സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

.
“ആരാാ..സുലൈമാനിക്കാ അത്…”
രാഘവന്റെ ചോദ്യത്തിനെന്തു മറുപടി നൽകണമെന്നറിയാാതെ ഒരു നിമിഷം ഉപ്പ വാക്കുകൾക്കാായി തപ്പിതടഞ്ഞു…

“അത്..പിന്നെ രാഘവാാ.. ജ്വല്ലറീന്നാാ..മോൾക്ക് കുറച്ച് സ്വർണ്ണം പറഞ്ഞിരുന്നു..അത് നോക്കാനൊന്നു ടൗണിൽ വരേ പോവാണം…അതിനു വേണ്ടി ചെല്ലാാനാാ..അയാൾ….
..ഞാൻ മക്കളേം കൂട്ടി അത്രേടം വരേ പോയി വരാാ ട്ടോ..ഇങ്ങള് പണി എടുത്തോളൂലേ..”

“ഇതൊക്കെ ഞങ്ങള് നോക്കിക്കോളാ..ഇങ്ങൾ പോയി വരിൻ..”
എങ്ങനൊക്കെയോ അത്രേം പറഞ്ഞൊപ്പിച്ചു ഉപ്പ ഞങ്ങളിലേക്ക് വരുമ്പോഴും തൃപ്തി വരാത്ത മുഖഭാാവവുമായി സംശയത്തിന്റെ നോട്ടമെറിഞ്ഞു ഞാനാ മുഖത്തേക്ക് തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു..

“മക്കളേ…വേഗം റെഡിയാവ്..നമൊക്കൊരിടം വരേ പോണം..ഇപ്പോ തന്നെ..”
ഉപ്പാന്റെ കണ്ണിൽ കത്തി നിൽക്കുന്ന അപായ സൂചന കൊണ്ടാവും മറുത്തൊന്നും ചോദിക്കാനെനിക്കും തോന്നീല..
മിനിട്ടുകൾക്കകം ഒരു ഓട്ടോ ഞങ്ങളേയും കൊണ്ട് പറക്കാനായിട്ടൊരുങ്ങി വന്നു…
എന്തോ ലക്ഷ്യം വെച്ചാ ശകടം എങ്ങോട്ടോ കുതിക്കുമ്പോഴും എന്നരികിൽ ചേർന്നിരിന്ന് വിതുമ്പുന്ന ഒരുഹൃദയം ഞാൻ കാണുന്നുണ്ടാായിരുന്നു..എന്റെ ഉപ്പായുടെ..എങ്കിലും ചോദിച്ചില്ലാാ..എങ്ങോട്ടാന്ന്..ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങൾക്കന്ത്യം കുറിച്ചൊടുവിലൊരു മുരൾച്ചയോടെ ആ പടിക്കലെത്തിച്ചേർന്നു..
മുന്നിൽ തലയുയർത്തി നിൽക്കുന്ന ആ ബോർഡ് ഒരു ഞെട്ടലോടെ ഞാൻ വായിച്ചെടുത്തു..

..പോലീസ് സ്റ്റേഷൻ..

ഒരു പാട് മനസ്സുകളിലെ പ്രതീക്ഷകളുടെ വേരറ്റു പോയിട്ടുള്ള ആ അങ്കണത്തിലേക്കെന്റെ സന്തത സഹചാരിയായ വീൽചെയറുമായി ഞാൻ പതിയേ നീങ്ങി..

“സാർ അവരെത്തീട്ടുണ്ട്…”
ഞങ്ങളുടെ ആഗമനം അറീയ്ച്ചു കൊണ്ടേതോ കോൺസ്റ്റബിൾ വിളിച്ചു പറഞ്ഞു..
കാര്യമെന്തെന്നറിയാാതെ ചുറ്റുപാടും വീക്ഷിക്കുന്ന ഞങ്ങൾക്കരികിലേക്ക് സ്.ഐ മനോഹരൻ കൊണ്ടു വരുന്നയാളെ കണ്ട് അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിത്തരിച്ചുപോയിരുന്നു..
റിയാസ്
..കണ്ണിമ ചിമ്മാതെ ഞാനാ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുമ്പോഴും നിറഞ്ഞ കണ്ണുകളോടെയവനെന്നോടെന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടാായിരുന്നു.. കുഞ്ഞോളിത്തിരി പേടിയോടെയെന്നെ മുറുകെ പിടിക്കുന്നുണ്ടു..പക്ഷേ കാലുകൾക്ക് നഷ്ടപ്പെട്ട സ്വാധീനം മൊത്തത്തിലെന്നെ വിഴുങ്ങിയപോലെയായിരുന്നെനിക്ക് തോന്നിയത്..
ആ പോലീസേമാന്റെ കടുത്ത വാാക്കുകളവ്യക്തമായെന്റെ കാതുകളിൽ കയറിയിറങ്ങിപ്പോയി…

