സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

അതിനുത്തരമാായി റിയാസ് കണ്ണുകൾകൊണ്ടെന്തോ ആഗ്യം കാണിച്ചു..
ഒന്നുകൊണ്ടും പേടിക്കണ്ട ഞാനുണ്ട് കൂടെ എന്നൊരർത്ഥമുണ്ടായിരുന്നു ആ നോട്ടത്തിന്..

“സോറീ..മിസ്റ്റർ .റിയാസ്..പരാതിക്കാരിയുടെ നിർദ്ദേശം ഞങ്ങൾക്കിവിടെ സ്വീകരിച്ചേ പറ്റൂ..”

“ഇവടെ വാടാ..”
അതും പറഞ്ഞോണ്ടവർ അനീസിന്റെ നേർക്കടുത്തു..

“സാറേ..ഇങ്ങളേതാായാലും ന്നെ അറസ്റ്റു ചെയ്യാൻ തീരുമാനിച്ച്..ഇനി ഇങ്ങൾ ന്നെ പുറം ലോകം കാണിക്കോ അതോ ഉരുട്ടികൊല്ലോന്നൊന്നും നിക്കറീലാ..അതോണ്ട് ഇനിക്ക് ഒരു കടം ണ്ട് ഈ റൂബിജഹാനോട്…ഞാൻ അതൊന്നു കൊടുത്ത് വീട്ടട്ടേ..കടം വീട്ടാാതെ ഞാാൻ മരിച്ചുപോയാലോ..”

“ആ..ആ..വേഗാാവട്ടേ..”

കടോ…..ഞങ്ങൾ തമ്മിലെന്ത് കടാാണ് പ്പോ..എന്നും ആലോചിച്ചോണ്ടിരിക്കുന്ന അവൾക്ക് നേരെ അനീസ് മുഖാമുഖം വന്നു നിന്നു..സംശയം ബാക്കിവെച്ച ആ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി..പിന്നെയെല്ലാം പെട്ടെന്നായിരുന്നു..

ഠപ്പേ…!!!!
ആഞ്ഞുവീശിയ അവന്റെ കരതലം റൂബിജഹാന്റെ വെളുത്ത മുഖത്ത്പോയി പതിഞ്ഞു..അപ്രതീക്ഷിതമാായ ആ അടിയിൽ അവളൊന്നുലഞ്ഞുപോയി..

തരിച്ചു നിൽക്കുന്ന ഒത്തിരി മുഖങ്ങൾക്കിടയിലൂടെ പാളിപ്പോയ തന്റെ പ്ലാനിംഗ് നടപ്പിലാക്കിയ അവൻ ഒരു ഹീറോയെ പോലെ തിരിച്ചു നടന്നു..

അപ്പോഴും വാപൊളിച്ചു നിൽക്കുന്നൊരാളുണ്ടായിരുന്നവടെ..സ്.ഐ മനോഹരൻ സാർ..തന്റെ സമ്മതപ്രകാരം കടം വീട്ടാൻ പോയ ആ പയ്യനോടയാൾക്കെന്തു പറയാൻ..മറുത്തൊരു വാക്കും ഉരിയാടാാനാവാതെ അയാൾ അവനെയാ വാഹനത്തിനടുത്തേക്ക് തള്ളികൊണ്ടുപോയി..

തനിക്ക് ചെയ്യാൻ സാധിക്കാതെ പോയ ആ മഹാ കാര്യത്തെയോർത്തുള്ള ഖേദം മാറ്റി റിയാസവനെയൊരു കൃതജ്ഞതയോടെ നോക്കുമ്പോൾ പോലീസ് ജീപ്പിന്റെ പിന്നിലിരുന്നവൻ റിയാസിനെ നോക്കി കണ്ണിറുക്കുന്നുണ്ടായിരുന്നു..

