സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

ഒരു ഞെട്ടലിൽ നിന്നു മുക്തയായവൾ ആ ചായയും വലിച്ചു കുടിച്ചൊരു പുഞ്ചിരിയും സമ്മാനിച്ചവിടെ നിന്നും ഉൾവലിഞ്ഞു…

സംശയത്തിന്റെ കണ്ണികൾ ബാക്കി നിൽക്കേയാണ് പെട്ടെന്നെന്റെ ഫോൺ ശബ്ദിച്ചത്..
കുഞ്ഞോളുടെ കൂട്ടുകാരി അമീന..

“ഹലോ..”

“ഹലോ ഇത്താ..ഞാൻ അമീനയാണ്..രഹ്ന എവിടെ..”

“ആ…ഓള് കുളിക്ക്യാണല്ലോ
മോളേ..ന്തേ..പ്രത്യേകിച്ചെന്തേലും ണ്ടോ..”

“ഹേയ് ഒന്നുല്ലാാ ഇത്താാ ഞാൻ വെർതേ വിളിച്ചതാ..കുളിയൊക്കെ കഴിഞ്ഞിട്ടൊന്നു വിളിക്ക്യാൻ പറയണേ ഓളോട്..കുറച്ച് നോട്ട്സ് ഒക്കെ ചോയിക്കാനാ..”

“ഉം..ആയിക്കോട്ടേ..പിന്നെ മോളേ..ഇന്ന് ക്ലാസിലെന്തേലുംപ്രശ്നണ്ടാായിരുന്നോ..അവളാകെ അപ്സെറ്റാാണല്ലോ..ഒരുശാറും ഇല്ല്യാ…”

“ഒ..ഒന്നുല്ലാാ..ഇത്താാ…ഞാാൻ വെക്കട്ടേ…ഉമ്മാാ വിളിക്ക്ണ്ട്…”

“ഉം…”
ന്താാ ഈ കുട്ട്യോൾക്കൊക്കെ പറ്റീത്..പടച്ചോനേ…ന്റെ കുഞ്ഞോളിനി എന്തേലും അബദ്ധത്തിൽ…
ഹേയ് അങ്ങനെ ണ്ടാാവോ…ഇല്ലാാ..അത്രക്ക് ശ്രദ്ധയും കരുതലും കൊടുത്തീട്ടാാ ഞാനെന്റെ മോളേ വളർത്തീത്…എന്തൊക്കെയാാ പടച്ചോനേ ഞാനീ ചിന്തിച്ച് കൂട്ട്ണത്..ഒരുമ്മാന്റെ നിറഞ്ഞ വാത്സല്യം അവളിലേക്ക് പകർന്നു കൊടുത്തോണ്ടാാവണം ഇങ്ങനെയൊക്കെയുള്ള ചിന്തകളെന്നിൽ ആധി കൂട്ട്ണത്..
ആകുലത നിറഞ്ഞ ചിന്തകളങ്ങനെ മനതാരിൽ കയറി മേഞ്ഞു നടന്നു..
അപ്പോഴേക്കും കുളി കഴിഞ്ഞ് കുഞ്ഞോൾ തിരികേയെത്തിയിരുന്നു..

“കുഞ്ഞോളേ..അമീന വിളിച്ചീനു..അന്നോടങ്ങോട്ട് തിരിച്ചു വിളിക്കാൻ പറഞ്ഞിക്ക്ണ്..”

“ഉം…ഞാൻ വിളിച്ചോളാം…”
അലക്ഷ്യമാായ മറുപടിയിൽ തൃപ്തികരമല്ലാാത്ത മുഖഭാാവം കണ്ടതോണ്ടാവണം കുഞ്ഞോൾ ഒരു നോട്ട്ബുക്കും ഇത്താന്റെ ഫോണും എടുത്ത് .മുറ്റത്തേക്കിറങ്ങി നടന്നത്..ഒഴിഞ്ഞയൊരു മരത്തണലും ലക്ഷ്യമാക്കി…
കുഞ്ഞോളുടെ കോൾ കാത്തിരിക്കുകയായിരുന്ന അമീന ആ നിമിഷം കൊണ്ട് തന്നെയത് അറ്റെൻഡ് ചെയ്തിരുന്നു..

