റിയാസിനെ പറ്റി പറഞ്ഞതും അവളൊന്നു കൂടെ കാതുകൂർപ്പിച്ചു..
“ആ…അന്റേ റിയാസ് സാറിന്റെ കല്യാണാണെന്ന് അടുത്ത ഞായർ..”
ക്ലാസിലെ ശബ്ദകോലാഹലങ്ങൾക്കിടയിൽ മുബീന അത് പറഞ്ഞത് കുറച്ചു ഉച്ചത്തിലാായിരുന്നു..അതുകൊണ്ട് തന്നെ ക്ലാസിൽ മുഴുക്കേ ആ ശബ്ദം മുഴങ്ങി…
ഒരു നിമിഷം ശബ്ദമുഖരിതമായ ആ അന്തരീക്ഷം റൂബിയുടെ ഞെട്ടലിനു വേണ്ടി വഴിമാറി കൊടുത്തു….ഏവരും കേട്ടയാ വാർത്തക്ക് മുന്നിൽ അന്തം വിട്ടു നിന്നു..നിശബ്ദമായ്… തൊട്ടടുത്ത നിമിഷം തന്നെ അതിനൊരു മാറ്റവും വരുത്തിക്കൊണ്ട് അനീസ് താളം മാറ്റിപ്പിടിച്ചു..
?കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോഴേ..കാക്കച്ചി കൊത്തിപ്പോഴേ.?
പാടിയതേ ഓർമ്മള്ളൂ..പാടിത്തീരും മുമ്പേ ചെവിയിൽ നിന്നെന്തോ പാറിപോയപോലെ…ന്റെ… അള്ളോ ഹ്..പൊന്നീച്ചാാ.പൊന്നീച്ചാാ…
റൂബിയുടെ കയ്യിൽ നിന്ന് ചെവിയടച്ച് ഒന്നു കിട്ടിയതിന്റെ സുഖമുള്ള വേദനയുമായവൻ അങ്ങനെ ഇരുന്നുപോയി..അസഹ്യമായ വേദനയുണ്ടേലും ചുമ്മായിരിക്കാൻ ദേഷ്യമതിനനുവദിക്കാത്തതോണ്ട് പിടഞ്ഞെണീറ്റവൻ ഉറഞ്ഞുതുള്ളി..
“എടീ…നിന്നെ ഞാൻ..ന്നെ തല്ലാൻ മാത്രാായോ നീ..”
“അങ്ങനെ വേണം ..കുറേ നേരാായല്ലോ താൻ തുടങ്ങീട്ട്…
കിട്ടിയെങ്കിലേ കണക്കാായിപ്പോയി..നീ അവളോട് ചോദിച്ച് വാാങ്ങിച്ചതല്ലേ അനീസേ..”
അമൃതയുടെ ഏറ്റുപറച്ചിലും കൂടി കേട്ടതോടെയവന്റെ ദേഷ്യം ഇരട്ടിച്ചു..ദേഷ്യമൊരു പകയായി പരിണമിച്ചതോടെ
പകരം വീട്ടാാനൊരവസരവും തേടിയവൻ കാത്തിരുന്നു..
ഫസ്റ്റ വർ തുടങ്ങിയെങ്കിലും റൂബിയുടെ മനസ്സിൽ ആ കാര്യമങ്ങനെ നീറിപുകയാൻ തുടങ്ങിയിരുന്നു. സാധാരണയായി ഏതേലും സാർ ക്ലാസിലേക്ക് വന്നാൽ ഏവരോടും ഗുഡ്നൈറ്റും പറഞ്ഞ് ബെഞ്ചിലേക്ക് ചായ്ണ പെണ്ണാാ ..ഇന്നിപ്പോ .അവളുടെ മനസ്സെന്തിനോ വിങ്ങുന്നത്…രണ്ടുവർഷമാായി താൻ മനസ്സിൽ പൂവിട്ടു പൂജിച്ച് കൊണ്ട് നടക്കുന്ന തന്റെ റിയാസ് സാർ..മറ്റൊരാൾക്ക് സ്വന്തമാവാൻ പോവേ..ഇല്ലാ..ഈ റൂബി ജഹാൻ അതിനനുവദിക്കില്ലാാ..അങ്ങനെ വല്ലതും നടന്നാലന്ന് ഈ റൂബി ഈ ഭൂമിയിൽ നിന്ന് തന്നെ പോയിരിക്കും..
