എത്രെയും പെട്ടെന്ന് റൂബി ജഹാന്റെ വീട്ടിലെത്തുക അത് മാത്രമാായിരുന്നു റിയാസിന്റെ ലക്ഷ്യം..ഇല്ലെങ്കിലെല്ലാം തകിടം മറിയും..റൂബി ഒരു ഒഴിയാബാധയാവും..അവളെ ഒഴിവാക്കിയാൽ മാത്രമേ തനിക്കിനി റൻഷയിലേക്കുള്ള ദൂരം കുറയുകയുള്ളു..മനസ്സിലോരോന്നും കണക്കു കൂട്ടി
ചിന്തകളങ്ങനെ കാടുകയറി സഞ്ചരിക്കേ..പെട്ടെന്നൊരു നിമിഷം ആ ബൈക്കൊന്നു പാാളി ..എതിരെ വരുന്ന ഒരു ട്രക്കർ അവരെ വിഴുങ്ങാാൻ കണക്കേ വരുന്നതും പെട്ടെന്നവൻ ബൈക്കൊന്നു വെട്ടിച്ചു..റോഡിന്റെ വശത്തൂടൊന്നുരുണ്ട് ആ ഇരുചക്രവാഹനം ഒരു മരത്തിൽ പോയിടിച്ചു..പിറകിലിരുന്ന അനീസ് തെറിച്ച് ഒരു പൊന്തക്കാട്ടിൽ പോയി വീണൂ..എന്താ സംഭവിച്ചതെന്നറിയാതെയൊരു നിമിഷം അങ്ങനെ അന്ധാളിച്ച് നിന്ന റിയാസ് പെട്ടെന്ന് തന്നെ വെപ്രാളത്തോടെ ചാടിയിറങ്ങി അനീസിന്റെ അടുത്തേക്കോടി..മരണത്തെ മുഖാമുഖം ദർശിച്ചേതോ ഭീതിയിലാണ്ട് കണ്ണുമടച്ച് കിടക്കുന്ന അനീസിനെയാണവിടെ കണ്ടത്..
“അനീസേ..എടാ..എണീക്ക്..”
ഭീതിയോടെ കണ്ണും തുറന്നവൻ ചുറ്റും ഒന്നു നോക്കി..
“വല്ലതും പറ്റിയോ നിനക്ക്..”
“ഇ…ഇല്ലാ..സാറിനോ…”
“അൽഹംദുലില്ലാഹ്.. ഇല്ല ..വാ… എണീക്ക് പോവാാം..”
അതും പറഞ്ഞ് റിയാസവന്റെ നേർക്ക് കൈ നീട്ടി..
“ഞാനോ..എങ്ങട്..
ഇല്ല സാറേ..നമ്മള് ബസ്സിന് പോന്നാളാാ..ന്റെ പൊന്നു സാറേ..തൂക്കികൊന്നോളീന്നൊക്കെ നമ്മള് അപ്പോഴത്തെ ആവേശത്തിന് പറഞ്ഞോയതല്ലേ..ഇങ്ങളതിത്ര പെട്ടെന്നങ്ങ് കാര്യാാക്കും ന്ന് നിരീച്ചില്ലാ..സത്യത്തില് നിക്ക് ജീവിക്കാാൻ ഭയങ്കര ആഗ്രഹാാ.”
“സോറിടാ..ഞാനോരോന്ന് ആലോചിച്ചങ്ങനെ ഡ്രൈവ് ചെയ്തപ്പോ..ഇയ്യ് വാ കയറ്..”
കാലൊക്കെ ഒന്നു നിവർത്തി കുടഞ്ഞും കൊണ്ടവൻ ബൈക്കിലേക്ക് ചാടിക്കയറി..
“അല്ലെങ്കിലും ആ റൂബിയെ കുറിച്ചാണോർക്ക്ണെ എങ്കിൽ ഇതല്ല ഇതിലപ്പുറോം സംഭവിക്കും.. സാർ ഒന്നു റിലാാക്സാാക്ക് മനസ്സ്..”
