ക്ലാസിന്നെപ്പോഴോ സൈലന്റാക്കിയതാ..പിന്നെയതിന്റെ കാര്യം തന്നെ മറന്നീണ്..അതിൽ നിന്നും പരതിയെടുത്തു നോക്കുമ്പോൾ 36 മിസ്കോൾ..
അമൃതയും ജസീനയും മുബീനയും പിന്നെ ഏതോ സേവ് ചെയ്യാത്ത ഒന്നു രണ്ട് നമ്പറുകളും..അവയോരോന്നും പരതിക്കൊണ്ടിരിക്കുന്നതിനിടയിൽ വീണ്ടും അമൃതയുടെ കോൾ വന്നു..
“എന്തെത്താാടീ..അനക്കൊക്കെ വേണ്ട്യത്..”
“ഓഹ്..തമ്പുരാാട്ടിടേ കലി അടങ്ങീട്ടില്ലേ…”
“ആ..അതിന് നിനക്കെന്താ ഛേദം…അതൊക്കെ ന്റെഇഷ്ടാാണ്..”
“ഓ..ആയിക്കോട്ടേ..സമ്മയിച്ചു…മോളേടേയ് .ഒരു കാര്യം പറയാനാ ഞാൻ വിളിച്ചതിപ്പോ ..ഭവതി സൗകര്യള്ളപ്പോ ആ നെറ്റൊന്നു ഓണാാക്കി നമ്മളെ പ്ലസ്ടു വാട്ട്സപ്പ് ഗ്രൂപ്പൊന്നു നോക്കേണ്ടൂ..തനിക്കുള്ളൊരുഗ്രൻ പാാരയുമായിട്ടൊരുത്തൻ ഇറങ്ങിക്ക്ണ്..നമ്മുടെ അനീസ്..”
“എ..ന്ത്.. പാരാാ….??”
:
ഉത്തരമൊന്നും നൽകാതെയല്പം ചൊടിച്ചോണ്ടാായിരുന്ന് അമൃത ആ കോൾ ഡിസ്കണക്ട് ചെയ്തത്..
ആകാാംക്ഷയും ഉത്കണ്ഠയും നിറച്ചവൾ ഒട്ടും താാമസിയാതെ തന്നെ മൊബൈൽഡാറ്റ ഓൺചെയ്ത് അവരുടെ വാട്ട്സപ്പ്ഗ്രൂപ്പിലെത്തി…നൂറോളം കമന്റ്സിനെ തള്ളിമാറ്റിയവൾ അതിലെന്തോ പരതി..കാരണം ഓരോന്നിലും ഉയർത്തിക്കാട്ടിയത് റൂബി ജഹാൻ എന്നയാ നാമമായിരുന്നു..തേടി തേടി ഒടുവിലത് കണ്ടെത്തി..ആ ദൃശ്യങ്ങൾ കണ്ടതും സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി..നിറഞ്ഞു തൂവിയ ആനന്ദത്തിൻ ശീലുകൾ ഒരു പൊട്ടിച്ചിരിയുടെ രൂപത്തിലാ ബംഗ്ലാാവിൽ മുഴങ്ങിക്കൊണ്ടിരുന്നു..
———————
വെയിൽ ചൂട് പിടിക്കുമ്പോഴേക്കും
തലേ ദിവസം വലിച്ചിട്ട തേങ്ങകൾ ഒതുക്കിവെക്കുന്ന തിരക്കിലായിരുന്നു സുലൈഖത്താാ…
“റമീസേ..എടാാ..റമീസേ..ഒന്നിങ്ങോട്ടൊന്നു വര്വോ ഇയ്യ്..ഈ തേങ്ങകളൊക്കെ ഒന്നു പെറുക്കി കൂട്ടാാൻ…’
“ആ മ്മാ..ദാ വരാാ..”
