സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

പിന്നെ വൈകുന്നേരം വരെ ആരും റൂബിയെ ഇടങ്ങേറാാക്കാൻ പോയില്ലാ..ക്ലാസ്രൂമിന്റെ പുറത്തായൊരു മരച്ചുവട്ടിൽ സ്വയം സൃഷ്ടിച്ചെടുത്തൊരു തടവറയിൽ ഒരു ഭ്രാന്തിയെപ്പോലവളിരുന്നു..

ഇന്റർവൽ കഴിഞ്ഞ് അവസാന പിരീഡിന്റെ മണിനാദവും മുഴങ്ങിയപ്പോൾ ഓടിക്കിതച്ചുകൊണ്ടാായിരുന്നു മുബീന റൂബിയുടെ അരികിലെത്തിയത്..

“എടീ ..റൂബി..വന്നെടീ…റിയാസ് സാർ വന്നിക്ക്ണ്. ഉച്ചക്ക്..”
മുബീനയുടെ ശബ്ദം ഒരു കുയിൽനാദം പോലെയവളുടെ കാതുകളിൽ പതിച്ചു..
ഉള്ളിലിരമ്പി കൊണ്ടിരുന്ന ദേഷ്യവും വിഷാദവും പാടെ മാഞ്ഞുപോയിയാ മുഖത്തൊരു വെണ്ണിലാവ് ഉദിച്ചുയർന്നു..
“എവിടെ..എവിടെ മുബീ..ന്റെ റിയാാസ് സാർ..”

“അതാ അവിടെ ഒമ്പതാംക്ലാസിലൊരു ഒഴിഞ്ഞ ക്ലാസ്രൂമില്..ഞാൻ കണ്ടു..എക്സാം പേപ്പർ നോക്കാന്ന് തോന്ന്ണ്..”

“ആണോ..ആണോ മുബീ ..ന്നാ ഞാൻ പോയി നോക്കട്ടേ..”
ക്ലാസിൽ വന്ന അധ്യാപകനെയൊന്നും വകവെക്കാതെയവൾ അങ്ങോട്ടോടി..
ഓരോ ക്ലാസ് റൂമിലും അങ്ങനെ പരതിക്കൊണ്ട്.
.ഒടുവിൽ 9 th C എന്നെഴുതിയ ക്ലാസിനടുത്തെത്തിയപ്പോൾ അവൾ കണ്ടു..തന്റെ ഹൃദയം കവർന്നെടുത്ത് ഒന്നുമറിയാത്തൊരു കള്ളനെപ്പോലെ എക്സാം പേപ്പറിൽ കണ്ണും നട്ടിരിക്കുന്ന തന്റെ പ്രിയനെ… ത്രസിക്കുന്ന ഹൃദയത്തുടിപ്പുകളുമായവൾ അവന്നരികിലേക്ക് നടന്നടുത്തു..

” സാർ..”
അപ്രതീക്ഷിതമായതോണ്ടാവണം പെട്ടെന്നൊരു ഞെട്ടലോടെ റിയാസ് തലയുയർത്തി അവൾക്ക് നേരെയൊന്നു നോക്കി.. അവന്റെയാ മുഖത്തപ്പോയെന്തൊക്കെയോ ഭാവങ്ങൾ മിന്നിമറിയുന്നുണ്ടാായിരുന്നു..

ഒരു നിമിഷം റിയാസിന്റെയും റൂബിയുടെയും കണ്ണുകൾ തമ്മിലങ്ങനെയുടക്കി നിന്നു..പിന്നീടവൻ ചുറ്റുപാടിലുമൊന്നു നോക്കി..സഹപ്രവർത്തകൻ ഫൈസലിൽ നിന്നും റൂബിയെക്കുറിച്ചൊത്തിരി കഥകൾ അവന്റെ കാതിലും എത്തിയിരുന്നു ..പക്ഷേ ഈ വരവിന്റെ ഉദ്ദേശം അതെന്താാന്നറിയില്ലാാലോ..

