കൈകൾ കൊണ്ട് ഗുസ്തി കളിക്ക്ണ എന്നെയവൻ ഒന്നൂടെ അവന്റെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ടായിരുന്നത് പറഞ്ഞത്..ആ വാക്കുകളിലലിഞ്ഞ് ചേർന്ന ഞാൻ പരിസരം മറന്നാാ കണ്ണുകളിലേക്കിമവെട്ടാതങ്ങനെ നോക്കിയിരുന്നുപോയി…പടച്ചോനേ..നീയെനിക്ക് നൽകിയ ഈ സ്വത്ത് ഒരു നാളിലും കൈമോശം വരാതെയെന്നിലേക്ക് തന്നെ ചേർത്തു നിർത്തണേ.. അന്നാദ്യമാായെനിക്ക് തോന്നി..എന്നിലുള്ള പോരായ്മ നാഥൻ എനിക്ക് നൽകിയ ഒരു വലിയ അനുഗ്രഹമാണെന്ന്..അല്ലെങ്കിലിങ്ങനെയൊരു രംഗം ആസ്വദിക്കാനാവില്ലായിരുന്നില്ലല്ലോ..
അന്തം വിട്ട് നിൽക്കുന്ന പെണ്ണുങ്ങളിൽ പലരും അസൂയയോടെ ഞങ്ങളെ നോക്കി പിറുപിറുക്കുന്നുണ്ടായിരുന്നു
“ഈ റിയാസിനിതെന്തിന്റെ കേടാ..വേറെ പെണ്ണുങ്ങളില്ലാത്തപോലെ..എം ൽ.എയുടെ മോൾക്കെന്തെയ്നിപ്പോ കൊഴപ്പം..ഇതിപ്പോ കാലാകാലം ഈ പെണ്ണിനേം ചുമന്ന് നടക്കാന്ന് പറഞ്ഞാൽ…”
“ആ..ആ..അതൊക്കെ ശരിയാ..ന്നാലും ആ എം.ൽ എ യുടെ മോളേക്കാൾ പത്തിരട്ടി ഭംഗി ഈ പെണ്ണിനെന്നാട്ടോ..കാലില്ലാത്തൊരു കുറവേള്ളു..”
അവന്റെ കഴുത്തിൽ കരങ്ങളാലാലിംഗനം ചെയ്ത്
പരസ്പരം കണ്ണുകൾ തമ്മിലുടക്കി നിൽക്കിന്ന ഞങ്ങൾ പക്ഷേ മറ്റൊരു ലോകത്തൂടങ്ങനെ സഞ്ചരിച്ചോണ്ടിരിക്കുകയായിരുന്നു..
പൂമുഖത്തൊരുക്കി വെച്ച കസേരയിലേക്ക് പതിയെ എന്നെയിരുത്തിയപ്പോഴേക്കും വീട്ടിൽ നിന്നും കുഞ്ഞോളടങ്ങുന്ന ഒരു ചെറിയ സംഘം വീട്ടുമുറ്റത്തെത്തിക്കഴിഞ്ഞിരുന്നു.. ചുറ്റിലുമൊന്നു കണ്ണോടിക്കണമെന്നുണ്ടായിരുന്നു..പക്ഷേ എന്തോ അതിനുള്ള ധൈര്യം വന്നില്ല..
ആരോ എന്റെ കൈകളിൽ വെച്ചുപിടിപ്പിച്ചു തന്ന കോഫി ആ ഗ്ലാസിനുള്ളിൽ കിടന്നു വീർപ്പുമുട്ടി..അപരിചിതമായ ഒത്തിരി മുഖങ്ങൾക്കിടയിൽ കണ്ടുവളർന്ന മുഖങ്ങളെ ഞാൻ തേടികൊണ്ടിരുന്നു..അവരുടെ ആഗമനം പ്രതീക്ഷിച്ചു കൊണ്ട്…
പെട്ടെന്നായിരുന്നു പിന്നിൽ നിന്നാാരോ എന്റെ തോളിലേക്ക് ചാഞ്ഞത്..
“ഇത്തൂസേ..”
