്യാഗ്രഹിയായ ആ പെൺകൊടിക്കൊട്ടും സാധിക്കുമായിരുന്നില്ല..
——————–
എന്തൊക്കെയോ ഞൊടിഞ്ഞു കൊണ്ട് പടി കയറി വരികയായിരുന്ന സുലൈഖത്താാനെ കണ്ടപ്പോ ലത്തീഫ്ക്കാാക്കതിന്റെ കാരണം തിരക്കതിരിക്കാനാായില്ലാ…
“എന്തെത്താടീ ഇയ്യ് കെടന്നിങ്ങനെ മുരുള്ണേ…”
“ദേ..മൻഷ്യാാാ ന്റെ തൊള്ളേല് ഉള്ളത് കേക്കണ്ടേല് വേഗം മാറ്റിയൊരുങ്ങി പോവാൻ നോക്കി..”
ഒരു പുഞ്ചിരിയോടതിനുള്ള മറുപടിയും കൊടുത്ത് അയേൺ ചെയ്ത് വെച്ച കുപ്പായമയാൾ വലിച്ചു കേറ്റി..
“ഇയ്യ് പറഞ്ഞോ സുലോ..ഇതൊക്കെ കേൾക്കാനിപ്പോ ഞാാനല്ലാതാരാാ അനക്ക്..”
“ആ..ആണോ ന്നാല് കേട്ടോളി…അങ്ങേലെ സാാജിദ ന്നോട് ചോയ്ക്കാ…അനക്ക് സ്ത്രീധനാായിട്ട് കിട്ട്യത് വീൽചെയറാാണോന്ന്…തൊലിയുരിഞ്ഞുപോയി ന്റെ.. പടച്ചോനേ….എന്ത് മഹാപാപം ചെയ്തിട്ടാണെയ്ക്കല്ലോ ഇനിക്കിങ്ങനൊരു വിധി….”
അതും പറഞ്ഞോണ്ട് തലക്ക് കൈയ്യും കൊടുത്തോണ്ടിരിക്കുന്ന സുലൈഖത്താാക്ക് മുന്നിൽ ഒട്ടും ശാന്തത കൈവെടിയാതെയയാൾ പറഞ്ഞു
“.പറയ്ണോല് അവടെന്ന് പറഞ്ഞോട്ടേ സുലോ..ഇയ്യൊന്നു നോക്ക്യേ..എന്തൊരുവൃത്തിയോടെം വെടിപ്പോടെയുമാാ ആ കുട്ടി പണിയൊക്കെ ചെയ്യ്ണേന്ന്.. സമയം ഒമ്പതര ആയപ്പോയേക്ക് ഈ പെരേലെ പണി മുഴുവൻ കഴിഞ്ഞില്ലേ..അനക്ക് അത് ണ്ടാായേ പോരേ…”
” പെരേലെ പണി ചെയ്യാാന്ന് പറഞ്ഞാ അത് വല്യ കാര്യൊന്നും അല്ല..അയിനിപ്പോ ഓളെയിങ്ങനെ പൊന്തിക്കണോന്നൊന്നുല്ലാ…”
“ന്റെ സുലോ ഇയ്യ് തന്നല്ലേ പറയല്..ഇയ്യിവടെ മലമറിക്കലാാന്നൊക്കെ..അതോണ്ട് പർഞ്ഞാ ന്റെ പൊന്നുഭാാര്യേ..”
“ഓ..ഇങ്ങക്കല്ലേലും കണ്ടപെണ്ണുങ്ങളെയൊക്കെ പൊക്കിപറയാൻ നൂറ് നാവാണല്ലോ..”
പരിഭവം ഒരു അട്ടഹാസമായി ഉയർന്നു…
“ന്റെ സുലോ ഒന്നു പതുക്കെ പറയ്.റിച്ചുവെങ്ങാനും കേട്ടോണ്ട് വന്നാ അത് മത്യാവും..”
