“.വാാ.. അമൃതാാ..ഏതാായാലും നമ്മക്കൊന്നു പോയി നോക്കാാ .. ക്ലാസ് തൊടങ്ങാാനിനിം അരമണിക്കൂർ കൂടിണ്ടല്ലോ…”
അതും പറഞ്ഞോണ്ടവരുടെ നടത്തത്തിന്റെ വേഗത കൂട്ടി …
“ടീ..ശരണ്യാാ..നിക്ക് നിക്ക്..എന്താാന്നിത്ര ആഘോഷം..”
“അ..ജസീന..അപ്പോ നീ അറിഞ്ഞിലേ..നിങ്ങളെ ഗ്യാങ്ങിലെ റൂബി ജഹാനില്ലേ ..അവളെ തളച്ചതിനുള്ള ട്രീറ്റാാ..അനീസിന്റെ വക..നല്ല ബ്ലാക്ക്ഫോറസ്റ്റ് കേക്കും ലഡും ഒക്കെ വിതരണം ചെയ്യ്ണ്ട്..ആള് നല്ല ഹാപ്പിയിലാ..വേം ചെല്ല്..ഞാനെന്റെ കൈ ഒക്കെ ഒന്നു കഴുകട്ടെ..മൊത്തം നാശായി..”
അതും പറഞ്ഞോണ്ട് ക്ലാസ്മേറ്റ് ശരണ്യ പൈപ്പിന്റെ അടുത്തേക്കോടി..
അപ്പോയെക്കും പരിഹാസത്തിന്റെ മറ്റൊരു മുഖം മൂടിയുമായി ഹാരിസ് അവർക്കരികിലെത്തിയിരുന്നു
“അ..അ..വന്നോ നമ്മളെ ഹീറോയിൻസ്..എബടേ ബാാക്കി…ഓ.. ഇങ്ങളെ നേതാാവെന്തേ ചത്തോ..ചുന്ദരിമാരുടേ മുഖം തീരേ തെളിച്ചല്ലാലോ.. ”
ഹാരിസ് തങ്ങളുടെ നേർക്കെറിയുന്ന കമന്റുകളൊന്നും വകവെക്കാാതെയവർ അവരുടെ സീറ്റിന്നടുത്തേക്ക് നടന്നു..
ഒട്ടാകെയൊന്നു വീക്ഷിച്ച അവർ അല്പ സമയം മുഖത്തോട് മുഖം നോക്കി..
ക്ലാസിലെ കാഴ്ചകളെല്ലാം അമ്പരമ്പുണ്ടാാക്കുന്നതായിരുന്നു..
ആകേ പാട്ടും കൂത്തുമാായി അലങ്കോലമായിരിക്കുകയാണ്..ക്രമം തെറ്റി കിടക്കുന്ന ബെഞ്ചും ഡെസ്ക്കും എന്തിനോ വിലപിക്കുന്നു..പലരുടേയും ഫേസ് തന്നെ മനസ്സിലാാവാത്ത വിധത്തിൽ കേക്കെല്ലാാം തേച്ചു പിടിപ്പിച്ചിട്ടുണ്ട്…പൊട്ടിയ ലഡുവിന്റെ കഷ്ണങ്ങൾ ചിന്നിചിതറി തേങ്ങുന്നപോലെ..
“ഹലോ..ഡിയർസ്..ന്നാ കഴിക്കൂ..കേക്ക് ഒക്കെ തീർന്നുപോയെ…ഇച്ചിരി ലഡു എടുക്കട്ടേ..”
.ഇരുവരുടേയും കൈവെള്ളയിൽ ബലമായി ലഡു പിടിപ്പിച്ചോ ണ്ട് അനീസ് പരിഹാസം കൊണ്ടവരെ പൊതിഞ്ഞിരുന്നു…
“ഇത് നോക്ക്യേ..ഹാരിസേ…ഈ ജസീനാന്റെ മുഖത്തെന്തോ കടന്നല് കുത്തിക്ക്ണ്..കണ്ടോ കണ്ടോ..മുഖൊക്കെ വീർത്തിരിക്ക്ണ്…അയ്യോ ഈ അമൃതാാക്കും ണ്ടല്ലോ…”
….ഉള്ളിലിരമ്പി നിൽക്കുന്ന ദേഷ്യം മുഴുവൻ കൈവെള്ളയിൽ അകപ്പെട്ട ലഡുവിൽ ഞെരിഞ്ഞമർന്നു കൊണ്ടിരുന്നു..തൊട്ടടുത്ത നിമിഷം തന്നെ ജസീനയുടെ കൈകൾക്കുള്ളിൽ പൊടി പൊടിയാക്കി വെച്ചിട്ടുള്ള ലഡുവിന്റെ പീസുകളെല്ലാം ചേർത്തവൾ അനീസിന്റെ മുഖത്തേക്ക് നീട്ടിയെറിഞ്ഞു..
