സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

അദ്ഭുതത്തോടെ ഉപ്പാ ആ മുഖത്തേക്ക് ഒന്നും മനസ്സിലാാവാതെ നോക്കി നിന്നു..

“ന്റെ മോൾക്ക് ഒരേയൊരു വാശി..ഇവടെത്തെ മോളെ കണ്ടൊന്നു മാപ്പ് പറയണം ന്ന് അയിനാാ ഞാാനീ വെളുപ്പാാൻ കാാലത്തേ ഇങ്ങട് പോന്നേ..വീടൊക്കെ ചോയ്ച്ചറിഞ്ഞിട്ട്..”

ഒരു ദീർഘനിശ്വാസത്തോടെയാ ആ ഉപ്പ ഒന്നു പുഞ്ചിരിച്ചു..
“ഹാവൂ..
ഇപ്പഴാാ സമാധാാനായെ…”

കയ്യിൽ തൂക്കി പിടിച്ച ഒരു സമ്മാാനപ്പൊതിയുമായല്പം ജാള്യതയോടെ മറഞ്ഞിരിക്കുകയായിരുന്നപ്പോഴും റൂബി ജഹാൻ..

“മോളെന്താ അവിടെ മറഞ്ഞിരിക്ക്ണേ..ഇങ്ങട് കയറിപ്പോര്..അവരൊക്കെ ഇവടെണ്ട്..മോളകത്തേക്ക് ചെല്ല്.. ”
അതും പറഞ്ഞോണ്ട് അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു..

“കുഞ്ഞോളേ…”

“ഈ ഉപ്പാാക്കിതെന്തിന്റെ കേടാ…ആ ഭദ്രകാളീടെ മുന്നിലേക്ക് എന്നെ എഴുന്നള്ളിക്കണോ..”
എന്തൊക്കെയോ പിറുപിറുത്തോണ്ടായിരുന്നവൾ ഉമ്മറത്തേക്ക് ചെന്നത്..
ഒരിക്കൽ പെട്രൂൾ പമ്പിന്റെ മുന്നിൽ വെച്ച് എന്ന കൊലവിളി നടത്തിയ ദുഷ്ടയാ അത്..
ഇരമ്പി വന്ന ദേഷ്യ് അടക്കി നിർത്തിയവൾ മുഖത്തൊരു പുഞ്ചിരിയും വാരിത്തേച്ച് റൂബിക്കരികിലേക്ക് നടന്നു..

“വരൂ..”
അവളെ എനിക്കരികിലേക്ക് കൂട്ടിവരുമ്പോഴും കുഞ്ഞോളുടെ മുഖഭാവം പറഞ്ഞു തീരാാത്ത കലിയുടെ അങ്ങേയറ്റമായിരുന്നു..

എനിക്കരികിൽ തൊഴുകൈകളോടെയിരിക്കുന്ന റൂബിജഹാൻ ശരിക്കും ഒരത്ഭുതമാായിരുന്നു…ആ കണ്ണുകൾ ഒരായിരം വട്ടം എന്നോട് യാചിക്കുന്നുണ്ടായിരുന്നു മാപ്പിനായി..

“കുഞ്ഞോളേ ചായ..”
എന്റെ ആഗ്യഭാഷ മനസ്സിലാക്കിയ കുഞ്ഞോൾ ചായ എടുക്കാനായി അടുക്കളയിലേക്കോടി..
ഞാനും റൂബിയും തനിച്ചായ ആ നിമിഷം..അവളുടെ കണ്ണുകളിൽ ഞാൻ കണ്ട ദയനീയത പതിയെ അപ്രത്യക്ഷമായികൊണ്ടിരുന്നു..കണ്ണു തുറിച്ച് കൊണ്ടവളെന്നെയൊന്നു നോക്കി..പിന്നെ പെട്ടെന്നായിരുന്നു അവൾ വാതിലടച്ച് എന്റ്റരികിലേക്ക് നടന്നുവന്നു..
മാന്യതയുടെ മുഖം മൂടിയണിഞ്ഞ റൂബിജഹാന്റെ യാഥാാർത്യങ്ങളുടെ മുഖം ഞാാനവിടെ കാണുകയാായിരുന്നു..