കുഞ്ഞോള് വന്നെന്നെ കെട്ടിപ്പിടിച്ചപ്പോയൊന്നു തലയുയർത്തി നോക്കി..ക്ണ്ണീർകണങ്ങൾ കണ്ണിലടങ്ങി യിരിക്കാൻ വിസമ്മതിച്ചു കൊണ്ടങ്ങനെ കവിൾ നനയിച്ച് കടന്നു പോയി..ഓർമ്മവെച്ച നാൾ മുതൽ അവൾക്കൊരുമ്മാന്റെ സ്ഥാനത്താണല്ലോ താൻ..അതോണ്ടാാവും ഇങ്ങനൊരു വേർപാടവൾക്കിത്രേം നോവായി കത്തി പടരുന്നത്..ഞാനില്ലാതെയിതുവരേ അവളന്തിയുറങ്ങീട്ടില്ലാ…എനിക്ക് പിന്നാലെ ഒട്ടി നടന്നോണ്ടിരുന്നെന്റെ കുഞ്ഞോള്…. എങ്ങനെയവളെ പറഞ്ഞാാശ്വസിപ്പിക്കണമെന്നറിയില്ലായിരുന്നെനിക്ക്..നിറഞ്ഞ കണ്ണുകളൊന്നു തെന്നിമാറിയപ്പോൾ ഞാാൻ കണ്ട് കുറച്ചകലെയായിട്ട് പോർച്ചിന്റെ ഒരു തൂണിൽ ചാരിയിരുന്നെന്നെ നോക്കികൊണ്ടൊരിക്കുന്ന റിച്ചൂനെ..അരികിലായി ഫൈസലും ഉണ്ടായിരുന്നു..
പുഞ്ചിരി തൂകിയ വദനവുമായവൻ ആഗ്യഭാഷയിൽ എനിക്കു നേരെയായി നിർദ്ദേശങ്ങൾ തരുന്നുണ്ടായിരുന്നു…കണ്ണീർ തുടക്കാനും മുഖത്ത് പുഞ്ചിരി വിരിയ്ക്കാനുമായിരുന്നതെന്ന് ഞാൻ മനസ്സിലാാക്കിയെടുത്തു…
“കുഞ്ഞോളേ…നീയെന്നേം കൂടെ കരയിക്കല്ലേ..ന്റെ മോളിപ്പോ പോ..ഇത്താ വരും രാവിലെ തന്നെ..ഇൻ ഷാാ അല്ലാാഹ്..”
എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് അവളെ യാത്രയാക്കി…ഞാനില്ലാത്ത ആ വീട്ടിലേക്ക് തനിച്ചുറങ്ങാാനായിട്ട്..
അതിനിടയിലാാരോ റിച്ചൂന്റെ ഉമ്മാാനെ തിരഞ്ഞു പിടിച്ചരികിലെത്തിച്ചു..
ഏൽപ്പിച്ചുകൊടുക്കൽ ചടങ്ങിന് നേതൃത്വം വഹിച്ചത് എന്റെ വകയിലൊരമ്മായിയായിരുന്നു..
അങ്ങനെയേവരും ആകാംക്ഷയോടെ കാത്തിരുന്ന ആ നിമിഷം വന്നെത്തി…ഭൂലോക പൊങ്ങച്ചക്കാരിയായ സുലൈഖത്താ പോരായ്മകളേറെയുള്ള മരുമോളെ എങ്ങനെ സ്വീകരിക്കും…അതായിരുന്നു പിന്നീട് ഏവരുടേയും സംസാരവിഷയം..ശ്വാസമടക്കിപിടിച്ച് തുറന്ന കണ്ണുകളുമായി കൂടി നിൽക്കുന്ന സ്ത്രീകളെയെല്ലാം ഞെട്ടിച്ചു കൊണ്ട് സുലൈഖത്താ മരുമോളേ കൈകൾ കവർന്നെടുത്ത് ആ കൈവിരലുകളിൽ വാത്സല്യത്തോടെ തലോടിക്കൊണ്ടിരുന്നു..
“ഇങ്ങളൊന്നോണ്ടും ബേജാറാവണ്ടാ..ഇവളാണിന്നു മുതലീ വീടിന്റെ വിളക്ക് ..പൊന്നു പോലെ നോക്കിടാാം ഞങ്ങള്…”
കേട്ടത് വിശ്വസിക്കാാനാാവാതെ ആ സദസ്സൊന്നാാകെയൊരു നിമിഷം സ്തബ്ദമായി…
“അൽഹംദുലില്ലാഹ്…സമാധാാനായി…അന്റ് ഉമ്മാാക്കൊരു മാറ്റം വന്നല്ലോ..”