ഓഹ്…കുറേ നേരാായിട്ടോ ഞാനിത് “കേക്കാാൻ തൊടങ്ങീട്ട് ട്ടോ..ഞാനിപ്പോ അങ്ങട് കയറി വന്നിണ്ടേൽ ആ ഫോൺ വാങ്ങി തച്ചങ്ങട് പൊട്ടിക്കും.. പറഞ്ഞില്ലാാന്ന് വേണ്ടാാ..ഓന്റൊരു വാട്ട്സപ്പ്…”
“ദാ വന്നു ഉമ്മാ.. എല്ലാരോടും ഒന്നു ബൈ പറയട്ടേന്ന്..”
“ഓ..പിന്നേ..ഓനില്ലാഞ്ഞാൽ ആടെ ഉള്ളോർക്കൊന്നും ചാായ എറങ്ങൂലാലോ..
എല്ലറ്റിനും കെടന്നോടാൻ ഞാനൊരുത്തിണ്ടല്ലോ ഇവടെ…വിധി…ന്റെ തലവിധി..അല്ലാാണ്ടെന്ത് പറയാനാ..ഒരുത്തൻ ഇനിയൊന്നിനെങ്ങട് കെട്ടിയെടുക്കാൻ ണ്ട്..അയിനെ കൊണ്ടൊരുപകാരെങ്ങാൻ കിട്ടൂന്നൊക്കെ വിചാാരിക്കാനും ല്ലല്ലോ…ന്റെ നടു ഇപ്പോ ഒടിയല്ലോ ന്റെ പടച്ചോനേ…”
കുളിയും കഴിഞ്ഞു തലയും തോർത്തിക്കൊണ്ട് കടന്നുവരികയായിരുന്ന ലത്തീഫ്ക്ക തന്റെ സഹദർമ്മിണിയുടെ പരിഭവം കേട്ടവിടെയൊന്നു നിന്നു..
“ന്തെത്താാ..സുലോ ഇയ്യിങ്ങനെ ചെല്ലിപ്പറയ്ണേ… അന്റെ തേങ്ങപെറുക്കികൂട്ടാാനൊന്നും ഇപ്പഴത്തെ പെൺകുട്ട്യോളെ കിട്ടൂലാ..”
മറുപടിയാായിട്ട് തിരിച്ചു കിട്ടിയത് സുലൈഖത്തായുടെ തുറിച്ചുകൊണ്ടുള്ള നോട്ടമായിരുന്നു..
“ദേ…മൻഷ്യാാ..ന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട ട്ടോ..അന്ന് സുലൈഖ ഇങ്ങളെ മോൻടെം മരോളേം മുന്നിലങ്ങനെ അഭിനയിച്ചീണേല് അത് ഇങ്ങള് ന്റെ കാലു പിടിച്ചോണ്ട് മാത്രാാ…എന്ന് നിരീച്ച് എപ്പോഴും ഈ ഔദാര്യം ന്റെ ഭാഗത്തീന്ന് ഇങ്ങള് പ്രതീക്ഷിക്കേം വേണ്ടാാ”
“അത് പിന്നെ..സുലോ ഞാന്…”
ലത്തീഫ്ക്കാാ എന്തോ പറയാൻ തുനിഞ്ഞതും പെട്ടെന്നായിരുന്നു റമീസിന്റയൊരു നിലവിളി കേട്ടത്..
‘ഉമ്മാാ…ഇപ്പാാ..മണ്ടി വരീീീീ…..”
ഒരു നിമിഷത്തേക്ക് അന്തം വിട്ട് നിന്ന സുലൈഖത്താാ പിന്നെ ഒരൊറ്റ നിലവിളിയായിരുന്നു…
“പടച്ചോനേ..ന്റെ മോന് റമീസ്…ഓന്റെ നെലവിളിയാണല്ലോ ആ കേക്ക്ണേ…ഒന്നങ്ങട് പാഞ്ഞൂടി മൻഷ്യാ..ന്റെ കുട്ടിക്ക് ഷോക്കടിച്ചീന്നാാ തോന്ന്ണേ…ആ ബലാല് മൊബൈൽ കറണ്ടിൽ കുത്തീട്ടല്ലാാണ്ടെ തോണ്ടൂലാ..മോനേ റമീസേ….”
