സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“ഹാജിയാരേ…വേണ്ടാാ ഹാജിയാരേ..ന്റെ മോൾ നിക്കൊരിക്കലും ഒരു ഭാരാാവൂല.. ന്റെ കാലംകഴിയ്ണ വരേ ഞാൻ നോക്കിക്കോണ്ട്..അതു കഴിഞ്ഞാ ന്റെ കുട്ടിക്ക് പടച്ചോൻ ണ്ടാവും..”
വിതുമ്പി കൊണ്ട് ആ ഉപ്പ അത്രേം പറഞ്ഞൊപ്പിച്ചു..

“സുലൈമാനേ..ഇയ്യ് വെഷമിക്കാൻ വേണ്ടി പറഞ്ഞല്ല ഞാന്..ആയിക്കോട്ടേ..അത് വിട്ടേക്ക്..ഞാനൊന്നന്വേഷിക്കട്ടേ..പത്തരമാറ്റുള്ള അന്റെ മോളെ കെട്ടാാൻ ആണത്ത്വമുള്ള ഏതെങ്കിലുമൊരുത്തൻ വരാാതിരിക്കൂലാാ..”അതും പറഞ്ഞദ്ദേഹം വായിൽ ചവച്ചരച്ചോണ്ടിരുന്ന മുറുക്കാൻ മുറ്റത്തേക്കൊന്നു നീട്ടിത്തുപ്പി..

“ഒന്നും വിചാരിക്കരുത് ട്ടോ സുലൈമാനേ..ഞമ്മക്കീ മുറുക്കാനൊരു ശീലായിപ്പോയി…നിർത്താൻ ശ്രമിച്ചോണ്ടിരിക്ക്ണ്ട്..പറ്റ്ണില്ല്യാ..”

ഉപ്പാന്റെയും ഹാജിയാരുടേയും സംസാരം കേൾക്കാണ്ടിരിക്കാൻ ആ നോവും കൂടി പേറാനുള്ള ശക്തിയില്ലാാത്തോണ്ടാായിരുന്നു റൂമിന്റെയറ്റത്തൊരു മൂലയിൽ പോയൊളിച്ചത്..പക്ഷേ അവിടെയും എന്റെ കാതുകളിലേക്ക് തുളച്ചു കയറി എത്തിയിരുന്നുവെന്റെ റിച്ചൂന്റെ കഥ.. രണ്ടു ദിവസങ്ങൾക്കൂടി കഴിഞ്ഞാാൽ….
അർഹതയില്ലാത്തത് ആഗ്രഹിച്ചുപോയ ഞാനെന്ന വിഡ്ഢിയെ സ്വയം പുച്ഛിച്ചുകൊണ്ട് ഞാൻ കുഞ്ഞോൾക്കരികിലേക്ക് നീങ്ങി..ചോദിക്കാൻ ബാക്കി വെച്ച ആ ചോദ്യത്തിനുള്ള ഉത്തരം തേടിക്കൊണ്ട്…

അകത്തു നിന്നാരോടെ ഫോണിൽ സംസാരിക്കുകയാായിരുന്നവൾ..ഉപ്പാന്റെ ഫോണെടുത്തിനിയിവളാരോടാണാവോ..
ആരോടാണേലും പരിഭവവും പരാതിയും പറഞ്ഞ് യുദ്ധം ചെയ്യുകയായിരുന്ന അവൾക്കു നേരേ ഞാൻ ശ്രദ്ധയോടെ കാതുകൂർപ്പിച്ചു..

“ചതിക്കേണ്ടിയിരുന്നില്ല..അമീന..ഞങ്ങളെന്ത് തെറ്റ് ചെയ്തിട്ടാ..ഒന്നുകിൽ നീ അല്ലെങ്കിൽ നിന്റെ ഇത്താത്ത..നിങ്ങളാാരോ ആണ് എനിക്കെതിരെ മൊഴികൊടുത്തേ..സന്തോഷായിലേ ഇപ്പോ ല്ലാർക്കും..”
അതും പറഞ്ഞ് കോൾ കട്ട് ചെയ്തവൾ കരഞ്ഞു കൊണ്ട് ബെഡിലേക്ക് മറിഞ്ഞു വീണു..