ഇതൊന്നുമറിയാതെയപ്പോഴും കുഞ്ഞോളുടെ മനസ്സ് കത്തിപ്പുകയുകയാായിരുന്നു..

“എന്നാാലും ആ..റൂബി..അവൾക്കിങ്ങനെ മാറാാൻ പറ്റോ..ഹേയ്..ഇനിക്ക് തോന്ന്ണില്ലാ..”

“എന്ത്ത്താാ കുഞ്ഞോളെ ഇയ്യ് ഒറ്റക്കിരുന്നു വർത്താാനം പറയ്ണേ..ന്നാാ ഈ ചാായങ്ങട് കൊണ്ട് കൊട്..”
. ചിന്തകളിൽ നിന്നു തട്ടിയുണർത്തിയത് നബീസുത്താാന്റെ കരങ്ങളാായിരുന്നു..കോലായിലേക്കുള്ള ചാായയെത്തിച്ച് റൂബിക്ക് കൊടുക്കാനുള്ള ചായയുമായി മുറിയിലെത്തിയതും അടഞ്ഞു കിടക്കുന്ന വാതിലു കണ്ടവൾ അമ്പരന്നു..വാതിൽ ലോക്ക് ചെയ്യാാനൊരിക്കലുമിത്തൂസിനെ ഉപ്പ അനുവദിക്കാറില്ലാലോ..എന്തൊക്കെയോ സംശയങ്ങൾ സ്വ്രുക്കൂട്ടിയവൾ വാതിലിന്നടുത്തേക്ക് നടന്നു..

“ഇത്താാതാ..എന്തെട്ക്കാ…വാാതിൽ തുറക്ക്…ഇത്തൂസേ..”
നിമിഷങ്ങൾ നീണ്ടു നിന്ന നിശബ്ദതക്കു ശേഷം എല്ലാ സംശയങ്ങളുടേയും പഴുതടച്ച് നിറഞ്ഞ പൗഞ്ചിരിയോടെ കുഞ്ഞോൾക്ക് മുമ്പിലാ വാതിൽ തുറക്കപ്പെട്ടു..

——————

മലപോലെ വന്ന പ്രശ്നങ്ങളെയെല്ലാം മഞ്ഞുപോലെ ഉരുക്കി കളഞ്ഞുകൊണ്ട് നാഥൻ എന്റെ തുണയാക്കി അവനെ എന്നിലേക്കർപ്പിച്ചപ്പോൾ അറിഞ്ഞിരുന്നില്ലാ അതെന്തിന്റെയൊക്കെയോ തുടക്കമായിരുന്ന്ന്ന്..
അവിടെ സംഭവിച്ചതെന്താന്ന് കുഞ്ഞോൾക്കു മുമ്പിൽ പോലും അവതരിപ്പിക്കാാനാാവാാതെ ഞാൻ കുഴങ്ങി…

“നിക്കാഹ് കഴിഞ്ഞൂട്ടോ…”
ആരോ എന്റെ കാതിൽ വന്നു മൊഴിഞ്ഞപ്പോഴും റൂബിജഹാനിൽ നിന്ന് നേരിടേണ്ടി വന്ന ആ സംഭവത്തിന്റെ ആഘാതം എന്നിൽ നിന്നും വിട്ടുമാറിയിരുന്നില്ലാ..

മഹറിടൽ ചടങ്ങിന് സാക്ഷ്യം വഹിച്ച് മിന്നലടിക്കുന്ന ക്യാമറകൾക്കും തിക്കിതിരക്കുന്ന ആൾക്കൂട്ടങ്ങൾക്കും ഇടയിലൊരു കോമാളിയെപ്പോലെ ഞാൻ നിന്നു കൊടുത്തു..
പലരുടേയും അഭിപ്രായങ്ങൾ പലരൂപത്തിലും ഭാവത്തിലും എന്നിലേക്ക് തൊടുത്തുവിടുന്നുണ്ടായിരുന്നു..അതിന്റർത്ഥം സഹതാപമോ അസൂയയോ എന്തു പേരിട്ട് വിളിക്കണമെന്നറിയില്ലായിരുന്നെനിക്കും..