ഫൈസലിന്റെയാ നിഗമനത്തിൽ ഒന്നമർത്തി മൂളിക്കൊണ്ട് റിച്ചൂന്റെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞിരുന്നു..പ്രദർശനത്തിനു വെച്ച ഒരു വസ്തുകണക്കേ മടുപ്പുളവാാക്കുന്ന മനവുമാായി ഞാനങ്ങനെ നിമിഷങ്ങൾ തള്ളി നീക്കി..
ചിലരു വന്നു പരിചയപ്പെട്ട് ന്റെ ഉപ്പൂപ്പാന്റെ ഉപ്പാന്റെ വിശേഷങ്ങൾ വരേ ചോദിക്ക്ണ്ട്..അറിയില്ലാന്നുത്തരമാണേൽ..ഓ..ഇതൊന്നും അറിയില്ലേയെന്നൊരു പുച്ഛഭാവവുമായി അകന്നു മാറും..
എന്നിലെ കുറ്റവും കുറവുകളിലും എടുത്തു പറഞ്ഞു മൽസരിച്ചുകൊണ്ട് അതിൽ തൃപ്തിയടഞ്ഞു പലരും പതിയേ പടിയിറങ്ങി..
ഇരുന്നിരുന്നു നിക്കും മടുത്തു തുടങ്ങിയിരുന്നു…എന്നെഴുന്നേൽക്കാനാശിച്ചു കൊണ്ട് ഞാൻ ചുറ്റിലും റിച്ചൂനെ പരതികൊണ്ടിരുന്നു..റിച്ചു ഏതോ സുഹൃത്തുക്കളെ യാത്രാായാാക്കുന്ന തിരക്കിലാായിരുന്നു..കല്യാണത്തിനാരേം ക്ഷണിച്ചില്ലേലും പല കൂട്ടുകാരും കേട്ടറിഞ്ഞു വന്ന അതിഥികളായിരുന്നു…കണ്ണുകളാാലവന്റെ വരവും പ്രതീക്ഷിച്ചോണ്ടിരിക്കുന്ന എനിക്കിടയിലേക്ക് പെട്ടെന്നൊരാൾ ചാടി വീണത്..അപ്രതീക്ഷിതമാായിരുന്നതിനാൽ ഒരു ഞെട്ടലോടെ ഞാനങ്ങനെയിരിക്കവേ ഇരു കൈകളും ചെയറിന്റെ പിടികളിലൂന്നിയവൻ എന്റെ മുഖത്തോട് നേരെ തൊട്ടടുത്തായി നിന്നു..
“താാൻ വിചാരിച്ചപോലെ യൊന്നുമല്ലാാലോ ..അടിപൊളി ഗ്ലാാമറാാണല്ലോ..ദേ ഒരു സെൽഫി…ഫ്ബിലിട്ടാൽ ഒരായിരം ലൈക്കെങ്കിലും ഉറപ്പാ..”
അതും പറഞ്ഞെന്റെ നേർക്ക് മൊബൈലും ഉയർത്തിയൊരു മോഡേൺ ലുക്ക് കൊണ്ട് വികൃതമാാക്കിയ മുഖവുമായയാൾ എന്റെ അരികിലേക്ക് ചേർന്ന് നിന്നപ്പോഴും വിട്ടുമാറാത്ത ഞെട്ടലോടെ ഞാനയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..
അപ്പോഴേക്കും എവിടെനിന്നോ ഓടിവന്ന റിച്ചു അവനിൽ നിന്നുമാ ഫോൺ പിടിച്ചു വാാങ്ങി..
“ന്റെ പെണ്ണിനെ നീയിപ്പോ അങ്ങനെ പ്രദർശനവസ്തുവാക്കണ്ട..”
“ന്റെ റിച്ചുക്കാാ..ഡിലീറ്റാാക്കല്ലി..ഇങ്ങളും ണ്ട് കൂടെ..”
“ഞാനും ണ്ടാായ്ക്കോട്ടോ…ഓള് സുന്ദരിയാാന്ന് എനിക്കിപ്പോ നാട്ടുകാര് പറഞ്ഞറിയണോന്നില്ലാാ..നിക്ക് തന്നെ നല്ലോണം അറിയാാ ട്ടോ..”
