“മോനേ..റിച്ചോ ഇനി എന്താപ്പോ നമ്മൾ ചെയ്യാാ..”
അതിനു മറുപടിയാായി റമീസ് പറഞ്ഞ വാാക്കുകൾ ഏവരുടേയും മനസ്സിലല്പം ഭീതി നിറച്ചിരുന്നു..
“എനിപ്പോ ന്ത് ചെയ്യാാനാ.?.എം ൽ എ യുടെ മോളല്ലേ ..ഇതൊക്കെ കണ്ടയാളടങ്ങി നിക്കോ…”
“പടച്ചോനേ ന്റെ കുട്ടി…”
ഒന്നലമുറയിടാനൊരുങ്ങി വന്ന ഉമ്മാനെ മറികടന്ന് ശോകമൂകമാായ ആ വീട്ടിലേക്കൊരലർച്ച പോലെയൊരു പോലീസ് ജീപ്പ് പാഞ്ഞെത്തി..
ഒരു ഞെട്ടലോടെ ഇരുന്ന ഇരിപ്പിൽ നിന്നും അവനറിയാതെയങ്ങെഴുന്നേറ്റുപോയി..
ആജാനുബാാഹുവായ ഒരു പോലീസുകാര
ൻ ധൃതിപിടിച്ചതിൽ നിന്നും ചാടിയിറങ്ങി..
ഉമ്മറത്തേക്കിറങ്ങി വന്ന ലത്തീഫ്ക്കാന്റെ മുന്നിലേക്കൊട്ടും ഗൗരവം കൈവിടാതെയാ പരുക്കൻ ശബ്ദത്തിൽ അയാളാ ചോദ്യമെറിഞ്ഞു..
“ഇത് പെണ്ണ് പിടിയൻ റിയാസ് സാറിന്റെ വീടല്ലിയോ…”
പ്രതീക്ഷിക്കാതെയുള്ള ആ വാക്കുകൾ റിയാാസിന്റെ കാതിലൂടെ കയറിയിറങ്ങിയുള്ളിലെവിടെയോ തട്ടി പ്രകമ്പനം കൊണ്ടു..
ഇത്രം നാൾ അദ്ധ്വാനിച്ച് നേടിയെടുത്ത സത്പേരിനു വിള്ളൽ വീഴ്ത്തികൊണ്ട് താനും ഇന്ന് മറ്റൊരു നാമം ഏറ്റുവാങ്ങിയിരിക്കുന്നു..പെണ്ണ്പിടിയൻ
“സാർ..”
ദയനീയമായ ഒരു വിളിയുമായി ലത്തീഫ്ക്കാ ആ കോൺസ്റ്റബിളിനു മുന്നിൽ കൈകൂപ്പി..
“എന്റെ മോനൊരു തെറ്റും ചെയ്തിട്ടില്ല സാർ..അവനെയാാരോ ചതിച്ചതാ..”
“ഹ!! നിങ്ങള് മോനെ വിളിക്കെടോ..തെറ്റ് ചെയ്തീണോ ഇല്ലേന്ന് ഞങ്ങള് അന്വേഷിച്ചറിഞ്ഞോളാ..ഇനി വല്ലയിടത്തും കൊണ്ടോയി ഒളിപ്പിച്ചോ..”
ഉപ്പാന്റെ വിളിക്ക് കാത്തു നിൽക്കാതെ തന്നെ വിറക്കുന്ന കാല്പാദങ്ങളുമായവൻ അവർക്കരികിലേക്ക് നടന്നുവെന്നു..
അടിമുടിയവനെ കണ്ണുകൾ കൊണ്ടൊന്നുഴിഞ്ഞ ശേഷം അല്പം പരിഹാസത്തോടെയാാ സ്.ഐ മനോഹരൻ മൊഴിഞ്ഞു..
“കേമനാണല്ലോ താൻ..ഒരു പെണ്ണിനെ പറഞ്ഞു പ്രേമം നടിച്ച് പറ്റിച്ച് ഹോസ്പിറ്റൽ വരേ എത്തിച്ചിട്ട് മറ്റൊരുത്തിയെ കെട്ടാൻ നടക്കുന്ന മഹാൻ…കൊള്ളാാം..”