“ഞാൻ പറയും ഇതേയ് ന്റെ വീടാ..ഉറക്കനെ തന്നെ പറയും..ആരാ തടയാൻ വരാന്ന് കാണണല്ലോ..”
“ഇയ്യെന്താച്ചാാ കാട്ടിക്കോ..ഞാൻ പോവാ..അന്നോട് സംസാരിച്ച് ജയിക്കാനേയ്..നിക്കി പറ്റൂലാ..”
അതും പറഞ്ഞോണ്ട് ലത്തീഫ്ക്ക അവിടെ നിന്നും പതുക്കേ പടിയിറങ്ങി..അല്ല ഓടി രക്ഷപ്പെട്ടു എന്നു പറയുന്നതാവും ശരി..
മുഖത്തൊരു
ഒരു കിലോ ഭാരവും പേറി സുലൈഖത്താാ പിന്നേയും ഒത്തിരി സമയം ആ ചാരുപടിയിലങ്ങനെ സ്വയം പിറുപിറുത്തോണ്ടിരിക്കുന്നുണ്ടാായിരുന്നു..
“ഉമ്മാാാാ..”
എന്റെയാ വിളിയാായിരുന്നു ചിന്തകളുടെ ലോകത്തങ്ങനെ മയങ്ങികിടക്കുന്ന ഉമ്മാനെ തട്ടിയുണർന്നത്..
കണ്ണും മിഴിച്ച് നോക്കുന്ന ഉമ്മാനോടൊരു യാത്രാാമൊഴി ചോദിക്കാനാായിരുന്നത്..
“ഉമ്മാാ..ഞങ്ങളൊന്നു ഉപ്പാാന്റെയടുത്ത്.. പോയി വരട്ടേ.. ”
തലകുനിച്ചോണ്ടവൾ ഉമ്മാാക്ക് മുന്നിൽ സമ്മതത്തിനാായി കാത്തിരുന്നു
“.ഓ…ആയിക്കോട്ടേ..”പുച്ഛഭാവത്തിലതിനൊരു മറുപടി തന്നിട്ട് ഉമ്മ മുഖം തിരിച്ചിരുന്നു..
“ഉമ്മാ ഞങ്ങൾ പോയി വരാാ..”
സലാം പറഞ്ഞ് കാറിന്റെ കീ കറക്കികൊണ്ടവൻ റൻഷയെ എടുക്കാാനായവൾക്കരികിലെത്തിയതും മുഖത്തോരു നിരാശാഭാവവും കലർത്തി ഉടൻ ഉമ്മാാന്റെ ഭാഗത്തു നിന്നൊരു കമന്റ് ഓടിയെത്തി….
“അല്ല റിച്ചോ ഇയ്യ് കാറെടുത്താാാാണോ പോണേ”
“ആ മ്മാ.. അതല്ലേ റൻഷാാക്ക്…..”
“ആ..അതുശരിയാ…സാരല്യ..ന്നാ ഞാൻ പിന്നെ പൊയ്ക്കോളാാ..ഇങ്ങൾ പൊയ്ക്കോളി..”
“എന്താാ ഉമ്മാാ..എങ്ങോട്ട് പോണ കാര്യാാ ഇങ്ങൾ പറയ്ണേ..”
ഉമ്മാാന്റെ അരികിലേക്ക് നടന്നുവന്നോണ്ടാായിരുന്നവനത് ചോദിച്ചത്..
“സാരല്യ കുട്ട്യേ ..രണ്ടീസായി ഉമ്മാാക്കൊരു നടുവേദന ഹോസ്പിറ്റലിലൊന്നു പോണം ന്ന്.. നിരീച്ചിരിക്കുമ്പോഴാ…”
ഉപ്പാന്റെയടുത്തെത്താാൻ വെമ്പി നിൽക്കുന്ന ആഗ്രഹത്തിനു തിരിതാഴ്ത്തി ഞാനൊന്നു പുഞ്ചിരിച്ചു..