എന്റെ തലോടലിൽ തലയുയർത്തി നോക്കി അവൾ എഴ്ന്നേറ്റിരുന്നു എന്റെ കൈപിടിച്ചു തേങ്ങി..കരഞ്ഞു കരഞ്ഞാ കവിൾ വീർത്തിണ്ടുണ്ട്..കണ്ണുകളാണേൽ ചെങ്കണ്ണ്പോലേ ചുവന്നിരിപ്പുണ്ട്..
കുഞ്ഞോളേ..ഇനിയെങ്കിലും ഈ ഇത്താനോട് സത്യം പറ..നീയെന്തിനായിരുന്നന്ന് റിയാസിനെ വിളിച്ചേ എന്ന്..ഇനിം അങ്ങനൊരു രഹസ്യത്തിന്റെ ആവശ്യകതയില്ലെന്ന് മനസ്സിലാക്കിയ അവൾ എല്ലാം ഇത്താത്തനോട് തുറന്നു പറഞ്ഞു..

“സാരല്ല്യ കുഞ്ഞോളെ… നമ്മളെത്രെ ആഗ്രഹിച്ചാാലും വിധി ചിലപ്പോ അങ്ങനാ ..കയ്യെത്തും ദൂരം വരേ നടന്നെത്തിച്ചിട്ട് നോക്കെത്താ ദൂരത്തേക്കവ പറന്നു കളയും..”
ആ കണ്ണീരിനു ആശ്വാസവാക്കുകളാലൊരു തണൽ തീർത്തുകൊണ്ട് ഞാനവളുടെ മുടിയിഴകളിൽ തൊട്ടു തലോടിക്കൊണ്ടിരുന്നു..
———————

ആത്മാർത്ഥ കൂട്ടുകാരിയുടെ വാക്ക് ശരങ്ങൾ ഹൃദയത്തിൽ തറച്ച അമീന മുബീനത്തായുടെ അടുത്തേക്കോടി…
മനസാാ വാചാാ അറിയാത്തയാാ സംഭവത്തിന്റെ പൊരുൾതേടിക്കൊണ്ട്..
ചോദിക്കാനൊരുങ്ങും മുമ്പേ ഉത്തരങ്ങളെല്ലാം അവളെത്തേടിയെത്തി തുടങ്ങി..
ലൗഡ് സ്പീക്കറിലിട്ട് റൂബി ജഹാനോട് സംസാരിക്കുന്ന ഇത്താാത്തയുടെ ക്രൂരത നിറഞ്ഞ മുഖം അവൾ നേരിട്ട് ദർശിക്കുകയാായിരുന്നു..

“എടീ നീ സത്യത്തിൽ ആ ഉറക്കു ഗുളികൊക്കെ കഴിച്ചീനോ..”

“..എ..വടെ..നിക്കെന്താ വട്ടാാന്ന് കരുതിയോ നീ..ആ വീഡിയോ കണ്ട ഉടനെ തന്നെ ഞാൻ നാലഞ്ച് ഗുളികകളുമാായിട്ട് ഉമ്മാന്റെയടുത്തെത്തി..ന്നിട്ട് ആ വീഡിയോ നീട്ടിപ്പിടിച്ചൊറ്റ കരച്ചിലായിരുന്നു..പിന്നെ നമ്മളെ കുറേ ആക്ടിങും ബോധം കെടലും..അതോടെ കാര്യം ഈസിയായി മോളേ..പിന്നേ നീ നല്ലപോലെ പറഞ്ഞീണല്ലോ ലേ..”

“പിന്നെല്ലാണ്ടേ..ആ സ്.ഐ അന്വേഷിച്ച് വന്നപ്പോ ഞാനും തകർത്തഭിനയിച്ചു…ചിലവ് വേണംട്ടോ മോളേ..”

“ഉം..അതൊക്കെ തരാാ..ആദ്യം ഇതൊന്ന് കഴിഞ്ഞോട്ടെ..ന്നിട്ട് വേണം നിക്കവനെ ക്ഷ, ങ്ങ വരപ്പിക്കാന്..”

“ആ പാവത്തിനെ കൊന്നേക്കല്ലേ ടാ..”

“ഹേയ്..നോ..എന്റെ പിള്ളേരുടെ തന്തയാവാനുള്ളതല്ലേ..അങ്ങനങ്ങട് കൊന്നാ എങ്ങനാ..ഹ്..ഹ..ഹ”

ഇരുവരുടേയും ആ കൊലച്ചിരി കൂടി കേട്ടതോടെ അമീനയുടെ രോഷം ആളിക്കത്തി..

“ഇത്താാത്ത..അപ്പോ..നിങ്ങളാായിരുന്നല്ലേ ഇതിന്റെ പിന്നിൽ..ന്റെ കൂട്ടുകാരിയെ…..ഇത്…ഇത് കുറച്ച് കൂടിപ്പോയിട്ടോ.
…റിയലി ഐ ഹേറ്റ് യൂ….”