“ടീ..ആരാാടീ അവൾ…എന്റെ പ്രണയത്തിനൊരു വിലങ്ങാായി മുന്നിൽ പ്രത്യക്ഷപ്പെട്ട ആ പുന്നാരമോള്..”
പതിഞ്ഞ സ്വരത്തില് അവൾ മുബീനയെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു..
“അതോ..ന്റെ അനിയത്തിയുടെ ഫ്രണ്ടിന്റെ ഇത്താത്തയാ..പേര് റൻശപർവീൻ..ഫ്ബിലൊക്കെ വല്യ പേരുകേട്ട എഴുത്തുകാാരിയാാ..പക്ഷേ നടക്കാൻ പറ്റൂലാ..”
“എന്താാ അവടെ..ക്ലാാസിലിരിക്കാൻ താല്പര്യല്ലാത്തോർക്ക് ഇറങ്ങിപോവാം…രണ്ടുപേരും ഒന്നിറങ്ങി തന്നാാല് വല്യ ഉപകാരെയ്നി..”
“ആയിക്കോട്ടേ മിസ്സ്..”
ശൈലജ മിസ്സിന്റെ വാക്കുകളേ അക്ഷരം പ്രതി അനുസരിച്ചുകൊണ്ടിരുവരും വെളിയിലേക്കിറങ്ങി..
അപ്പോഴും അവർക്കു നേരെ വർഷിക്കുന്ന ശകാാരവാക്കുകളൊന്നും ഒരു തരി പോലും അവരിൽ ഒരു കുലുക്കവുമുണ്ടാക്കിയിരുന്നില്ല..മാത്രവുമല്ല….ഇനി സമാധാാനമായിട്ടിരുന്ന് കഥ പറയാാലോ..
റിയാസ്…പത്താം ക്ലാസിൽ തന്റെ ട്യൂഷൻ സാർ ആയിരുന്നു..ഇംഗ്ലീഷും മാത്തമറ്റിക്ക്സിലും കുറച്ച് വീക്കായതോണ്ട് കൊണ്ടോയി ചേർത്തിയതാ…പക്ഷേ കണ്ണിമവെട്ടാാതെ നോക്കി പഠിച്ചിരുന്നത് റിയാസ് സാറിന്റെ ആ ആകാര ഭംഗി, സംസാരശൈലി, വേഷം, ആരേയും വശീകരിക്കാവുന്ന കണ്ണുകൾ ഒക്കെയാായിരുന്നു..പലപ്പോഴും സംശയം ചോദിക്കാനെന്നും പറഞ്ഞ് പോയി തൊട്ടുരുമ്മി നിൽക്കാൻ ശ്രമിച്ചിണ്ടുണ്ട്..അപ്പോഴേല്ലാം ഒഴിഞ്ഞുമാറാനേ സാർ ശ്രമിച്ചിട്ടുള്ളു..അതൊക്കെ കൂടുതൽ കൂടുതൽ ഇഷ്ടം മുളച്ചുപൊന്താനൊരു കാരണമായീന്ന് മാത്രം..
പുറത്തേക്കിറങ്ങിയതും റൂബി സ്റ്റാഫ്രൂം ലക്ഷ്യമാക്കിയോടി..
“റൂബീ..എടീ..റൂബീ..നിക്ക്..നിക്കാൻ…”
അവൾക്കു പിന്നാലെ ഓടിയ മുബീനയെയൊന്നു തിരിഞ്ഞു നോക്കി കൊണ്ടവൾ നിന്നു.