“ഉമ്മ ഹോസ്പിറ്റലിൽ പോയിട്ട് വാാ നിക്ക് പിന്നേം പോവാലോ.. “
“മോളേ ഇയ്യേതാായാാലും ഒരുങ്ങിയിറങ്ങ്യതല്ലേ ഇയ്യ് പൊയ്ക്കോ..ഇനിക്ക് നാളേം പോവാലോ..”
“വേണ്ട ഉമ്മ പൊയ്ക്കോ…ഞാൻ പോണില്ലാ..”
പടച്ചോനേ കുടുങ്ങ്യല്ലേ ഈ സാധനത്തോണ്ട്..ഓളങ്ങനെ സുഖിച്ച് പോണത് സഹിക്കാാഞ്ഞിട്ട് പറഞ്ഞു പോയെയ്നി..ഇനിപ്പോ ഇവളെ പോവാണ്ടിരുന്നാാൽ ഞാാൻ പോവാത്തത് കാാണൂലേ..
വേണ്ടെയ്നു വയ്യാാവേലി..
രണ്ടുപേരുടേയും സ്നേഹപ്രകടനം നീണ്ടു പോയപ്പോൾ റിച്ചൂന്റെ വക തന്നെയിതിനൊരു തീരുമാാനമുണ്ടായി..
“ഇങ്ങളിങ്ങനെ പരസ്പരം സ്നേഹിച്ച് കൊല്ലല്ലീന്ന്…നമ്മക്കും കൂടി ഒരവസരം തരിൻ….ഉമ്മാാ ഇങ്ങൾ റമീസിനേം കൂട്ടി കാറിൽ പൊയ്ക്കോളി.. ഞങ്ങൾ ബൈക്കെട്ത്തോളാാ..”
“ബൈക്കിലോ..ഇല്ല്യാ..
എനക്ക് പേടിയാാ..ഞാൻ കേറീട്ടില്ല ഇതുവരേ..”
“ആഹാാ…ന്നാ പിന്നെ അന്നെ കേറ്റീട്ടെന്നെ ബാക്കി കാര്യം..”
അതും പറഞ്ഞോ ണ്ടായിരുന്നു റിച്ചുവെന്നെ എടുത്തവന്റെ മാറോടടുപ്പിച്ചത്..
ഹും …നാണമില്ലാാത്തവൻ ..പെൺകോന്തൻ..ന്റെ മുന്നിലിട്ടും ഓളെട്ത്ത് വട്ടം ചുറ്റ്ണത് കണ്ടില്ലേ..ഉമ്മ പിറുപിറുക്കുന്നുണ്ടാായിരുന്നപ്പോയും..
മുഖത്ത് പരമാവധി പുഞ്ചിരിയെ ക്ഷണിച്ചു വരുത്തി സുലൈഖത്താ ഉള്ളിലിരമ്പി വരുന്ന ദേഷ്യത്തിനൊരു കടിഞ്ഞാണിട്ടു..
ആ മുഖത്ത് നിന്നത് വായിച്ചെടുക്കാാനെനിക്ക് സാധിക്കുമാായിരുന്നു..അതെല്ലെങ്കിലും അങ്ങനാാണല്ലോ..ഒരു പെണ്ണിന്റെ രഹസ്യം കണ്ടുപിടിക്കാാന് മറ്റൊരു പെണ്ണിനുമാത്രമേ കഴിയൂ അതാണല്ലോ ..പ്രകൃതി നിയമം..
പതുക്കേ സ്റ്റെപ്പിറങ്ങിയവനെന്നെ ആ ഇരു ചക്രവാഹനത്തിന്റടുത്തെത്തിക്കുമ്പോഴായിരുന്നു ചെവിയിലൊരു ഹെഡ്സെറ്റും തിരുകി കൊണ്ട് ഫ്രീക്കൻ റമീസിന്റെ കടന്നുവരവ് …
“അല്ലാാ.. നമ്മളെ വിക്രമാദിത്യനും വേതാാളവും കൂടി രാാവിലെത്തന്നെയെങ്ങോട്ടാാാ.”