“ആ ..ഞാൻ തന്നെ അനക്കെന്തേ…പോയി അന്റെ പണി നോക്കെടീ..”
കൂടെപ്പിറപ്പിന്റെ തോന്നിവാസം കൊണ്ട് നഷ്ടമാായ ആ നല്ല സൗഹൃദത്തേയോർത്ത് അമീനയുടെ മനസ്സ് നൊന്തു…

———————

പതിവിലേറേ ഉത്സാഹത്തോടെയാായിരുന്നു റൂബി ജഹാന്റെ ആ രാവ് പുലർന്നത്..രണ്ടു വർഷത്തോളം ഹൃദയത്തിൽ പൂവിട്ട് പൂജിച്ച് കൊണ്ടു നടന്നയാൾ …കൈവിട്ടു പോവുമെന്ന് കരുതിയ സ്വത്ത് ..ഒടുവിലിതാ തന്റെ കൈവെള്ളയിൽ തന്നെയെത്തിചേർന്നിരിക്കുന്നു.. തന്റെ റിയാാസ്…മഹർ ചാർത്തുന്ന ആ നിമിഷത്തെ ഓർത്തവളിലെന്തോ ഒരു കുളിര് പെയ്തിറങ്ങി…ഇനി താനും അവനുമായുള്ളൊരു ലോകം..

“മോളേ..അന്നെ കാണാനിതാ അമൃതയും ജസീനയും വന്നിക്ക്ണാ..”
താഴേ നിന്നും ഉമ്മാന്റെ നീട്ടിയുള്ളവിളി..
കൂട്ടുകാരേ വരവേൽക്കാനായോടിയിറങ്ങുമ്പോഴായിരുന്നു ഉമ്മാന്റെ അടുത്ത കമന്റ്..

“റൂബീയേ..ചാടിയിറങ്ങണ്ടാ..ഡോക്ടർ പറഞ്ഞോർമ്മല്ലേ..റസ്റ്റെടുക്കാൻ ..ഓല് അങ്ങട് വന്നോളും”

“ആയിക്കോട്ടേ മ്മാാ..”
ക്ഷീണിച്ച സ്വരത്തോടെ മറുപടിയും നൽകി അവരുടെ വരവിനായവൾ കാത്തിരുന്നു..പറയാനുള്ള ഒത്തിരി വിശേഷങ്ങളും കൂട്ടിവെച്ചുകൊണ്ട്..

അവർ അരികിലെത്തിയതും വാക്കുകൾ കൊണ്ട് പറഞ്ഞുതീർക്കാാനാവാത്രത്ത്രേയും ആനന്ദത്താൽ തുള്ളിച്ചാടികൊണ്ടാായിരുന്നവൾ ഓരോ കാര്യങ്ങളും എടുത്തു പറഞ്ഞത്..

മൗനമാായിരുന്നെല്ലാം ശ്രവിച്ചുകൊണ്ടവൾക്കരികിൽ ജസീനയും അമൃതയും ഉണ്ടായിരുന്നു..

“എന്താടീ അനക്കൊന്നും ഒരുഷാറും ഇല്ലാാത്തേ..വന്നപ്പോ തൊട്ട് മുഖം വീർത്തോണ്ടാണല്ലോ ഇരിക്ക്ണേ..”
ആ ചോദ്യത്തിനൊരുത്തരം നൽകിയത് പ്രിയ ചങ്കായ ജസീനയായിരുന്നു..

“ഞങ്ങൾക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്..”

“എന്ത്..എന്ത്കാര്യം”

അവൾ പറയുന്ന ഓരോ വാക്കുകളും കേട്ട് റൂബിജഹാൻ എന്നയാാ അഹങ്കാാരിപെൺകൊടി പകച്ചങ്ങനെ നിന്നു പോയി..

എന്തിനും ഏതിനും നിഴൽ പോലെയുണ്ടായിരുന്ന കൂട്ടുകാരിയുടെ വാക്കുകൾ കേട്ട് റൂബി ഇരുന്ന ഇരിപ്പിൽ നിന്നറിയാതെയെണീറ്റു പോയി.

” അപ്പോ നീയൊക്കെ പറഞ്ഞു വര്ണ്ത്…”
നെറ്റിചുളിച്ചു കൊണ്ടുള്ള റൂബിയുടെ ചോദ്യത്തിനു നിസംശയം അമൃതയുടെ ഉത്തരം വന്നു..