———————

“അമ്പതുപവനും ഒരഞ്ചു ലക്ഷോം ഉണ്ടങ്കിൽ…നമ്മക്ക് ഇതങ്ങട് ഉറപ്പിക്ക്യാ..”

“എന്ത് വർത്താനാ ഉസ്മാനേ ഇയ്യീ പറയ്ണേ..പെരേന്ന് പോരുമ്പോ മൂന്നു ലക്ഷം ആയീനല്ലോ..ഇവടെത്തിയപ്പോ ന്തേയ്..അതൊക്കെ പെറ്റോ..”

“അത് പിന്നെ ഹാജിയാരേ ഇങ്ങക്കറിയാലോ ഓന്റെയാ ബിസിനസ്സിന് അഞ്ചു ലക്ഷങ്കിലും മുടക്കാാണ്ടെങ്ങനാാ…അല്ലാ..ഇതൊക്കെപ്പോ ഓൽക്ക് വേണ്ടീട്ട് തന്നല്യേ..”

“നിവർത്തികേടോണ്ടാാ ഉസ്മാനേ അന്റേം അന്റെ മോൻ ഷുക്കൂറിന്റേം മുന്നിലിപ്പോ ഞങ്ങക്ക് കൈനീട്ടേണ്ടി വന്നത്..ഇയ്യ് അത് വല്ലാണ്ടങ്ങ് മൊതലെട്ക്കാാലേ..അടുത്ത ഞായറായ്ചയാ ഈ കുട്ടീന്റെ കല്യാണം നിശ്ചയിച്ചിരിക്ക്ണേ..കുറച്ചെങ്കിലും കുറക്ക് ഉസ്മാനേ..ഓനും ഒരു മനുഷ്യനല്ലേ..എങ്ങനെ ണ്ടാാക്കാാനാ ഇത്ര പെട്ടെന്ന്..”

വിവാഹക്കമ്പോളത്തിൽ തനിക്ക് വേണ്ടി വിലയിടുന്ന ആ കുടുംബത്തെ വളരെ പുച്ഛത്തോടെയും സഹതാപത്തോടെയും മാത്രമേ എനിക്ക് നോക്കികാണാൻ കഴിഞ്ഞുള്ളു.സാഹചര്യം അതാാവുമ്പോ വേറേ നിവൃത്തിയില്ലാലോ.. ഹാജിയാരെവിടുന്നോ തേടിപ്പിടിച്ച് കൊണ്ടോന്ന മാരനാ..എനിക്ക് വേണ്ടീട്ട്..ഉറപ്പിച്ചുവെച്ച കല്യാാണം മുടങ്ങിയെന്ന് നാട്ടുകാരറിഞ്ഞാൽ….??
മറ്റുള്ളവർക്ക് മുന്നിൽ വീണ്ടും തന്റെ പൊന്നുമോളൊരു പരിഹാസ കഥാപാത്രമായി ഉയിർത്തെഴുന്നേൽക്കാൻ ആ പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല..അതുകൊണ്ട് തന്നെ തെല്ലൊരിടെയുള്ള ആലോചനക്ക് ശേഷം ഉപ്പാാന്റെ ഭാഗത്തു നിന്നും അതിനൊരു പ്രതികരണവുമുണ്ടാായി..

“കൊടുക്കാാന്ന് സമ്മയിച്ചേക്കി ഹാജിയാരേ…ആവശ്യം നമ്മളുടേതല്ലേ..”
തലകുനിച്ചിരുന്നുകൊണ്ട് ഉപ്പാന്റെ നാവുകളിൽ നിന്നൊരന്തിമ തീരുമാനവും പുറത്തു വന്നു…ആ മനസ്സിനകത്ത് കത്തുന്ന നോവെന്താന്ന് ഈ റൻഷാാക്ക് മാത്രേ അറിയൂ..

