സങ്കടക്കുടിലിലെ രാജകുമാരിക്ക് 41

“മണവാട്ടി സ്വപ്നം കാണുവാണോ…”
പെട്ടെന്നെന്തോ ഞെട്ടിപിടഞ്ഞു നോക്കുമ്പോ…
കുഞ്ഞോളാാണ് ….
വെറുതേ ശുണ്ഠി പിടിപ്പിക്കാൻ വന്നിരിക്കാാ പെണ്ണ്..

“ആ..ടീ..ഇയ്യ് കൂട്ണോ…”

“അയ്യേ..നമ്മളില്ലേ..ഇങ്ങളെ സ്വപ്നത്തിലെ കട്ടുറുമ്പാാവാൻ…”

“ഓഹ്..ന്റ്റെ സുന്ദരിക്കുട്ടിക്ക് പിന്നെ എന്താ വേണ്ടിയേ..”

“നിക്ക് ഒന്നും വേണ്ട ന്റെ ഇത്തൂട്ടി..ഇങ്ങളെ ഉപ്പ വിളിക്ക്ണ് അത് പറയാൻ വന്നാണ്..”

“എന്താടീ കാര്യം.എന്തിനാ വിളിക്ക്ണേ”

“ആ..എനിക്കറീലാാ..ഉപ്പ നല്ല ഹാപ്പിയിലാ..അതോണ്ടെന്താായാലും ഹാപ്പി ന്യൂസാണ്..”
അത് കേട്ടപ്പോ അല്പം ആവേശത്തോടെ തന്നെയാണ് ഞാൻ കുഞ്ഞോൾക്കൊപ്പം പോയത്..

“ആ..മോളേ റിനോ…ഇയ്യ് ഇവടെ വാ..”
കട്ടിലിൽ നിരത്തിവെച്ച ആഭരണങ്ങൾ എന്നെ നോക്കി ചിരിക്കുന്ന പോലെയാണെനിക്ക് തോന്നിയത്..അത്രക്ക് മനോഹരമായ കൊത്തുപണികൾ..

“ഇന്നാാ മോളെ ഇതെല്ലാം ഇനി മോൾക്കുള്ളതാാ..”

“ഉപ്പാാ..ഇത്…ഇതെക്കെ എപ്പയാ ങ്ങള്…”

“ആഹ്… വാങ്ങിയതോ…ഇതെല്ലാം അന്റെ ഉമ്മാാന്റേത് തന്ന്യാാ..ഞാൻ പലപ്പോഴായി ഉമ്മാക്ക് വാങ്ങിക്കൊട്ത്തത്..ഇരുപത് പവനോളം ഉണ്ട്..പക്ഷേ നിങ്ങളെ ഉമ്മാാക്ക് ഇതൊന്നു ഇടാൻ താല്പര്യല്ലേയ്നി..അതോണ്ട് ഉമ്മാന്റെ നിർബന്ധത്തിനാ ഞാനിത് ബാങ്കിലെ ലോക്കറിൽ വെച്ചേ..മക്കളെ കെട്ടിക്കാനാവ്മ്പോ എട്ത്താ മതീന്നെയ്നി അന്നോള് പറഞ്ഞേ ….പാവം…”
ഒരു നെടുവീർപ്പയച്ചയാൾ തുടർന്നു..

“ഇതൊക്കെ ഇനി മോൾ എടുത്ത്
വെക്ക് ..ബാക്കി നമ്മക്ക് നാളെയോ മറ്റേന്നാളോ ആയിട്ട് പോയി വാങ്ങാാ,.‌”

അപ്പോഴും
ഉപ്പാന്റെ സ്ഥാനം എന്റെ മനസ്സിൽ വീണ്ടും ഉയരുകയായിരുന്നു..ഉപ്പ ഉമ്മയേ ആണോ ഉമ്മ ഉപ്പയേ ആണോ കൂടുതൽ സ്നേഹിച്ചതെന്ന് തിരിച്ചറിയാനാവാതെ…

———————

“എടീ ..ജസീനാ കാണുന്നില്ലാലോ ..സമയാണേൽ പത്തുമണി കഴിഞ്ഞു..”