അതും പറഞ്ഞോണ്ട് സുലൈഖത്താാ അകത്തേക്കോടി..പിന്നാലെയവരെ അനുഗമിച്ചോണ്ട് ലത്തീഫ്ക്കായും..
വെപ്രാളത്തോടെയോടിവന്ന അവർ കണ്ടത്..കയ്യിലുള്ള ഫോണിലേക്ക് തന്നെ കണ്ണും തുറിച്ചങ്ങനെ നോക്കി നിൽക്കുന്ന റമീസിനേയായിരുന്നു..
“ഹും.. അവനന്റെ മോൻ തന്നെയല്ലേ
.ഓനങ്ങനൊന്നും കറണ്ടിനുപോലും പിടി കൊടുക്കൂല സുലോ..”
“റമീസേ..ഇയ്യെന്തെത്തിനാ ഇവട്ന്ന് വെളിച്ച് കാറിയത്..ന്തേയ്…ഇയ്യാളെ സുയിപ്പാക്കാ..”
“ഇമ്മീം ഉപ്പീം ഇവടെ വരിൻ..നല്ലൊരു കാഴ്ചണ്ട്..ആ പിന്നെ നമ്മളെ റിച്ചുക്കാനീം കൂടി വിളിച്ചോളി..എന്നാാ പിന്നെ എല്ലാർക്കും കൂടി ഒപ്പരം ഞെട്ടാാലോ..”
“അയിനു മാത്രം ന്തെത്തും ഒലക്കേടാാ അയിന്റാാത്ത് ള്ളേ…”
“ഇങ്ങള് ചൂടാാവാണ്ടേ വിളിക്കിമ്മാാ..”
“റിയാാസേ..മോനേ റിയാാസേ..ഒന്നിങ്ങട് വാാ…”
സ്ക്കൂളിലേക്ക് പോവാനുള്ള തിരക്കിട്ട ഒരുക്കങ്ങളിലാായിരുന്നു റിയാസ്..
പടച്ചോനേ…ഇന്നെണീക്കാൻ കുറച്ച് വൈകിയതോണ്ടാാ.കുറച്ചെങ്കിലും സമയം കിട്ടീനേൽ ആ ബാക്കിള്ള പേപ്പറും കൂടി നോക്കായിരുന്നു..ഇന്നലെ നോക്കിതീരേണ്ടതാ..അപ്പോഴേക്ക് ആ റൂബി വന്ന് എല്ലാാം കൊളാാക്കിലേ..
എല്ലാ ജോലികളും നാല് ദിവസത്തിനുള്ളിൽ തീർക്കണം എന്നിട്ടു വേണം എനിക്കെന്റെ റൻഷക്കുട്ടിയോട് ചേർന്നിരിക്കാാൻ..അതും പറഞ്ഞവൻ എട്ടു വർഷത്തോളമായാ പേഴ്സിൽ വിശ്രമിക്കുന്ന റൻഷയുടെ ഫോട്ടോയിൽ നോക്കിയോരോ പ്രണയാർദ്ദമായ കിന്നാരം മൊഴിഞ്ഞു കൊണ്ടിരിക്കുമ്പോഴാാണ് ഉമ്മാന്റെ വിളി അവന്റെ ചെവിയിലേക്കൊഴുകിയെത്തിയത്.. വരാനിരിക്കുന്ന വിധിയെന്തന്നറിയാതെ അതിലൊരു ബലിയാടാവാൻ അവനോടിയെത്തി
“ഉമ്മ വിളിച്ചോ ന്നെ..”
“വിളിച്ചത് ഞാനല്ല അന്റെ അനിയനാ..ഓനിക്ക് നമ്മളെന്തോ ഞെട്ടിക്കാനുണ്ടോലോ..ഒന്നു നോക്ക്യാാ ന്താന്ന്..”