“എന്നാ പിന്നെയിനി കുട്ടികൾ രണ്ടാളും ഒന്നു കണ്ടോട്ടേലേ..ഓരിക്കെന്തേലും മിണ്ടാാനും പറയാാനും ഒക്കെണ്ടാാവൂലേ..” അതുപറയുമ്പോ ഭാവി അമ്മോശൻ ഉസ്മാനിക്കാന്റെ മുഖത്തൊരു ലോട്ടറിയടിച്ച സന്തോഷം അലതല്ലുന്നുണ്ടായിരുന്നു..

വേലയും കൂലിയുമൊന്നുമില്ലാാത്ത
എന്റെ ജീവിതത്തിലെ സുഖ ദുഃഖങ്ങൾ പങ്കിടാാനാായ് വിധി തിരഞ്ഞെടുത്ത ആ വ്യക്തിക്കു മുന്നിൽ നമ്രമുഖിയാായി ഞാൻ നിന്നു കൊടുക്കുമ്പോയും തേങ്ങുന്ന ഹൃദയവുമായി പുറത്തൊരാൾ ഇതെല്ലാം ശ്രവിക്കുന്നുണ്ടാായിരുന്നു..
..റിച്ചൂ…!

ഹൃദയത്തിന്റെ ചെപ്പിൽ നമ്മൾ കാത്തുസൂക്ഷിച്ച പ്രണയത്തിന്റെ പൂമൊട്ടുകളിതാ വിരിയാൻ സമയമാായിരിക്കുന്നെന്നെ ആ സന്തോഷ വാർത്ത തന്റെ പ്രണയിനിയുടെ കാതുകളിലേക്കെത്തിക്കാൻ ഓടിവന്നതായിരുന്നവൻ..പക്ഷേ..ഇതാ വൈകിപ്പോയിരിക്കുന്നു..വിധി വീണ്ടും വികൃതികാണിച്ച് തന്റെ സ്വപ്നങ്ങൾക്ക് വിലങ്ങിട്ടിരിക്കുന്നു..ഇനി…ഇനിയെന്ത്…..? ..എല്ലാ മോഹങ്ങളും പാതി വഴിയിൽ വലിച്ചെറിഞ്ഞ് നിരാശയുടെ മുഖാാവരണവും എടുത്തണിഞ്ഞവൻ അവിടെ നിന്നും പതിയെ തിരിച്ചു നടന്നു..നിറകണ്ണുകളോടെ..

നിമിഷങ്ങൾ കൊണ്ട് പറഞ്ഞുതീർത്ത ഞങ്ങളുടെ കൂടിക്കാഴ്ചയിൽ ചോദ്യോത്തരങ്ങൾക്കൊന്നും വല്യപ്രസക്തിയുണ്ടായിരുന്നില്ലാ..പെണ്ണുകാണൽ ചടങ്ങ് വെറും പണം കൈമാറാനുള്ള ഒരു ഉപാധി മാത്രമായിട്ടങ്ങനെ വിരാമമിട്ടു..എന്നു വെച്ചാ കിട്ടാനുള്ള പണത്തിന്റെ ആകർഷണം കൊണ്ട് എന്നിലുള്ള കുറവുകളൊന്നും അയാൾക്കൊരു തടസ്സമേയല്ലാന്നർത്ഥം..

വായിലുള്ള മുറുക്കാൻ നിറച്ചതുമായി ഹാജിയാർ പുറത്തേക്കിറങ്ങിയതും അവിചാരിതമാായിട്ടായിരുന്നൊരു നിഴൽ തനിക്കരികിലൂടെ നടന്നു പോവുന്നത് കണ്ടത്..
കണ്ണൊന്ന് തിരുമ്മി തുറന്നു പിടിച്ചോണ്ടയാൾ ചോദിച്ചു…

“ഹാാാരാാാത്…?”

വായിലിട്ട് ചവച്ചരച്ച മുറുക്കാൻ ഒന്നു നീട്ടിത്തുപ്പി വീണ്ടും ആ ചോദ്യം ആവർത്തിച്ചു..

