പിന്നെ ഇടക്കിടെ അവരെ സന്ദർശിക്കാറുണ്ടാായിരുന്നു എന്റെ കടമ നിറവേറ്റാാൻ…ഒരു ദിവസം വല്യുപ്പ പറഞ്ഞു ഇങ്ങളേം കൂട്ടി വരാൻ…പക്ഷേ…കൊണ്ടോവാനൊരുങ്ങിയപ്പോഴേക്കും വല്യുപ്പ ഈ ലോകം വിട്ട് പോയീനു..പിന്നെ വല്യുപ്പാന്റെ മരണ ശേഷം അത്തരം ആഗ്രഹങ്ങളൊക്കെ വല്യുമ്മായും അടിച്ചമർത്തി..അങ്ങനെ ചെയ്യേണ്ടി വന്നു.. അങ്ങനെ വല്ല്യുമ്മയും പോയി….
ഇങ്ങളെ കൊണ്ടോരാാൻ എളാാപ്പാാക്കും മൂത്തുപ്പാാക്കും ഒന്നും ഇഷ്ടല്ലെയുനു..കാരണം സ്വത്തിനൊരവാകാശി വരുമെന്ന് പേടിച്ചിട്ട്..കേസു കൊടുത്താാ ചിലപ്പോ ഉപ്പാന്റെ ഭാഗം കിട്ടും..നിക്ക് വേണ്ട ആരുടേം സ്വത്തും പണവും ഒന്നും…”
“സാരല്യ ഉപ്പാാ…ഇത്രെം സ്നേഹ സമ്പന്നനായ ഒരുപ്പാാനെയല്ലേ പടച്ചോൻ ഞങ്ങൾക്ക് തന്നത്..അതിലും വലുതാായിട്ട് എന്താ ഉപ്പാാ ഞങ്ങൾക്ക് വേണ്ടത്….”
അതും പറഞ്ഞ് ഞങളിരുവരും കണ്ണീരുകൊണ്ട് നനവു പടർന്ന ആ കവിളിൽ സ്നേഹത്തിന്റെ ഓരോ ചുംബനം നൽകി ആ മനസ്സിൽ കെട്ടി നിൽക്കുന്ന നൊമ്പരത്തെ ഒഴുക്കി കളഞ്ഞു…
———————
ഇരുട്ടിനേയും പ്രണയിച്ചു കൊണ്ടേതോ ഓർമ്മകളുടെ അഗാാധതയിലൂടൊരു യാത്രയിലാായിരുന്നു റിയാസ്..
നിർവ്വികാാരത നിറഞ്ഞു നിൽക്കുന്ന മിഴികളിലെ ഭാാവമെന്തെന്നാർക്കും തിരൊച്ചറിയാനാവത്ത വിധത്തിലങ്ങനെ ബെഡിൽ തലയിണയും ചാരികൊണ്ടങ്ങനെ നാഴികകൾ പോലും മറന്നവനിരുന്നു..
‘എന്താാ ഇന്ന് സംഭവിച്ചത്..ഈ ഉമ്മയെന്താാ ഇങ്ങനെ…പാവം റൻഷാന്റെ ഉപ്പാാ..അദ്ദേഹമെന്ത് തെറ്റാാ ചെയ്തേ…’
ഉത്തരം കിട്ടാാത്തൊത്തിരി ചോദ്യങ്ങളിലൂടെയോരോ നിമിഷങ്ങളും കടന്നു പോയി..
കണ്ണിലേക്ക് വെളിച്ചമടിച്ചപ്പോൾ തലവെട്ടിച്ചവനൊന്നു നോക്കി..
ഉപ്പയാാണ്…
“എന്താാ മോനേ ഇത്…ലൈറ്റൊന്നും ഇടാാതെ…”
“ഹേയ് ..ഒന്നുല്ല ഉപ്പാ..”