“സാർ..സാറെന്താ പറഞ്ഞേ…ഹോസ്പിറ്റലിലോ ആര്..”
“അപ്പോ ഈ സാറൊന്നും അറിഞ്ഞില്ലിയോ..സാർ പ്രണയിച്ച് ചതിച്ച പെണ്ണിപ്പോ സൂയിസൈഡ് അറ്റെം പ്റ്റിന്റെ പേരിൽ ഹോസ്പിറ്റലിലാാന്ന്…ആ പെങ്കൊച്ചിന്റെ മൊഴി എടുത്തിട്ടാ ഞാൻ വര്ണേ…അപ്പോ..എങ്ങനാാ..നമ്മക്കങ്ങട് പോവല്ലേ…അങ്ങക്ക് വിശ്രമിക്കാനൊരു ജയിൽ മുറിം ഒരുക്കിക്കൊണ്ടാ ഞങ്ങളിപ്പോ വന്നേ… ..വേഗം വന്നാാട്ടേ..”
സ്.ഐ മനോഹരന്റെ പരിഹാസവാക്കുകളൊന്നും അവന്റെ ഹൃദയത്തിലേക്കല്പം പോലും നോവ് തീർത്തില്ലാാ .കാാരണം അവന്റ്റെ ചിന്ത മുഴുവൻ അയാൾ കൈവിട്ടയാ വാക്കുകളെ തേടുകയായിരുന്നു …സൂയിസൈഡ് ചെയ്യാൻ ശ്രമിക്കേ..അവളോ എന്തിന്..അപ്പോ അവളല്ലേ ഇത്…
വീടിനകത്ത് കയറിയവർ റിയാസിനെ തള്ളിയും ഉന്തിയിട്ടും ഇറക്കുമ്പോഴും യാന്ത്രികമായതിനൊപ്പം ചലിച്ചുവെന്നല്ലാതെ ചിന്തകളുടെ ലോകത്തപ്പോഴും അവനങ്ങനെ ബന്ധനസ്ഥനായിരുന്നു..
“സാർ..ന്റെ മോന് അങ്ങനൊന്നും ചെയ്യൂലാാ..ഇങ്ങള് വെറുതേ ഓനെ സംശയിക്ക്യാാണ്.ഓനെ കൊണ്ടോവല്ലി സാറമ്മാരെ..”
അവർക്കെതിരായൊരു തടസ്സം തീർത്തു കൊണ്ട് പറയുന്ന
ഉമ്മാന്റെ വാക്കുകളായിരുന്നവനെയാ അലോചനയിൽ നിന്നും മുക്തനാക്കിയത്.
“വഴീന്ന് മാറി നിക്ക് തള്ളേ..ഞങ്ങളിവനെ കൊണ്ടോണത് തല്ലാാനും കൊല്ലാനും ഒന്നും അല്ല..ചോദ്യം ചെയ്യാൻ വേണ്ടീട്ടാ..അത് കഴിഞ്ഞിട്ട് തീരുമാാനിക്ക്യാ എന്താവേണ്ടിയതെന്ന്…”
അതും പറഞ്ഞവർ റിയാസിനെ വണ്ടിക്കകത്തേക്ക് തള്ളിക്കയറ്റി..
അയൽ പക്കത്തെ വിശേഷമറിയാാനെത്തി നോക്കുന്ന ഒരു പാട് മുഖങ്ങൾക്കിടയിൽ ഒരു തെറ്റുകാരനെപോലാവൻ മറഞ്ഞിരുന്നു…. ചെയ്യാത്തൊരു കുറ്റത്തിന്റ്റെ പേരിൽ ചാർത്തിക്കിട്ടിയ ആ നാമവും ഏറ്റുവാങ്ങി നിയമത്തിന്റെ കാവലാളുകൾക്കൊപ്പം ആ വാഹനത്തിൽ കുതിച്ചു പായുമ്പോഴും ഹൃദയത്തിൽ കൂട്ടിവെച്ച ആ നിറമുള്ള സ്വപ്നങ്ങളെയോർത്തവൻ തേങ്ങി..
