പെട്ടെന്നായിരുന്നത് സംഭവിച്ചത്..
അവന്റെ പിറകെ ഓടി വന്ന പോലീസേമാന്മാരുടെ പ്രഹരമേറ്റെന്റെ റിച്ചു ആ തറയിൽ വീണുപോയി..
“നിക്കെടാാ..അവിടെ..ഞങ്ങളെ കണ്ണും വെട്ടിച്ചോടി രക്ഷപ്പെടാന്ന് കരുതിയോ.. “
“സാർ എന്നെ വിട്…ഞാനെന്ത് തെറ്റാ ചെയ്തേ അതിനുമാത്രം..”
“ആ..നിന്നെ വിടാം..ആദ്യം ആ എം.ൽ.എ സാറൊന്നു വന്നോട്ടേ..അദ്ദേഹത്തിന്റെ പുത്രീന്റെ കാര്യത്തിലൊരു തീരുമാനാക്കീട്ട് വിടാം ട്ടോ..”
അപ്രതീക്ഷിതമായ ആ അടിയിലവൻ തളർന്നു പോയതോണ്ടാവണം ആ നാവുകൾ പിന്നീടെന്റെ പേരു വിളിച്ചില്ലാ…അതോടെ നിശ്ചലമായി പോയെന്റെയോട്ടവും…
കൺചിമ്മി ഞാനാ വേദനയെ എന്റെ ഹൃദയത്തിലേക്കാവാഹിച്ചെടുത്തു..
വലിച്ചിഴച്ചു അകത്തേക്ക്കൊണ്ടുപോകുന്നെന്റെ റിച്ചൂനേ ഞാാനെന്റെ അകക്കണ്ണിലൂടെ കാണുന്നുണ്ടാായിരുന്നു..അവനേൽക്കുന്ന ഓരോ പ്രഹരവും എന്റെ ഹൃദയത്തിലാഴത്തിൽ പതിച്ചു കൊണ്ടിരുന്നു…
തിരിച്ചുമടങ്ങാനുള്ള ഓട്ടോക്ക് വേണ്ടിയവിടെ കാത്തിരിക്കുമ്പോഴായിരുന്നു രണ്ടു മൂന്നുപേർ ധൃതിയിൽ നടന്നുവരുന്നത് കണ്ടത്..കണ്ണീരാൽ മങ്ങിയ കൺതടങ്ങളെ ഷാളിന്റെ അറ്റം കൊണ്ട് തുടച്ചുമാറ്റി ഞാാനാ പരിചിതമുഖങ്ങളിലേക്ക് സൂക്ഷിച്ച് നോക്കി..
റിയാസിന്റെ ഉപ്പ, ഫൈസൽ സാർ, പിന്നൊരു വക്കീലും…ആശ്വാസത്തിന്റെയൊരു നെടുവീർപ്പെന്നിലൂടങ്ങ് കടന്നുപോയി..
ഞങ്ങളെ കണ്ടതും റിയാസിന്റെ ഉപ്പാായുടെ മുഖത്തൊരു ദയനീയത നിറഞ്ഞ ശോകഭാവമായിരുന്നു ..ഉപ്പാന്റെ കൈ കൂട്ടിപ്പിടിച്ചദ്ദേഹം മാപ്പപേക്ഷിക്കുന്നപോലെ തോന്നി…
“ന്റെ മോനൊരു തെറ്റും……ക്ഷമിക്കി ഞങ്ങളോട്…”
പറയാനാവാതെയാവാക്കുകൾ മുമ്പിൽ മുട്ടുകുത്തുകയായിരുന്നദ്ദേഹം.. ..തലകുനിച്ചു നിൽക്കുന്ന എന്റെ ശിരസ്സിലേക്ക് വാത്സല്യത്തിന്റെയാ കരങ്ങൾ കൊണ്ട് മെല്ലെ തട്ടുന്നപോലെയെനിക്കു തോന്നി..ഒരായിരം മാപ്പു ചോദിച്ചു കൊണ്ട്…
അധിക നേരം ഞങ്ങൾക്കരികിൽ നിൽക്കാനുള്ള ശക്തിയില്ലാത്തോണ്ടാവണം അദ്ദേഹം അവിടുന്നു പെട്ടെന്ന് നടന്നകന്നു
അപ്പോഴും അദ്ദേഹത്തിന്റെ മനസ്സ് പറയുന്ന വാചകമൊന്നായിരുന്നു..