“ന്താാ..നിക്ക് കാണണം ..അവനെ..”
“എടീ..അതിന് നീയങ്ങോട്ടോടീട്ട് കാര്യല്ല..റിയാസ് സാർ പോയി ..വേണേൽ വീട്ടിലേക്കോടിക്കോ..”
“ആ..എങ്ങോട്ടോടിയാലും ഈ റൂബി കണ്ടു പിടിക്കും റിയാസിനെ..അവനെന്റേതാാ..എന്റേതു മാത്രം…ഒരുത്തിക്കും വിട്ടുകൊടുക്കൂല ഞാൻ..”
“അതേയ്..നീ മാത്രം വിചാരിച്ചോണ്ടായില്ലല്ലോടീ…അദ്ദേഹത്തിന്റെ മനസ്സിലും തോന്നണല്ലോ..”
“തോന്നും ..തോന്നിപ്പിക്കും ഈ റൂബി.. ”
തറപ്പിച്ച് പറയുന്ന വാക്കുകളിൽ വാശി ജ്വലിച്ച് നിന്നിരുന്നു…
“എങ്ങനെ…എങ്ങനെ തോന്നിപ്പിക്കുമെന്നാ റൂബി..അടുത്ത ഞായറാാണ് അവരുടെ കല്യാണം ഇന്നിപ്പോ തിങ്കൾ..”
“അതൊക്കെ ണ്ട്.. നീ നോക്കിക്കോ..അതിനു ഞാനൊരു വഴിം കണ്ടീണ്…”
അതും പറഞ്ഞോണ്ടവൾ ഉറക്കെ ചിരിക്കാൻ തുടങ്ങി ഒരു ഭ്രാന്തിയേ പോലെ..
ഒന്നും ചെയ്യാൻ മടിയില്ലാത്ത സ്ഥലം എം ൽ എ യുടെ മകൾ റൂബി ജഹാന്റെ ദൃഢമായ വാക്കുകൾ അപ്പോഴുമവിടെ മുഴങ്ങിക്കൊണ്ടിരുന്നു..
സ്ക്കൂൾ വിട്ട് വന്ന് ഒരേയൊരിരിപ്പ് തുടങ്ങിയതാ കുഞ്ഞോൾ..
ഇവൾക്കിതെന്ത് പറ്റി..സാധാാരണ വിട്ട് വന്നാാൽ ചറപറാ സംസാരിച്ചോണ്ട് അടുക്കളയിൽ നിന്നും മാറാത്ത പെണ്ണാാ.യൂണിഫോം കൂടി മാറാതെയേതോ ആലോചനകളുടെ ലോകത്തു പോയങ്ങനെ പൊരുതുവാണല്ലോ…
“ടീ…വായാാടീ..ഇന്നെന്തേ…കിനാവിന്റെ ലോകത്തൊരു കറക്കം..ഒരു ഉഷാറുല്ലാലോ..ആരേലുമായുടക്ക്യോ “..ചാരിയിരുന്നാാ ചെയറിൽ നിന്നൊന്നവൾ നിവർന്നിരുന്നു
“ഹേയ്…ഒന്നുല്ലാ ഇത്താാ ഞാൻ വെർതേ ഓരോന്ന്..”
“ഓരോന്നോ..എന്തോരോന്ന്..പറ ടീ ഇത്താനോട്..എന്താണേലും..”
“ഒന്നുല്ല ഇത്തൂസേ…വന്നപ്പോ ഒരു ക്ഷീണം പോലെ അതോണ്ടൊന്നിരുന്നതാ ന്റ്റെ പൊന്നോ..എവിടെ ന്റെ ചാായ..ആഹാാ..അതിനി കൊണ്ടോരാാൻ വേറേ പറയണോ..”
കൃതിമമായി നെയ്തെടുത്ത ആനന്ദം ഇത്താക്കു മുന്നിൽ സമർപ്പിച്ചവൾ ഉള്ളിൽ വിങ്ങുന്ന ആ നൊമ്പരത്തെ മൂടിവെച്ചു..