“ടാ.വിഡ്ഡി അനീസേ…താനെന്താ കരുതിയേ..ഇതോണ്ട് റൂബി ജഹാാൻ മുട്ടുകുത്തിയെന്നാാ…എന്നാ നിനക്ക് തെറ്റി…ഇവടെ ജയിച്ചത് അവളാാടാാ ചെറ്റേ..അവൾ..നീ വെറും മണ്ടൻ..റിയാസ് സാറുമായി അടുക്കാാനൊരു വഴി തിരഞ്ഞ് നടക്കുമ്പോഴാാ നിന്റെ ആ വീഡിയോ അവളെ കയ്യിൽ കിട്ട്ണത്..അതവൾക്ക് കിട്ടിയ ഏറ്റവും നല്ല പിടിവള്ളിയാായിരുന്നെടാ..്”
ജസീനയുടെ വാക്കുകൾ കേട്ട് അന്തം വിട്ടു നിൽക്കുന്ന അനീസിന്റെ അരികിലേക്ക് വാക്കുകൾക്കൊണ്ടടുത്ത ശരം എടുത്തെറിഞ്ഞത് അമൃതയായിരുന്നു..
“അതോണ്ട് റൂബിക്ക് അവളുടെ വഴി ക്ലിയറാായി.. പക്ഷേ നീ കാരണം കണ്ണീരിലാായ ഒരു സാധു കുടുംബണ്ട് അനീസേ.. ആ കുടുംബത്തില് തളർന്ന കാലുകളുമായി ഉള്ളിൽ മുളച്ചു വരുന്ന സ്വപ്നങ്ങളെല്ലാം കുഴിച്ചു മൂടിയിരുന്നൊരു പെണ്ണ്ണ്ട്..അവളാാരാന്നറിയോ … വർഷങ്ങളായി റിയാാസ് സാറ് ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന പെണ്ണാാണ്..നീ കാാരണം തകർന്നത് കാത്തു കാത്ത് കൂട്ടിവെച്ച അവരുടേ സ്വപ്നങ്ങളേയാ ….. റൂബിക്ക് റിയാാസ് സാർ എന്നുപറയുന്നതൊരു പക്ഷേ അവളുടെ താളത്തിനനുസരിച്ചു തുള്ളുന്ന വെറും കളിപ്പാവ മാത്രാായിരിക്കും..അവൾക്ക് ഇതല്ലേൽ ഇതിനേക്കാൾ നല്ലത് വേറേം കിട്ടുകേം ചെയ്യും
.പക്ഷേ ആ കുടുംബത്തിന് റിയാസ് സാർ ഒരത്താണിയാവുമായിരുന്നു..അതാാണ് താൻ….നോക്കിക്കോ ഈ ജന്മം മുഴുവൻ ആ കണ്ണീരിന്റെ ശാപം നിന്റെ പിന്നാാലെ ണ്ടാാവും..”
എല്ലാാം കേട്ട് തരിച്ചു നിൽക്കുന്ന അനീസിന്റെ കൈകളിൽ നിന്നാ ലഡുവിന്റെ ബോക്സ് താഴേക്ക് ഊർന്നു വീണു..അവയിൽ പലതും ഉരുണ്ടുപോയെവിടെയോ ഒളിച്ചു..ചിലവ ആ ടൈൽസ് വിരിച്ച തറയിൽ വീണുടഞ്ഞു..വിറക്കുന്ന കരങ്ങളും നിറഞ്ഞു തുളുമ്പിയ കണ്ണുകളുമാായവൻ ഒരു നിമിഷം അങ്ങനെ നിശ്ചലനായി നിന്നു..പിന്നെ എങ്ങോട്ടെന്നില്ലാാതെ ഇറങ്ങിയോടി..
