സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“ഇയാൾക്കെന്നെ ഇഷ്ടാന്ന് പറയുന്ന ആ നിമിഷം ഞാനെന്റെ ഫോട്ടോയിടും..ന്നിട്ട് ഇഷ്ടായില്ലേൽ ഞാൻ പൊയ്ക്കോളാം പോരേ..പിന്നെ ഇയാൾടെ കഥയിലെപ്പോഴും പറയാറുണ്ടല്ലോ ബാഹ്യമായ സൗന്ദര്യത്തോടല്ല എനിക്കു പ്രണയമെന്ന്..പിന്തെന്താ പ്രോബ്ലം..പറയ്..”
നൊമ്പരമേറ്റിയ മനസ്സുമായവൾ മറുപടി കൊടുത്തു..

“ഇഷ്ടമല്ലാ…എനിക്കിഷടമല്ല ആരേയും…”

“ഈ എന്നെയും…?”

“പറഞ്ഞില്ലേ..ആരേയും ഇഷ്ടല്ലാാന്ന്…”
ഇത്തിരി നേരം അവിടെ മൗനം മാത്രം സംസാരിച്ചു..
പിന്നെ റിയാസിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായില്ലാ..
പറഞ്ഞത് കൂടിപ്പോയോ…വേണ്ടായിരുന്നു….ഒരു സോറി പറഞ്ഞാലോ…വേണോ…ഒരായിരം കലക്കി മറിക്കുന്ന ചോദ്യങ്ങളുമായി സംഘട്ടനത്തിലേർപ്പെട്ടൊടുവിൽ സോറി പറയാനിരുങ്ങിയപ്പോഴേക്കും അവൻ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായിരുന്നു…കാത്തിരുന്നു വീണ്ടും..ഇല്ലാാ..വരുന്നില്ലാ..ഫുൾ ടൈം ലൈനിൽ കാണാറുള്ളതാാ…ന്നിട്ടോ..ഛെ…വേണ്ടായിരുന്നു…കണ്ണുകളുടെ കാത്തിരിപ്പിനങ്ങനെയൊരുത്തരം നൽകിയതപ്പോയെന്റെ കണ്ണുനീർ തുള്ളികളാായിരുന്നു..കരഞ്ഞൊരുപാട്…എന്തിനോ…വെറുതേ…

“ഇത്താത്താാ..ഇങ്ങളെ ഉപ്പ വിളിക്ക്ണ്…”

“ങ്ഹേ…ന്ത്. ന്താ…കുഞ്ഞോളേ..‌”
കരഞ്ഞു കലങ്ങിയ കണ്ണുകൾ എന്റെ ഒരേയൊരു കൂടപ്പിറപ്പായ അനിയത്തികുട്ടിയിൽ നിന്നു മറക്കാൻ ഞാൻ നന്നായി പാാടുപെടുന്നുണ്ടാായിരുന്നു…

“ന്റെ ഇത്തൂസെന്താ ഈ ലോകത്തൊന്നുവല്ലേ..ഇത്തൂന്റെ ഒരു ഫ്രണ്ട് വന്നിക്ക്ണ്..”

“ന്റെ ഫ്രണ്ടോ…എ..എനിക്കാരാ ഫ്രണ്ട്…
ഇങ്ങളെ കൂടെ പഠിച്ചാാന്നാ പറഞ്ഞേ.. ചിലപ്പോ ഇത്തൂസിന്റെ കഥവായിച്ച് വട്ടായാ വല്ലവരും ആവും…”
ഒരു കള്ളച്ചിരിയോടെയവളാ കവിളിൽ ഒന്നു പിച്ചി..

“പോടീ പൊട്ടിക്കാളീ.. ”
ആ ചിരിയിൽ പങ്കുചേർന്ന് റൻശ അവളെ അടിക്കാനായോന്ന് ഓങ്ങി..

“ഇത്താത്ത വാ വീൽ ചെയറ് ഞാൻ പിടിക്ക്യാ..”

“വേണ്ടാ മോളേ ഞാനങ്ങോട്ട് വന്നോളാ..”

“എന്നാ ഇത്ത വാ ഞാൻ പോണൂ..”അതും പറഞ്ഞവൾ തുള്ളിച്ചാടി അടുക്കളയിലേക്കോടി..

