“മോനേ..ഇങ്ങട് പോര്…”
ഹാജിയാരുടെ വിളിയിലല്പം ആകാംക്ഷയോടെ പുറത്ത് നോക്കി സുലൈമാനിക്കയും…
റിയാസ്….!!!
അല്പം പോലും മായം കലരാാത്ത പുഞ്ചിരിയുമായി അവൻ അകത്തേക്ക് കടന്നുചെല്ലുമ്പോഴും ഞെട്ടലിൽ നിന്ന് മുക്തനാാവാതെയപ്പോഴും സുലൈമാനിക്ക അങ്ങനെ നോക്കി നിന്നു..
“ഇയ്യെന്താാ സുലൈമാനേ ഓനെ ആദ്യാായിട്ട് കാണാാ…”
“അതല്ല..ഹാജിയാരേ…ഈ ..കുട്ടീടെ..”
“ഇല്ലാ. ആ കല്യാണം ഇനി നടക്കൂല…ഇവനിനി അന്റെ മോൾ റൻഷാന്റെ പുയ്യാപ്ലയാ .. ഇനി അന്റെ മോളെട്ത്തിന്ന് ആരും ഇവനെ തട്ടിപ്പറിച്ചോണ്ട് കൊണ്ടോവൂലാ..ഇതാാ പറഞ്ഞേ സത്യം മാത്രെ നിലനിൽക്കുള്ളൂ..മറ്റെല്ലാം കാലത്തിന്റെ കുത്തൊഴുക്കില് ഒലിച്ച് പോവും ന്ന്”
അപ്പോഴേക്കും കുഞ്ഞോളെല്ലാം വന്നെന്റെ കാതിൽ മൊഴിഞ്ഞു കഴിഞ്ഞിരുന്നു..
കേട്ട വാർത്ത സത്യമോ മിഥ്യയോ എന്നറിയാാതെ ഞാനും അങ്ങോട്ട് കുതിച്ചു.. എന്നിട്ട് വാതിൽ പാളികളൊരു മറയാാക്കിയിട്ടങ്ങനെ നിന്നു..
അപ്പോഴും ആനന്ദ കണ്ണീരൊരു ഹാരമാക്കി റിയാസിന്റെ നേർക്കിട്ട് കെട്ടിപ്പിടിച്ചെന്റെ ഉപ്പ പൊട്ടിക്കരയുന്നുണ്ടായിരുന്നു..അതു കണ്ടാനന്ദാശ്രു പൊഴിച്ച് അകത്തളത്തില് ഞങ്ങളും…
“എന്തെത്താാ സുലൈമാാനേ..ഇത്,പടച്ചോന് ശുക് റ് ചെയ്യേണ്ട സമയത്തിങ്ങനെ കരയാാ…”
റിയാസിൽ നിന്നടർന്നുമാറിയാ ഉപ്പ അതിനുള്ള ഉത്തരം നൽകി..
“ഹാജിയാാരേ..ഇങ്ങക്കറീല ന്റെ ഖൽബില് ഇത്ര നേരം പുകഞ്ഞ നോവെന്താാന്ന്..അതിന്റെ കനല് കെടണേൽ അതിങ്ങനെ കരഞ്ഞു തീരണം എന്ന് തോന്നിയതോണ്ടാ..”
“അല്ല സുലൈമാനേ അനക്ക് തെറ്റി..സന്തോഷം വരുമ്പോ അമിതായിട്ട് സന്തോഷിക്കാനോ ദു: ഖങ്ങൾ വരുമ്പോ അമിതാായി ദുഃഖിക്കുകയോ ചെയ്യാാതെ എല്ലാാം പടച്ചോനിൽ അങ്ങട് അർപ്പിക്കാാ..ന്നിട്ട് എല്ലാാം അവൻ വിധിച്ചപോലെ നടക്കുള്ളു എന്നങ്ങട് ഉറപ്പിക്കാ…അപേക്ഷിക്കുന്നോരെ പടച്ചോൻ ഒരുപാാട് പരീക്ഷിക്കും..പക്ഷേ ഒരിക്കലും ഉപേക്ഷിക്കൂല..നമ്മക്ക് ഖൈറായത് എന്താന്ന് വെച്ചാാല് അത് പടച്ചോൻ നമ്മക്കെന്നെ എത്തിച്ച് തരും ..അതെത്ര വൈകിട്ടാണേലും..