“എന്റെ റൂബി ഇയ്യൊന്ന് ക്ഷമിക്ക് വന്നോളും….ഞാൻ കണ്ടതാ റിയാസ് സാർ വരുന്നത്..”

“അതെല്ലെടീ.. കാണാാഞ്ഞിട്ടൊരു സമാധാനവും ല്ലാ..വന്നിട്ടാാ കണ്ണുകളിലേക്കൊന്നു നോക്കിട്ട് …”

“നോക്കീട്ട്…?”

“നോക്കീട്ട് വേണം ..ഞാനും അവനും മാാത്രായിട്ടുള്ള ലോകത്തൊരു സ്വപ്നങ്ങളുടെ കൊട്ടാരം പണിയാൻ”

ഇതാരാന്നല്ലേ ഷാസ് നീയിപ്പോ ചിന്തിക്കുന്നത്..പറയാം ..ഇവരാണ് റിയാസ് പഠിപ്പിക്ക്ണ സ്ക്കൂളിലെ ഏറ്റവും തല്ലിപ്പൊളി ടീംസ്..പ്ലസ്ടു ഹ്യുമാനിറ്റീസിനു പഠിക്കാണ് …നാലുപേരടങ്ങുന്ന ഈ സംഘത്തെ സ്ക്കൂൾ മൊത്തം താലോലിച്ച് ഇട്ട പേരാണ് ‘ഫോർ ജി ഗ്യാങ്സ് ‘എന്ന്..

ഫോർ ജി എന്നാൽ ഫോർ ഗേൾസ്..എന്തു കൂതറ പരിപാടിയും ഒപ്പിക്കാൻ മുമ്പിലുണ്ടാവും..റൂബി ജഹാൻ, ജസീന മുതാംസ്,അമൃത,മുബീന..
ഇതിലൊരുത്തിക്ക് ഹൈസ്ക്കൂൾ അധ്യാപകനായ റിയാസിനോട് അതാായത് നമ്മുടെ റിച്ചൂനോട് ഭയങ്കര പ്രേമാാണ്..കക്ഷിയുടെ പ്രേമം ആ സ്ക്കൂളിലേ ഏതൊരു കുട്ടിയുടേയും ചുണ്ടിലെ പാട്ടാണ്..ഒരാൾക്ക് മാത്രം അറീല..നമ്മുടേ റിച്ചൂന് തന്നെ..
അടുത്തറിഞ്ഞാ മനസ്സിലാാക്കാം ആരാന്നും എങ്ങനാാന്നും…

അക്ഷമയോടെ സ്ക്കൂൾവരാന്തയിൽ നിന്ന് ഏന്തി വലിഞ്ഞു നോക്കാായിരുന്നു റൂബി..ഒരു നോട്ടം ഒന്നു കണ്ടാമാതി..ദൂരെ നിന്നാണേലും ആ ഫിഗർ .. എന്നാ പിന്നെ ഇന്നത്തെ ദിവസം തന്നെ ഉഷാറായി..

“ന്റെ റൂബി ..ഇങ്ങനെ കഷ്ടപ്പെട്ട് നോക്കണോ അനക്ക് കാണണേൽ ആ സ്റ്റാഫ് റൂം വരേയൊന്നു പോയാാ പോരേ..
ആ മതിൽമ്മേന്ന് ഇറങ്ങിക്കാളാാട്ടോ..പ്രിൻസി കണ്ടാ പിന്നെ അതു മതി സസ്പെൻഷന്..ഇയ്യ് ഇങ്ങട് എറങ്ങ്..”

“ഓ..പിന്നേ…പോയി പണി നോക്കാൻ പറടീ ആ യക്ഷിയോട്..”
പറഞ്ഞതും തിരിഞ്ഞ് നോക്കിയതാ കത്തിജ്വലിക്കുന്ന മുഖത്തോട്ടാായിരുന്നു…

പടച്ചോനേ.പെട്ട്..ദാാ.. ആ…പ്രേതം…

ജസീനക്ക് തൊട്ടുപിറകിലാായിട്ട് നിൽക്കുന്ന പ്രിൻസിപ്പൾ കുമാരിടീച്ചർ..

ഒരു ഇളിഞ്ഞ ചിരിയുമായവൾ മെല്ലെ താഴോട്ടിറങ്ങി..