ഞങ്ങൾക്ക് നേരേയെറിഞ്ഞ റമീസിന്റെയാാ വാാക്കുകൾക്കെന്റ്റെ എല്ലാാ സന്തോഷങ്ങളേയും മായ്ച്ചുകളയാനുള്ള ശക്തിയുണ്ടാായിരുന്നു..
“ഞങ്ങളൊന്നു കാശിവരേ പോവാ ..അങ്ങ് പോരുന്നോ ആവോ..”
എന്നെ ബൈക്കിലെ പിൻസീറ്റിലിരുത്തികൊണ്ടാായിരുന്നവനത് പറഞ്ഞത്..പക്ഷേ എന്താാന്നറില..മനസ്സിനകത്തത് വല്ലാാത്തൊരു മുറിവുണ്ടാാക്കിയിരുന്നു അവന്റെയാ വാാക്കുകൾ..ഇനിയീ ജീവിതത്തിലുടനീളം കേൾക്കേണ്ടി വരുന്ന വാാക്കുകൾ.. സങ്കടത്തോടെ ഉമ്മാനെ നോക്കുമ്പോൾ എന്തോ വലിയ തമാശ കേട്ടപോലെ കുലുങ്ങി ചിരിക്കുന്നതാണ് കണ്ടത്..തടയേണ്ട മുഖങ്ങളിലും പരിഹാസത്തിന്റെ ഭാവങ്ങൾ മാത്രം….
വേദനിപ്പിക്കുന്നോർക്കറിയണ്ടല്ലോ കൊള്ളുന്ന മനസ്സിന്റെ വേദന… ഓർത്തപ്പോ കണ്ണൊന്നു നിറഞ്ഞുപോയി..
“അയ്യേ..ന്താാ റെനോ ഇത്..ഓന് പറഞ്ഞത് കേട്ടാാ ഇയ്യീ കണ്ണു നിറച്ചേ..മോശം..ഈ വിക്രമാദിത്യനും വേതാളവും ആരാാന്നാ നിന്റെ വിചാരം..ഓരേയ്..പുരാണകഥയിലെ വല്യ പുള്ളികളാാ..മണ്ണുണ്ണീ..ഇതിനൊക്കെ കരഞ്ഞു തോൽപ്പിക്കല്ല
ജീവിച്ചു കാണിച്ചു കൊടുക്കാ വേണ്ടത്..ഇരുന്നു മോങ്ങിയാലേ അനക്ക് തന്നെയാ നഷ്ടം..”
ഒരു ശാസനയുടെ രൂപത്തിലതും അവതരിപ്പിച്ചവൻ പതിയെ ആ വാഹനം ചലിപ്പിച്ചു.
റമീസിന്റെ നർമ്മം കുറിക്ക് കൊണ്ട സന്തോഷത്തിലങ്ങനെയിരിക്കായിരുന്നു സുലൈഖത്താാ..
‘ വേണം അങ്ങനെ ത്തന്നെ വേണം ..ഓനെങ്കിലും തോന്ന്യല്ലോ അത് ചോയ്ക്കാാൻ..’
“എന്തെത്താാ സുലൈഖത്താ ഇത്ര സന്തോഷം .?”
അതും ചോദിച്ചോണ്ടാായിരുന്നപ്പോ ബ്രോക്കർ കാദർക്കാാ കയറി വന്നത്
“ആരാാത് കാദറോ. ..വാ കേറി വാാ..ഇന്നലേം കൂടി ഞാനന്നെപറ്റി ചിന്തിച്ചീണ്..എവടെയ്നി ഇയ്യ്..”