“അതേടീ…നീയുമായൊരു ഫ്രണ്ട്ഷിപ്പിനു ഇനി ഞങ്ങളില്ലാാന്ന്”

“റൂബി..നിന്റെ എല്ലാ തെണ്ടിത്തരത്തിനും മുന്നും പിന്നും നോക്കാതെ എടുത്തുചാടീട്ടുണ്ട് ഞങ്ങൾ…പക്ഷേ ഇത്…ഇതിനു ഞങ്ങളില്ല .. ഒരു പാവം പെണ്ണിന്റെ കണ്ണീരിന്റെ ശാപത്തിനു ഞങ്ങൾക്കൂടി ഇരയാവേണ്ടി വരും..ദയവാായി നീയും ഇതീന്ന് പിന്മാറണം”

അപേക്ഷയുടെ സ്വരത്തിൽ പറയുന്ന ജസീനയുടെ വാക്കുകൾക്കൊട്ടും വില കൽപ്പിക്കാാതെ അവൾ നിന്നു ചീറി..
“ഇല്ലാ..നടക്കില്ലാാ..ഇതും പറഞ്ഞുപദേശിക്കാനാണ് മക്കൾ വന്നതെങ്കിൽ വേഗം വിട്ടോ. റൂബി ഇതീന്ന് പിന്മാറുമെന്ന് നിങ്ങളാരും കരുതണ്ട..അസൂയയാടീ നിനക്കൊക്കെ അസൂയ…റിയാസ് സാറിനെപോലൊരു ചൊങ്കൻ ഇനിക്ക് കിട്ട്ണതിലുള്ള അസൂയാ.”
.
“ആ..ടീ..അസൂയയാ ഞങ്ങക്ക് പെരുത്ത് അസൂയണ്ട് അന്നെ പോലൊരുത്തീടെ അടുത്താണല്ലോ ആ പാവം ചെന്നെത്തുന്നേ എന്ന് കരുതീട്ട്..” അമൃതയും വിട്ട് കൊടുക്കാൻ തയ്യാറായില്ല..

“ഞങ്ങളുടെ സൗഹൃദമാാണ് നിനക്ക് വലുതെങ്കിൽ നീ ഇതിന്ന് പിന്മാറണം..അതല്ല നിന്റെ ഇഷ്ടങ്ങൾക്കാണ് നീ പ്രാധാാന്യം അർഹിക്കുന്നതെങ്കിൽ…പിന്നെ..ഞങ്ങളെ മറന്നേക്ക്…”

“നാണം കെട്ട വർഗ്ഗങ്ങളെ ഇറങ്ങിപ്പോടീ ഇവടെന്ന്…ന്റെ വീട്ടിൽ കേറി വന്നിട്ട് ഓൾക്ക് വേണ്ടി വക്കാലത്ത് പറയുന്നോ തെണ്ടികള്..”

“ഞങ്ങള് പോവന്നാ..നിന്റെ വീട്ടിൽ അടയിരിക്കാാൻ വന്നോം ഒന്നും അല്ല..ഓളൊരു ഹുങ്ക്…ഹും . വാ അമൃതാാ..പിശാചിന്റെ ജന്മാാ ഇത്…”
അതും പറഞ്ഞോണ്ട് ഇരുവരും എണീറ്റു..കത്തിനിൽക്കുന്ന രോഷം വാക്കുകളിലൊതുക്കി കൊണ്ട് റൂബിയുടെ തെറിവിളികൾ
കോണിപ്പടികളിറങ്ങുമ്പോഴും അവരുടെ കാതുകളിലേക്ക് തുളഞ്ഞു കയറുന്നുണ്ടായിരുന്നു …

എതിരെ ജ്യൂസുമായി വരുന്ന റൂബി ജഹാന്റെ ഉമ്മാക്കത് കണ്ടപ്പോ ശരിക്കും അദ്ഭുതം തോന്നി…
വന്നാലൊന്നു പോവണമെങ്കിൽ പിന്നെ താൻ തന്നെ പറഞ്ഞു വിടണം ..അങ്ങനെയുള്ളവരാ..വന്നപോലെ തന്നെ ഓടിയിറങ്ങ്ണത്..
സ്നേഹത്തിന്റെ മാധുര്യം പകരാനായി തങ്ങൾക്കെതിരെ കയറി വരുന്ന ഉമ്മാനെ കണ്ടപ്പോ അവർക്ക് സഹതാാപമായിരുന്നു..

“മക്കൾ പോവാണോ..എന്തേ..എന്തുപറ്റി..?”