“അല്ല..കുട്ട്യേ..ഒന്ന് നിന്നാ അവടെ..അന്നെ നമ്മക്ക് മനസ്സിലാായില്ലല്ലോ..”
അനിയന്ത്രിതമായ മനസ്സുമായങ്ങനെ നടന്നുകൊണ്ടിരിക്കേ ഹാജിയാരുടെ ചോദ്യം യാന്ത്രികമാായവനെ പിടിച്ചു നിർത്തി‌.നിറകണ്ണുകളാാലൊന്നു തിരിഞ്ഞു നോക്കുമ്പോഴും ഹാജിയാരവിടെ നിപ്പുറപ്പിച്ചിട്ടുണ്ടായിരുന്നു..വെയിൽ വീണ് കണ്ണുകളിലേക്ക് ഉദിച്ചു കൊണ്ടിരിക്കുന്ന വെളിച്ചത്തെ കൈകളാൽ ഒരു തടയിട്ട് കൊണ്ട്…

“ആരാണേലും ഒന്നു മിണ്ടിട്ട് പൊയ്ക്കൂടേന്ന്…”
വീണ്ടും ആ വാക്കുകളെ ധിക്കരിച്ച് കടന്നുപോവാനവന്റെ പാദങ്ങൾ അനുവദിച്ചിരുന്നില്ലാ..ഉള്ളിൽ പൊട്ടി നിൽക്കുന്ന നോവിനെ പിടിച്ചു നിർത്തിയവൻ മന്ദം തിരിച്ചു നടന്നു..ആകാംക്ഷയോടെ തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ആ രൂപത്തിനടുത്തേക്ക്….

“അല്ലാ…ഇത് ലത്തീഫിന്റെ മോനല്ലേ…റിയാാസ്…ഇയ്യെന്താാ കുട്ട്യേ ഇവടെ…”

എന്തൊക്കെയോ പറയാനായിട്ടവൻ വാക്കുകൾ തിരയുമ്പോഴും അകത്തെ മുറിയിൽ നിന്നും പൊട്ടിച്ചിരികൾ ഉയരുന്നുണ്ടാായിരുന്നു.. അത് മറ്റാരുടേയുമല്ല…പെണ്ണ്‌കാണൽ ചടങ്ങിനു നേതൃത്വം വഹിക്കാനെത്തിയ ഉസ്മാനിക്കയുടേയും അവരുടെ അളിയന്റേയും ആയിരുന്നു..കൂട്ടത്തിൽ പങ്കുചേർന്നു കൊണ്ട് ഷുക്കൂറും…
ഹൃദയത്തിൽ കത്തുന്ന നൊമ്പരക്കനലുമായൊരു പിതാവും..

സുലൈമാനിക്കയുടെ മുഖത്ത് തേച്ചുപിടിപ്പിച്ച ആ ചിരി തന്നെ വിളിച്ചു പറയുന്നുണ്ടായിരുന്നു ഞാൻ ചിരിക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്..നിങ്ങളെ സന്തോഷിപ്പിക്കുവാൻ വേണ്ടി മാത്രമാണെന്ന്…

“അല്ലാ..അപ്പോ ഞമ്മളിപ്പോ എങ്ങനാാ പറഞ്ഞ് നിർത്ത്യേ…എത്രമ്മലാാ ഒറപ്പിച്ചേ..”
അതും ചോദിച്ചോണ്ടാായിരുന്നു ഹാജിയാർ അങ്ങോട്ട് കയറിചെന്നത്..
“ഇങ്ങളൊന്നും വിചാാരിക്കല്ലിട്ടോ..ഞമ്മക്ക് ഈ മുറുക്കിതുപ്പലൊരു ശീലാായിപ്പോയി അതോണ്ടാ..”