ന്റെ സുലോ..ഇയ്യെന്താ പറഞ്ഞേ ന്നോട്..ആ ചട്ടുകാലി പെണ്ണിനെ പെരേലേക്ക് കയറ്റാനൊരുങ്ങിയപ്പോഴേക്കും അന്റെ മോന്റെ കഷ്ടകാലം തൊടങ്ങീന്നോ..ന്നാ നിനക്ക് തെറ്റിപ്പോയി സുലൈഖാ ഐശ്വര്യത്തിന്റെ ദേവതായാണവൾ… കൂട്ടി വെച്ച കിനാവിന്റെ കൊട്ടാരം തകർന്നടിഞ്ഞിട്ടും… ഈ സമയത്തും ഇത്രേം ക്ഷമിക്കാനവൾക്ക് പറ്റുന്നുണ്ടേൽ അവളാണ് യഥാർത്ഥ പെണ്ണ്..
———————
ഉള്ളുരുകുന്ന മനസ്സുമായി ആ വീടിന്റെ മുറ്റത്തേക്ക് കയറുമ്പോഴും ഇനിയെന്തെന്ന ചോദ്യമായിരുന്നാ പിതാവിനെ അലട്ടിയിരുന്നത്..
പന്തല് പണിക്കാരെല്ലാാം ജോലി പൂർത്തിയാാക്കിയവിടം വിട്ടിരുന്നു.കാത്തു കാത്തൊരു പന്തലുയർന്നപ്പോ അതിങ്ങനെ ചെന്നവസാനിച്ചല്ലോ പടച്ചോനേ..
തളർന്നാ തറയിൽ വീണുപോവുമോയെന്നു പോലും അയാൾ ഭയപ്പെട്ടു..തളർത്തല്ലേ.. നാഥാ…ന്റെ കുഞ്ഞ്..അതൂടി താങ്ങാനെന്റെ കുട്ടിക്കിനി പറ്റൂലാ..കൺകോണുകളിലൂടയാൾ ഇടയ്ക്കിടെ മകളെ സസൂക്ഷമം നിരീക്ഷിക്കുകയായിരുന്നു..നിർവികാരത നിറഞ്ഞ ആമുഖം കണ്ടപ്പോ ഉള്ളിൽ പതഞ്ഞുപൊന്തുന്ന വേദനയെത്രെയന്ന് ഊഹിക്കാൻ അയാൾക്കുപോലും സാധിക്കുമായിരുന്നില്ല…പത്തിരുന്നൂറ് പേരെ ക്ഷണിച്ച കല്യാണമാാണ്..ആകേ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ…ഇനിയെന്താാ ചെയ്യേണ്ടതെന്നാലോചിച്ചൊരു അറ്റമില്ലാാത്ത അവസ്ഥയിലേക്കാചിന്തയങ്ങനെ നീണ്ടുപോയി…
മരണവീടിനു സമാാനമായ അവ്സ്ഥയിലായ ആ വീട്ടിൽ മൂന്നു ജീവനും പരസ്പരം ഉരിയാടാൻ മറന്നങ്ങനെ സമയം തള്ളിനീക്കി..മണിക്കൂറുകൾ താണ്ടിയപ്പോ ഒരു ബോധോദയം പോലെ ഞാൻ തന്നെ അതിനൊരവസാനമിട്ടു..