——————–
‘നീ കൂടെയില്ലാത്തയെന്റെ ജീവിതം വെറും ശൂന്യമാണ് റൻഷ..തിരിച്ചു വരൂ എന്നിലേക്ക്..എനിക്ക് നിന്നെ വേണം..നിന്റെ സ്നേഹം വേണം മോളേ…നീയില്ലാത്ത ഈ ലോകത്തിൽ ഈ ഞാൻ ഒന്നുമല്ല
എന്നിലേക്ക് വരില്ലേ റൻഷാാ…’
ഫോണും കയ്യിൽ പിടിച്ചിങ്ങനെ ഒരു മെസ്സേജും ടൈപ്പ് ചെയ്ത് റിയാസിരിക്കാൻ തുടങ്ങീട്ട് സമയമൊരുപാടാായി..ഒന്നു വിരലമർത്തിയാലത് തന്റെ പ്രിയപ്പെട്ടവൾക്കരികിലെത്തും..പക്ഷേ
.എത്തിട്ടെന്താാ..അങ്ങനൊരു കുരുക്കിലല്ലേ താനകപ്പെട്ടിരിക്കുന്നത്..റൻഷ അവളെയിനി തനിക്കൊന്നു കാണാൻ കൂടി…ഓർത്തപ്പോ ഉള്ളിന്റെയുള്ളിലെവിടേയോ ഒരു കാളിച്ച പോലെ…അവളില്ലാാത്തൊരു ലോകം..എങ്ങനെ..എങ്ങനെ സാധിക്കും ഈ റിയാാസിന്…ആരൊക്കെയോ ഇന്നെന്റെ വിവാഹം നിശ്ചയിക്കാൻ പോയിരിക്കുന്നു..ആ റൂബി ജഹാാൻ അവളെ തന്റെ ജീവന്റെ പാതിയാക്കുന്നതിനേക്കാൾ നല്ലത്… പിന്നെ ഈ ലോകത്തീന്ന് തന്നെ പോണതാ..ഉമ്മാാന്റെ സന്തോഷാാണേൽ വർണ്ണനകൾക്കധീതമാാണ്.
കോടികൾ ആസ്തിയുള്ള ഒറ്റമോളെ മരുമോളാായി കിട്ടാാണല്ലോ..പക്ഷേ ആരും എന്തേ എന്നെ മനസ്സിലാാക്കാത്തേ…ടൈപ്പു ചെയ്ത മേസ്സേജുകളെല്ലാാം നിമിഷ നേരം കൊണ്ട് തന്നെ മായ്ച്ചെടുത്തവൻ മൊബൈൽ ബെഡിലേക്ക് വലിച്ചെറിഞ്ഞ് കണ്ണുമടച്ചങ്ങനെ ചുമരിലേക്ക് ചാരിയിരുന്നു
ക്ലോക്കിൽ പതിനൊന്നു മണിയടിക്കുന്നതും പോലും എന്തെല്ലാമോ മുന്നറീയ്പ്പുകൾ തന്റെ കാതുകളിലേക്ക് വിളിച്ചോതുന്നുണ്ടോയെന്നവനു തോന്നിപ്പോയി..പുറത്തേക്കൊന്നിറങ്ങാാൻ വയ്യ..നാട്ടുകാരുടെ പരിഹാസ ചിരിയും അടക്കംപറച്ചിലും തനിക്കു നേരേയുള്ള കടുത്ത ആക്രമണമായവനു തോന്നി..
“സാർ..റിയാാസ് ..സാാർ..ഇവിടാാരുല്ലേ..”
പുറത്ത് നിന്നാാരോ തന്റെ പേരു ചൊല്ലി വിളിക്കുന്നുണ്ടാായിരുന്നെങ്കിലും എന്തോ പോയി നോക്കാൻ മനസ്സു വന്നില്ല..