“എന്താടാാ… ”
അതും പറഞ്ഞവൻ റമീസ് നീട്ടിയ ഫോണിലേക്കൊന്നു നോക്കി.കുറച്ച് നിമിഷങ്ങളേ നോക്കേണ്ടി വന്നുള്ളു..കണ്ണിലെന്തോ ഇരുട്ട് കയറുന്നപോലെ… തലകറങ്ങ്ണപോലെ….വീഴാതിരിക്കാനവൻ അടുത്തുള്ള ചെയറിൽ കൈകൾ കൊണ്ടു താങ്ങി..പിന്നെ പതിയെ അവടിരുന്നു..
മൂവരേയും ഞെട്ടിച്ച ആ വീഡിയോയുടെ ശീർഷകം ഇങ്ങനെയാായിരുന്നു..
‘എം ൽ എ യുടെ മകളുമാായുള്ള സ്ക്കൂൾ അധ്യാാപകന്റെ അഴിഞ്ഞാട്ടങ്ങൾ..’
.നായകന്റെ സ്ഥാനത്ത് റിയാസ്…നായിക റൂബിജഹാൻ..
“..എന്തെത്താാ..മോനേ..ഇതൊക്കെ..” വിട്ടുമാറാത്ത ഞെട്ടലോടെ ലത്തീഫ്ക്കാ ചോദിച്ചു പോയി..
അതിനുള്ള ഉത്തരം യാന്ത്രികമായവന്റെ നാവിൽ നിന്നുതിർന്നു വീണു..
‘റൂബി ജഹാൻ ചതിച്ചു..’
മകനെയോർത്താ പിതാവേറെ വിങ്ങുമ്പോഴും സുലൈഖത്താായുടെ ഉള്ളിൽ കരിഞ്ഞു തുടങ്ങിയ തന്റെ മോഹങ്ങൾക്കിടയിലെവിടെയോ പ്രതീക്ഷയുടെ ഒരു മുള പൊട്ടുന്നതായവർക്കു തോന്നി..
തളർന്നാ ചെയറിൽ ചാരിയിരിക്കുമ്പോഴും എന്തൊക്കെയോ ചിന്തകൾ അവന്റെ മനതാരിലൂടെ മിന്നിമറിയുന്നുണ്ടായിരുന്നു..
എനിയെന്തൊക്കെയാണിനി സംഭവിക്കാൻ പോവുന്നത്…റൂബി അവൾ തന്നെ കുടുക്കാനായിട്ട് മനപ്പൂർവ്വം കെണിയിരുക്കികൊണ്ടായിരുന്നോ അപ്പോ യങ്ങട് കയറിവന്നത്..എന്തിന്..എങ്കിലും സ്വന്തം ജീവിതം വെച്ചൊരാൾ ഇങ്ങമൊക്കെ കളിക്കോ…എന്താ അല്ലെങ്കിലും ഇന്നലെ ആ ക്ലാാസ് റൂമിൽ നടന്നത്..അവളല്ലേ എന്റരികിലേക്ക് വന്നത്..അവളു പറഞ്ഞ കാാര്യങ്ങളും അതിനു ഞാാൻ നൽകുന്ന മറുപടിയും ഒന്നും അതിലില്ലാാ..പകരം അവിടെ ചേർത്തു വെച്ചതേതോ ആൽബം സോങിന്റെ വരികൾ മാത്രം…,എന്റെ അപ്പോഴുള്ള ആ രൗദ്രഭാാവമെങ്കിലും അതിൽ പതിഞ്ഞിരുന്നെങ്കിൽ അതിന്റ പേരിലെങ്കിലുമെനിക്ക് വാദിക്കായിരുന്നു..ഇതിപ്പോ….
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളെ മനസ്സിലിട്ട് പുകച്ചുകൊണ്ടവനങ്ങനെ നിശ്ചലനാായിരുന്നു പോയി..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…