“അപ്പോ കാര്യങ്ങളൊക്കെ മനസ്സിലാായി കാണല്ലോ.. എനി നിങ്ങൾ തന്നെ തീരുമാനിക്ക് എന്താ വേണ്ടേന്ന്..ഇത്തരം പ്രണയത്തിന്റെ ചതിക്കുഴിയിൽ വീഴുന്ന യുവതീ യുവാക്കളുടെ എണ്ണം ഇപ്പോ കൂടി ക്കൂടി വരാണ്…ദൈവാധീനം കൊണ്ടാാണ് നിങ്ങളിപ്പോ ഇതീന്ന് രക്ഷപ്പെട്ടത്.. അങ്ങനെ മനസ്സിലാക്കിയാ മതി…”

“സാർ…ഈ കുഞ്ഞ് ഇങ്ങനൊന്നും…”

“അത് ..താനാണോടാ തീരുമാനിക്ക്ണേ…ഇയാളെക്കുറിച്ചെല്ലാ തെളിവുകളും ഇവടെ ഹാജറാണ്..മാത്രവുമല്ല എം.ൽ.എ യുടെ മകൾ റൂബി ജഹാൻ എന്ന കുട്ടീടെ മൊഴിയും അവളുടെ കൂട്ടുകാരികളുടെ മൊഴികളും എല്ലാാം ഇയാൾക്കെതിരാാണ്..ഇനിയെന്ത് തെളിവാ ഇയാൾക്ക് വേണ്ടത് ..എന്നാ കേട്ടോ തനിക്ക് വിശ്വാസം വര്ണ ഒരു തെളിവ്..
ഇയാളുടെ മകളെ മിസ്റ്റർ റിയാസ് കെട്ടുന്നത് അനിയത്തി രഹ് ന പർവീനിൽ ഒരു നോട്ടം ഉള്ളതു കൊണ്ടാാന്ന് പറഞ്ഞാൽ ഇയാൾക്കത് അംഗീകരിക്കാൻ പറ്റുവോ…”

“സാർ..നിങ്ങള് നിയമം കാക്കുന്നാാളുകളാന്നറിയാാം..എന്നു‌വെച്ചെന്റെ മക്കളെ കുറിച്ചെന്ത് തോന്നിവാസോം വിളിച്ച് പറയാന്ന് കരുതരുത്..”

“പ്ഫാാ…!!പറയാാനാണോ പറ്റാാത്തേ..നിന്റെ മോൾക്ക് ചെയ്യാാലേ..മിനിയാന്ന് പാതിരാത്രീല് മിസ്സ്.രഹന പർവീൻ ഈ നിൽക്കുന്ന റിയാസിനെ ഫോണില് വിളിച്ചു അത് താനറിഞ്ഞീണോ ആവോ..ആ നട്ടപാതിരാക്ക് ജേഷ്ഠത്തീടെ ഭാവി വരനെ വിളിക്കേണ്ട ആവശ്യന്താാ ഈ കുട്ടിക്ക്..ഒന്നു പറഞ്ഞാട്ടേ ഈ അച്ഛൻ…”

“സാർ..എന്റെ മക്കളങ്ങനൊന്നും…”
.ഒരു കരച്ചിലിന്റെ വക്കോളമെത്തിയ ആ വാക്കുകളല്പം നിർത്തി ഉപ്പാാ കുഞ്ഞോൾക്കരികിലേക്കോടി..

