“പ്ലീസ് ..ഷാാസ്..ഇതെന്റെയൊരപേക്ഷയാണ്..ദയവായി നോ പറയരുത്..”
“അത്..എന്നാലും ..റൻഷാ…ഞാൻ..”
“ഒരെന്നാലും ഇല്ലാ..ഇയാൾക്ക് കഴിയും എനിക്കതുറപ്പുണ്ട്.. ഞാനതെഴുതാണേൽ ജീവിതാനുഭവങ്ങളിലൂടൊരിക്കൽ കൂടി യാത്ര ചെയ്യുന്നത് പോലെയായിരിക്കും എനിക്കത്..തൂലികകൾ എനിക്ക് മുന്നിൽ മുട്ടുകുത്തുമെന്ന് ഞാൻ ഭയക്കുന്നു…പറയണം എനിക്കാരോടേലുമത്…”
അതു പറയുമ്പോയവളുടെ നോവുന്ന ഹൃദയവും നിറഞ്ഞു തുളുമ്പുന്ന മിഴികളും ഇങ്ങൊത്തിരി ദൂരെ നിന്നുമെനിക്കു കാണാമായിരുന്നു..
അതുകൊണ്ടാവണം അവളുടെ മൗനം അല്പനേരത്തേക്കവിടെ നിശബ്ദത തീർത്തത്…
മറുത്തൊരു വാക്ക് പറയാനാവാത്ത വിധത്തിലതെന്റെ മനസ്സിനെ ആർദ്രമാക്കിയിരുന്നു..
“ടാ.. ഞാനെഴുതാം ഇയാൾ പറ..ഇയാൾടെ ജീവിതമെന്താന്ന്..”
എന്റെ മറുപടി കേട്ടതും പിന്നെ അവളിലൊരാവേശമായിരുന്നു..അങ്ങനെ ആ രാത്രി മുഴുവനും എന്നരികിലേക്ക് വന്ന നിദ്രയെ മടക്കിയയ്ച്ച് അവളുടെ വാക്കുകൾക്കായി ഞാനെന്റെ കാതുകളെ സമർപ്പിച്ചിരുന്നു…. റൻഷ പർവീൻ എന്ന എഴുത്തുകാരിയുടെ ജീവിതമങ്ങനെയെന്റെ വിരൽതുമ്പിലെ തൂലികക്കുള്ളിൽ അക്ഷരക്കൂട്ടങ്ങളായി പിറവിയെടുക്കുകയായിരുന്നു..
…………………………………………..
റൻഷ പറഞ്ഞു തുടങ്ങി…
ഷാസ്…., റൻഷ പർവീൻ എന്ന ആ എഴുത്തുകാരി കഥകളുടെ ലോകത്തൊരു രാജകുമാരിയായി വിലസിയിരുന്ന ആ കാലമുണ്ടല്ലോ അന്നാായിരുന്നു അവളിലേക്കുള്ള അവന്റെ ആ അരങ്ങേറ്റം…
ഫേസ്ബുക്കില് വന്ന ലൈക്കുകളുടേയും കമന്റുകളുടേയും കണക്കെടുക്കുകയും ആവശ്യമായ കമന്റുകൾക്ക് മറുപടിയും നൽകികൊണ്ടിരിക്കവേ
പതിവുപോലൊരു മെസ്സേജ് റ്റ്യൂൺ..
“ടാ എന്തായെടാ ഞാൻ ചോദിച്ച കാര്യം…
അല്പം പരിഹാസ മനോഭാവത്തോടെയാാണതിന് ഞാനതിനുത്തരം നൽകിയത്..
“ഇയാളോട് ഞാൻ പറഞ്ഞതല്ലേ ന്റെ പിന്നാാലെ ഇങ്ങനെ കൂടേണ്ടതില്ലാാന്ന്
..ന്നിട്ടും ന്തിനാ വെറുതേ…”
അതും പറഞ്ഞ് ഞാൻ മറുപടിക്ക് പോലും കാത്തു നിൽക്കാതെ പെട്ടെന്ന് തന്നെ ഫേസ്ബുക്ക് ലോഗൗട്ട് ചെയ്തു..
ഇതിപ്പോ എത്രാമത്തെ വട്ടാ ഇയാളീ ചോദിക്ക്ണേ..അയാൾക്ക് തന്നെ കെട്ടണം പോലും ..എന്തറിഞ്ഞിട്ടാ ഇയാൾ..