ഉടഞ്ഞുപോയ ആ കിനാവുകളെയോർത്തിനിം പരതപിച്ചിട്ടെന്താാ.അതിന്റെയവകാശി താനല്ല..ഏതോ റൂബി ജഹാനാണ്..തനിക്കർഹതപ്പെട്ടതാണേലതൊരിക്കലും തന്നിൽ നിന്നകലില്ലായിരുന്നു..സാരമില്ലാ…
സമയമൊരുപാടായി..ളുഹ് ർ നിസ്ക്കാരം പോലും താൻ മറന്നല്ലോ റബ്ബേ.. ഇനിം ഈ അവസ്ഥ തുടർന്നാൽ…ഇല്ലാാ..ഇനിം ഇതങ്ങനെ തുടരാനനുവദിച്ചൂട..കഴിഞ്ഞുപോയ ആ അദ്ധ്യായത്തിലെ നനുത്ത ഓർമ്മകൾക്ക് വിടപറയണം ..പക്ഷേ ആ അദ്ധ്യായത്തിലും തനിക്കു മനസ്സിലാാവാത്തൊരു ഭാഗമുണ്ടല്ലോ ..എന്തിനാായിരുന്നന്ന് കുഞ്ഞോൾ റിച്ചൂനെ വിളിച്ചത്..അതറിയണം
അറിഞ്ഞേപറ്റൂ..അന്ന് രാത്രി ഫോണുമാായി നിൽക്കുന്നത് കണ്ടപ്പോ ചോദിച്ചതായിരുന്നു..അപ്പോ അവൾ തന്ന മറുപടി ഗൂഗിളിൽ പഠന സംബന്ധമായെന്തോ തിരയാായിരുന്നെന്ന്..റേഞ്ച് ഉള്ളിടം തേടി വന്നതാന്ന്…എന്നിട്ടിന്ന് അങ്ങനൊരു കാരണം പറഞ്ഞവരെന്റ്റെ കുഞ്ഞോളേ അപ്പോ രക്ഷിക്കേണ്ടി വന്നതാണ്..അല്ലാതെ തന്റെ കണ്മുന്നിലിട്ട് തന്റെ മോളെ …..അതൂടി താാങ്ങാൻ പറ്റോ തനിക്ക്. നിസ്ക്കാരം കഴിഞ്ഞിറങ്ങിയപ്പോഴേക്കും
സമയം മൂന്നര..ശോകാർദ്രമായ ആ അന്തരീക്ഷത്തെ കൂട്ടുപിടിച്ച് ഇന്ന് ഉച്ചയൂണിന്റെ കാര്യം പോലും മറന്നിരിക്കുന്നു
“ഉപ്പാാാ..ചോറു കഴിക്കണ്ടേ..സമയൊരുപാടാായി..”
“ഉം..കഴിക്കാാം..”
.”.ഒന്നു വന്നേ ഉപ്പാാ എന്തൊരൊരിപ്പാ ഇത്..രാവിലെ ഇണ്ടാാക്കി വെച്ച ചോറാട്ടോ ”
നോക്കെത്താദൂരത്തേക്ക് കണ്ണും പായിച്ച് ഉപ്പയങ്ങനെയിരിക്കാൻ തുടങ്ങിട്ട് നേരമേറെയായിരിക്കുന്നു
. മോളേ.. മോളുടെ ഈ നിർവ്വികാരത ഉപ്പാന്റെ നെഞ്ചിൽ നോവിന്റെ കനൽമഴ പെയ്യിക്കാണ്..എന്നൊക്കെയാ ഉപ്പാന്റെ മനസ്സ് പറയാതെ പറയുന്നുണ്ടാായിരുന്നു..
“ഇങ്ങട്ട് ആരോ വര്ണ്ടല്ലോ ഉപ്പാാ..”