———————
“രാഘവാ..ഇയ്യ് ആ ചോറ്ററേലേക്കുളാ പന്തല് കുറച്ചങ്ങട് നീട്ടിക്കെട്ടിക്കോട്ടോ.. ന്നാാ പിന്നെ മഴ നനഞ്ഞാലും പേടിക്കണ്ടല്ലോ…”
“ന്റെ സുലൈമാനിക്കാ..ഇങ്ങളതൊന്നും ഓർത്ത് പേടിക്കണ്ടാ…ഇതൊക്കെ ഞാൻ നോക്കിക്കോളാാ..നമ്മൾ പത്തു വർഷായിലേ ഈ പണി തൊടങ്ങീട്ട്..”
“അതൊക്കെ നിക്കറിയാാ രാഘവാാ…ന്നാാലും മനസ്സിന്റാാത്തൊരു ബേജാറ്..”
“അത് പിന്നെ ല്ലാണ്ടിരിക്കൂലല്ലോ..പെൺകുട്ട്യോളെ കെട്ടിക്ക്ണ ഏതു വീട്ടിലും കാണും ഉര്ക്ണ മനസ്സുമായിട്ട് ഓലെ അച്ഛന്മാര്..
അതൊക്കെ പേട്ടേ..എത്രാളേ പരിപാടിയാ സുലൈമാനിക്കാ..”
“പത്തിരുന്നൂറ് പേരൊക്കെ വിളിച്ചിക്ക്ണ്..ഒക്കെ ആക്കി കഴിച്ചൂട്ടാൻ ഞാനൊരാളല്ലേ ഉള്ളൂ..”
“അതൊന്നും ഓർത്തിങ്ങള് വിഷമിക്കണ്ട..അയിനൊക്കെ അല്ലേ ഞങ്ങളൊക്കെ..”
സംഭാഷണമങ്ങനെ നീണ്ടു കൊണ്ടിരിക്കെ പെട്ടെന്നായിരുന്നൊരാൾ ബുള്ളറ്റുമായി അവരുടെ വീടിനോടോരം ചേർന്നാ
റോഡരികിൽ വന്നു നിർത്തിയത്..
സംശയിച്ചങ്ങനെ നിൽക്കുന്ന സുലൈമാനിക്കാായുടെ നേരെ നോക്കിട്ട് രാഘവന്റെ പണിക്കാാരിലൊരാളുറക്കേ വിളിച്ച് പറഞ്ഞു
“സുലൈമാനിക്കാ..ഇയാൾ നിങ്ങളെയാ
അന്വേഷിക്ക്ണേ..”
“എന്നെയോ..ആരാപ്പത്..”
എന്നും പറഞ്ഞു കയ്യിലിരിക്കുന്ന തോർത്തൊന്ന് കുടഞ്ഞ് തോളിലിട്ട് ആ അപരിചിതനെ ലക്ഷ്യമാാക്കി അദ്ദേഹം നടന്നു
പുറത്തൊരു ബുള്ളറ്റിന്റെ ശബ്ദം കേട്ട് ഉമ്മറത്തേക്ക് വന്ന ഞാനും കുഞ്ഞോളും കണ്ടത് ആരോടോ തലകുലുക്കിയെന്തൊക്കെയോ പറയുന്ന ഉപ്പാനെയായിരുന്നു..കാര്യമെന്താന്നറിയാത്ത ഞങ്ങളിലതൊരു ഉത്കണ്ഠ തീർത്തു..
“ആരാ കുഞ്ഞോളോ അത്..ഒരു പരിചയല്ലാാത്ത മുഖം പോലെ…”
“ആ ആർക്കറിയാ..”
ഇത്തായുടെ ചോദ്യത്തിനു കൈമലർത്തിക്കൊണ്ടവൾ ടൈംടേബിൾ നോക്കി വെച്ച പുസ്തകങ്ങളും കയ്യിലേന്തിയതിൽ പങ്കു ചേർന്നു..
“എടീ..അനക്കിന്ന് സ്ക്കൂളില്ലേ വേം പോവാൻ നോക്ക്..”
“ആ..ദാ പോവാ ഇത്തോ…”
തൊട്ടടുത്ത നിമിഷം തന്നെ സുലൈമാനിക്ക ധൃതിപ്പെട്ടവിടേക്കോടിയെത്തി.
ആ മുഖത്തപ്പോഴെന്തൊക്കെയോ ഭീതിയും വെപ്രാളവുമെല്ലാം മിന്നി മറഞ്ഞിരുന്നു
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…