“ടീ..സോറി ടീ…അനക്ക് നല്ലപോലെ ഫീൽ ചെയ്തിണ്ടാവും ..എനക്കറിയാ..ആ റൂബി ജഹാൻ ആളിത്തിരി പിശകാണ് ടാാ..പെട്ടെന്ന് ഞാനും എന്താാ ചെയ്യേണ്ടേ എന്നാായിപ്പോയി അതോണ്ടാാട്ടോ..”

“ഉം സാരല്യ…”

കിട്ടാനുള്ളതെല്ലാാം ഏറ്റുവാങ്ങിട്ട് സാരമില്ലാാന്നൊരു വാക്കുകൊണ്ട് സ്വാാന്തനമൊഴുക്കിയാൽ മാഞ്ഞുപോവുമോ മനസ്സിനേറ്റ മുറിവുകൾ

എന്ന് പറയാാനായി മനസ്സൊരുങ്ങീതാ…വേണ്ടാാ
നമ്മക്കേതായാലും കൊണ്ട്..അത് മറ്റുള്ളവർക്കൂടി എത്തിച്ചൂന്ന് കരുതി ന്റെ വേദനൊന്നും മാറാൻ പോണില്ലാലോ..

“ഞാനെന്താ ചെയ്യേണ്ടതെന്നാലോയ്ച്ചിട്ട് നിക്കൊരു എത്തും പിടീം കിട്ട്ണില്ല അമീ…ഇത്താത്താണേൽ നെയ്ത് കൂട്ടിയ സ്വപ്നങ്ങൾക്ക് ഛായം പൂശി കൊണ്ടിരിക്ക്യാണ്്.”

“ഇയ്യ് ഇങ്ങനെ തളരാതെ രഹ് ന..
ഞാനെന്റെ ഇത്താനോടയിനെ പറ്റി സംസാരിച്ചോണ്ടിരിക്കെയ്നി..റിയാസിക്കായും ആ റൂബീം തമ്മില് രണ്ട് വർഷാായിട്ട് മുടിഞ്ഞ പ്രേമത്തിലാത്രേ..”

“അപ്പോ ..അപ്പോ..ശരിയാാണോ അമീ അതൊക്കെ…”

“ആണെന്നാ ഇത്താ തറപ്പിച്ച് പറയ്ണേ…വിശ്വാസല്ലേൽ റിയാസിക്കാനെ വിളിച്ച് ചോയ്ക്കാൻ….”

അപ്പോ…റിച്ചുക്കാാ ഇങ്ങളെന്റെ ഇത്താാനെ ചതിക്കായിരുന്നുല്ലേ…ഇല്ല ..ഇങ്ങളെ അങ്ങനെ വെറുതേ വിടാൻ പറ്റൂലാ..അറിയണം നിക്ക് ഇങ്ങളെന്തിനാ ഇങ്ങനൊരു വഞ്ചന ഞങ്ങളെ കുടുംബത്തോട് കാട്ട്ണേന്ന്…അല്ലെങ്കിൽ ന്താാ റൂബി ജഹാനുമായുള്ള ബന്ധമെന്താാന്ന്…ഇനിം ന്റെ ഇത്തൂസിനെ കണ്ണീരു കുടിപ്പിക്കാൻ നിങ്ങക്ക് കിട്ടും ന്ന് കരുതണ്ടാ…