“എനിക്ക് റിയാസ് സാറിനെ ഒന്നു കാണണം..പ്ലീസ് ഒന്നു വിളിക്കോ…”
“സാർ സുഖല്ലാാണ്ട് കെടക്കാാ..ഇയ്യ് ആരാാ..എന്താ അനക്ക് വേണ്ടെത് കുട്ട്യേ…ഞാൻ ഓന്റെ ഉമ്മാാണ് ന്നോട് പറഞ്ഞോ ..ഞാാൻ പറഞ്ഞോളാാ…”
“അത് പിന്നെ ന്റെ പേര് അനീസ്…ഞാൻ ഞാൻ കാരണാാ റിയാാസ് സാർ…എനിക്ക് ..എനിക്ക് സാറിനെ ഈ അവസഥയില്ല് നിന്ന് രക്ഷിക്കണം..
ഞാാനാാ എല്ലാറ്റിനും കാരണം ..ആ വീഡിയോ എടുത്തതും ഞാാനാാ..അവള് സാറിനെ ചതിക്കാാണ്…പ്ലീസ്..സാറിനെ ഒന്നുവിളിക്കോ..” മാനസികചിത്തത ബാധിച്ച പോലെ അവനെന്തൊക്കെയോ നിന്നു പുലമ്പി..
കാര്യങ്ങളുടെ ഗതിയത്ര പന്തിയല്ലാാന്ന് മനസ്സിലാാക്കിയ സുലൈഖത്താ അവനെ വേഗം പറഞ്ഞു വിടാാനുള്ള ധൃതികൂട്ടി..
“കുട്ട്യേ..അന്നോടല്ലേ പറഞ്ഞേ..പോവാൻ…ഓനിത് അറിഞ്ഞാലന്നേ വെറുതേ വിടും ന്ന് തോന്ന്ണ്ടോ..ഓന്റെ വീറും ദേഷ്യോം കൊണ്ട് ഓനന്നെ എന്താാ കാട്ടാ പറയാൻ പറ്റൂല…പോലീസിലേൽപ്പിക്കും അന്നെ..”
“സാറെന്നെ കൊന്നാാലും സാരല്യ് ഉമ്മാ..എനിക്കെല്ലാാം പറയണം..”
“ഈ ചെക്കനെന്താ പറഞ്ഞാാ തിരിയൂലേ..ഇറങ്ങി പോവ്ണ്ടോ കുട്ട്യേ…ഇയ്യ്..”
“ഉമ്മാാാാ…”
പിന്നിൽ നിന്നുള്ള റിയാസിന്റെ വിളികേട്ടതും എന്തൊക്കെയോ ഞൊടിഞ്ഞുകൊണ്ടവര് അകത്തേക്ക് പോയി..മനസ്സും കാതുകളും അവിടേക്ക് മാത്രം തൊടുത്തു വിട്ട്കൊണ്ട്..
നടന്നടുക്കുന്ന റിയാാസിന്റെ മുഖത്തുറ്റി നിൽക്കുന്ന ഗൗരവത്തിലെന്തൊക്കെയോ തെളിഞ്ഞു നിന്നിരുന്നു..
“ആരാ..ന്താ കാര്യം.?”
“സാർ..എന്റെ പേര് അനീസ്..ഞാൻ റൂബി ജഹാന്റെ ക്ലാസിലാാണ്..”
അനീസിനു പറയാനുള്ളതെല്ലാം കേട്ടപ്പോൾ റിയാസ് അവനെയൊന്നു നോക്കി. ആ നോട്ടത്തിനൊരു ദയനീയഭാവമായിരുന്നു..
വേണാായിരുന്നോടാ ഞങ്ങളോടിതെന്നായിരുന്നത്..
അപ്പോഴും സുലൈഖത്താ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടാായിരുന്നു..
“സാർ പ്ലീസ്…എന്നെ എന്തു വേണേലും പറഞ്ഞോ..എന്തു ശിക്ഷ ഏറ്റെടുക്കാാനും ഞാൻ തയ്യാറാാ.. പക്ഷേ ആ റൂബിജഹാനെ ഇങ്ങള് കല്യാാണം കഴിക്കല്ലേ. “
“നിന്നെ പറയല്ല .. ചെയ്ത് കാണിക്കാ വേണ്ടത്..”
“ആയ്ക്കോട്ടെ ..സാർ..ന്നാ ഇങ്ങളെന്നെ കൊണ്ടോയി തൂക്കികൊന്നോളി..ന്നാാലും വേണ്ടീല..ആ റൂബിനെ ഇങ്ങള് മംഗലം കഴിക്കല്ലി.