ആ..പറഞ്ഞ് പറഞ്ഞ് കുറേ അങ്ങട് നീണ്ടുപോയി…എന്താായാാലും ഓല് രണ്ടാാളും ഒന്നൂടി ഒന്ന് കാണട്ടേ..മനസ്സിലെന്തേലും കറ ബാാക്കിണ്ടേൽ ഒക്കെ മാറികിട്ടല്ലോ..”
“ആ അതു ശരിയാാ. ”
അതും പറഞ്ഞോണ്ട് റിയാസിനെയെന്റെ റൂമിലേക്ക് പറഞ്ഞു വിട്ടു..
നേരത്തേ തന്നെ അവിടെ ഇരുപ്പുറപ്പിച്ച ന്റെ ഹൃത്തടം അവന്റെ കാല്പെരുമാറ്റം കേട്ടതോടെ കുറച്ചു വേഗതകൂട്ടിയോടാൻ തുടങ്ങിയിരുന്നു..
“റൻഷാാ..”
ഒത്തിരി കയ്പേറിയ അനുഭവങ്ങളിൽ നിന്നും മോചിതനായെനിക്കരികിലെത്തിയ റിച്ചൂന്റെ സ്നേഹത്തിൽ ചാലിച്ച ആ വിളിയിൽ തലയുയർത്താാതിരിക്കാൻ നിക്കുമാായില്ല…
ഒരത്ഭുതത്തോടെ ഞാനവന്റെ മുഖത്തേക്കങ്ങനെ നോക്കിയിരുന്നുപോയി..എന്റെ റിച്ചൂനിപ്പോ ആദ്യത്തേക്കാൾ മൊഞ്ച് കൂടിയപോലെ..ആണോ ..ഹേയ് അല്ല..റിച്ചു പഴയ ആളു തന്നെയാ..പക്ഷേ കൂടിയതെന്റെ ഖൽബിലാാ..റിച്ചൂനോടുള്ള സ്നേഹം…
“എന്താാ റൻഷാാ നീയെന്നെയിങ്ങനെ നോക്ക്ണേ..ഞാൻ വന്നത് ഇഷ്ടായില്ലേ…”
“ഹേയ്..അല്ലാാ.അങ്ങനല്ലാാ..”
ആ വാാക്കുകൾ പറയാനനുവദിക്കാതെ ഞാൻ കൈകൾകൊണ്ടവ തടഞ്ഞിരുന്നു…
“അറിഞ്ഞുകൊണ്ടല്ലേലും റൻഷാനെ ഞാനൊരുപാട് വേദനിപ്പിച്ചു ലേ…സോറിട്ടോ..ഇയാൾടെ മനസ്സിൽ എന്നോടുള്ള തെറ്റിദ്ധാാരണയൊട്ടുമില്ലെങ്കിൽ കണ്ട കിനാവുകളെ ചേർത്തു നിർത്താൻ ഞാനൊരുക്കാണ്..തരുമോ എനിക്കൊരുത്തരം…സമ്മതാണോന്ന്..”
പകരം മറുപടിയായി നൽകിയത് രണ്ടു തുള്ളി കണ്ണീർകണങ്ങളാായിരുന്നു…നിറഞ്ഞ കണ്ണുകളോടെയവനെയൊന്നു നോക്കിയപ്പോൾ അവനൊന്നു പിടഞ്ഞുപോയി..വായിച്ചെടുത്തു ആ കണ്ണുകളിൽ നിന്ന് ഇഷ്ടമാണ് നൂറു വട്ടം എന്ന്..