“എന്തേ…ഇയാൾക്ക് ഈ ഹവർ ക്ലാസില്ലേ…”
അതും ചോദിച്ചോണ്ടവൻ ഉത്തരങ്ങൾ കൊണ്ട് സമ്പന്നമാക്കിയ ഏതോ വിദ്യാർഥിയുടെ ഉത്തരപേപ്പറിലേക്ക് വെറുതേ കണ്ണോടിച്ചു കൊണ്ടിരുന്നു

“ഉം..ഉണ്ട് സാർ..പക്ഷേ ഞാൻ…സാറിനെ കാണാനാായിട്ട്…”

” എന്നെ കാണാനായിട്ടോ…എന്തേ…?”

“അതുപിന്നെ…ഞാൻ കേട്ടതു ശരിയാാണോ സാർ..”

“എന്ത്…ഇയാളെന്താാ കേട്ടത്…”
തലയുയർത്തിക്കൊണ്ടവനത് ചോദിച്ചു..

“സാറിന്റെ മാര്യേജ് ആണോ അടുത്ത സൺ ഡേയ്..”
.
“ഉം..അതേ..പെട്ടെന്നുണ്ടാായതാാണ്..അതോണ്ടെന്നെ ആരേം ഇൻവെയ്റ്റ് ചെയ്യുന്നില്ലാ..”

“അപ്പൊ..അപ്പോ സാറെന്നെ ചതിക്കാായിരുന്നല്ലേ…”

“എന്ത്..?”
മിഴിച്ച കണ്ണുകളോടെ റിയാസ് അവളെയൊന്നു നോക്കി..

“ഞാൻ കുട്ടിയെ ചതിച്ചെന്നോ..?എപ്പോ എങ്ങനെ…?”

“സാറിനെയെനിക്കിഷ്ടാായിരുന്നു..ഒരു അധ്യാാപകൻ എന്നതിനേക്കാൾ മറ്റാാരോ ആയി…”

“റൂബീ…തനിക്കെന്താാ വട്ടാാണോ..?”

“ആ.. അതേ വട്ടാണ്… സാറിനെ സ്നേഹിച്ച് വട്ടായതാ….ഇനിക്ക് പറയാനുള്ളത് മുഴുവൻ സാറ് കേൾക്ക്…ന്നിട്ട് പറ…ഞാനിനി എവിടെയാ അതിനുള്ള ചികിത്സ തേടേണ്ടതെന്ന്…ഇത്രേം നാൾ ഞാൻ സാറിനെ ഹൃദയത്തിൽ കുടിയിരുത്തിയതെന്റെ അധ്യാപകനായിട്ടല്ല..ഒരു കാമുകന്റെ വേഷത്തിൽ തന്നെയാാണ്..”
പ്രണയത്തിൽ നിന്നൊഴുകി വന്ന വാക്കുകളവളെ വാചാലയാക്കി ….അത്കൊണ്ട് തന്നെയവൾ പരിസരം മറന്നെന്തൊക്കെയോ പുലമ്പി…

“നീ എങ്ങോ പോയി മറയുമ്പോ ആളികത്തുന്ന വേദനയും എരിഞ്ഞു പുകയുന്ന എന്റെ മനസ്സും നിന്നെ സ്നേഹിച്ചതോണ്ട് മാത്രമായിരുന്നു റിയാസ്..നീയറിയാാതെയോരോ ദിനങ്ങളും ഞാാൻ നിന്നെയറിയുന്നുണ്ടാായിരുന്നു..അരികിൽ നിന്ന് നീയൊന്നു മായുമ്പോൾ ഞാനിന്നൊരു ഭ്രാന്തിയാവുകയാണ്..ഒരു ജീവന് ഒരിക്കൽ മാത്രമാണ് മരണമെങ്കിൽ നിന്റെയോർമ്മകളിൽ ജീവിക്കുന്നയെനിക്ക് ആ ഓർമ്മകളില്ലാാതാാവുന്ന ഓരോ നിമിഷവും മരണതുല്യമായ നിമിഷങ്ങളാായിരുന്നു..
നിന്നെ കാണുക ‌‌.ഓർക്കുക എന്നൊക്കെയാായിരുന്നു ആദ്യമൊക്കെയെന്റെ മനസ്സില്…പിന്നീട് നീയെന്റെ ഹൃദയത്തിനുള്ളിലാായി..ഒടുവിൽ എന്റെ ഹൃദയം തന്നെ നീയാായി..
അതോണ്ട് എനിക്ക് വേണം നിന്നെ…എന്റേ ഹൃദയത്തോട് ചേർത്തു വെക്കാാൻ ..എന്റെ ശരീരത്തോട് ചേർത്തു നിർത്താൻ..വയ്യ എനിക്കിനിം ഈ ഭാരം പേറി നടക്കാൻ…ആവില്ല മുത്തേ നിന്നെ മറക്കാാനെനിക്ക് അത്രക്കെന്റെ ജീവനായിപോയി നീ..”