“ഉം..അല്ല അനീസേ..നിനക്കെന്താ അവളോടിത്രക്ക് കലിപ്പ്..അവളെന്ത് ദ്രോഹാ അത്രക്ക് നിന്നോട് ചെയ്തേ”
കുതിച്ചു പായുന്ന ആ വാഹനത്തിനു പിറകിലിരുന്ന് അനീസ് ആ കഥ പറഞ്ഞു തുടങ്ങി
“ഓ..അതോ..അതുപിന്നേ…ഒരുപാട് സാമ്പത്തിക പ്രതിസന്ധി നേരിട്ടോണ്ടിരിക്കുന്ന കുടുംബത്തിലെ മൂന്നാമത്തെ ഇറക്കുമതിയാ നമ്മള്..വല്യ പണക്കാാരി പെണ്ണിനെ വളച്ചു കുപ്പീലാാക്കിയാാ പിന്നെ കൂടുതൽ കഷ്ടപ്പെടണ്ടാലോ..എന്നു കരുതിയൊന്നു പ്രേമിക്കാൻ ചെന്നതാാ സാറേ..”
ഉണ്ടാായ വിവരങ്ങളെല്ലാം അവൻ റിയാസ് സാറിന്റെ മുന്നിൽ ഭംഗിയായി അവതരിപ്പിച്ചു…
ഉരുകി നിൽക്കുന്ന റിയാസിന്റെ മനസ്സിലേക്കപ്പോ തമാശരൂപെണയുള്ള അനീസിന്റെ വാക്കുകളൊരു പൊട്ടിച്ചിരിയാായി പരിണമിക്കുകയായിരുന്നു..
“നമ്മക്കൊരു തല്ല് കൊണ്ടാാലെന്താ..സാറിന്റെ മുഖം നല്ല സി എഫൽ ബൾബ് പോലേ പ്രാകാശിച്ചല്ലോ.. “
“ടാ..ബുദ്ദൂസേ..അവൾ അനക്കിട്ടൊന്നു തന്നെയ്നാാണോ ഇയ്യീ കാട്ടികൂട്ടലൊക്കെ ഉണ്ടാക്കിയേ..ന്നിട്ടോ കൊണ്ടതൊക്കെ എനിക്കിട്ടും..അതൊക്കെ അപ്പോ തന്നെ തിരിച്ചടിക്കണ്ടേയ്നോ ടാ മണ്ടാാ..”
“ആണല്ലേ..നമ്മക്കെന്തോ അപ്പോ അങ്ങനൊന്നും തോന്നീലാാ..”
ഓരോരോ വിശേഷങ്ങൾ പറഞ്ഞ് മിനിട്ടുകൾക്കകം ആ വാഹനം എം.ൽ.എ നാസറിന്റെ വീട്ടുപടിക്കലെത്തി..ഓരോ കാലടികൾ പിന്നിടുമ്പോഴും റിയാാസിന്റെ മുഖം വലിഞ്ഞുമുറുകുന്നുണ്ടാായിരുന്നു.. എല്ലാം കേട്ടു കഴിയുമ്പോ എന്താായിരിക്കും പ്രതികരണമെന്നൊർത്തായിരുന്നത്..
അല്പസമയം മുന്നേ മനസ്സിനകത്ത് തത്തിക്കളിച്ചുകൊണ്ടിരുന്ന ആനന്ദം എങ്ങോപോയൊളിച്ചിരുന്നു..അസ്വസ്ഥമാായ മനസ്സുമായവൻ ഓരോ ചുവടുകളും വെച്ചു..
ആരുടയൊക്കെയോ സംസാരം അകത്തു നിന്നും ഉയർന്നു കേൾക്കുന്നുണ്ടാായിരുന്നു..
അകത്തേക്ക് കടന്നു ചെല്ലണോ കോളിഗ് ബെല്ലിലമർത്തണോയെന്ന സംശയമായിരുന്നാാദ്യം അവന്റെ സംശയത്തെ മറികടന്ന് അനീസ് കോളിംഗ് ബെല്ലമർത്താനായൊരുങ്ങവേ അകത്തുള്ള ആ സംസാരം കേട്ടതും ആ കൈ താനേ താന്നുപോയി..