“അയ്യേ…ന്റെ റൻഷക്കുട്ടി എനിം കരയാ….ഇനി ന്റെ മോള് കരയാൻ പാടില്ലാാട്ടോ…ഒരിക്കലും…കൊണ്ടുപോകും ഞാൻ ഈ സങ്കടക്കുടിലീന്നെന്റെ രാാജകുമാരിയെ ആനന്ദ കൊട്ടാരത്തിലെ രാജ്ഞിയാക്കാൻ..വന്നേക്കണം..”
നിറഞ്ഞ കണ്ണുകൾ കൊണ്ട് ഞാനൊരു പുഞ്ചിരി നൽകിയവനെ യാാത്രയാക്കി..ഡൈനിംഗ് ഹാളിലെത്തിയ അവൻ തിരക്കിയത് മറ്റൊരാളെയാായിരുന്നു..
“എവിടെ കുഞ്ഞോൾ..എനിക്കൊന്നു കാണണം അവളെ..”
തലതാഴ്ത്തികൊണ്ടവളാ നിമിഷം തന്നെ റിച്ചൂന്റെയരികിലെത്തിയിരുന്നു..അവൾക്കും ചേർത്തു വെക്കാനുണ്ടായിരുന്നു നന്ദി എന്ന ഒരായിരം അക്ഷരക്കൂട്ടങ്ങളെ…
“ആ..പിന്നെയ്..ഇനി തനിക്കെന്തേലും പറയാാനുണ്ടേലേ അർദ്ധരാാത്രി ആവാൻ നിക്കണ്ട..ഏതു സമയത്തും വേണേൽ വിളിക്കാം ട്ടോ..കുഞ്ഞുപെങ്ങളില്ലാത്ത ന്റെയൊരു കുഞ്ഞനിയത്തി കൂടിയാ നീ..”
അതു പറഞ്ഞപ്പോ എല്ലാാരും ചിരിക്കുന്നുണ്ടാായിരുന്നു..ചമ്മിയ ഒരു ചിരിയും പാസാാക്കി കുഞ്ഞോളവിടുന്നോടിക്കളഞ്ഞു…
” സുലൈമാനേ…അനക്ക് പടച്ചോൻ തന്നത് ഇതുവരേ രണ്ട് പെൺകുട്ടിയളെ ആയിരുന്നു…ന്നാാ ഇപ്പോ ഇതാ ഒരാൺകുട്ടിനെ കൂടി തന്നിരിക്ക്യാാ..ഇനി ഇയ്യൊന്നോണ്ടും ബേജാറാാവണ്ട..ഓനീ കുടുംബത്തിലെ ഒരത്താാണി ആയിരിക്കും..”
ഹാജിയാര് തോളിൽ തട്ടിയത് പറഞ്ഞപ്പോ അഭിമാാനത്തോടെ ആ ഉപ്പ തലയുയർത്തി നിന്നു…
എല്ലാവരോടും സലാാം പറഞ്ഞ് റിയാാസ് അവീടെ നിന്നിറങ്ങുമ്പോഴും അവനെ കാത്തൊരാൾ പുറത്തു നിൽപ്പുണ്ടാായിരുന്നു..
ഫൈസൽ!!!
“എനിക്കറിയാായിരുന്നു..നീയിങ്ങോട്ടാാ പോന്നേന്ന്…വാ ..വണ്ടീൽ കേറ് ..വേഗം..”
.ഗൗരവം വിടാാതെയുള്ള അവന്റെ വാക്കുകളിലെന്തോ അപായസൂചന പോലെ..
“ന്താടാാ…ന്തുപറ്റി…?”
വെപ്രാളത്തോടെയുള്ള അവന്റെ ചോദ്യം കേട്ട് ഫൈസലിനു ചിരിപൊട്ടി..
“ടാാ..മണ്ടാാ… ഇനി കല്യാണത്തിനു രണ്ട് ദിവസം കൂടിയേ ഉള്ളൂ..അനക്കുള്ള ഡ്രസ്സ് ഒക്കെ എടുക്കണ്ടേ..”
ആശ്വാസത്തിന്റെ ഒരു നെടുവീർപ്പഴച്ച് കൈകൾ ചുരുട്ടിയവന്റെ വയറിന് നോക്കി ഒരിടിയും കൊടുത്ത് റിച്ചു അവന്റെ ബൈക്കിലേക്ക് ചാടിക്കയറി..