“ഓഹ്…ഞാനും കെട്ടും പെണ്ണ്..”
അല്പം പരിഭവത്തോടെയായിരുന്നവൻ അതു പറഞ്ഞത്..രണ്ടുപേരും പറയുന്നത് നോക്കി നിൽക്കാന്നല്ലാതെനിക്കൊന്നും മനസ്സിലായില്ലാ..
“ആ..റൻഷാാ..ഇതാാണ് നമ്മളെ ഒരേയൊരു അനിയൻ ..റമീീീീസ്…വല്യപുള്ളിയാാ…ഗ്ലാാമറാാണേൽ പറയേം വേണ്ട..ഇവനെ കടത്തിവെട്ടാാനീ നാട്ടിലാാരും ഇല്ലാ… എന്നൊക്കെയാാ ഇവന്റെ വിചാാരം ട്ടോ..ഞങ്ങളാാരും ഇതുവരേ സമ്മയിച്ച് കൊടുത്തില്ലാാാന്ന് മാത്രം..ഇപ്പോ കോയമ്പത്തൂരെങ്ങോ പോയി എം സ് സി ക്ക് പഠിക്കുവാാ..”
അവനെ ചേർത്ത് പിടിച്ചോണ്ടാായിരുന്നു റിച്ചു അത് പറഞ്ഞത്..വീർപ്പിച്ചു വെച്ച മോന്തയുമാായാവൻ രംഗം വിട്ടു..
“റിച്ചുക്കാ..എനിക്ക്…എനിക്കൊന്ന് നിസ്ക്കരിക്കണേയ്നു…എന്നെ ഒന്നു റൂമിലേക്ക് കൊണ്ടോവോ..എന്റെ വീൽ ചെയർ..”
“ഓഹ്..സോറി മുത്തേ..നമ്മളതങ്ങ് മറന്നുപോയി..”
എന്റെ തടസ്സങ്ങളൊന്നും വകവെക്കാതവൻ അവിടെ നിന്നും എന്നെയെടുത്ത് റൂമിലേക്ക് കൊണ്ടുപോയി.
അങ്ങനെ മനസ്സില് പുകഞ്ഞുപൊന്തികൊണ്ടിരുന്ന സകല സംഘട്ടനങ്ങൾക്കും തൽക്കാലികമായൊരു വിരാാമം കുറിച്ച് കൊണ്ട് അന്നത്തെ ആ പകലിലേക്ക് ഇരുളിന്റെ കറുത്ത ചാായം പരന്നു..
അതിനിടയിലെപ്പോഴോ റിച്ചൂന്റെ ഉപ്പയെന്റെ അരികില് വന്ന് വിശേഷമാാരാാഞ്ഞ് കടന്നുപോയി..
“മോളേ..ഓരോ തിരക്കിലാായോണ്ടാട്ടോ ഒന്നു വന്ന് നോക്കാാൻ പറ്റാാഞ്ഞേ..മോളിപ്പോ റെസ്റ്റെടുക്ക്..നല്ലക്ഷീണമുണ്ടാാവും..”
ആത്മാർത്ഥമാായ ആ സ്നേഹാാന്വേഷണമെന്റെ മനസ്സിലൊത്തിരി സ്ന്തോഷം നൽകിയെങ്കിലും ആദ്യമായി കണ്ടപ്പോ പറഞ്ഞ വാാക്കുകൾ എന്റെ ഖൽബിലങ്ങനെ ഉടക്കി നിന്നിരുന്നു..
(“മോൾ അങ്ങട് കേറി വന്നാാൽ അവിടെ ആ ഉത്തരത്തിൽ കെട്ടിത്തൂങ്ങുമെന്നൊക്കെയാ ഓള് പറയ്ണേ..അങ്ങനെയൊന്നും ചെയ്യൂലേലും ഓളൊരു താടകയാ.. മോളെ ഉപദ്രവിച്ച് കൊല്ലും ന്ന് ഉറപ്പാ..ഒന്നു പ്രതികരിക്കാൻ പോലും എനിക്ക് പറ്റീന്ന് വരില്ലാാ..”)