അയാളെ പരിചയപ്പെടാനുണ്ടാായ ആ നാളുകളില്ലേ..അതോർക്കുമ്പോയാ ഷാസ് … അതാണെന്നിലിന്നും വേദന തീർക്കുന്നതും..
..
കഥകളും കവിതകളുമായി ഫേസ്ബുക്കിലെ പേജുകളിൽ നിറഞ്ഞു നിന്നിരുന്ന കാലത്ത്..
ഒത്തിരി ലൈക്കുകളാാലും കമന്റുകളാാലും സമ്പന്നമായ റൻശ പർവീൻ എന്ന എഴുത്തുകാാരിയോടുള്ള ബഹുമാനം..ഇഷ്ടം..ആരാധന…ഓരോരുത്തരുടെയും പിന്തുണഅവളെയൊരു താരമാക്കി..
അങ്ങനെയിരിക്കെയാണപ്രതീക്ഷിതമായൊരു കമന്റ്..
“റൻശ പർവീൻ…കഥ സൂപ്പർ..ഒത്തിരി ഇഷ്ടാായി..”
താങ്ക്യൂ എന്ന് പറഞ്ഞയച്ച ആ വാക്കുകളിൽ ഒതുങ്ങി നിന്നില്ലാ അന്ന് ആ ബന്ധം..പിന്നീടോരോ പോസ്റ്റുകളിലും അഭിപ്രാായം രേഖപ്പെടുത്താൻ മുൻപന്തിയിലിണ്ടായിരുന്നു ആ നാമം
റിയാസ്..
എത്രപെട്ടെന്നായിരുന്നു ആ ബന്ധം ഒരു സൗഹൃദത്തിലേക്ക് വഴിതെളിച്ചത്.
അഭിപ്രായങ്ങളുടെ അതിർവരമ്പുകൾ ലംഘിച്ചവ ഇൻബോക്സിലേക്ക് കടന്നു കയറിയപ്പോൾ കരുതിയിരുന്നില്ല.ഒടുവിലതിഷ്ടമെന്ന വാക്കുകളിലേക്കെത്തിക്കുമെന്ന്..
ഇല്ലാ..തനിക്കതിനെന്തർഹതയാ ഉള്ളത്..
റിച്ചൂ..വിട്ടേക്കെന്നെ…പാവമാ ഞാൻ… നാവുകളങ്ങനെയുരുവിടുമ്പോഴും
ഉള്ളിലെവിടെയോ കെട്ടിക്കിടക്കുന്നയാ ഇഷ്ടം മായ്ച്ചുകളയാനവളും പാടുപെടുന്നുണ്ടായിരുന്നു..
അല്ലെങ്കിലുമീ കാലുകൾക്ക് സ്വാധീനമില്ലാത്ത റൻശ പർവീന് എന്തർഹതെയാ..ഇല്ല..അർഹതയില്ലാത്തതാഗ്രഹിക്കാൻ ഈ റിനൂന് അവകാശമില്ലാ…
വേണ്ട തുറന്നു പറയണം എല്ലാം..അകന്നുപോയിക്കോളും എല്ലാം അറിയുമ്പോ…
വീണ്ടും മൊബൈൽ ഡാറ്റയിലേക്ക് വിരൽനീണ്ടു..നെറ്റ് ഓപ്പൺ ചെയ്ത് …
“തമ്മിലിതുവരേയൊന്ന് കാണുക പോലും ചെയ്യാത്ത ഒരാളെയെങ്ങനാ ഇഷ്ടാന്ന് പറയാ..”
Orupad ishttayi … Kure chinthippikkuvanum snehikkanum padippich thanna oru good story ane really heart touching story ❤️❤️❤️❤️❤️❤️????? with faithfully your fan boy Ezrabin ?
Awesome ?
Orupad isthayito ,❤️❤️❤️
I don’t have any words.. Superb…
orupadishttayi,,,,
Heart touching
ഇത്രയും കരയിപ്പിക്കേണ്ടായിരുന്നു എന്നെ, കൂടുതൽ ഒന്നും പറയുന്നില്ല മനസ്സിൽ എന്നും ഇണ്ടാവും ഇത്.
Nice story… really like it…
പറയാൻ വാക്കുകൾ കിട്ടുന്നില്ല. I like it
Shas super
Orupad ishtayi
Superb…. Thank you….
Super storyyy
Orupaad touch cheythooo
Best wishes frnd…