“എനിക്കുള്ള എല്ലാ സ്വത്തും എന്റെയൊരേയൊരു മോൾ റൂബിജഹാനുള്ളതാാ….അതിപ്പോ എത്രാാന്ന് ഇങ്ങൾ ചോയ്ച്ചിട്ടല്ലാ.. ന്നാലും ഞാൻ പറയാാ.. ഇങ്ങൾ കേട്ടിട്ടുണ്ടാാവും എം.കേ ഷോപ്പിങ് മാൾ, എം.കേ ഹോസ്പിറ്റൽ..എം.കേ റെസ്റ്റോറന്റ്….”
സ്വത്തിന്റെ നീളുന്ന വിവരണപട്ടികയങ്ങനെ തുടർന്നു കൊണ്ടിരുന്നു..അതും കേട്ട് വാപൊളിച്ച് നിൽക്കായിരുന്നു അനീസ്..അവന്റെ ചിന്തളെയെല്ലാാം തട്ടിമറൊച്ചോണ്ടൊടുവിൽ റിയാസ് തന്നെ കോളിംഗ്ബെല്ലിലമർത്തിയതിനൊരവസാനമിട്ടു…
“സാർ….ഒന്നൂടിയൊന്നാാലോചിച്ചിട്ട് …വരാാനിരിക്കുന്ന ഭാഗ്യദേവതയെ വെർതനേ ആട്ടിപ്പാായിക്കണോ…”
തുറിച്ചു നോട്ടം കൊണ്ടൊരുത്തരവും നൽകിട്ട് റിയാാസ് അകത്തുനിന്നുള്ള മറുപടിയും കാത്തിരുന്നു..
“വേണ്ടാാ..വേണ്ടോയ്…നമ്മള് വെർതനേ ഭാവിയെക്കുറിച്ചൊരു കിനാവ് കണ്ടുപോയാാണെന്റെ സാറേ..ഇങ്ങൾ ക്ഷമിച്ചേക്കി..”
“വായടക്കടാാ…ഇവിടെങ്കിലും..”
പ്രതീക്ഷിച്ച പോലെ തന്നെ അവർക്കരികിലേക്ക് കടന്നു വന്നത് റൂബിയുടെ ഉപ്പ തന്നെയായിരുന്നു..
“അല്ലാാ..ആരാാ ഇത് റിയാാസോ വാാ..കേറിവാാ…ഇയ്യും കൂടി അറിഞ്ഞിരിക്കണല്ലോ എല്ലാം…”
അതും പറഞ്ഞോണ്ടാായിരുന്നു നാസർക്കാ ആ സംസാരത്തിനു തുടക്കമിട്ടത്..
“സാർ..എ..എനിക്കൊരു കാര്യം പറയാാനുണ്ട്..അതിനാാപ്പോ ഞാൻ അർജന്റാായിട്ട്…”
അതു കേട്ടപ്പോ അദ്ദേഹത്തിന്റെ മുഖത്തും ആ ഗൗരവം തെളിഞ്ഞു വന്നിരുന്നു
“എന്താാ റിയാസേ ഇത്ര അർജന്റ്..?”
” അത്…അത് പിന്നെ..”
എങ്ങനെ അവതരിപ്പിക്കണമെന്നറിയാാതെ വിക്കി കൊണ്ട് അവൻ ലിവിംഗ് റൂമിലേക്കൊന്നെത്തി നോക്കി..
ഉപ്പ, അനിയൻ റമീസ്,അമ്മാവൻ ഗഫൂർക്കാ..പിന്നെ നാാട്ടുകാരാായ് രണ്ടു പ്രമുഖരും..പോരാത്തതിനൊരു ഭാഗത്താായി ആ ഇടിക്കുള സ്.ഐ മനോഹരനും രണ്ടു കോൺസ്റ്റബിൾസും ഉണ്ട്..
കിട്ടാനുള്ള സ്ത്രീധനത്തുക കണക്കു കൂട്ടുന്ന തിരക്കിലാായതോണ്ടാാവും ആരും റിയാസിന്റെ വരവത്ര ശ്രദ്ധിച്ചിരുന്നില്ല..