ഒരു നെടുവീർപ്പോടെയവൻ ചാരിവെച്ച തലയിണ മടിയിലേക്കെടുത്തിട്ട് ഉപ്പാക്ക് നേർക്കിരുന്ന് അലക്ഷ്യമായെങ്ങോട്ടോ നോക്കി നിന്നു.
“മോനേ..ഇന്നത്തേ സംഭവം അനക്ക് നല്ല വിഷമായീണ്ന്നുപ്പാാക്കറിയാാ..”.
“ഉം..”
മറുപടി ഒരു മൂളലിലൊതുക്കിയവൻ കൈവിരലാൽ തലയിണയുടെ മുകളിൽ ചിത്രം വരച്ചോണ്ട് തലയും കുനിച്ചിരുന്നു
“അനക്കറിയാവ്ണതല്ലേടാ..ഉമ്മാന്റെ സ്വഭാാവം..പണ്ടേ ഓളങ്ങനെന്നാാ…എന്താാ പറയേണ്ടേത് ചെയ്യേണ്ടത് എന്നൊക്കെ ഓൾക്കാദ്യം ക്ലാസെടുത്ത് കൊടുക്കണം…”
“എന്നാാലും ഉപ്പാാ..ഇത് കുറച്ച് കൂടിപ്പോയിലേ…ഉപ്പയാാണ് റൻഷാന്റെ ഉപ്പാന്റെ സ്ഥാനത്തെങ്കിലോ…”
“മോനേ..ഉപ്പാാക്കറിയാാ..ഇത്തിരി ഒന്നും അല്ലാ നല്ലോണം കൂടിപ്പോയിക്ക്ണ്..ഉമ്മാാക്കെന്നെ ഇപ്പോ അതിൽ നല്ല ഖേദവും ഉണ്ട്..”
“ഉമ്മാാക്കോ ഒലക്ക…എന്താ അങ്ങനെ പറഞ്ഞാാല് അറിയോ ഉമ്മാാക്ക്…ഉപ്പാാ ഞാാനൊരു കാര്യം ചോയ്ക്കട്ടേ..റൻഷാാനെ ഞാനിഷ്ടപ്പെട്ടത് അത്രക്ക് തെറ്റാണോ..”
“അല്ല മോനേ ഒരിക്കലും അല്ല..പക്ഷേ..നമ്മൾ ചിന്തിക്ക്ണത്രേം വിശാലമൊന്നുമല്ലാ ഉമ്മാാന്റെ ലോകം..അതിനു പിന്നിൽ നിന്ന് ചരടു വലിക്കാാൻ ഒരു പണീം ഇല്ലാത്ത കുറേ പെണ്ണുങ്ങളും ണ്ടാവും.അവരുടെ മുന്നിലെല്ലാാം തോറ്റു കൊടുക്കാാൻ ഉമ്മാാക്ക് മനസ്സനുവദിക്ക്ണുണ്ടാവൂലാാ..
പിന്നേ…ഉമ്മാ ണ്ട് പുറത്ത്…ഉമ്മാാക്ക് അന്നോടെന്തോ പറയാാൻടെന്ന്..”
“എന്ത് പറയാന്..??”
അതും ചോദിച്ചോണ്ടവൻ റൂമിനു വെളിയിലേക്ക് നോട്ടമെറിഞ്ഞു..
പതുക്കേ കടന്നുവരുന്ന ഉമ്മാനേയങ്ങനെ നോക്കി നിന്നു..
നടന്നുവെന്നവർ റിയാസിന്റെ കൈകളിൽ പിടിച്ചു.
.
“മോനേ റിച്ചോ..ക്ഷമിക്കെടാ ഉമ്മാനോട്..ഉമ്മ സങ്കടം കൊണ്ടപ്പോ എന്തൊക്കോ കാട്ടിക്കൂട്ട്യാണ്..അതെല്ലാർക്കും ഇത്രീം വെഷമാവും ന്ന് കരുതീലാ”
ഉത്തരമൊന്നും പറയാാതെ അവനപ്പോഴും തലകുനിച്ച് നിന്നതേയുള്ളു..