“പറഞ്ഞ് കൊട്..മോളേ…ഇയ്യ് വിളിച്ചില്ലാന്ന്..അന്റെ ഉപ്പ മക്കളങ്ങനല്ലാ വളർത്തീതെന്ന്…”
മറുപടി പറയാനാവാതെയവൾ ഇരുകൈകൾ കൊണ്ടും മുഖം പൊത്തി ഉറക്കെ കരഞ്ഞു.. അതിന്നൊരുത്തരം മനസ്സിലാക്കിയാാ പിതാാവ് തളർന്ന മനസ്സോടെ അറിയാതെയാ തറയിലിരുന്നു പോയി

” ഹ!!..അവളങ്ങനൊന്നും പറയൂല മാഷേ..എങ്ങനാ പറയിപ്പിക്കേണ്ടേന്ന് ഞങ്ങൾ കാണിച്ചരാ..മണി മണിപോലെ ഓളൊക്കെ പറഞ്ഞോളും.രാധാമണീ ജമീല..ഇവളോടൊന്ന് ചോയ്ച്ചേ..എസ് .ഐ മനോഹരന്റെ ആജ്ഞ കേട്ടതും വനിതാ കോൺസ്റ്റബിൾമാരായ രാധാമണിയും ജമീലയും അവൾക്കരികിലേക്ക് പാഞ്ഞടുത്തു..എല്ലാാം കേട്ട് സ്തബ്ധയായിരുന്നിരുന്ന എന്നിൽ കുഞ്ഞോളുടെ കരങ്ങൾ മുറുകിയപ്പോയായിരുന്നെനിക്ക് സ്ഥലകാല ബോധം വന്നത്…

“നിർത്ത്…!!
സാറ് ആർക്കു വേണ്ടിട്ടാ ഈ പുലമ്പുന്നതെന്നൊക്കെ ഞങ്ങൾക്ക് നല്ലോണറിയാാ…ന്റെ കുഞ്ഞോളങ്ങനെ വിളിച്ചീണേല് അത് ഞാൻ പറഞ്ഞിട്ട് തന്നെയാ…എനിക്ക് റിയാസിനോട് സംസാരിക്കണെന്ന് തോന്നിട്ട് ഞാൻ വിളിപ്പിച്ചത്.
അതിനിപ്പോ എന്താാ ഇവടെ പ്രശ്നം..നിങ്ങൾക്കെങ്ങനേലും ഞങ്ങളെ ഇതീന്ന് ഒഴിവാാക്കണം..അതിനിത്രേം വല്യ നാടകമൊന്നും വേണ്ട സാർ…എന്റെ ഉപ്പാനെം അനിയത്തിക്കുട്ടിനേം വേദനിപ്പിച്ചൊരു നിക്കാഹ് എനിക്കും വേണ്ട…പൊയ്ക്കോളാം ഞങ്ങള്…” അവസാനത്തെയാ വാക്കുകളിലൊരിടർച്ചയുണ്ടായിരുന്നു..

“റൻഷാാ… ”
ഹൃദയം പൊട്ടിയുള്ള അവന്റെ യാ വിളി അവളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു..
ആ നിറകണ്ണുകളിലേക്ക് നോക്കിയവളെന്തൊക്കെയോ കഥ പറയുന്നുണ്ടായിരുന്നു..അവനോട് മാത്രമായിട്ട്… എന്തുചെയ്യാാനാ റിച്ചൂ വിട്ടു കൊടുത്തല്ലേ പറ്റൂ നിന്നെ ..അറിയാം .എനിക്കെന്റെ റിച്ചൂനെ ..ഒരിക്കലും ഈ റൻഷാനെ വഞ്ചിക്കാൻ പറ്റൂലാാന്നറിയാ..പക്ഷേ വിധി..വിധി നമ്മളോടിങ്ങനെ കുറുമ്പു കാട്ടുമ്പോ അകന്നല്ലേ പറ്റൂ ..റിച്ചൂന് ഈ റൻഷ ചേരൂല ..ചേരാൻ പറ്റൂല..അതോണ്ടല്ലേ ഇങ്ങനെയൊക്കെ..ഹൃദയം കൊണ്ടൊരു കഥ തീർത്ത് കണ്ണുകൾ കൊണ്ട് പരസ്പരം പറഞ്ഞു തീർത്തവൾ യാഥാർത്യങ്ങളുമായേറ്റുമുട്ടാൻ ഒരുങ്ങി നിന്നു..

റൻഷയുടെ വാക്കുകൾക്കു മുന്നിൽ ഒരു നിമിഷം സ്.ഐ സാറ് പോലും ഒന്നു പകച്ചു പോയി…

“കാലിനേ ചലനമില്ലാത്തേ ഉള്ളല്ലേ..അതിന്റേ ഓരി കൂടി ഈ നാക്കിനുണ്ടല്ലോ ഉവ്വേ..”