“ഓ..നമ്മളിപ്പോ ഇങ്ങോട്ടെഴുന്നള്ളീട്ടെന്താ..നമ്മക്ക് കിട്ടാനുള്ളതൊക്കെ പോയിലേ..ഞാൻ കണ്ടു..രണ്ടുംകൂടി തൊട്ടുരുമ്മി പോണെ..ന്നാാലുംഅയിനെ കണ്ടാാ പറീലട്ടോ കാൽ ന് വയ്യാത്തകുട്ടിയാാന്ന്.. നല്ല മൊഞ്ചും ണ്ട്..”
“കാദറേ…ഞാനിപ്പോയേ… അന്നെ കാത്തിരുന്നതേയ്… ഓലെ കിസ്സ കേൾക്കാാൻ മാണ്ടിട്ടല്ല..”
പിന്നെന്തിനാാ..എന്നൊരു കൊസ്റ്റ്യൻ മാർക്കും ഇട്ടോണ്ട് കാദർ സുലൈഖത്താന്റെ മുഖത്തേക്ക് കണ്ണും നട്ടങ്ങനെയിരുന്നു..
“പിന്നേയ്..നമ്മക്ക് ആ മിടുക്കി കുട്ടീനൊന്ന് കാണണെയ്നെല്ലോ….”
സംശയത്തോടെയൊന്നു നെറ്റിചുളിച്ചു കൊണ്ട് കാദർ സ്വകാാര്യ ശബ്ദത്തിൽ ചോദിച്ചു.
“.അല്ലാാ…ഇങ്ങള് ഉദ്ദേശിച്ചതാാ..എം.ൽ.എയുടെ മോള്….?”
“ആ ..അതെന്നെ..നിക്ക് അവളൊന്നു കാണണം കാദറേ..”
അതു പറയുമ്പോ സുലൈഖത്താായുടെ മുഖത്തൊരു ഗൂഢമായ പുഞ്ചിരി തെളിഞ്ഞു വരുന്നുണ്ടായിരുന്നു
——————-
ഇളം വെയിലിന്റെ തുറിച്ചുനോട്ടവും ഇളം കാറ്റിന്റെ സ്പർശനവുമേറ്റെന്റെ റിച്ചുവിനോട് ചേർന്നങ്ങനെയിരിക്കുമ്പോ എന്തെന്നില്ലാാത്തൊരു അനുഭൂതിയാായിരുന്നെനിക്ക്..ആദ്യമാായി ബൈക്കിൽ യാത്രചെയ്യുന്നതിന്റെ ഭയമൊന്നും അപ്പോയെന്നെ പിടികൂടിയിരുന്നില്ല.. ആ സുഖാാനുഭൂതിയിൽ അങ്ങനെ ലയിച്ചിരിക്കവേ പെട്ടെന്നൊരു പകൽ കിനാവ് പോലെ എന്നിൽ റൂബിജഹാാന്റെ ആ ഗിഫ്റ്റിനെ കുറിച്ചുള്ള ഓർമ്മകൾ മിന്നിമറഞ്ഞു..എന്നാലും എന്താായിരിക്കും…എന്തായിരിക്കും അതില്… വീണ്ടും വീണ്ടും ആ ചിന്തയെന്റെ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയിരുന്നു..
മനസ്സിൽ കയറിക്കൂടിയ ആ ചിന്ത എന്നേക്കാൾ മുന്നേയെന്റെ വീട്ടുപടിക്കലെത്തി തിരച്ചിൽ തുടങ്ങിയിരുന്നു..
എന്താായിരിക്കും ..ഇടയ്ക്കെപ്പോയോ എന്റെ സ്വരം ആ ചോദ്യങ്ങൾക്കാായി ഉയർന്നു പൊങ്ങി
“എന്തെത്താടീ..ഇയ്യ് ബേക്കീൽന്ന് എന്തേലും നാടകെങ്ങാനും അവതരിപ്പിക്ക്ണ്ടോ..ഓരോ ഡയലോഗ് ഒക്കെഇട്ട് കാച്ച്ണ്ടല്ലോ..”