ഞാൻ അന്നെടുത്ത വീഡിയോ ദൃശങ്ങളുടെ ഒറിജിനൽ കോപ്പിം ണ്ട് ന്റെ അടുത്ത്..എല്ലാം ഓൾക്കെതിരായുള്ള തെളിവാണ്..”
ഒരു നിമിഷം തലക്ക് കൈയ്യും കൊടുത്തങ്ങനെയിരുന്നു പോയി റിയാസ്..പെട്ടെന്നന്തോ തീരുമാനിച്ചുറച്ചപോലെയവൻ ചാടി എഴുന്നേറ്റു ..പിന്നെ ഓടിച്ചെന്ന് ബൈക്കിന്റെ കീ എടുത്ത് തിരികേ വന്നു.
“ഉം.കയറ്..”
ബൈക്ക് സ്റ്റാർട്ട് ചെയ്തൊരു കല്പനയായിരുന്നു അനീസിനോട്.
“മോനേ..റിച്ചോ..എങ്ങടാാ ഇയ്യ്..അന്റെ ഉപ്പാാന്റെ മാനം കെടുത്താനൊരുങ്ങീക്കാണോ..പോവര്ത് മോനേ ..നിക്ക്..”
സുലൈഖത്താായുടെ വാാക്കുകൾ അവർക്ക് നേരെ അമ്പെഴ്തു കൊണ്ടിരുന്നെങ്കിലും റിയാസ് തന്റെ തീരുമാനത്തിൽ തന്നിൽ വ്യതിചലിക്കാാനൊരുക്കമാായിരുന്നില്ല..
..ഇവടെ നിരപരാധിത്വം തെളീയ്ക്കൽ തന്റെ മാത്രംആവശ്യാണല്ലോ ഇപ്പോ..
“അല്ല സാർ..അത് സാറിന്റെ ഉമ്മ തന്നെയല്ലേ..എന്താ ഓരെ സ്വഭാാവംഇങ്ങനെ…ഞാൻ വന്നപ്പോ തൊട്ട് ന്നെ ഓടിപ്പിക്കാനുള്ള ശ്രമത്തിലാായിരുന്നു..”
“ഇയാള് വന്നത് എന്റെ ഉമ്മാന്റെ സ്വഭാാവം നന്നാാക്കാാനാാണോ..അല്ലാാലോ..എങ്കില് മിണ്ടാാതെ ആ വായയും അടച്ചവിടെ ഇരിക്ക്..”
മൗനം കൊണ്ടതിനൊരുത്തരം നൽകിയവൻ അനുസരണയുള്ള ഒരു കുട്ടിയായങ്ങനെയിരുന്നു…
എത്രേം പെട്ടെന്നെത്തണം റൂബി ജഹാന്റെ വീട്ടിൽ..എന്നിട്ടെല്ലാാം തിരുത്തണം ..പക്ഷേ..അവരെല്ലാം തീരുമാാനിച്ച് കഴിഞ്ഞാാൽ പിന്നെ പിന്തിരിയാാൻ പ്രയാസമായിരിക്കും.. കാരണം ഒരുപാട് പ്രമുഖർ ക്ഷണിക്കപ്പെട്ട വേദിയാണെന്നൊക്കെയാ പറയ്ണത് കേട്ടത്..
കത്തിച്ചു വിടുന്ന ആ വാഹനത്തിന്റെ വേഗത അവനിൽ തൃപ്തി നൽകിയില്ല..അതു കൊണ്ട് തന്നെ അനു നിമിഷം റിയാസ് അതിന്റെ വേഗത കൂട്ടികൊണ്ടേയിരുന്നു..വരാനിരിക്കുന്ന നിമിഷങ്ങളിലേക്ക് വിധി ഒരുക്കിവെച്ചത് സന്തോഷത്തിന്റെ നാളുകളാണോ സന്താപത്തിന്റെ നാളുകളാണോ എന്ന് തിരിച്ചറിയാനാവതെ..
തിരക്കേറിയ വീഥികളിലൂടേ ശരവേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ആ ബൈക്ക് എന്തിനൊക്കെയോ തട്ടിച്ചും വെട്ടിച്ചും കടന്നുപോയി..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…