“ആ..ഹാാ..അമ്പടി കേമീ..അത്രക്കാായോ..ഞാാനിവിടന്നങ്ങോട്ട് പോയാാൽ എന്താവുമോ ആവോ ഈ മടിച്ചിക്കുട്ടീടെ കാര്യം..ഇപ്പോ കൊണ്ടോരാാവേ…ഇയ്യ് പോയി വേം കുളിച്ചിട്ട് വാാ…”
അതും പറഞ്ഞിത്താാ അടുക്കളയിലേക്ക് മറയുന്നതും നോക്കി അവളങ്ങനെയിരുന്നുപോയി
ആ നിമിഷം തന്നെയാ സന്തോഷത്തിന്റെ മുഖം മൂടിയവിടെയഴിഞ്ഞു വീണു..
പാവം ഇത്താാ….എത്രപ്രതീക്ഷയോടെയാണാവാക്കുകൾ…
പക്ഷേ ഇന്ന് നടന്ന സംഭവങ്ങൾ…പടച്ചോനേ..ഓർക്കാൻ കൂടി വയ്യ എനിക്കത്..ന്റെ ഇത്തൂസിന്റെ എല്ലാ ആശകളും തകിടം മറിക്കല്ലോ ആ ദുഷ്ട..റൂബി ജഹാൻ..
.എന്ത് കഷ്ടകാലത്തിനാണാവോ ഇന്നാ അമീനയുടെ ടൂവീലറിൽ കയറാൻ തോന്ന്യേ..അതോണ്ടല്ലേ…ആ പെട്രോൾ പമ്പിന്റെ മുന്നീന്ന് അങ്ങനൊരു സീൻ ഉണ്ടാായെ…’
മുന്നിൽ കാണുന്ന ഫർണീച്ചറുകളും മറ്റു അലങ്കാാര വസ്തുക്കളുമെല്ലാാം കുഞ്ഞോളുടെ ദേഷ്യത്തിനിരയായി…
ഓർക്കും തോറും ആ വാക്കുകൾ അവളുടെ കാതുകളിൽ പ്രകമ്പനം കൊള്ളുന്നുണ്ടാായിരുന്നു..
“നിന്റെ ആ ചട്ടുകാലി സിസ്റ്ററിനോട് പറഞ്ഞേക്കേണ്ടു…റിയാസ് എന്റെയാ.. അവന്റെ ബീവിയാാവാന്ന് വല്ല മോഹോം ണ്ടേൽ അത് മനസ്സീന്നങ്ങ നുള്ളിക്കളയാൻ.. രണ്ടു വർഷാായിട്ട് തുടങ്ങിയ പ്രണയാാ..അത് ഇല്ലാാണ്ടാാക്കാൻ ശ്രമിക്ക്ണത് അന്റെ ഇത്താായാണേലും വേണ്ടില ബാപ്പയാണേലും വേണ്ടില കൊന്നു കളയും ഈ റൂബീ..ഓർത്തോ…”
കഴുത്തിന് കുത്തിപ്പിടിച്ചവളലറിയപ്പോൾ അമീനയുടെ ഇത്താ മുബീനയെന്നല്ല കൂടി നിന്ന ഒരൊറ്റ ജീവിം വന്നില്ല എതിർത്തൊന്നു പറയാൻ..എം ൽ എയുടെ മോളാാന്ന്..എതിർത്താൽ പണി കിട്ടൂൂന്ന്..നട്ടെല്ലില്ലാത്ത വർഗ്ഗങ്ങള്..ഹും…
“എന്തോന്നാടീ…പല്ലൊക്കെ കടിച്ച് പൊട്ടിക്ക്ണേ…ഇയ്യ് ഇതുവരേ പോയില്ലേ കുളിക്ക്യാാൻ..ന്നാ വേഗം കുടിച്ചിട്ട് പോയി കുളിച്ചു വന്നേ…”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…