“സ്മൈൽ പ്ലീസ്..കുട്ടീ ഒന്നു സ്മൈലിംഗ് മോഡ് ആക്കി ഇരിക്കൂ..എങ്കിലേ ഫോട്ടോയിലും അതിന്റെയൊരു ലുക്ക് കിട്ടൂ..”
എന്തൊക്കെയോ പുലമ്പുന്ന അയാൾക്കു മുന്നിലൊന്നു ചിരിച്ചെന്നു വരുത്തി ഓരോ നിമിഷങ്ങളേയും ഞാൻ കൊന്നു കൊണ്ടേയിരുന്നു..

“എന്തുപറ്റിയെന്റെ റൻഷകുട്ടിക്ക്..ആകെ ഒരു മാറ്റം…നിന്റെ മുഖഭാവമെന്തോ അസ്വസ്ഥത വിളിച്ചറീയ്ക്കുന്നുണ്ടല്ലോ..”

ഹേയ്…ഒന്നുല്ല റിച്ചൂ..റിച്ചൂന് വെറുതേ തോന്നുന്നതാാ..”

“ആഹാ..റിച്ചൂന്നോ..റിച്ചുക്കാാ വിളിക്കിടീ..”
അവനധികാരം കാട്ടിയാ രംഗത്തെ മോഡികൂട്ടിയെങ്കിലും അലസമായൊരു ചിരിയിൽ ഞാനത് ഒതുക്കുകയായിരുന്നു…

റിച്ചൂന്റെ വീട്ടിൽ നിന്ന് മുന്നേ തന്നെ ഡ്രസ്സ് എല്ലാം കൊണ്ടുവന്നിരുന്നോണ്ട്..അധികനേരമൊന്നും എന്നിൽ വേണ്ട മിനുക്കുപണികളുടെ ആവശ്യം വന്നിരുന്നില്ലാാ ..ആകേ നാലു സ്തീകൾ..അതില് രണ്ടുപേർ റിയാസിന്റെ ഉപ്പാാന്റെ പെങ്ങൾമാരും പിന്നെ അയൽ വാാസിയാായിരുന്നു..പിന്റെ ഉമ്മാടെ അനിയത്തി എന്നൊക്കെ പറഞ്ഞവര് തന്നെ സ്വയം പരിചയപ്പെടുത്തി..വന്നൊരുന്ന ആളുകളും നന്നേ കുറവായതോണ്ട് തന്നെ അധികനേരം അവരുടെ അഭിപ്രാായങ്ങൾക്കിരയാവേണ്ടി വന്നില്ല എന്നൊരു സമാാധാാനമുണ്ടാായിരുന്നു..
ഉപ്പാന്റെം ഉമ്മാന്റെ സ്ഥാനത്ത് നിന്നെന്നെ യാത്രയാാക്കാാനെന്റെ ഉപ്പയാ പൂമുഖത്ത് തന്നെ ഇരിപ്പുറപ്പിച്ചിരുന്നു..

“ഉപ്പാാ…”
എന്റെയാ വിളികളിൽ
ആ കണ്ണുകളിൽ ഒരു നനവു പടർന്നപ്പോ കുതിച്ചു ചാടാാൻ വെമ്പി നിൽക്കുന്നയെന്റെകണ്ണീർകണങ്ങൾ അനുസരണയില്ലാതെ ഒഴുകികൊണ്ടിരുന്നു..പൊട്ടിക്കരച്ചിലായത് രൂപം പ്രാപിക്കും വരേ..

അടർത്തിമാറ്റാനൊത്തിരി പാടുപെടുന്നുണ്ടാായിരുന്നു പലരും..
എന്തുചെയ്യണമെന്നറിയാതെ എന്നെ തലോടികൊണ്ടിരിക്കുന്ന ഉപ്പാന്റെ നെഞ്ചിൻ കൂട്ടിൽ നിന്നാരോ ഒരാൾ വേർപ്പെടുത്തി കൊണ്ടെന്നോട് പറയുന്നുണ്ടാായിരുന്നു..