പിന്നിലേക്ക് തൊടുത്തുവിട്ട ആ ചോദ്യം കൊണ്ടാായിരുന്നു താനൊരു യാത്രയിലാാണെന്ന ബോധം വന്നത്..
“ഹേയ്…ഒന്നുല്ലാാ..റിച്ചുക്കാാ…പിന്നെയ്..നിക്ക്…”
റൂബി വന്ന കാര്യം പറയണോ വേണ്ടേ എന്ന സംശയത്തിനൊരു തീർപ്പു കൽപ്പിച്ചൊടുവിൽ പറയാാനൊരുങ്ങിയപ്പോഴാണ് റിച്ചുന്റെ ഭാഗത്ത് നിന്ന് മറ്റൊരു ചോദ്യം ഇങ്ങോട്ടുണ്ടാായത്..
” എടീ..നീ പറഞ്ഞത് സത്യാാണോ..ഇയ്യ് ആദ്യാായിട്ട് തന്നെയാാണോ ബൈക്കിൽ യാത്ര ചെയ്യ്ണേ…”
” അതേ..റിച്ചുക്കാാ…ന്തേയ്…ഇന്നെ ഇവ്ടെന്ന് തള്ളിയിടാാൻ വല്ല ഉദ്ദേശോം ണ്ടോ…”
“ഹോ..ഇല്ല ന്റെ പൊന്നോ..നമ്മൾ വെർതേ ഒന്നു ചോയ്ച്ചു പോയാാണെയ്…അല്ലാാ..പണ്ടെന്നോ അന്റെ ഉപ്പാാക്ക് ഒരു ബൈക്ക് കണ്ടീനല്ലോ…അപ്പോ അതെന്തേയ്…”
“ആ..ശരിയാാണ് ണ്ടെയ്നി..ബൈക്കിൽ കേറാാൻ നിക്ക് നല്ല പൂതിയെയ്നു…എപ്പോഴും പറയെയ്നു ഞാാൻ ഇപ്പാാനോട്.പക്ഷേ പൈസ സ്വരുക്കൂട്ടി ണ്ടാാക്കിയപ്പോഴേക്കും എനക്ക് സുഖല്ല്യാാണ്ടും ആയി..പിന്നെ ഉപ്പ വാാങ്ങി പക്ഷേ ന്നെ കയറ്റാാൻ പറ്റീല.. അതോർത്ത് ഉപ്പാാക്കെപ്പോഴും സങ്കടെയ്നു..അതോണ്ട് ..ആ ഉടനെ തന്നെ വിക്കേം ചെയ്ത്..”
“ആ..ന്റെ റെനോ അന്റെ വീട്ടിലേതാായാലും വെള്ളത്തിനൊരു ക്ഷാാമോം ഉണ്ടാാവൂലാലേ..”
“ഹേയ്..ഇതുവരേ ല്ല..എന്തേ റിച്ചുക്കാ..ഇപ്പോ ചോയ്ക്കാാൻ…..”
“അല്ലേയ്…ഇനി വെള്ളം വറ്റിയാാലും പേടിക്കാാനില്ലാാലോ..അത് നല്ലപോലെ ണ്ടല്ലോ ഉപ്പാാന്റെം മക്കളേം അടുത്ത്…കണ്ണീരാായിട്ട്…”
” ഒന്നു പോ..റിച്ചുക്കാാ..”
അതും പറഞ്ഞോണ്ട് ഞാൻ റിച്ചുവിന്റെ കവിളിലൊന്നു പിച്ചിയതും വണ്ടിയൊന്നുലഞ്ഞു..