“ഓ…ഇവടെ ഭൂമീലൊന്നും കുട്ടിച്ചോറാക്കി മതിയാാഞ്ഞിട്ടാവും ഭവതി അങ്ങാാകാാശത്തേക്ക് കയറി പോണത്..
ഒരു കാര്യം ഞാൻ പറഞ്ഞേക്കാ..പഴയപരിപാടിയായിട്ട് ഇനിം മുന്നോട്ട് പോവാനാ ഭാവമെങ്കില് ….നാലും കൂടി അങ്ങ് വീട്ടീൽ തന്നെ കുത്തിയിരുന്നാ മതി..ഇങ്ങട്ട് എഴുന്നള്ളണ്ടാ..”

“ഓ..ആയിക്കോട്ടേ മേം…”

“…വല്യ കൊമ്പത്തുള്ള പിള്ളേരാവും ..അതൊക്കെയങ്ങ് വീട്ടില് വെച്ച് പോന്നെച്ചാ മതി..കഴിഞ്ഞ ഒരു മാാസായിട്ട് ഇങ്ങളീ സ്ക്കൂളിന്ണ്ടാാക്കിതന്ന പേരെന്താാന്നറിയാലോ..”

“ആണോ മേം..ഞങ്ങൾകാരണം സ്ക്കൂളിന്ന് പേരും കിട്ടിയോ..ടീ…കിട്ടീന്ന്..”

“ഛി..നിർത്തെടീ..!!ആളെ കളിയാക്ക്ണോ..താനൊക്കെ ഒന്നു പോയികിട്ടാാനെന്ത് വഴിപാാടാാണാവോ ചെയ്യേണ്ടേ..”

“മേം..ഞാനെന്ത് തെറ്റാപ്പോ ചെയ്തേ…മേമിനെ പറ്റി ആരോ മതിലിന്നപ്പുറത്ത് പുകഴ്ത്തി സംസാരിക്ക്ണത് കേട്ട്..അതാാരാന്നൊന്നു ഏന്തി വലിഞ്ഞു നോക്കീതോ..ന്റെമ്മോ അതും കുറ്റാായോ..അല്ലേലും എനിക്കിത് കിട്ടണം ..ആരാണേലും ഒരു ഷെയ്ക്ക് ഹാാൻഡ് കൊടുക്കാന്ന് കരുതി കേറിയതേയ്നു..”

” ആ..ആര്..എന്തു പറഞ്ഞൂന്നാ..??”

“അത് പിന്നെ മേം നല്ല ഗ്ലാമറാണ് ..നല്ല സ്വഭാവാന്നൊക്കെ..അത്രേ ഞാൻ കേട്ടുള്ളു..അപ്പോഴേക്കും…”

“ആ..മതി ..മതി വേഗം ക്ലാസിൽ കയറാൻ നോക്ക്..”
അതും പറഞ്ഞിത്തിരി ഗൗരവത്തോടെ അവരെ ക്ലാസിലേറ്റ് കയറ്റുമ്പോഴും കുമാരിടീച്ചർ അവിടെങ്ങനെ ചുറ്റിപറ്റി നിൽക്കുന്നുണ്ടായിരുന്നു പുറത്തുള്ള സംഭാഷണത്തെ
കാതോർത്തു കൊണ്ട്.‌..

ക്ലാസിലെ തന്നെ ബോയ്സിന്റെ
കൂട്ടത്തിൽ തലതെറിച്ച പയ്യനും റൂബി ജഹാന്റെ ഏറ്റവും വലിയ പാരയുമാണ് അനീസ്..എപ്പോഴും റൂബിജഹാന്റെ മേലവന്റെ രണ്ട് ഉണ്ടക്കണ്ണുകളും വിശ്രമമില്ലാാതെ അദ്ധ്വാാനിക്കുവാൻ വേണ്ടി ദാനം ചെയ്തിരിക്കുന്ന മഹാാ മനസ്ക്കൻ…