ചോദിക്കാനുള്ള ചോദ്യങ്ങളെ മനസ്സിലൊരക്കമിട്ട് കാത്തിരുന്നവൾ നല്ലൊരവസരത്തിനു വേണ്ടി…പല തവണ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം..ഒന്നുകിൽ ഉപ്പയുണ്ടാവും അല്ലെങ്കിൽ ഇത്താത്തയുണ്ടാാവും അവരുടെ ഫോൺ കിട്ടണല്ലോ വിളിക്കണേൽ..മണിക്കൂറുകൾ നീങ്ങും തോറും അവളുടെ സംശയങ്ങൾ പെരുത്തു തുടങ്ങി.. സമാാധാനമില്ലാാത്തൊരു രാത്രി സമ്മാനിച്ച റൂബി ജഹാനെ ഒരായിരം തവണയെങ്കിലും മനസ്സോണ്ടവൾ ശപിച്ചു കഴിഞ്ഞിരുന്നു….അർദ്ധരാത്രിവരേ ഉറക്കമിളച്ചവൾ ആ ഒരു അവസരത്തേ തേടിപ്പിടിച്ചു..സകല ജീവജാലങ്ങളും ഉറക്കിലേക്ക് വഴുതി വീഴുന്ന ആ സമയം ..ഒരു മോഷ്ടാവിനെ പോലെ പതുങ്ങി ചെന്നവൾ റൻഷാായുടെ അരികിൽ വിശ്രമിക്കുന്നയാ ഫോൺ പതിയേ സ്വന്തമാക്കി.. ഒരു ബൾബിന്റെ പ്രകാശം പോലും ഇത്താനെ ഉറക്കിൽ നിന്നുണർത്തിയേക്കാാമെന്ന് ഭയന്നവൾ ശബ്ദമേതും ഉണ്ടാാക്കാതെ തന്നെ ആ ഫോണുമായി അടുക്കളയുടെ ഒരു മൂലയിൽ സ്ഥാനം പിടിച്ചു…
ഉള്ളിൽ ഉത്തരം കിട്ടാതെ പിടയുന്നയാ നൂറു ചോദ്യങ്ങളെ മുൻ നിരയിൽ നിരത്തികൊണ്ടുടനെത്തന്നെ റിയാസിന്റെ നമ്പറിലേക്ക് വിരലമർത്തി..
അർദ്ധരാാത്രിയിൽ അരികിലെത്തിയ ആ കോൾ കണ്ട് അദ്ഭുതത്തോടെയും അല്പം ഉത്കണ്ഠയോടെയുമായിരുന്നു റിയാസത് അറ്റൻഡു ചെയ്തത്…
“ഹലോ..എന്താാ റൻഷാാ..ഈ സമയത്ത്…ഉപ്പാാക്കെന്തേലും..”

“റിയാസിക്കാാ…ഞാൻ റൻഷത്താ അല്ലാ കുഞ്ഞോളാാ…”

“കു..കുഞ്ഞോളോ
..നീയെന്താാ….ഇപ്പോ…സമയം എത്രായെന്നറിയോ..ഒരു മണി..”

“എനിക്കറിയാം റിയാസ്ക്കാാ..എനിക്ക്..എനിക്ക് നിങ്ങളോടൊരു അത്യാാവശ്യകാര്യം പറയാനു…”

പറഞ്ഞു തീരും മുന്നേ അവളുടെ വാാക്കുകളിൽ തടസ്സം തീർത്തുകൊണ്ട് വെളിച്ചം അവളുടെ കണ്ണുകളിലേക്ക് തുളച്ച് കയറി…
കൂടെ കത്തിജ്വലിക്കുന്ന രണ്ടു കണ്ണുകളും അവളവിടെ കണ്ടു…അവളുടെ ഇത്താത്തയുടെ…..
———————

മനസ്സിന്റെ കോണിൽ ജ്വലിച്ചു നിൽക്കുന്നയെന്റെ പ്രണയത്തെ ഊതിക്കെടുത്താൻ വന്നപിശാചാാണ് റൻഷ..
മനസ്സിൽ പ്രാകി കൊണ്ട് റൂബി ജഹാൻ ഡസ്ക്കിൽ കോമ്പസ് കൊണ്ട് ആഴത്തിൽ മുറിവേൽപ്പിച്ചു കൊണ്ടിരിക്കവേയാണ് സഹതാപത്തിന്റെ വേഷവുമണിഞ്ഞ് അനീസ് അവൾക്കു മുന്നിലെത്തുന്നത്..ഹൃദയത്തിലെവിടെയോ പതിഞ്ഞുപോയ ആ ഇഷ്ടമാാണോ എന്തോ അറിയില്ല ഡസ്ക്കിൽ തലചായ്ച്ചു കിടക്കുന്ന റൂബിയുടെ ആ ഭാവം അവനിലൊരു നോവ് നൽകിയത്..