“എടീ..നിന്നെ ഞാനുണ്ടല്ലോ..ഇപ്പോ കാണെയ്നു..രണ്ടിനേം ആ ബസ്സിന്റെ അടീലെങ്ങാനും..ആ..അനക്കെന്താപ്പോ ലേ..നമ്മള് പോയാാലും..അതോണ്ടല്ലേ അന്നാ സ്റ്റേഷനീന്ന് ഞാാൻ വിളിച്ചിട്ടൊന്നു തിരിഞ്ഞു നോക്ക്യോ..അത്രക്കേള്ളൂ..നിന..”
പറഞ്ഞു തീരും മുമ്പേ ഞാൻ റിച്ചൂന്റെ വാ പൊത്തിയിരുന്നു..പിന്നിലേക്ക് നോക്കാതെ തന്നെയവനതിനുള്ള അർത്ഥവും പിടികിട്ടി..
വണ്ടി പതുക്കേയവൻ ഒരു മരത്തണലിനോടോരം ചേർത്ത് നിർത്തി..പിന്നിലേക്ക് നോക്കി തലകുനിഞ്ഞു നിൽക്കുന്നയെന്റെ മുഖം ഉയർത്തി..എന്റെ നിറഞ്ഞ കണ്ണുകൾ കണ്ട അവന്റെ ഹൃദയത്തിലൊരു നോവ് മൊട്ടിട്ടത് ആ കണ്ണുകളിലൂടെനിക്ക് വായിച്ചെടുക്കാാമാായിരുന്നു..
“അയ്യേ.. റൻഷകുട്ടീ..ന്തിനാ ടോ കരയ്ണേ..ഞാൻ ചുമ്മാ പറഞ്ഞല്ലേ..അന്ന് നീ എത്രത്തോളം വേദനിച്ചോണ്ടാാ പടിയെറങ്ങ്യേന്ന് എനിക്ക് നന്നാായറിയാാ..കാരണം ആ ഹൃദയം നിക്ക് മുമ്പിൽ കാഴ്ചവെച്ചിട്ടല്ലേ നീ അകന്നുപോയേ..കണ്ണ് തുടക്കെടാാ..ആരേലും കാണും ട്ടോ…”
പറയാാനുള്ളതല്ലാാം ആ കണ്ണീരിൽ പറഞ്ഞു തീർത്തു ഞങ്ങൾ വീണ്ടും യാത്ര തുടരാാനിരിക്കുമ്പോഴാായിരുന്നു..അപ്രതീക്ഷിതമാായൊരു കാർ ഞങ്ങൾക്കു മുന്നിൽ…ക്രോസ് ചെയ്തിട്ടത്…
” ഹ..! ആരാാത് ..? ഫൈസലോ…ഇയ്യെന്താാ ഇവടെ…”
റിച്ചുവിന്റെ ചോദ്യങ്ങൾക്കുത്തരം നൽകിയതവൻ മറ്റൊരു രൂപത്തിലായിരുന്നു..
” ഇയ്യൊന്നും പറയണ്ട..ഇങ്ങോട്ടെറങ്ങ്..”ഗൗരവത്തോടെയുള്ളൊരു ആജ്ഞയാായിരുന്നത്..സത്യത്തിൽ ഞാനും ഒന്നു ഭയന്നിരുന്നു..
“ന്താാടാാ..ഇയ്യ് കാര്യം പറ…”
“കാര്യോ..അത് ഞാാൻ പറയണം ലേ..അന്നോടാാരാ..ഇവളേം കൊണ്ട് ബൈക്കിൽ കേറാാൻ പറഞ്ഞേ..ഒന്നു വീണീനേൽ ആരാാ സമാാധാനം പറയാ..രണ്ടും കൂടി ഇനി ഇതിൽ പോയാാ മതി”..
കാറിന്റെ കീ റിച്ചുവിനു നേരേ നീട്ടിയിട്ട് ഒരു ഏട്ടന്റെ ആജ്ഞയാായിരുന്നത്..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…