റൂബിയുടെ വാക്കുകളോരോന്നും കേട്ടങ്ങനെ മിഴിച്ചു നിന്നു പോയി റിയാാസ്..നിമിഷങ്ങൾക്കകം യാഥാർത്യങ്ങളുടെ ലോകത്തേക്കവൻ ഓടിയെത്തി..

ഇരമ്പി വന്ന ദേഷ്യം തീർക്കാനവൻ ആ ടേബിളിൽ കൈപത്തി കൊണ്ടാാഞ്ഞടിച്ചു
“ഛെ…നിർത്തെടീ..നാണമില്ലല്ലോ തനിക്കിതൊക്കെയെന്നോട് പറയാൻ‌‌..”

“ഞാനെന്തിനു നാണിക്കണം..ഞാൻ പറയുന്നത് ന്റെ പ്രാണനായ…ന്റെ ജീവന്റെ ജീവനായ ന്റെ പ്രിയപ്പെട്ടവനോടല്ലേ..”

അതോടെ കേട്ടതോടെ അല്പം അരിശത്തോടെയവൻ റൂബിക്ക് തൊട്ടടുത്ത് അവൾക്കഭിമുഖമായി നിന്നു..എന്നിട്ടവളുടെ പ്രണയം കത്തി നിൽക്കുന്നകണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി കടുത്ത വാാക്കുകൾ തന്നെ പ്രയോഗിച്ചു

“കഷ്ടം..പ്രേമം തലക്ക് പിടിച്ച തന്നോടൊന്നും.. ഒന്നും പറഞ്ഞിട്ട് കാര്യല്ലാ..എങ്കിലേ താനൊരു കാര്യം കേട്ടോ..റിയാസീ ജീവിതത്തിലൊരു പെണ്ണിനേ സ്നേഹിച്ചിട്ടുള്ളു..അത് റൻശ പർവീനാണ്..സ്വന്തമാാക്കി കൂടെപൊറുപ്പിക്കാാനും ജീവിതാവസാനം വരേ ചേർത്തു നിർത്താാനും ആഗ്രഹിക്ക്ണത് അവളെ മാത്രാാണ്..””
അതും പറഞ്ഞോണ്ടവൻ പേപ്പേർസ് എല്ലാം വാരിക്കൂട്ടി പോവാനായി തുനിഞ്ഞു…പെട്ടെന്നവൾ റിയാസിന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു..

“ഞാനാാരാണന്ന് തനിക്കറിയാലോ ലെ…”

“ഹും…അറിയാം നല്ലപോലെയറിയാാ..എം ൽ എ നാസർ സാഹിബിന്റെ മകൾ റൂബി ജഹാൻ..”

കൈത്തണ്ടയിലിട്ട പിടി ബലമായി അഴിച്ചു മാറ്റിയവൻ ആ ക്ലാസ് റൂമിൽ നിന്നകന്നു പോവുമ്പോൾ അവൾ ഉറക്കെ വിളിച്ചു പറയുന്നുണ്ടാായിരുന്നു…