“റൂബീ..സോറി…ഇന്നലെ തന്റെ അവസ്ഥ മനസ്സിലാക്കാതെയാ ഞാൻ….അങ്ങനൊക്കെ…”

പറഞ്ഞു തീരും മുമ്പേയവൾ ആ ബെഞ്ചിൽ നിന്ന് ചാടിയെഴുന്നേറ്റ് അലറി..
“പൊയ്ക്കോ ..ന്റെ മുന്നിന്ന്..ആശ്വസിപ്പിക്കാൻ വന്നിരിക്കുന്നു തെണ്ടി..”
അതും പറഞ്ഞോണ്ട് അവന്റെ നേർക്കവൾ നോവിന്റെ ചിത്രപണികൾ നെയ്തുകൊണ്ടിരുന്ന കോമ്പസ് ആഞ്ഞു വീശി ..അപ്രതീക്ഷിതമായ ആ ആക്രമണത്തിലെന്തോ വലതു കരങ്ങൾ കൊണ്ട് തടഞ്ഞോണ്ടാവണം അതവന്റെ കണ്ണുകളിൽ പോയി പതിക്കാതിരുന്നത്..തടഞ്ഞ കൈവെള്ളകൾ അവളുടെ പരാക്രമത്തിന്റെ പരിണിത ഫലം നന്നായനുഭവിച്ചു കഴിഞ്ഞിരുന്നു..വേദനയോടവൻ ഉറക്കെ നിലവിളിച്ചു പോയി..
“എന്റുമ്മാാാ..”
ക്ലാസിൽ അധ്യാപകന്മാാരൊന്നും ഇല്ലാത്തതിനാൽ ബഹളമയമായ ആ ചുറ്റുപാടിലും അവന്റെ നിലവിളി കേട്ട് സഹപാഠികൾ ഓടിയടുത്തു..രക്തം ചീറ്റിയൊഴുകുമ്പോഴും കാരണമറിയാതെ പലരും പകച്ചു നിന്നു..
“അനീസേ ..ഞാാനപ്പോഴെ പറഞ്ഞില്ലേ അതിന്റെ പിന്നാലെ നടക്കണ്ടാാന്ന്..ഭ്രാന്താാണതിന്..ഭ്രാന്ത്…ചങ്ങലക്കിടാൻ പോലും പെരക്കാർക്ക് ധൈര്യമുണ്ടാവൂലാാ.. കഴിഞ്ഞകൊല്ലം ഒരുത്തനോട് ദേഷ്യം തീർത്തതിവൾ ഇരുമ്പു കമ്പിനോട് തലക്കടിച്ചോണ്ടാ..”

അതും പറഞ്ഞു ഹാരിസ് കൂടെയുള്ളവരോട് വിളിച്ചു പറയുന്നുണ്ടാായിരുന്നു..
“നോക്കി നിക്കാതെ പോയി ഫസ്റ്റയ്ഡ് കൊണ്ടുവാടാ..”
കേൾക്കേണ്ട താമസം ഒരുത്തൻ സ്റ്റാഫ്രൂം ലക്ഷ്യമാക്കിയോടി..
ഹാരിസിന്റെ വാക്കുകൾ റൂബിയെ കൂടുതൽ അരിശം കൂട്ടിയിരുന്നു..
കനത്ത മുഖവുമായി
പിടിവിടാതെ കയ്യിലൊതുക്കിവെച്ച കോമ്പസുമായവൾ ഹാരിസിനു നേരെ ഓടിയടുത്തു..അപ്പോഴേക്കും ഫോർ ജി ഗ്യാങ്സിലെ ജസീനയും മുബീനയും അമൃതയും കൂടിയവളെ ബലമായി പിടിച്ചിരുന്നു..
“റൂബീ..റിയാസ് സാർ വരാാത്തതിന് അനീസിനോട് ചാടിക്കേറിട്ടെന്താാ.അന്റെ ദേഷ്യം ഓനോടാണോ തീർക്കേണ്ടത്..”

“വെറുതേ എന്റെ മേക്കിട്ട് കേറാൻ വന്നാലുണ്ടല്ലോ..കൊല്ലും ഞാൻ….”

“ഹോ..വല്ലാത്തൊരു ജന്മാാട്ടോ നിന്റേ…അയാൾ വന്നോളും..അല്ലെങ്കിൽ ഇന്ന് വൈകുന്നേരം നമ്മക്ക് അയാളെ തേടി പോവാാ..പോരേ.. ”
ജസീന തലക്ക് കൈകൊടുത്തോണ്ടാാണത് പറഞ്ഞത്..

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.