കണ്ണു മഞ്ഞളിച്ചിരിക്കുന്ന അവർക്കിനിയിതെങ്ങനെ സ്വീകരിക്കാനാവും എന്നൊന്നും അറിയില്ല..എന്നാലും മനസാ വെറുത്തുപോയ ഈ ബന്ധത്തെ തനിക്കംഗീകരിക്കാൻ പറ്റൂലാാ..എന്നുറച്ച വിശ്വാസത്തോടെയവൻ ഓരോന്നും ആ പിതാവിന്റെ മുന്നിൽ തെളിവു സഹിതം വിശദീകരിക്കാൻ തുടങ്ങി..ലാളിച്ചു വളർത്തിയ പുന്നാാര മോളുടെ അതിസാമർത്ഥ്യത്തിൽ നോവിന്റെ കയ്പുനീരു കുടിക്കേണ്ടി വന്ന ആ യുവാവിനു മുന്നിലൊരു നിമിഷം ആ ജനപ്രിയ നേതാാവ് ലജ്ജിച്ചു പോയി..
എന്തുപറയണമെന്നദ്ദേഹത്തിനറിയില്ലാായിരുന്നു..ദയനീത നിറഞ്ഞ കണ്ണുകളാലും കൂപ്പി നിൽക്കുന്ന കരങ്ങളാാലും മാപ്പപേക്ഷിച്ചു കൊണ്ട് റിയാസിന്റെ മുന്നിൽ അയാൾ തലകുനിച്ചു നിൽക്കുന്നുണ്ടാായിരുന്നു..
ഒരു മറുപടിക്ക് വേണ്ടി കാത്തു നിൽക്കുന്ന റിയാസിനു മുന്നിൽ നിന്നും മാറി ധൃതിയിൽ അയാൾ അകത്തേക്ക് കടന്നു..
ലിവിംഗ് റൂമിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മാന്യവ്യക്തികൾക്കു മുന്നിൽ ഉറച്ച സ്വരത്തിലദ്ദേഹം വിളിച്ചു പറഞ്ഞു…
“ഈ കല്യാാണം നടക്കില്ലാാ…”
..ഉച്ചത്തിലുള്ള ആ പ്രഖ്യാാപനം ആ വീടു മുഴുവനും മുഴങ്ങി കേട്ടു..കല്യാണം നടക്കില്ലാാന്നോ…
.സ്വപ്നങ്ങളുടെ മാണിക്യകൊട്ടാാരത്തിൽ മയങ്ങി കിടക്കുന്ന റൂബി ജഹാാൻ ഒരു ഞെട്ടലോടെയായിരുന്നത് വരവേറ്റത്..
എന്ത്…കല്യാാണം നടക്കൂലാാന്നോ…എന്തൊക്കെയാാ ഈ ഉപ്പ വിളിച്ചു പറയ്ണേ…കാരണമെന്തെന്നറിയാാൻ ഉമ്മാാക്കൊപ്പം അവളും ഡൈനിംഗ് ഹാളിലേക്കോടിയെത്തി..പരസ്പരം പിറുപിറുത്തോണ്ടിരിക്കുന്ന ആളുകൾക്കു മുന്നിലേക്കപ്പോഴായിരുന്നു റിയാസും അനീസും കടന്നുവന്നത്..ആകാംക്ഷയോടെയുള്ള ആ കണ്ണുകളിലെല്ലാം കാരണമെന്താാന്നറിയാാനുള്ള തിടുക്കമുണ്ടാായിരുന്നു..
“മോനേ റിച്ചോ…എന്താാ. എന്താാ പെട്ടെന്നിങ്ങനൊക്കെ..”
“അത്..പിന്നെ..ഉപ്പാാ ഞാാൻ…”
എങ്ങനെ അവർക്ക് മുന്നിലത് വിശദീകരിക്കണമെന്നറിയാതെ റിയാസ് കുഴങ്ങി..ഒരു പെണ്ണിന്റെ കാാര്യാണ്…താൻ കാരണം ആരും വഷളായിക്കൂട..അതുകൊണ്ട് മൗനമാണവിടെ അഭികാാമ്യം എന്നവനു തോന്നി..
അപ്പോഴേക്കും അമ്മാവൻ ഗഫൂർക്കായുടെ ക്ഷമകെട്ടിരുന്നു..