ഉപ്പയന്നത് പറഞ്ഞതിന്റെ പൊരുളെന്താായിരിക്കും ഉമ്മാാന്റെ സ്വഭാാവം കണ്ടിട്ടങ്ങനെ വിലയിരുത്താനും പറ്റ്ണില്ലാാ…അടുക്കളയിലേക്കൊരു അഞ്ചാറു വട്ടം താൻ ചെന്നതാ..പക്ഷേ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കാാന്നല്ലാതെ ഒരു ജോലിം തന്നെ എടുക്കാാനുമ്മ സമ്മയിക്ക്ണില്ലാാലോ..അങ്ങനാണേല് നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ചിപ്പോ ഇങ്ങനെയീ റൂമിലേക്ക് പറഞ്ഞു വിടോ..ഉമ്മാാന്റെ സ്നേഹം ലഭിച്ചിട്ടില്ലാാത്ത തനിക്ക് ഇതിനേക്കാാൾ വലുതെന്താാ വേണ്ടേ…
…അങ്ങനുള്ള ഉമ്മാാനെ കുറിച്ചാാണോ ഉപ്പയിങ്ങനൊക്കെ പറഞ്ഞേ..ഹേയ്..ഉപ്പാാക്കെവിടോ തെറ്റു പറ്റീട്ടുണ്ടാാവും..
ആലോചനകളങ്ങനെ പല വഴികളിലൂടേയും ചിന്നിചിതറിയോടാാൻ തുടങ്ങവേ അതെല്ലാം പിടിച്ചു കെട്ടിക്കോണ്ടാായിരുന്നു പിന്നിൽ നിന്നും റിച്ചൂന്റെ കൈകളെന്നെ തഴുകിയെത്തിയത്..
കൂട്ടിവെച്ച കിനാവുകൾ കൊണ്ടൊരു കൊട്ടാാരം പണിത് ആദ്യരാത്രിയുടെ മധുവേറെ നുകർന്നു അന്നത്തെ രാവിനെ ഞങ്ങൾ പകലാക്കി..എനിക്ക് സമർപ്പിക്കാനുള്ള ഒത്തിരി കഥകൾക്ക് മുന്നിൽ നല്ലൊരു ശ്രോതാാവായി ആശ്ചര്യത്തിന്റെ കവാാടം തുറന്നവൻ അങ്ങനെയിരുന്നു. ഒരുപാട് നാളിലെ വിശേഷമങ്ങനെ ഞങ്ങളിലൂടൊഴുകി നടന്നു.. വാാക്കുകൾ വഴുതിമാറി നിദ്രയുട അഗാധ ഗർത്തത്തിലേക്ക് പതിക്കാൻ വെമ്പുന്നയെന്റെ മിഴിയിണകളിലേക്കൊരു ചുടുമുത്തം അർപ്പിച്ചവൻ ആ രാത്രിയുടെ തിരിതാഴ്ത്തി…
സ്വപനങ്ങളുടെ ആഴങ്ങളിലേക്ക് പതിയേ ഞാനും…
രാാത്രിയുടെ യാാമങ്ങളിലെപ്പോഴോ റിച്ചുവിന്റെ ഫോണിലേക്ക് ഒരു കോൾ വിരുന്നെത്തി..ഉറക്കച്ചടവോടെ എഴുന്നേറ്റത് അറ്റൻഡ് ചെയ്ത റിച്ചുവിന്റെ കണ്ണുകളിൽ ഭീതിയുടെ ഒരു നിഴലാാട്ടം ഞാൻ കണ്ടു..പതിയേ ആ മൊബൈൽ താഴേ വീണു നിലം പതിച്ചു..
“റിച്ചൂ…പറയ്… ന്താാ ..ആരാ..ആരാാ വിളിച്ചേ…”
തരിച്ചു നിൽക്കുന്ന മുഖഭാവത്തോടെ യാ
ന്ത്രികമാായവനെന്നെയൊന്നു നോക്കി.. ആ ചുണ്ടുകളപ്പോ എന്നോടെന്തോ മന്ത്രിക്കുന്നുണ്ടാായിരുന്നു…
റിച്ചുവിന്റെ നാവിൽ നിന്നുതിർന്നു വീഴുന്ന വാക്കുകൾ ശ്രവിക്കാനാായി ഞാനെന്റെ കാതുകൾ അവന്റെ ചുണ്ടോടടുപ്പിച്ചു നിർത്തി..