”ഒന്നുല്ല..ആന്റീ..ഞങ്ങൾ പോവാ.ക്ലാസുണ്ട്..ആന്റി സമയം കിട്ടുമ്പോ മോളെയൊന്നുപദേശിച്ച് കൊടുക്കണേ…സ്നേഹം എന്നത് പിടിച്ചു വാങ്ങി നേടിയെടുക്കേണ്ടതല്ലാന്ന്..സ്വയ്ം മനസ്സറിഞ്ഞ് നൽകുമ്പോഴേ അതിനു മാധുര്യമുണ്ടാവൂ എന്നുള്ളത്.. “

ഒന്നും മനസ്സിലാവാതെ മുകളിലേക്കൊന്നു നോക്കികൊണ്ട് ആ ഉമ്മ ചോദിച്ചു
“എന്താാ മക്കളേ…ന്താ ഉണ്ടായേ…”

“മക്കൾ സംസ്ക്കാരം പഠിക്കേണ്ടത് കുടുംബത്തീന്ന് തന്നെയാ..
ഞങ്ങളെ വീട്ടിലും ഉണ്ട് ആന്റീ ഞങ്ങൾക്കൊരു മാതാവും പിതാവും ഒക്കെ..ശാസിക്കേണ്ടിടത്ത് ശാസിച്ചും ലാളിക്കേണ്ടിടത്ത് ലാളിച്ചുമാണവർ ഞങ്ങളെ പോറ്റിയത്..അതോണ്ട് തന്നെ മറ്റുള്ള മനസ്സിന്റെ നോവെന്താാന്ന് ഞങ്ങൾക്ക് നല്ലോണം അറിയാാ..ആണായിട്ടും പെണ്ണായിട്ടും ഒന്നേ ഉള്ളൂന്ന് കരുതി കൊഞ്ചിക്ക്ണ തിരക്കിനിടയിൽ അവളെയത് പഠിപ്പിക്കാാൻ ചെലപ്പോ ആന്റിംഅങ്കിളും മറന്നിട്ടുണ്ടാവും..ഇനിം ഓളെ നിങ്ങക്ക് നിയന്ത്രിക്കാന് പറ്റീട്ടില്ലേൽ പിന്നെ പിടിച്ചാ കിട്ടീന്ന് വരൂല..”.

വീട്ടിൽ നിന്ന് ഉമ്മ പറഞ്ഞു കൊടുത്ത ഉപദേശം അതേ പടി ആവർത്തിക്കുമ്പോൾ ജസീന എന്തെന്നില്ലാാത്തൊരു ആത്മനിർവൃതി അനുഭവിച്ചറിയുകയായിരുന്നു..

പിന്നെ ഒരു നിമിഷം പോലും സമയം കളയാാതെ ഇരുവരും നിറഞ്ഞ മനസ്സോടെ തന്നെ അവിടെ നിന്നുമിറങ്ങി..
അവരുടെ വാാക്കുകൾ കേട്ടതോണ്ടാവും മുകളിൽ നിന്നും റൂബിയുടെ ശക്തമായ രോഷം വാതിൽ കൊട്ടിയടച്ചു കൊണ്ട് അവരെ അറീയ്ച്ചു..പൊന്നുമോളുടെ കൂട്ടുകാരികൾ പറഞ്ഞ വാക്കിന്റെ അർത്ഥമെന്തന്നറിയാാതെ ആ ഉമ്മ അടഞ്ഞ വാതിലിലേക്കന്തം വിട്ടങ്ങനെ നോക്കി നിന്നു..
———————

“എന്തത്താടീ ക്ലാസിലിന്ന് നല്ല ആഘോഷാണല്ലോ …ഇംഗ്ലീഷ് മത്താായി എങ്ങാനും വടിയാായോ.. ”
അതും പറഞ്ഞോണ്ടായിരുന്നു ജസീന അമൃതയോടൊപ്പം സ്ക്കൂൾ ഗേറ്റ് കടന്നത്..

“ലക്ഷണം കണ്ടിട്ട് അങ്ങനൊക്കെയാാ തോന്ന്ണേ..ആണേൽ കഴ്ചിലാായി..ക്വൊസ്റ്റ്യൻ ചോദിക്കലോക്കെ സഹിക്കാാ..ന്നാലും അയാളെ ഒടുക്കത്തെ ആ തള്ള്.
ന്റെമ്മോ
ഓർക്കുമ്പോ തന്നെ…ഓക്കാനം വരാ..ബ്വാാാ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.