വിവരമറിഞ്ഞുള്ള വരാാവാണേലതിവിടെ സഹതാാപത്തിന്റെ പൂച്ചെണ്ടുകൾ വാരിയെറിയാനാവും..അതോണ്ട് തന്നെ ഞാൻമെല്ലെ അകത്തേക്ക് വലിഞ്ഞു..
ഹാജിയാർ..!!
ഉപ്പാാന്റെ നേർക്കൊരു സലാാം എറിഞ്ഞുപിടിപ്പിച്ചല്പം ധൃതിയോടെ അദ്ദേഹം ഒരു കസേരയിൽ സ്ഥാനം പിടിച്ചു…
“കാര്യങ്ങളൊക്കെ ഞാനറിഞ്ഞു സുലൈമാനേ.. ന്നെ ലത്തീഫ് വിളിച്ചീനു..ആ ചെക്കനിതൊന്നും അറിഞ്ഞോണ്ടല്ലാാന്നാ പറയ്ണേ..ഇപ്പോഴത്തെ പെൺപിള്ളേരിങ്ങനെ ഓരോന്നു ചെയ്യാൻ തൊടങ്ങിയാപ്പോ എന്താാ ചെയ്യാാലേ…”
“ഉം..സാാരല്യ ഹാജിയാരേ ..ന്റെ കുട്ടിക്കാ ബന്ധം വിധിച്ചിണ്ടാാവൂലാ..അങ്ങനെ കരുതാ ഞങ്ങളിപ്പോ..ന്നാലും ഒന്നു കരയെങ്കിലും ചെയ്തൂടെ ഓൾക്ക്..ഈ അവസ്ഥ ഇനിക്ക് കണ്ട് നിക്കാൻ പറ്റ്ണില്ലാാ”
“ഇയ്യ് ഇങ്ങനെ തളർന്നാലെങ്ങനാടോ..ആ ചെക്കന്റെ കല്യാാണം ഓല് നിശ്ചയിച്ച മാാതിരി തന്നെ അടുത്ത ഞാായറായ്ച നടത്താനാ തീരുമാനിച്ചേന്നാ പറഞ്ഞു കേട്ടേ..അയ്ന്റെ പേരിൽ നാളെ നിശ്ചയന്ന് പറഞ്ഞെന്തോ ചടങ്ങുംണ്ട്ന്ന്..ഓന്റെ മനസ്സ് മാറി ഓനെങ്ങേട്ടോ ചാടിപ്പോയാലോന്ന് പേടിച്ചിട്ടാവും..അതെന്തോ ആവട്ടേ..അതൊന്നും അല്ല പ്പോ ഞാൻ പറഞ്ഞ് വര്ണേ..ഇങ്ങനൊരു സംഭവണ്ടാായത് ഇതുവരേ ആരും അറിഞ്ഞിട്ടില്ലാലോ ആ സ്ഥിതിക്ക് നമ്മക്കും ഓൾക്ക് പറ്റിയ ആലോചനയേതേലും ഒന്ന് നോക്കിയാലോ..”
ഒട്ടും പ്രതീക്ഷയില്ലാാത്ത വാക്കുകളിലൂടെയായിരുന്നപ്പോ ഉപ്പാന്റെ മറുപടി
” ഹാജിയാാരേ…അയിനു മാത്രം ദെവസം നമ്മക്കില്ലാലോ..ന്റെ മോളെ കുറവുകൾ കണ്ടീട്ട് ആര് വരാനാ ഇപ്പോ..”
“അതൊക്കെ നമ്മക്ക് നോക്കാാ..അനക്ക് വെഷമാാവൂലേൽ എന്റെ അടുത്തെന്നെണ്ട് ഒരാലോചന..ന്റെ പെങ്ങളെ കുട്ട്യാ.ബുദ്ധിക്ക് ചെലസമയത്തൊരു തകരാറ്ണ്ടാാവും…ന്താാ അന്റെ അഭിപ്രായം..”
ഒരു നിമിഷം ആ ഉപ്പ ഒന്നു സ്തബ്ദനായി..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…