അവ്യകതമാായവൻ പറയുന്നതിൽ നിന്നെന്തൊക്കെയോ ഞാൻ മനസ്സിലാാക്കിയെടുത്തു..
“മോളേ…പോയി…കുഞ്ഞോള് ..ഉപ്പാാ ഒക്കെ പോയി..ആ റൂബി കൊണ്ടോന്നെ ഗിഫ്റ്റില്ലേ..അത് ബോംബ്…”
പറഞ്ഞു തീരും മുമ്പ് ഞാാനാർത്തട്ടഹസിച്ചു..
“നോ..ഇല്ല..റിച്ചുക്കാാ..ഇങ്ങള് കളവ് പറയാ..ബോംബ് ഇല്ലാാ..ഞാൻ വിശ്വസിക്കൂല..”
റൂബി ജഹാാൻ അന്ന് പറഞ്ഞ വാാക്കുകളെന്നിൽ ഒരശരീരിയാായി മുഴങ്ങി കൊണ്ടിരുന്നു..
“ബോംബ്..ഇല്ലാാ…”
തെളിയാാത്ത ഉറക്കത്തിൽ സ്വപ്നങ്ങളുമായേറ്റു മുട്ടുന്ന എന്റെ ശബ്ദം കേട്ടാണ് റിച്ചു ഞെട്ടിയുണർന്നത്..
“…റൻഷാ…എന്താാടോ എന്തുപറ്റി..”
വെപ്രാളത്തോടെ ചാടി എഴുന്നേറ്റയവൻ എന്നെ തട്ടിയുണർത്തി..
“റിച്ചുക്കാാ..ബോംബ്…ന്റെ ഉപ്പ..കുഞ്ഞോള്..”
“ബോംബോ..എവടെ…?”
ആ ചോദ്യവും സ്വീകരിച്ചോണ്ടാായിരിന്നു ഞാനെന്റെ സ്വപ്നലോകത്തു നിന്നും യാഥാർത്യങ്ങളുടെ ലോകത്തേക്ക് തിരികെയെത്തിയത്..
കണ്ണുകളാൽ ചുറ്റിലുമൊന്നു പരതികൊണ്ട് എഴുന്നേറ്റിരുന്ന ഞാനൊരു ചമ്മലോടെ തലയും കുനിച്ചിരുന്നു..
“അല്ലാാ…ഇത് മോളെ സ്ഥിരം പരിപാാടിയാണോ ഈ ബോംബ് വെക്കല്..”
എന്റെ ചമ്മിയ ചിരി പരമാാവധി ചൂൂഷണം ചെയ്തോണ്ട് റിച്ചൂന്റെ കളിയാാക്കൽ തുടർന്നു കൊണ്ടേയിരുന്നു..
“അല്ല..മോളേ റെനൂ..അനക്കീ ബോബ് വെക്ക്ണ സമയം കൊണ്ട് വല്ല ഭൂമികുലുക്കം ന്നോ പറഞ്ഞൂടേയ്നോ..ന്നാ പിന്നെ വീട്ടുകാരേം നാട്ടുകാാരേം ഒക്കെ കൂട്ടിയൊരു കലാാ പരിപാടീ അങ്ങ് നടത്തെയ്നല്ലോ.”
“അതേയ്…റിച്ചുക്കാാ. സോറി…ഞാനൊരു സ്വപ്നം..കണ്ടെയ്നി…നമ്മക്ക് വീട്ടിലേക്ക് ഒന്നു വിളിച്ചോക്ക്യാാലോ..”
“ന്റെ പൊന്നോ..സമയെത്രാായീന്നാ അന്റെ വിചാാരം..മൂന്നുമണി… ഓരൊക്കെ ഒറങ്ങി കൂർക്കം വലിക്ക്ണ്ടാാവും അയിനൊരു തടസ്സം ണ്ടാാക്കണോ ഇനി..ന്റെ മോളിപ്പോ കെടക്ക്..നമ്മക്ക് രാവിലെത്തന്നെ പോയി അന്വേഷിക്കാാട്ടോ…ബോംബ് പൊട്ടിക്ക്ണോന്ന്..”
അതും പറഞ്ഞ് റിച്ചു എന്നെ അവനിലേക്ക് ചേർത്തു കിടത്തികൊണ്ട് പതുക്കേയങ്ങനെ ഉറക്കിലേക്ക് വഴുതിവീണു..