“നീ വരുമെടാാ ന്റെ അരികിലേക്ക്…ന്റെ കാലു പിടിച്ചോണ്ട് വരും..നിന്നെ സ്വന്താാക്കാൻ ഏതറ്റം വരേ പോവാാനും ഈ റൂബി ഒരുക്കവാാ..”
അതും പറഞ്ഞവളാ ജനലഴികളിലവളുടെ തലയിടിച്ചു കൊണ്ടിരുന്നു ..തൊട്ടു പിന്നാലെ തന്നെയവൾ പൊട്ടിക്കരയുകയും ചെയ്തു …
സ്വന്തമാാക്കാാൻ ആഗ്രഹിച്ചതെന്തോ മറ്റാരോ തട്ടിപ്പറിച്ച വേദനയുമായി ആ ക്ലാസ് റൂമിൽ നിന്നും പതിയെയവൾ പടിയിറങ്ങി…
മിഴിയിണകളിൽ നിന്നടർന്നു വീഴുന്നയോരോ അശ്രുകണങ്ങളിലും കാണാമായിരുന്നവളുടെ പ്രതികാാരത്തിന്റെ തീജ്വാാല.‌.

ഇല്ലാാ..അങ്ങനെയങ്ങ് തോറ്റ് തരൂല ഈ റൂബി ജഹാൻ..കാണിച്ചു തരാാം ഞാാനാാരാന്ന്…

കടന്നു പോവുന്നയോരോ നിമിഷങ്ങളിലും അവളോർത്തുകൊണ്ടിരുന്നതും അതു തന്നെയായിരുന്നു..

എങ്ങനെ…എങ്ങനെയാാണിതിന്നൊരു പോം വഴി…ഇരുൾ മൂടി മറഞ്ഞുപോയ പകലുകളേയും രാവിൻ പ്രഭപരത്തിയെത്തിയ ചന്ദ്രികയേയുമെല്ലാം അവഗണിച്ചവൾ തന്റെ ആ ഉദ്ധ്യമം നടപ്പിലാാക്കാൻ പ്രയത്നിച്ചുകൊണ്ടേയിരുന്നു..കൊല്ലണം..അവളെ ..അവളെയാാണ്..ആ റൻഷപർവീൻ..അവളാാണെന്റെ ശത്രു…അവള് കാാരണാാ എല്ലാാം…എനിക്കവനെ നഷ്ടാായതും അവൾ കാരണാാ..

പക്ഷേ..എങ്ങനെ…എങ്ങനെയാാാ ചെയ്യാാ…ആരുമില്ലാാ നേരത്ത് വീട്ടിൽ ചെല്ലണം..കഴുത്ത് ഞെരിച്ച് കൊല്ലാാം.
അപ്പോ..അപ്പോ താാനല്ലേ പിടിക്കപ്പെടാാ..പിന്നെ പിന്നെങ്ങനെയെന്റെ റിയാസിന്നരികിലെത്തും..ഞാൻ..
വാടക കൊലയാളികളെയേല്പിച്ചാാലോ…അതേ…അവരെ ഏൽപ്പിക്കാാ..അതാ..അതാാ നല്ലത്.

സ്വയം പിറുപിറുത്തും കൈകൾ കൂട്ടിയിടിച്ചും അവൾ
റൂമിൽ നിന്നും അങ്ങോട്ടും ഇങ്ങോട്ടും ഉലാാത്തിക്കൊണ്ടിരിന്നു..
വാത്സല്യത്തോടെയുള്ള ഉമ്മാന്റെ വിളിക്കൊട്ടും പരിഗണന നൽകാതവൾ വാാതില്പാളികൾആഞ്ഞടിച്ചുകൊണ്ടായിരുന്നതിനൊരു പ്രതികരണമറീയ്ച്ചത്…

ആ മുറിയിലുണ്ടാായിരുന്നോരോ വസ്തുവും അവളെ നോക്കി പരിഹസിച്ചു ചിരിക്കുന്നപോലെയാാണവൾക്ക് തോന്നിയത്..ഒരു ഭ്രാാന്തിയെപ്പോലെ മുടിയഴിച്ചിട്ടും പല്ലിറുമ്മിയുമവൾ ഓരോ വസ്തുക്കളുടേയും അന്ത്യം കുറിച്ചു..

അതിനിടയിലെപ്പോഴോ കുരുങ്ങി നിന്ന മൊബൈലിന്റെ മിന്നൽ വെളിച്ചം അപ്പോഴാണവളുടെ ശ്രദ്ധയിൽപതിഞ്ഞത്…

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.