“അതൊന്നും സാരല്യ ഹാജിയാരേ..നമ്മള് നിർത്തിയതിപ്പോ അമ്പതു പവനും അഞ്ച് ലക്ഷോം എന്നാ…”

“ആഹ്..അപ്പോ അനക്ക് വണ്ടിയായിട്ടൊന്നും വേണ്ടേ മോനേ..ഷുക്കൂറേ.”

“അത്..”
പാതി പറഞ്ഞോണ്ട് തലയും ചൊറിഞ്ഞ് നിക്ക്ണ മകന്റെ ആഗ്രഹങ്ങൾക്കുള്ള ഉത്തരം നൽകിയത് ഉസ്മാനിക്ക തന്നെയായിരുന്നു..
“അതിപ്പോ ഹാാജിയാരേ അയിനെപറ്റി നേരത്തേ തന്നെ പറഞ്ഞാണല്ലോ കാറും…..”

“ആ..അത് നമ്മളങ്ങട് മറന്നീണ്..ന്നാ ഞ്ഞിപ്പോ ഇങ്ങളൊരു കാര്യം ചെയ്യ്..
ഓട്ടോല് അല്ലേ വന്നേ..ഇവടന്നങ്ങോട്ട് നേരെ പിടിച്ചാ ഒരു ഒന്നൊന്നര കിലോമീറ്ററേള്ളു..നമ്മളെ ചന്തേൽക്ക്..അവിടെ പോയിട്ട് അന്റെ മോനിക്ക് നല്ലൊരു കറവപ്പശൂനെ വാങ്ങിക്കൊട്..അയിന് കുറച്ചു പുല്ലും പിണ്ണാാക്കും ഇട്ട് കൊടുത്താാലേ നല്ല പാലു തരും അത്പോലെ തന്നെ നല്ലചാണകോം..അപ്പോ ഓനിക്ക് നല്ലൊരു ബിസിനസ്സും ആയി..”

“ഹാാജിയാരേ..ഇങ്ങളെന്തൊക്കെയാ ഈ പറയ്ണേ..ഒന്നു നിർത്തി‌..ഓലെന്താ കരുതാ..” .വേവലതിയോടെ ഹാജിയാരുടെ അരികിൽ ചെന്ന് മന്ത്രിക്കുമ്പോഴും ആ പിതാവ് നന്നേ വിയർത്തിരുന്നു..
പകച്ചു നിൽക്കുന്ന ഉസ്മാനേം കൂട്ടരേം നോക്കി ഹാജിയാർ വീണ്ടും തുടർന്നു..