“മോളേ..ഇറങ്ങണ്ടേ..”
നിറകണ്ണുകളോടെ ഞാൻ പിന്നെ ചുറ്റിലും പരതിയതെന്റെ കുഞ്ഞോളെയാായിരുന്നു..എന്നെ മാത്രം ഉറ്റു നോക്കുന്ന കണ്ണുകൾക്കിടയിലെവിടെയോ ഞാൻ കണ്ടു..നിറഞ്ഞുതൂവുന്ന രണ്ടു മിഴികൾ.. മുഖം പൊത്തി കരഞ്ഞവൾ ആ ആൾക്കൂട്ടത്തിലെവിടെയോ ഉൾവലിഞ്ഞിരുന്നു..

പോവുമ്പോ ഉപ്പ റിച്ചൂനോട് പറയുന്നത് പതിഞ്ഞ ശബ്ദത്തിൽ എന്റെ കാതിൽ വന്നലയടിക്കുന്നുണ്ടായിരുന്നു..

“എപ്പോഴെങ്കിലും ന്റെ കുട്ടി മോനിക്കൊരുഭാരമാായി തോന്നിയാൽ തന്നേക്കണേ ഒരു പോറലുമേൽക്കാാതെ..ഈ വീടിന്റെ വാതിൽ അവൾക്കു വേണ്ടിയെന്നും…”

പറഞ്ഞു തീരും മുന്നേ ആ കൈകൾ നെഞ്ചിലേക്ക് ചേർത്തു പിടിച്ചവൻ അതിനൊരുത്തരം നൽകി..

“ഉപേക്ഷിക്കാാനല്ല കൊണ്ടോവുന്നത്.. മരണം വരേ ചേർത്തു നിർത്താനാാണ്..”

കഴിഞ്ഞ കുറേ വർഷങ്ങളായി എന്റെ ഉപ്പാന്റെ മനസ്സുകൊണ്ടൊരു ഭാരമായിരുന്നെങ്കിലും ഒരിക്കൽ പോലും എന്നെ ആ കൈകളിൽ താങ്ങിയെടുക്കുമ്പോ എന്റെ ഉപ്പാന്റെ കൈ വിറക്കുന്നത് ഞാൻ കണ്ടിട്ടില്ല..പക്ഷേ…അന്ന് ഒരു മണവാട്ടിയുടെ വേഷത്തിലെന്നെ പൊക്കിയെടുത്ത് കാറിലേക്കിരുത്തുമ്പോൾ എന്റെ ഉപ്പാാന്റെ കരങ്ങൾ ആലിലപോലെ വിറക്കുന്നത് ഞാൻ കണ്ടു..
അതുവരേ ഉണ്ടായിരുന്ന എല്ലാ സങ്കടങ്ങളേയും ഉള്ളിലൊതുക്കിയാ മുഖത്തൊരു കൃതിമ പുഞ്ചിരി കൊണ്ടലങ്കരിച്ച് എന്റെ കവിളിൽ തട്ടികൊണ്ടു ഉപ്പയെനിക്കൊരു യാത്രാാ മംഗളം നേരുന്നുണ്ടാായിരുന്നു..
കുന്നോളം
സങ്കടങ്ങൾ ഉള്ളിലിരുന്നു‌വിങ്ങുന്നതോണ്ടാവാം‌ വീർപ്പുമുട്ടുന്നുവെങ്കിലും എനിക്കവനുമുമ്പിൽ ഉരിയാാടാനാാവതെ അങ്ങനെ ഞങ്ങളുടെ നിമിഷങ്ങൾ നീണ്ടുപോയതും…

“.റൻഷാ..വീടെത്തി..”
പതിഞ്ഞ സ്വരത്തിലവനെന്റെ കാതിലതു മൊഴിഞ്ഞപ്പോയെന്താാന്നറിയില്ല..എന്റെ മനസ്സൊന്നു പിടഞ്ഞത്..കാറിലേക്ക് കയറുമ്പോഴൊരിക്കലും ചിന്തിച്ചിരുന്നില്ല ഇറങ്ങുന്നൊരവസ്ഥയെപറ്റി..പക്ഷേ..ഇന്നിതാ ആ വീട്ടുമുറ്റത്ത് ആരൊക്കെയോ തന്റെ വരവും കാത്തിരിക്കുന്നുണ്ട്..