“എന്തേലും ഒന്നു പറ റിച്ചോ..ഉമ്മ വേണേൽ പോയി ഓരെ കാലു പിടിക്ക്യാാ..ക്ഷമിച്ചെരാന്..ന്നാലെങ്കിലും ന്റെ കുട്ടിന്റെ മുഖം തെളിയല്ലോ..”
റിയാസ് തലയുയർത്തി ഉമ്മാനെയൊന്നു നോക്കി സംശയത്തോടെ..
ആ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്നത് കുറ്റബോധത്തിന്റെ രൂപഭാവമോ അതോ …
“എന്താാ മോനേ…ഇയ്യിമ്മാാനെ ഇങ്ങനെ നോക്ക്ണേ..നമ്മക്കെല്ലാർക്കും ന്നാാല് അവിടെ വരേ ഒന്നു പോവാാ…അപ്പോ അനക്ക് വിശ്വാസവല്ലോ..”
“ഹേയ്..വേണ്ട മ്മാ..സാരല്യ…കഴിഞ്ഞത് കഴിഞ്ഞില്ലേ..ഇനി ഒന്നും ഇല്ലാാണ്ടെ നമ്മക്ക് നോക്കാ..”
“പോരാാ..അത് പറഞ്ഞാ പറ്റൂലാ.. നാളെ നമ്മക്ക് അവിടെം വരേ പോണം..നിക്ക് ഒന്നു കാണേം ചെയ്യാലോ അന്റെ രാജകുമാരിനെ..”
ഉമ്മാന്റെ വാാക്കുകളിൽ വിശ്വാസം വരാതെ അദ്ഭുതത്തോടെയവൻ ഉപ്പാനെയൊന്നു നോക്കുമ്പോൾ
അതേ..എന്ന ഉപ്പാാന്റെ കണ്ണുകളാാൽ ഉള്ള ആഗ്യം അവനെയത് വിശ്വസിക്കാൻ പ്രേരിതനാാക്കി..
ഹൃദയത്തിലൊരു കുളിർക്കാറ്റു വീശുന്ന സുഖം..
നാളുകൾക്കു ശേഷം അന്നായിരുന്നവൻ വയറു നിറയെ വല്ലതും കഴിച്ചത്..മാത്രവുമല്ല..നാളെ തന്റെ മണവാട്ടിപ്പെണ്ണിനെ കൺകുളിർക്കേയൊന്നു കാണുകയും ചെയ്യാലോയെന്ന ത്രില്ലിലായിരുന്നവൻ..
പിറ്റേന്ന് നേരം പുലർന്നതും അവർ റൻഷയുടെ വീട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു..
“അല്ലാാ..ഇവടെ ഒരുത്തനും കൂടിയുണ്ടല്ലോ..ഓനോടും കൂടിയൊന്നു ചോയ്ക്കണ്ടേ.. ”
അതും പറഞ്ഞോണ്ടദ്ദേഹം അകത്തേക്ക് നീട്ടി വിളിച്ചു
“റമീസേ…ടാാ റമീസേ..”
“ആ.വരാാണ് ഉപ്പാാാ..”
“എന്തെത്തും കോലാടാാ ഇത്..മര്യാദക്ക് വല്ലതും ഉടുത്തൂടെ അനക്ക്..
ബർമുഡയാന്ന് പറഞ്ഞൊന്നു വലിച്ച് കേറ്റിക്ക്ണ്..മുട്ടിനുമേലേ…മസിലു മുഴുവൻ കാണിച്ച് ഇയ്യെന്തെത്താ വല്ല ഗുസ്തിക്കും പോണ് ണ്ടോ..
താടിയും മുടിയും ജഡപിടിച്ച്..ശ്ശെ..അയ്യേ…അതില് വല്ല കാട്ടുപോത്തും കേറി ഒളിച്ചിരിക്ക്ണ്ടാവും..”