ഉള്ളിൽ തിങ്ങിനിൽക്കുന്ന ആ ഭയം അന്നത്തെയെന്റെ പൂർത്തീകരിക്കാത്ത നിദ്രയെ ആട്ടിയോടിച്ചു..ഒന്നുവേഗം ഈ നേരമൊന്നു പുലർന്നിരുന്നെങ്കിൽ…അറിയണം ആ റൂബി തനിക്കായി കൊണ്ടു വന്ന സമ്മാനമെന്തെന്ന്…ഓടിയെത്തണം ഈ റൻഷാാക്കെന്റെ ഉപ്പാാന്റെം കുഞ്ഞോളേം അടുത്തേക്ക്..ഇന്നലെവരേ അവരാായിരുന്നില്ലേ തന്റെ ലോകം..നേരത്തെ കോൾ ചെയ്തിട്ടും ഉപ്പാനോടൊന്നു സംസാരിക്കാാൻ പറ്റീട്ടില്ലാ..കുളിക്കാാന്നൊക്കെ കുഞ്ഞോളെ കൊണ്ട് പറയിപ്പിച്ചാല് ഈ റൻഷകുട്ടിക്ക് തിരിയൂലാാന്ന് കരുതിയോ ന്റെ ഉപ്പ…നിക്കറിയാാ..ന്നോട് സംസാാരിച്ചാാൽ ആ ഖൽബിപ്പോ പൊട്ടിപോവും ന്ന്..അതോണ്ടല്ലേ..ശ്ശൊ..എന്നാലും ആ സ്വപ്നം…
എല്ലാാറ്റിനും കാരണം ആ റൂബിയാാ..അവളിപ്പോ സ്വപ്നത്തില് വന്ന്പോലും ആക്രമിക്കാാൻ തുടങ്ങീരിക്കാാണല്ലോ പടച്ചോനേ..
എല്ലാാം പറഞ്ഞാാലോ റിച്ചൂനോട് ഇന്നുണ്ടാായതെല്ലാാം…എത്ര ഓർക്കണ്ടാാന്ന് കരുതീട്ടും..ഓർമ്മകളെന്നെ വലിച്ചിഴച്ചങ്ങോട്ടേക്കെത്തിക്കാണല്ലോ പടച്ചോനേ..കണ്ണടക്കുമ്പോഴേക്കും കണ്ണിലെത്തുന്നത് ആ റൂബിയാ..അവളുടെ വ്രണപ്പെടുത്തുന്നയാാ വാാക്കുകളാാ
‘ഓർത്തോ നീ.രണ്ടാാളേം.സന്തോഷത്തോടെ ജീവിക്കാാൻ ഈ റൂബിജഹാാൻ സമ്മതിക്കൂന്ന് കരുതണ്ട..വേണ്ടി വന്നാല് കൊല്ലും ഞാൻ …നിന്നെ മാത്രല്ല
നിന്റെയാാ തന്തയേം കൂടെപ്പിറപ്പിനേം..കരുതിയിരുന്നോ.
.ഏതു നേരത്തും..ഏതു വേഷത്തിലും..വരും ഞാൻ നിങ്ങൾക്കൊരു കെണിയൊരുക്കി.. ‘
അതും പറഞ്ഞോണ്ടവൾ കഴുത്തിനു കുത്തിപ്പിടിക്കായിരുന്നു…ഒത്തിരി ശ്വാസത്തിനു വേണ്ടി പിടയുന്നയെന്റെയരികിലേക്കപ്പോൾ കുഞ്ഞോൾ വന്നില്ലെങ്കിൽ..കാാണായിരുന്നു..റൂബിയുടെനഖങ്ങൾ കൊണ്ട് കഴുത്തിലവൾ കോറിയിട്ട പാടുകളിൽ മെല്ലെ തലോടുമ്പോഴും ഞാൻ ചിന്തിച്ചിരുന്നത് മറ്റൊന്നായിരുന്നു…
ഇത്ര ചെറുപ്പത്തിലേ എങ്ങനെയാാ ആ കുട്ടീല് ഇത്തരം അക്രമ വാസന…ആലോചിക്കും തോറും എനിക്കതൊരദ്ഭുതമായിരുന്നു….
———————
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…