“റൻശാ…നിക്ക് നിക്ക് ചോയ്ക്കട്ടേ”

“എന്താാ ..ഷാസ്..എന്തുപറ്റീ..ഇത്..ഇതു സത്യാാണോ…കാലിനു സ്വാധീനമില്ലാന്ന് പർഞ്ഞേ…”
എന്റെ വാക്കുകളെ ഒരു പുഞ്ചിരിയിലൊതുക്കി കൊണ്ടായിരുന്നവളുടെ മറുപടി..

“ഞാനെന്തിനു കളവു പറയണം ഷാസ്..പിന്നേയ് ഇടക്കിടേ ഈ ചോദ്യം വേണ്ടാാട്ടോ..”
ഒരു ഞെട്ടലോടെ ഞാനാ സത്യം അറിഞ്ഞെങ്കിലും അവളുടെ ലൈഫിൽ പിന്നീടുണ്ടായതെന്തന്നറിയാൻ എനിക്കും ആകാംക്ഷയായിരുന്നു…

നൊമ്പരത്തിന്റെ വേദന ആ ഉരുണ്ടു നീങ്ങുന്ന കസേരയോടൊപ്പം തള്ളി നീക്കി ഞാൻ മെല്ലെ ഡൈനിംഗ് ഹാളിലേക്കെത്തി നോക്കി…കാണാൻ വന്ന മുഖമേതന്നെറിയാനുള്ള ആകംക്ഷയായിരുന്നെന്നിൽ.. എന്നാാലതെന്നിൽ ശരിക്കും അമ്പരപ്പുളവാക്കുന്നതായിരുന്നു..
ആടിതീർത്ത കഥയിലൊരദ്ധ്യായമവിടെ വീണ്ടും അരങ്ങേറുന്ന പോലെയാണപ്പോയെനിക്ക് തോന്നിയത്..മറന്നു തുടങ്ങിയ ഓർമ്മകളിലെ വിലമതിക്കുന്ന കഥാപാത്രമായിരുന്നത്..

നോവുകളൊത്തിരി പറയുവാനുള്ള ആ വീൽചെയറുമായി ഞാനാ മുഖത്തിനു നേരെ അടുക്കും തോറും എന്റെ കണ്ണുകൾ വികസിക്കുന്നുണ്ടായിരുന്നു..ഒരു നാാളിൽ എന്റെ എല്ലാമായിരുന്ന ന്റെ കളിക്കൂട്ടുകാരൻ റിയാസ്..അവനല്ലേ ഇത്…ഫ്ബിൽ എന്നോടിത് വരേ കൂട്ടുകൂടിയതപ്പോയിനി ഇവനാണോ
ഒരായിരം ചോദ്യങ്ങളെന്റെ മനസാക്ഷിക്കു മുന്നിലെറിഞ്ഞു കൊടുത്ത് ഉത്തരത്തിനായി കാത്തു നിൽക്കവേ ഒത്തിരി കഥകൾ പറയാറിരുന്ന ആ കണ്ണുകളിൽ ചേർന്നു കിടക്കുന്ന സൺഗ്ലാസ് അടർത്തിമാാറ്റിയവൻ എനിക്ക് നേരേ ഒരു പുഞ്ചിരി സമ്മാനിച്ചു..സുഹൃത്താണെന്ന് തോന്നുന്ന വിധത്തിൽ കൂടെ ഒരാളും ഇരിക്കുന്നുണ്ടായിരുന്നു..

എന്റെയാ തുറിച്ചു നോട്ടം കൊണ്ടാവണം ഉപ്പയവിടെ ഒരു തുടക്കം കുറിച്ചത്..

“മോളേ…അനക്ക് ഓർമ്മണ്ടോ ഇവനെ..അന്നെ കാണാൻ വേണ്ടി വന്നാാണ്…നമ്മളെ ഗഫൂർക്കാന്റെ പഴയ ആ വീട്ടിൽ താമസിച്ചീനെ ലത്തീഫ്ക്കാന്റെ മോനാ..ഇപ്പോ ഒരു ഗവണ്മെന്റ് സ്ക്കൂളില് പഠിപ്പ്ക്കാണോലെ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.