എനിക്ക് നേരേ ഏന്തിവലിഞ്ഞു നോക്കുന്ന കണ്ണുകൾ..എങ്ങനെ നേരിടണമെന്നെനിക്കൊരു നിശ്ചയവുമുണ്ടാായിരുന്നില്ലാ..കൂടെയിരുന്നവരെല്ലാം ഇറങ്ങികഴിഞ്ഞിട്ടും മറ്റൊരാളുടെ ആശ്രയത്തിനായി ഞാൻ കാത്തിരുന്നു..
അപ്പോഴോയിരുന്നു..റിച്ചു വന്നു കാറിന്റെ ഡോർ തുറന്നത്..
അല്പം ഭീതിയും ദയനീയതയും ചേർത്ത് ഞാൻ റിച്ചുവിനെയൊന്നു നോക്കി…

“എന്താ മോളേ…അവടെത്തന്നെയിരിക്കാണോ…ഇറങ്ങണ്ടേ..”
അവനെന്നെ എടുക്കാനായി തുനിഞ്ഞതും ഞാനവന്റെ കൈ തട്ടിമാറ്റി..

“ആഹാ…കുറുമ്പു കാട്ടാണേൽ അവിടെ തന്നെയിരുന്നോ..വേറാാരും എടുക്കാൻ വരൂലാ ട്ടോ..”
കുറച്ച് പരിഭവവും കുസൃതിയും കലർത്തിയാായിരുന്നു അവനത് പറഞ്ഞത്..

അല്പം നാണവും പേടിയും ഒക്കെ ണ്ടാായിരുന്നു എനിക്ക് ..കാരണം അയല് വാസികളടക്കം പലരും എന്തോ ഒരത്ഭുതജീവിയെ ഇറക്കുമതി ചെയ്യാനുണ്ടെന്നഭാവത്തിലങ്ങനെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു..
ഞാനെന്റെ റിച്ചൂന്റെ കയ്യിൽ മുറുകെപ്പിടിച്ചു..
എന്റെ അവസ്ഥ മനസ്സിലാാക്കിയ റിച്ചു ചുറ്റിലും ഒന്നു നോക്കി..വെറുതെയല്ല..കുറുമ്പി പതുങ്ങിയിരിക്ക്ണേ..നാട്ടിലുള്ള സകല ജീവികളും ഉണ്ടല്ലോ ന്റെ വീട്ടുമുറ്റത്ത്..ഇവരെയൊക്കെ ആര് വിളിച്ചിട്ടാണാവോ ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്..

അതു കണ്ടാലെന്റെ റിച്ചു തളർന്ന് പോവുമെന്ന് കരുതിയ എനിക്ക് തെറ്റി..കൂടുതൽ ആവേശത്തോടെ അവനെന്റെ അരികിലേക്കടുത്തു വന്ന് എന്നെയങ്ങ് കോരിയെടുത്തു..

“റിച്ചുക്കാ..വിട്..എല്ലാാരും നോക്ക്ണ്..”

“ആഹാ..വിടാാനോ…പിന്നേയ്..ഞാൻ വിട്ടാലിയാളങ്ങ് ഓടിപ്പോവല്ലോ..കളിക്കാണ്ടടങ്ങിയിരുന്നോ അല്ലെങ്കിലിപ്പോ ഞാൻ നിലത്തിടും..
എമ്മാ വൈറ്റാാ ടീ..ഇയ്യീ കാണുമ്പോലൊന്നും അല്ലാലോ..”

“റിച്ചുക്കാാ..”

നാണത്തോടെയുള്ള എന്റെ വിളിക്ക് അവൻ തക്കതാായ മറുപടി തന്നെ നൽകി..
“എല്ലാരും കാണട്ടേ….
ഞാനെടുത്തതേ അയൽ വക്കത്തുള്ളപെണ്ണുങ്ങളാരേം അല്ലല്ലോ..ഞാൻ കെട്ടികൊണ്ട് വന്ന എന്റെ പെണ്ണിനെയല്ലേ..ഹ ..ഹ
എന്താായാലും കല്യാണപെണ്ണ് വീട്ടിലെത്തിയ ഉടനെ ഇങ്ങനെ എടുത്തുപൊന്തിക്കാാനുള്ള ഭാഗ്യം കിട്ടിയ ഭർത്താവീ ലോകത്ത് ഞാൻ മാത്രായിരിക്കും…സാരല്യാ..ഇനിയത് ഫാഷനാായിക്കോളും..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.