“പറയ്..എന്റെ കഥ നിന്റെ വായനക്കാരെ ബോറടിപ്പിക്കുന്നുണ്ടോ ഷാസ്..”
കാതോരം ചേർത്തുപിടിച്ച മൊബൈലിലോടെ റൻഷ എന്ന എഴുത്തുകാരിയുടെ നേർത്തതും മധുരമൂറുന്നതുമായ ശബ്ദം ഒഴുകിയെത്തി..
അവളുടെ ലോകത്തങ്ങനെ മയങ്ങിപ്പോയ ഞാൻ പെട്ടെന്നൊരുത്തരം നൽകാനാവാതെ തപ്പിതടഞ്ഞു…
“ഏഹ്..എന്താ പറഞ്ഞേ..?”
“അല്ല ഷാസ്..അപ്പോ താനിതുവരേ ഞാൻ പറഞ്ഞതൊന്നും കേട്ടില്ലേ..”
“ആ..റൻഷാ..ഞാനെല്ലാം കേൾക്ക്ണ്ട്..നീ പറയ്..വായനക്കാരെല്ലാം നിന്റെ ജീവിതത്തിൽ പിന്നീടെന്ത് സംഭവിച്ചൂ എന്നറിയാനുള്ള ആകാംക്ഷയിലാാ…
പറയ്..നിങ്ങളെ വിവാഹം കഴിഞ്ഞോ…”
“അത്…പറയാം…”
ജീവിതപ്രതിസന്ധിയുടേ ഘട്ടങ്ങളോരോന്നും താണ്ടിയൊടുവിൽ റൻഷ പർവീൻ അവിടെയെത്തിയിരിക്കുന്നു..വിവാഹമെന്ന ആ മംഗള മുഹൂർത്തത്തിലേക്ക്…
അതേ..ഇന്നാണാാ ദിവസം..ഞാനെന്റെ റിച്ചൂന് മാത്രമാവേണ്ടുന്ന ദിവസം..ഇന്നത്തെ രാവു പുലർന്നത് പോലും ഞങ്ങൾക്ക് വേണ്ടിയാാണോ എന്നു തോന്നിപ്പിക്കും വിധത്തിൽ അത്രക്ക് മനോഹരമാായിരുന്നെനിക്കാ ദിവസം..എന്നവെത്തേയും പോലെ അന്നും വെളുപ്പിന് നാലരമണിക്ക് തന്നെ എഴുന്നേറ്റ് തഹജ്ജുദ് നിസ്കാാരവും കഴിഞ്ഞ് നാഥന്റെ മുന്നിൽ ന്റെ സകല വേദനകളും സമർപ്പിച്ചു..വരാനിരിക്കുന്ന നിമിഷങ്ങളെനിക്കെങ്ങനെയെന്നറിയില്ലാ..കാരണം താൻ വെറും ഒരു കല്യാണപെണ്ണല്ലല്ലോ ഇന്ന്..പരിചിതമല്ലാാത്ത ഒത്തിരി മുഖങ്ങൾക്കു മുന്നിൽ ആടി തീർക്കേണ്ടൊരു വേഷമുണ്ടിന്നെനിക്ക്.അവർക്ക് മുമ്പിലൊരു പക്ഷേ സഹതാപമോ പരിഹാസമോ എന്തെങ്കിലുമെനിക്ക് നേരിടേണ്ടി വരും..എല്ലാാറ്റിലും പിടിച്ചു നിൽക്കാാനുള്ള ഒരു മാനസിക ധൈര്യം അതാണെനിക്കിന്നാവശ്യം
..ഈ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിന്നതായിരുന്നിതുവരേയെന്റെ ലോകം..പക്ഷേ ഇന്ന്…ഇന്ന് ഞാാൻ ..എത്ര നേരമങ്ങനെയിരുന്നെന്നറിയില്ല
“കഴിഞ്ഞില്ലേ സങ്കടം പറച്ചിൽ…എന്തു കാര്യാാ പടച്ചോനോടിങ്ങനെ ചോയ്ച്ച് വാങ്ങ്ണേ ന്റെ ഇത്തൂസ്..”
ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കിയപ്പോ കുഞ്ഞോളാണ്..
“ഹാഊ…ന്റെ കുഞ്ഞോളേ..പേടിപ്പിച്ചല്ലോ നീ..അല്ലാാ..ഇന്നെന്തേ ന്റെ മോൾ നേരത്തേയാാണല്ലോ..”
“പോ ന്റെ ഇത്തൂസേ..സമയെത്രാായീന്നറിയോ ആറുമണി..”
ആറുമണിയോ…ആശ്ചര്യത്തോടെ ചുമരിൽ തൂക്കിയിട്ട ഘടികാാരത്തിലേക്ക് ഞാനെത്തിനോക്കി..
പടച്ചോനേ..അപ്പോ ഞാനീ ചിന്തകളുടേ ലോകത്തൂടിങ്ങനെ സഞ്ചരിക്കാൻ തുടങ്ങീട്ടൊത്തിരി നേരാായോ…
ശരിയാണ്..വെളിച്ചം നന്നേ പരന്നിട്ടുണ്ട്..ഒരു കല്യാണവീടിന്റെ കോലാാഹലങ്ങളിലേക്ക് ആ അന്തരീക്ഷം പതിയേ തെന്നി നീങ്ങുന്നുണ്ട്..
കുടുംബക്കാരായിട്ടധികമാരും ഇല്ലായെങ്കിലും നല്ലവരായ അയൽ വാസികൾക്കൊരു ക്ഷാാമവും ഉണ്ടായിരുന്നില്ലാ..വീട്ടിലുള്ളൊരംഗത്തെപ്പോലെയോരോരുത്തരും ..അങ്ങനെ ഉത്സാഹത്തോടെ ഓടി നടന്ന് ഞങ്ങൾക്ക് വേണ്ടി ഓരോന്ന് ചെയ്ത് തരാൻ മത്സരിക്കുകയാായിരുന്നു ..
ഒരാഘോഷം പോലെ എല്ലാവരും ഞങ്ങളുടെ വീട്ടിലങ്ങ്നെയൊത്തുകൂടി..
കുളി കഴിഞ്ഞ് ഡ്രസ്സ് മാറാനായൊരുങ്ങിയിരിക്കവേയായിരുന്നു..
കുഞ്ഞോളെനിക്കരികിലേക്കോടി വന്നത്..
“ഇത്താാ…ഇത്തൂസേ…”
വെപ്രാാളത്തോടെ ഓടി വന്ന് അവളെന്റെ മുന്നിൽ വന്നു കിതച്ചു..
“എന്താാ..കുഞ്ഞോളേ..എന്താ..പറയ്..”
“അത്..ആ..റൂബി..റൂബിയും..അവളുടെ ഉപ്പായും..വര്ണ്ട്..ഇങ്ങോട്ടേക്ക്..”
“ഏഹ്…എന്തിന്..?”
“അറിയില്ല ഇത്തൂസേ..ഇനി..എന്ത് ഏടാാകൂടം ഒപ്പിച്ചോണ്ടാാണോ ആവോ…”
കാര്യമറിയാാനായി ഞങ്ങളാാ വരാന്തയിലേക്ക് നീങ്ങിയതല്പം ഉൾഭയം ബാാക്കിവെച്ചോണ്ടാായിരുന്നു..
സലാാം പറഞ്ഞു കൊണ്ട് കയറിവന്ന എം ൽ എ സാറിനെ എങ്ങനെ സ്വീകരിക്കണമെന്നറിയില്ലാായിരുന്നു ഉപ്പാക്ക്..
“എന്താ സുലൈമാാനിക്കാ ഒരു അങ്കലാാപ്പ്..പേടിക്കണ്ട..ഞങ്ങൾ വന്നത് ശത്രുക്കളാായിട്ടല്ല..മിത്രങ്ങളാായിട്ടെന്നാാ..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…