“ഉപ്പാാ ഇതാപ്പോ ട്രൻഡ്..”
“ഓ. ട്രൻഡ്…ന്നാലേ അതൊന്നും ഇവടെ നടക്കൂന്ന് വിചാരിക്കണ്ട..പിന്നെ ഇയ്യ് പോര്ണ്ടോ..റിച്ചൂന്റെ പെണിനെ കാണാൻ…”
“അയ്യേ ഞാനൊന്നുംലാാ..ആ കാലിനു വയ്യാത്ത ഞൊണ്ടിയെയോ..അല്ല ഉപ്പാ.. ഈ റിച്ചുക്കാക്ക് വട്ടാണോ..വേറെ എങ്ങും പെണ്ണില്ലാാത്ത മാതിരി.. ഉമ്മ ഓരോട് പറഞ്ഞ്തില് ഞാനൊരു തെറ്റും കാണുന്നില്ലാ..ന്നിട്ടാ എല്ലാരും കൂടി ഉമ്മാനെ….എന്നാലും ..ശ്ശൊ..ഒരു കല്യാാണം അടിച്ചുപൊളിക്കാാന്ന് കരുത്യെയ്നു..ഇതിപ്പോ ഞാനെങ്ങനെ ഫ്രണ്ട്സിന്റെ മുന്നിൽ തലപൊക്കി നടക്കും..”
റമീസിന്റെ മറുപടിക്ക് മുന്നിൽ പ്രതികരിച്ചത് സുലൈഖത്താായുടെ നാവുകളാായിരുന്നു..
“മോനേ..റമീസേ..അങ്ങനൊന്നും പറയരുത്..പടച്ചോൻ ഓരോരുത്തരെം ഓരോ കോലത്തിലല്ലേ സൃഷ്ടിക്കാാ..അടിമകളായ നമ്മക്ക് ചോദ്യം ചെയ്യാാനെന്തവകാശാ ഉള്ളേ..നാളെ നമ്മക്കും ഈ ഗതി വരൂലാാന്നാരു കണ്ടു..”
റമീസിന്റെ വാക്കുകൾക്ക് മറുപടി പറയാനൊരുങ്ങി വന്ന റിയാസ് പക്ഷേ ഉമ്മാന്റെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിന്നു..
അൽഹംദുലില്ലാഹ്..!!ഉമ്മാക്കൊരുപാട് മാറ്റമുണ്ടല്ലോ..
“ടാ റമീസേ.
ന്റെ കാര്യം ഓർത്ത് ഇയ്യ് ടെൻഷനടിക്കണ്ട ട്ടോ..അതെന്റിഷ്ടാ..എനിക്കറിയാ എങ്ങനെ കൊണ്ടോണന്ന്..”
“ഓ..ആയിക്കോട്ടെ മാഷേ..”
ഒരു പുച്ഛത്തോടെയതും പറഞ്ഞ് ഫോണും ഉയർത്തിപിടിച്ചൊരു സെൽഫിം എടുത്തവനാ രംഗം വിട്ടു
——————–
റിയാസിന്റെ ഉപ്പയും ഉമ്മയും വരുന്നുണ്ടെന്ന രഹസ്യ സന്ദേശം അവനിൽ നിന്ന് കിട്ടിയതു മുതൽ ഈ റൻഷായും വീട്ടുകാരും തിരക്കോട് തിരക്കിലായിരുന്നു..കേട്ടറിഞ്ഞ സ്വഭാവം വെച്ച് നോക്കുമ്പോൾ ഒന്നിലും തൃപ്തി കണ്ടെത്താത്ത ആ ഉമ്മാക്ക് മുന്നിൽ ഏത് വേഷത്തിലാാടണമെന്നറിയാതെ ഞാനാകെ അങ്കലാപ്പിലായിരുന്നു..ഇഷ്ട ഭക്ഷണങ്ങളുണ്ടാാക്കിയും ഇഷ്ടപ്പെട്ട ഉടയാടകളണിഞ്ഞും അവരുടെ ആഗമനത്തിനായി ഞാൻ കാത്തിരുന്നു..