“എന്നാാലും ന്റെ ചക്കപോത്തേ …..ഞങ്ങളിവിടെ പത്തിരുപത്തഞ്ച് പേരുണ്ടാവുമ്പോ ഇയ്യ് ആ മതിൽമ്മലേക്ക് വലിഞ്ഞ് കയറേണ്ട വല്ല ആവശ്യോ ണ്ടോ..അയൽദേശത്തെ സാറിനെയെ അനക്ക് പറ്റുള്ളല്ലോ… അടുത്തകാലത്തെങ്ങാാനും അതു പൂവണിയോ മോളേ..ഇയ്യ് ഇങ്ങട് പോരെന്റ്റെ കരളേ..ഇവിടെ നിനക്കായെന്റെ ഹൃദയത്തിലൊരിടം ഒഴിച്ചിട്ടിരിക്കല്ലേയെന്റെ മുത്തേ…..”

“നീ പോടാ മരങ്ങോടാ..അലവലാതീ‌…വായ്നോക്കീ…”

“ടീ..റൂബീ…ഇയ്യെന്തിനാ ഓനോട് ചൂടാവ്ണേ..അന്റെ ഈ പ്രേമം ഈ സ്ക്കൂളിൽ മൊത്തം പാാട്ടാാ..ആ റിയാസ് സാർ ഒഴികെ…എന്നാണാവോ അയാൾക്കിനി അത് കേട്ട് ബോധം കെടാനൊരു ഭാഗ്യണ്ടാവാ..”

?പിണക്കമാാണോ..എന്നോടിണക്കമാണോ..അടുത്തു വന്നാലും പെണ്ണേ മടിച്ചു നിൽക്കാതെ..കണ്ണുകളിൽ…?

പാട്ടുപാടുന്നഅനീസിനും അവന്റെയാ പാട്ടിനു ഈണം നൽകികൊണ്ടും കയ്യടിച്ചും കുറേ ചങ്ങായിമാരും ഉണ്ട്..

“..പോടാാ ചെറ്റേ….അയ്യാാാ…ന്താാ..ന്നാാ…കൂടേ ഏറ്റുപാടാാൻ കുറേ കൂതറകളും…”കൊഞ്ഞനം കുത്തിയും ഗോഷ്ടി കാട്ടിയും അവളാാ സംഘത്തെ എതിർത്തോണിരുന്നു..

പാട്ടും കൂത്തും അവസാനിക്കണേൽ ഏതേലും ടീച്ചേയ്സ് വന്നു കേറണം..പിന്നെയത് ഉറക്കിനു വഴിമാറിക്കോളും..
അനീസിന്റേയും കൂട്ടുകാരുടേയും കലാാപരിപാടികൾക്കു മുന്നിൽ തോറ്റു കൊടുക്കാതെ അവരുടെ താളത്തിനൊത്ത് ഡെസ്ക്കിൽ അടിച്ചും പൊളിച്ചും സമയം നീക്കവേയാായിരുന്നു വെപ്രാളത്തോടെ അമൃതയും മുബീനയും ഓടിവരുന്നത് കണ്ടത്…
“റൂബീ…ടീ റൂബീ..ഇയ്യ് ഒരു കാര്യം അറിഞ്ഞോ…അനക്ക് ഒരു ബാഡ് ന്യൂസ് ണ്ട്..”

“എനക്കെന്ത് ബാഡ് ന്യൂസ്..നമ്മളല്ലങ്കിലേ ബേഡ് അല്ലേ..”
കൈമലർത്തിക്കാട്ടിയവൾ അലസമായ വാക്കുകൾ തിരിച്ചവർക്കു നേരെ തൊടുത്തു..

“ഇതതൊന്നും അല്ല..അന്റെ ആ ഹീറോ ഇല്ലേ.റിയാസ് സാർ.
.ആ അവന്റെ കല്യാാണാണെന്ന്..നെസ്റ്റ് സൺ ടേയ്”

“എന്ത്…ന്താാ പറഞ്ഞേ..”

12 Comments

  1. Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?

  2. Orupad isthayito ,❤️❤️❤️

  3. I don’t have any words.. Superb…

  4. orupadishttayi,,,,

  5. Heart touching

  6. ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.

  7. Nice story… really like it…

  8. പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it

  9. Shas super
    Orupad ishtayi

  10. Superb…. Thank you….

  11. Super storyyy
    Orupaad touch cheythooo
    Best wishes frnd…

Comments are closed.