“അ.അ.അ..ഞമ്മൾ പറഞ്ഞെയില് ന്താാപ്പോ ഇത്ര തെറ്റ് സുലൈമാനേ..കറവപ്പശൂനെ വാങ്ങാൻ പറഞ്ഞതോ..അതിത്രവല്യ തെറ്റാണോ..നല്ലൊരുകാര്യല്ലേ….
ഓ..അതെങ്ങനാ ലേ..അയിന് കായി അങ്ങോട്ടേക്ക് കൊടുക്കണ്ടേ..ഇതാവുമ്പോ കൈ നിറയേ കാശും ആയി..വെച്ച് വിളമ്പിത്തരാനൊരാളും ആയി…ഇനി അന്റെ മോനെങ്ങാനും വീണു കയ്യും കാലും ഒടിഞ്ഞ് കെടപ്പിലായാല് ഓന്റെ കാഷ്ടം വരേ കോരാൻ ഒരു വേലക്കാരീം ആയി…എല്ലാ ആൺകുട്ട്യോളേം ചേർത്തല്ല ഞാനിപ്പറഞ്ഞത്..നട്ടെല്ലില്ലാത്ത അന്റെ ഈ ചെക്കനെ പോലെ ഉള്ളോരെ പറ്റീട്ടാാ..മിക്ക പെരേലും കാണും കെട്ടിക്കാനായ പെൺകുട്ട്യോളും ഓളെ കുറിച്ചോർത്ത് നീറ്ണ ഉപ്പയും ആങ്ങളാാരും..എങ്ങനൊക്കോ നാല് കായ് ണ്ടാക്കി ഓരെ പെരേന്ന് പറഞ്ഞയച്ചാലും തീരൂല നൂലാമാലകൾ..അയിന്റെ പിന്നാലെന്നെ ണ്ടാാവും നാട്ടുനടപ്പാ തേങ്ങാക്കൊലേന്നൊക്കെ പറഞ്ഞിട്ട് പിറ്റേന്ന് തന്നെ കൊറേ ചടങ്ങ്ങുകള്.. അടുക്കള കാണൽ ചടങ്ങ്, കുടിരിക്കൽ, പെണ്ണിന്റെ പേറും കുളീം,കുട്ടിക്ക് പൊന്നിട്ണ ചടങ്ങ് വേറേം അങ്ങനെ എടുത്താ പൊന്താത്ത കുറേ ചടങ്ങിന്റെടേൽ ആദ്യത്തെ കടങ്ങളൊക്കെ പെറ്റ്പെരുകീട്ടും ണ്ടാവും..കയ്യില് നിറയെ കാശുള്ളോർക്ക് ഇതൊന്നും ബാധിക്കൂലെയ്ക്കും..പക്ഷേ ഒന്നും ഇല്ലാത്ത പാവങ്ങളെ അവസ്ഥ ന്താാ…ഓല് കടത്തിനുമേലേ കടോം വാങ്ങീട്ട് അവസാാനം നിക്ക്ണ കൂര ബാങ്കുകാർ കോണ്ടോണതും നോക്കി വിലപിക്കും..”

“മതി നിർത്തി..മതിയായി..ഞങ്ങളെ ഇങ്ങനെയങ്ങട്ട് അപമാനിക്കണ്ടില്ലേയ്നു…ഞ്ഞി ഇങ്ങളൊക്കെ ഞങ്ങളെ പെരേല് വന്ന് കാലു പിടിച്ചാാലും ന്റെ കുട്ടിനെ കൊണ്ട് ഇങ്ങളെ മോളെ നമ്മൾ കെട്ടിക്കൂല.. ഓർത്തോ…ന്റെ മോനാായോണ്ട് മാത്രാ സുലൈമാനേ അരക്ക് കീഴ്പട്ട് തളർന്ന അന്റെ മോളെ കെട്ടിക്കോളാാന്ന് സമ്മയിച്ചേ..”
അതും പറഞ്ഞോണ്ട് ഉസ്മാനിക്കയും സംഘവും പോവാാനായി ധൃതികൂട്ടിയിറങ്ങി

“ഹാജിയാാരേ..ന്താാ ഇതൊക്കെ‌..എത്ര തേടിപിടിച്ച് കിട്ട്യ ആലോചനയാ ഇത്..ഇനി ഇനിപ്പോ എന്താ ചെയ്യാ..”
നെഞ്ചും തടവികൊണ്ട് ആ പിതാവ് നിന്ന് വിലപിക്കുന്നുണ്ടായിരുന്നു..

“എടാാ സുലൈമാനേ ഞാനെന്താ അന്നോട് പറഞ്ഞിക്ക്ണേ..അന്റെമോൾക്ക് ആണത്ത്വമുള്ളൊരുത്തനെ കൊണ്ടു വരാന്ന്..അത് ഇതുപോലൊരുത്തനെയല്ലാ..”
പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് നിരാശയുറ്റിയ മുഖവുമാായി നിൽക്കുകയായിരുന്നപ്പോഴും സുലൈമാനിക്കാ..ഹാജിയാരുടെ വാക്കുകളൊന്നും അയാളിലല്പം പോലും ആശ്വാസം നൽകിയില്ലാാന്നറിഞ്ഞുകൊണ്ട് തന്നെ അദ്ദേഹം പുറത്തേക്ക് നോക്കിയൊന്നു നീട്ടി വിളിച്ചു..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.