ഉപ്പാക്കാണേൽ നിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടാണ്..അവരുടെ വീടിനത്രേം വലിപ്പമൊന്നുമില്ലേലും ഉണ്ടാക്കി തീർക്കാൻ പരിശ്രമിക്കും പോലെയൊക്കെയായിരുന്നത്..അധികം താമസിയാാതെ കൈ നിറയെ സ്വീറ്റ്സും പുടവകളുമായെല്ലാം അവരെത്തി..
വന്നു കേറിയതു മുതൽ എന്നോട് കാാണിക്കുന്ന സ്നേഹ പ്രകടനങ്ങൾ കണ്ട് അന്തം വിട്ടു നിൽക്കുകയായിരുന്നപ്പോഴും ഉപ്പ..
“സുലൈമാനിക്ക ന്നോട് ക്ഷമിക്കണം..ഒന്നും പറഞ്ഞത് മനപ്പൂർവ്വായിരുന്നില്ല..എന്റെ മാനസികാവസ്ഥ അപ്പോ അങ്ങനെയ്നി..അതോണ്ടാാ ട്ടോ..ഒരു സമാധാനം കിട്ടാഞ്ഞിട്ട് പൊരുത്തപ്പെട്ട് തരാൻ പറയാനായിട്ടാണ് ഞാനിത്രേടം വന്നതെന്നെ..ഇങ്ങള് ഒന്നും മനസ്സില് വെക്കല്ലി.”
“സാരല്യ സുലൈഖത്താ..ഞാനതൊന്നും കാര്യാക്കിട്ടില്ല..ഇങ്ങളെ ഭാഗത്തൊരു തെറ്റും ഞാൻ കാണുന്നുല്ലാ…”
ഉപ്പാന്റെ പുഞ്ചിരി കണ്ട് മതിമറന്ന് നിറഞ്ഞ മനസ്സോടെ പുഞ്ചിരിക്കുന്ന റിയാസ് എപ്പോഴോ എന്റെ മുഖത്ത് നോക്കിയൊന്നു കണ്ണിറുക്കി കാണിച്ചു..
പകരമൊരു പുഞ്ചിരി നൽകിയെന്റെ മുഖം നാണത്താൽ കുനിഞ്ഞിരുന്നു..
തിരിച്ചു പോവുമ്പോ റിയാസിന്റെ ഉമ്മ നൽകിയ സ്നേഹത്തിന്റെയാ മുത്തം എന്റെ നെറ്റിയിൽ പതിഞ്ഞപ്പോൾ എന്തിനോയെന്റെ കണ്ണുകൾ നിറഞ്ഞിരുന്നു..അതേ..ഇതെന്റെ സ്വന്തം ഉമ്മ തന്നെയാണീ നിമിഷം മുതൽ..
വരാനിരിക്കുന്ന ആ നല്ല ദിവസങ്ങളിലേക്കുള്ള ആശംസയെന്നിലേക്കർപ്പിച്ച് ഉമ്മ പടിയിറങ്ങുമ്പോൾ ഒരു നിമിഷമെന്നിലേക്കൊന്നു തിരിഞ്ഞു നോക്കി .. ഗൂഢമായൊരു മന്ദസ്മിതത്തോടെ..ആ പുഞ്ചിരിയിൽ ഞാനറിയാത്തയെന്തൊക്കെയോ അർത്ഥങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാായിരുന്നു..
അവരവിടെ നിന്ന് പടിയിറങ്ങിയപ്പോഴും ഞാൻ ചിന്തിച്ചു കൂട്ടിയത് അത് തന്നെയായിരുന്നു..ഉമ്മയെന്നെ നോക്കി ചിരിച്ചത്..അതെന്തിനായിരുന്നെന്ന്..
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…