“സാർ..ഞങ്ങളിതില് തീർത്തും നിരപരാധികളല്ലേ..പിന്നെ ഈ പ്രതികളോട് ചോദിക്ക്ണ ചോദ്യശരങ്ങൾ ഞങ്ങളോട് വേണ്ടാ..”

“ഏടീ.. ”
എന്റെ വാക്കുകളയാളെയേറെ ചൊടിപ്പിച്ചതോണ്ടാവണം ആക്രോശിച്ചുകൊണ്ടയാളെന്തോ പറയാനായി തുനിഞ്ഞതും കോൺസ്റ്റബിൾ റഹീം അയാളെ തടഞ്ഞു നിർത്തി ആ ചെവിയിലെന്തോ പറയുന്നുണ്ടായിരുന്നു..

“വിട്ടേക്ക് സാറേ ഫ്ബിലേ ഏതോ എഴുത്തുകാരിയാന്നാ പറഞ്ഞേ കേട്ടേ പ്രതികരിക്കാൻ പോയാ നാളെ ഓളെ‌ തൂലിക ചലിക്ക്ണത് സാറിനെതിരായിട്ടായിരിക്കും.വെറുതേ ഒരു സസ്പെൻഷൻ വേണോ..”
പറയാനൊരുങ്ങിയത് വിഴുങ്ങിക്കൊണ്ടയാൾ നാവിനെ അകത്തേക്ക് വലിച്ചിട്ട് മൗനം പാലിച്ചിരുന്നു..

നോവുകളുടെ ഒരു കൂമ്പാാരവുമായി തിരികേ മടങ്ങാനൊരുങ്ങവേ ഒരിക്കൽ കൂടിയവൾ റിയാസിനെയൊന്നു നോക്കി…
അവന്റെ കണ്ണുകളിലപ്പോഴും നിസ്സഹായതയുടെ കണ്ണുനീർതുള്ളികൾ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു…

” നമുക്ക് ..പോവാം.. ഉപ്പാ..”

പൊട്ടിത്തകർന്ന കിനാവിന്റെ വാതിലിനൊരു താഴിട്ട് ആ മൂന്നു ഹൃദയങ്ങൾ പതിയേ അവിടെ നിന്നും പടിയിറങ്ങി..

ഇടനെഞ്ചിനകത്ത് വിങ്ങി നിൽക്കുന്ന നൊമ്പരത്തിന്റെ ഭാരവും താങ്ങി ഞാനവിടെ നിന്നും മെല്ലെ അകലുമ്പോഴും തിരിഞ്ഞൊന്നു നോക്കുവാനെന്റെ മനസ്സ് വല്ലാതെ വെമ്പുന്നുണ്ടാായിരുന്നു..പക്ഷേ നോക്കിയില്ലാ..മിഴികൾക്ക് അവ്യക്തമായിരുന്ന വഴികളിലൂടെയെല്ലാം ഞാനെന്റെയാ വീൽ ചയർ ചലിപ്പിച്ചു…

“റൻഷാാ… നിക്ക് റൻഷാ.. ..ഞാൻ പറയുന്നതൊന്നു കേൾക്ക്..”
കേൾക്കുന്നുണ്ടായിരുന്നു ഞാനെന്റെ റിച്ചൂന്റെ ഹൃദയത്തിൽ തൊട്ടുള്ള ആ വിളി..പക്ഷേ..ഞാൻ..ഞാാനിനിയവന്റെയാാരുമല്ല…
മറുപടി ഒരു നോട്ടമായെങ്കിലും പ്രതീക്ഷിച്ചു കൊണ്ടാായിരിക്കാം അവനെന്റെ പിറകേയാാ നാമവും വിളിച്ചോണ്ടോടി വരുന്നുണ്ടാായിരുന്നു.. അവന്റെയോട്ടത്തെ മറികടക്കാനായി ഞാൻ കുഞ്ഞോളുടെ പിടിത്തത്തിൽ നിന്ന് വഴുതിമാറിയെന്റെ തളർന്ന കാലുകൾക്ക് പകരമായോടിക്കൊണ്ടിരിക്കുന്ന ആ ചെയറിനെ ശക്തമാായി തുഴഞ്ഞു..ദയനീയമായ ആ വിളി കേട്ടോണ്ടാവാണം കുഞ്ഞോളും ഉപ്പായും അവിടെത്തന്നെ നിശ്ചലരാായി നിൽപ്പുണ്ട്..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.