“ഇങ്ങളാരേലും പറ ന്തേലും..എന്താാ കാരണം ന്ന്..ഞങ്ങളും കൂടിയൊന്നറിയട്ടെ..”
“ഞാൻ ….പറയാം..എല്ലാാം പറയാാം..”
പറയാാനൊരുങ്ങി നിൽക്കുന്ന റൂബിയുടെ ഉപ്പാാന്റെ മുഖത്തേക്കേവരും ജിജ്ഞാസയോടെ കണ്ണും നട്ടിരുന്നു..
മകളുടെ വീരസാഹസിക കഥകളങ്ങനെ അക്കമിട്ടു നിരത്തുമ്പോഴും പരാജയത്തിന്റെ മുഖഭാാവവുമായി നിൽക്കുന്നയദ്ദേഹത്തിന്റെ വാാക്കുകൾ ഇടറുന്നുണ്ടാായിരുന്നു..
“എല്ലാാരും ക്ഷമിക്കെണം ന്നോടും ന്റെ മോളോടും
.ഇതൊന്നും അറിയാതെ ഞാനീ റിയാാസിനെ കുറേ….”
തന്റെ എല്ലാാ ആഗ്രഹങ്ങൾക്കും ഞൊടിയിട കൊണ്ട് തിരശ്ശീലയിട്ട അനീസിന്റെ നേർക്ക് റൂബി ജഹാൻ തറപ്പിച്ചൊന്നു നോക്കി..ആ നോട്ടത്തിനു പക്ഷേ അവനെ ദഹിപ്പിക്കാനുള്ള ശക്തിയുണ്ടാായിരുന്നു…
എന്തൊക്കെയോ പ്രതീക്ഷകളുടെ കണക്കുകൂട്ടലുകളുമായിരുന്നിരുന്ന റമീസിനത് കേട്ടപ്പോ പക്ഷേ പ്രതികരിക്കാതിരിക്കാനായില്ല..
“ഉപ്പാാ..ഈ റിച്ചുക്കാക്ക് ഇതെന്തിന്റെ കേടാാ..സ്വപനം കാണാൻ കിട്ടോ നമ്മക്ക് ഇതുപോലൊരു ബന്ധം..ന്നിട്ടാപ്പോ..”
“ഇയ്യൊന്ന് മിണ്ടാണ്ടിരുന്നാ റമീസേ..ഓനെന്താാ കാട്ട്ണേച്ചാ കാട്ടട്ടേ..ഓന്റെ കാര്യല്ലേ..”
കുനിഞ്ഞ ശിരസ്സുമായി എം.ൽ.എ സാർ തുടർന്നു..
“എല്ലാം ന്റെ മോളുടെ അറിവില്ലാായ്മോണ്ടാാവും..ന്ത് പ്രായ്ശ്ചിത്താണേലും ഞാൻ ചെയ്തോളാാ…ഇങ്ങൾ പറഞ്ഞാാ മതി..”
“വേണ്ട സാർ..അതൊന്നും വേണ്ട..കഴിയുമെങ്കിൽ ഈ അനീസിന് നിങ്ങൾ മാപ്പ് കൊടുക്കണം..ഇങ്ങനൊന്നാാവും ന്ന് വിചാരിച്ചല്ല അവൻ…”
“അതൊന്നും സാരല്യ…തെറ്റ് ഞങ്ങളെ ഭാഗത്തും ഉണ്ടല്ലോ..പരസ്പരം ക്ഷമിക്കാൻ തയ്യാറാവുന്ന മനസ്സുകളി..”
പറഞ്ഞു തീരും മുന്നേ റൂബി ജഹാൻ നിന്ന് അലറി..
“ഇല്ലാ..ഉപ്പാാ ഞാൻ മാപ്പ് കൊടുക്കൂലാ..എന്റെ ഫോട്ടോ വെച്ചിട്ടാ ഇവൻ കളിച്ചേ..അതിനുള്ള ശിക്ഷ ഇവനിക്ക് കിട്ടിയിരിക്കണം ..സാർ അറസ്റ്റ് ചെയ്യ് ഈ ചെറ്റയേ…”
“സാർ..”
ദയനീയമായി അവൻ റിയാസിനെയൊന്നു നോക്കി.
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…